Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചീരുവും ചീരങ്കിയും
കഥ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

ചീരുവും ചീരങ്കിയും

By Jees KaitharamJanuary 3, 2024Updated:January 3, 20247 Comments7 Mins Read168 Views
Bookmark Now
Please login to bookmark Close

No account yet? Register

മേഘ ചുരുളുകൾ മണിക്കുന്നിന്റെ മുകളിൽ നിന്ന് താഴേക്ക് ചാഞ്ഞിറങ്ങി വലയം പ്രാപിച്ചു തുടങ്ങി.. നെൽക്കതിരിൽ നിന്ന് ഇറ്റുവീഴുന്ന വെള്ള തുള്ളികളിൽ വെളിച്ചം പകരാൻ എത്തിയ സൂര്യൻ മേഘങ്ങൾക്കിടയിലായി ഒളിച്ചു കളി തുടരുന്നു. ചീരങ്കി കുന്തിച്ചിരുന്ന് മൺകലത്തിലേക്ക് പനങ്കുറ്റിയിൽ നിന്ന് വെള്ളം കോരി ഒഴിച്ചു. വയലിന് നടുവിലെ പനങ്കുറ്റിയിലെ വെള്ളമാണ് എല്ലാരും കുടിക്കാൻ എടുക്കുന്നത് പാത്രത്തിന്റെ മുകളിൽ തുണി വിരിച്ച് പായൽ അരിച്ചു കളയും. എത്ര കോരി കളഞ്ഞാലും നേരം വെളുക്കുമ്പോൾ പനംങ്കുറ്റി നിറയെ പായൽ മൂടിയിരിക്കും. സർക്കാര് കുത്തി തന്ന കിണറിലെ വെള്ളം ആരും എടുക്കാറില്ല അതിൽ നിറയെ പത്തലുകളും വാഴ പോളയും കൊണ്ട് മൂടിയിരിക്കയാണ്. തിരഞ്ഞെടുപ്പ് വരുമ്പോ എല്ലാരും പറയും എല്ലാർക്കും കുടിക്കാൻ വെള്ളം തരുമെന്ന്.. വോട്ടിന്റെ തലേന്നും വോട്ടിന്റെ അന്നും പള്ള നിറച്ച് റാക്ക് കിട്ടും അതാണ് ഓര് തരുന്ന വെള്ളം!

ചീരങ്കി ഓർത്ത് ചിരിച്ചു കൊണ്ട് എഴുന്നേറ്റു. പായൽ നിറഞ്ഞ തുണി എടുത്ത് പനങ്കുറ്റിയുടെ അരികിലുള്ള കല്ലിൻമേൽ കുടഞ്ഞ് വിരിച്ചു. കലമെടുത്ത് തലയിൽ വച്ച് വയലിന്റെ നടുവിലായി പതിപ്പിച്ച കല്ലുകളിൽ ശ്രദ്ധയോടെ ചവുട്ടി നടന്ന് വരമ്പിലെത്തി. വയലിൽ നെൽകതിരുകൾ വിളഞ്ഞ് വരമ്പിൽ തല ചായ്ച്ച് കൊയ്യാൻ കാത്ത് കിടക്കുന്നു. ചീരങ്കി അതിൽ ചവിട്ടാതെ കാലു കൊണ്ട് വകഞ്ഞു മാറ്റി ചിത്രം വരച്ച് കുടിയിലേക്ക് നടന്നു.

“ബ്രൂ… ഹും.. ഹാ.. ” കനാൽ ചാടി കടന്ന് ഒരു വണ്ടിക്കാരൻ എത്തി, നോക്കിയപ്പോൾ പടക്കം പൊട്ടി ചേട്ടന്റെ പേരക്കുട്ടി! കൈ രണ്ടും വണ്ടി ഓടിക്കുന്നതായി കാണിച്ച് വഴി തടഞ്ഞ് നിൽക്കയാണ്.

“ബ്രൂം.. ഹും.. ബ്രൂം… ഹും ” അവന്റെ വണ്ടി പോകാൻ ഇടമില്ലാഞ്ഞ് തല വെട്ടിച്ച് ഒച്ചയുണ്ടാക്കുകയാണ്. ചീരങ്കി അവനെ കുസൃതിയോടെ നോക്കി.

“മൊട്ടാ നീ എവിടാ ഓടുന്നത്?”

അവൻ ഉയർത്തി വച്ച കാല് താഴ്ത്തി ചീരങ്കിയുടെ മുഖത്തേക്ക് നോക്കി.. കൈ കൊണ്ട് ഒലിച്ചിറങ്ങിയ മൂക്കള തുടച്ചു പിന്നെ കിതച്ചു കൊണ്ട് ” അക്കര വീട്ടില് പോവാ ”

അവൻ മറു കൈ കൊണ്ട് ബട്ടൺസില്ലാത്ത നിക്കർ മുറുക്കിയുടുത്തു. ചീരങ്കി വെളുക്കെ ചിരിച്ച് വഴിയൊഴിഞ്ഞു കൊടുത്തു.

“ഡർ ഡ്ര ട്രും… ബ്രൂ.. ഹും ” ചെക്കൻ വണ്ടി ഓടിച്ച് ചീരങ്കിയെ കടന്നു പാഞ്ഞു.

” മൊട്ടാ നോക്കി പായ് ” അവൾ വിളിച്ചു പറഞ്ഞത് അവൻ കേട്ടെന്ന് തോന്നുന്നു അവന്റെ വണ്ടി നെൽക്കതിരുകൾക്ക് മുകളിലൂടെ അഭ്യാസിയെ പോലെ ചാടി ചാടി മറിഞ്ഞു പോകുന്നത് അവൾ നോക്കി നിന്നു പിന്നെ തിരിഞ്ഞ് കനാലിന്റെ അരികിലൂടെ കുടിയിലേക്ക് നടപ്പു തുടർന്നു.. പടക്കം പൊട്ടി ചേട്ടന്റെ മൂത്ത മോളുടെ മോനാണ് പാഞ്ഞു പോയത്.

പാടിയുടെ അടുത്തുള്ള 10 സെന്റിൽ കൂര വച്ച് താമസിക്കുന്നു. മോൾക്ക് കെട്ടിയോനില്ല ചെക്കനെ വയറ്റിലുള്ളപ്പോ മൂപ്പര് നാട്ടിലേക്ക് പോയതാണ് പിന്നെ വന്നിട്ടില്ല! ആ ചേച്ചി പണിക്ക് പോയിട്ടാണ് കുടുംബം പുലരുന്നത് ഒരു മോള് കൂടിയുണ്ട് കോഴിക്കോട്ടുള്ള മഠത്തിലാണ് നിൽക്കുന്നത്!

“അമ്മെ പയ്ക്കണ് ” സുരേഷിന്റെ ഒച്ച കേട്ടപ്പോഴാണ് നടന്ന് കുടിയിലെത്തിയത് അറിഞ്ഞത്! ചെക്കൻ ഗോട്ടി കളിക്കയാണ്, മണ്ണിൽ ചടഞ്ഞിരുന്ന് കുഴിയിൽ വീണ ഗോട്ടികളെ ഉന്നം പിടിച്ച് അടിച്ച് തെറുപ്പിക്കയാണ്.. അടി കൊണ്ട് ദൂരെ പോയത് എണീറ്റ് പോയി തൽസ്ഥാനത്ത് വെയ്ക്കും പിന്നെയും പഴയപടി ആവർത്തിക്കും! ” മണ്ണില് കെടന്ന് മറിഞ്ഞാളി… ചൊറി പുടിക്കും ” ചീരങ്കി അവനെ ശാസിച്ചു.

” പയ്ക്കണ് ” അവൻ നോക്കാതെ കളി തുടർന്ന് ഉരുവിട്ടു.

ചീരങ്കി നെടുനിശ്വാസമെടുത്ത് കുടിയിലേക്ക് കയറി. കുടിയെന്ന് പറഞ്ഞിരുന്നത് മണ്ണു തേച്ച് പുല്ല് മേഞ്ഞ കാലത്താണ്, ഗവർമെന്റ് മാറിയ ഏതോ കാലത്ത് കുടിയെല്ലാം പൊളിച്ച് കോൺക്രീറ്റ് കെട്ടിടം വച്ചു തന്നു.. രണ്ടു മുറിയും അടുക്കളയും വരാന്തയുമുള്ള കെട്ടിടം!അബ്ദു കാക്കയായിരുന്നു പണി എടുത്തത് പണിയെല്ലാം കഴിഞ്ഞ് ആദ്യത്തെ മഴക്ക് തന്നെ കുടിക്കകത്ത് തന്നെ എല്ലാർക്കും മഴ വെള്ളം കിട്ടി! ഇനി കോൺക്രീറ്റിന്റെ മോളില് ഓട് വച്ച് മേഞ്ഞു തരും പോലും! വോട്ട് കഴിഞ്ഞപ്പോൾ സഖാവ് ഹംസാക്ക പറഞ്ഞിട്ട് പോയതാണ്… ചീരങ്കി കലം അടുക്കളയിൽ ഇറക്കി വച്ചു. 

“ചീരങ്കി “.. അകത്തെ മുറിയിൽ നിന്ന് ചീരു വിളിച്ചു. ചീരങ്കി അകത്തേക്ക് ചെന്നപ്പോൾ ചീരു തഴം പായയിൽ ചുരുണ്ട് കിടക്കുന്നു, അവളുടെ ഉന്തിയ വയർ ഒരു ഗോളം കണക്കെ കീറിയ പായയെ പുണർന്നു കിടപ്പുണ്ട്.. “എന്താടി?”
” നീയ് ലേശം വെള്ളം തരി “
ചീരു ഞരങ്ങി! ചീരങ്കി കലത്തിൽ നിന്ന് സ്റ്റീൽ ഗ്ലാസിൽ വെള്ളമൊഴിച്ചു കൊണ്ടുവന്നു.. ചീരുവിന്റെ അടുത്തിരുന്ന് അവളെ താങ്ങിയെഴുന്നേൽപ്പിച്ച് വെള്ളം കൊടുത്തു! വെള്ളം കുടിച്ച് ചിറി തുടച്ച് ” നടു കഴച്ചിട്ട് വയ്യടി.. ചത്തു പോണ പോലെ ” ചീരു ഞരങ്ങി.
“ഇണ്ടാവും.. വാവ് ആകുമ്പോ പേറ് ഇണ്ടാവുന്ന് മുരാത്തി പറഞ്ഞിക്കിണ്.. ഞാന് കഞ്ഞി ബെക്കട്ടെ.. നെനക്ക് എണീക്കണോ?”
ചീരു നിസ്സഹായതയോടെ ചീരങ്കിയെ നോക്കി.. ചീരങ്കി അവളെ താങ്ങിയെഴുന്നേൽപ്പിച്ച് നടത്തിച്ച് അടുക്കള പുറത്തിരുത്തി. പുറത്ത് തൂക്കിയിട്ട പാളയിൽ നിന്ന് ഉമിക്കരിയെടുത്ത് കയ്യിൽ കൊടുത്തു. തിരിഞ്ഞ് കഞ്ഞിവയ്ക്കുന്ന കലമെടുത്ത് വെള്ളം പാർന്ന് അടുപ്പത്ത് വച്ച് തീ പിടിപ്പിക്കാൻ ആരംഭിച്ചു..
” ടീ ” ചീരു വിളിച്ചു.
ചീരങ്കി തിരിഞ്ഞു നോക്കി.. ” പെറുമ്പോ നല്ല നോവുണ്ടാവോ? ചീരുവിന്റെ മുഖം ദയനീയമായിരുന്നു. ചീരങ്കി ഒന്നും മിണ്ടിയില്ല പകരം ഒരു നെടുനിശ്വാസമയച്ച് വിറക് ഉന്തി വച്ചു. പാറി പറന്ന മുടിയും നിറഞ്ഞ കണ്ണുകളും ചീരുവിനെ ഒരു പേക്കോലമാക്കിയിരിക്കുന്നു. അഞ്ചാം ക്ളാസ് വരെ പഠിച്ച കുട്ടിയാണ് വയസ്സറിയിച്ച അന്ന് കുടിയിലെ മഞ്ഞൾ കുളിയും കഴിഞ്ഞ് കുടിക്കാരെല്ലാം കൂടി കുടിച്ച് തിമിർത്ത് ആഘോഷിച്ചു. ആഘോഷമെല്ലാം കഴിഞ്ഞ് എല്ലാരും പണിക്ക് പോയി തുടങ്ങി ചീരുവിന് പിറ്റേന്ന് തുടങ്ങിയ പനി പിന്നെ കുറെ ദിവസം നീണ്ടു.. അബ്ദുള്ള ഡാക്കിട്ടറിന്റെ അടുത്ത് കൊണ്ടോയത് ഹെൽത്ത് സെന്ററിലെ മേരി സിസ്റ്റർ പറഞ്ഞിട്ടാണ്.. പനി മാറിയിട്ട് സ്കൂളിൽ പോകാനിരുന്ന ചീരുവിനെ സുരേഷിനെ നോക്കാനെന്ന് പറഞ്ഞ് വീട്ടിലിരുത്തിയത് താനും കൂടിയാണ്. സ്കൂളിലെ സാറുമ്മാര് പറഞ്ഞ പോലെ 7 വരെയെങ്കിലും പഠിച്ച് എന്തേലും പണി കിട്ടുമായിരുന്നു. 3 വരെ പഠിച്ച താനാണ് പാടിയിലെ വലിയ പഠിപ്പുകാരി.. പഠിത്തം നിർത്തിയ ചീരു ഒരു കൊല്ലം കഴിഞ്ഞപ്പോൾ വേലായുധൻ മേസിരിയുടെ തോട്ടത്തിൽ കാപ്പി പറിക്കാൻ പോയി തുടങ്ങി! കയ്യില് പൈസ കിട്ടി തുടങ്ങിയപ്പോൾ പഠിക്കാൻ പോണ കാര്യമൊക്കൊ മറന്നു!

കൂലി കിട്ടി വൈന്നേരം മേപ്പാടി ക്ക് പോവും സാധനങ്ങൾ വാങ്ങി തിരിച്ചു പോരുമ്പോൾ സിനിമക്കും പോവാം.. സിനിമക്ക് പോയിട്ട് പോരുമ്പോൾ കുറുക്കില് കാക്ക ചെക്കൻമാർ കാത്തു നിൽക്കുന്നുണ്ടാവും.. നല്ലവർത്തമാനം പറഞ്ഞ് അടുത്തു കൂടും.. പൈസ തരാമെന്ന് പറയും കുപ്പായം വാങ്ങി തരാമെന്ന് പറയും! തന്റെ അനുഭവം ചീരുവിന് വരരുതെന്ന് വിചാരിച്ച് ദിവസവും സൂക്ഷിച്ചാണ് പോയി വന്നിരുന്നത്! മേപ്പാടി ഉത്സവത്തിന്റെ അന്ന് പരിപാടി കാണാൻ ചന്തകുന്നിലിരുന്ന ചീരുവിനെ കാണാതായി.. പകല് പണിക്ക് പോയ ക്ഷീണം കാരണം ഉറങ്ങി പോയ ചീരങ്കിയുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു ചീരു.. വെളുപ്പിന് വെടിക്കെട്ട് കേട്ടാണ് ചീരങ്കി കണ്ണു തുറന്നത്.. നോക്കിയപ്പോൾ അവളെ കണ്ടില്ല.. ഉത്സവ പറമ്പിലൊക്കൊ അന്വേഷിച്ചു കാണാഞ്ഞ് പായയും ചുരുട്ടി പാഞ്ഞ് കുടിയിലെത്തിയപ്പോൾ ചീരു കിടന്നുറങ്ങുന്നു.. കയ്യിൽ ചുരുട്ടി പിടിച്ച അമ്പതിന്റെ നോട്ട്! വിളിച്ചെഴുന്നേൽപ്പിച്ച് ചോദ്യം ചെയ്തപ്പോൾ നല്ല റാക്കിന്റെ മണം.. കച്ചാണം മുച്ചാണം തല്ലി ഓൾക്ക് ഒരു കൂസലുമുണ്ടായില്ല.. എട്ടും പൊട്ടും തിരിയാത്ത പ്രായം.. സിനിമ കൊട്ടകയിൽ നിന്നും രാത്രി കുടിയിൽ നിന്നും ഓളെ ഇടക്കിടക്ക് കാണാതായി.. ഒരു ദിവസം രാവിലെ ചീരു തല ചുറ്റി വീണു.. 

ഗ്ളാ.. ഹ്.. ഗ്ളാ.. ഹ് ചീരു വായിൽ കയ്യിട്ട് ഓക്കാനിക്കുന്ന ശബ്ദം കേട്ട് ചീരങ്കി തിരിഞ്ഞു നോക്കി.. ഇരുന്ന ഇരുപ്പിൽ ചീരു ഛർദ്ദിച്ചു.. “അമ്മാ.. വയറ് പൊത്തി പിടിച്ച് അവൾ കരയാൻ തുടങ്ങി ചീരങ്കി വേഗം എഴുന്നേറ്റ് കയ്യിൽ വെള്ളമെടുത്തു ചീരുവിന്റെ മുഖം തുടച്ചു കൊടുത്തു.. ചീരങ്കി ചീരുവിനെ താങ്ങി പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി.. ചീരുവിന്റെ മുണ്ടിലെ ചോരതുള്ളികൾ തിണ്ണയിൽ നനവു പടർത്തിയത് കണ്ട് ചീരങ്കി അന്ധാളിച്ചു എഴുന്നേൽപ്പിക്കാനുള്ള ഉദ്യമം ഉപേക്ഷിച്ച് ചീരങ്കി പുറത്തേക്കോടി.. മഞ്ഞള മുരാത്തി വന്നു.. കഞ്ഞിക്ക് തളച്ചു കൊണ്ടിരുന്ന ചൂടുവെള്ളം പാർന്ന് ചീരുവിനെ കുടിപ്പിച്ചു.. തിണ്ണയിലേക്ക് കാലുകൾ ഉയർത്തി വച്ച് ചീരു കിടന്നു.. ചീരങ്കി വെള്ളി ചെക്കനെ വിളിച്ച് മേരി സിസ്റ്ററുടെ അടുത്തേക്ക് പറഞ്ഞയച്ചു.. ചീരുവിന്റെ നിലവിളി കേട്ട് അടുത്തുള്ള കുടിയിൽ നിന്ന് ആരൊക്കൊയോ വന്നു.. ഉച്ചയായപ്പോൾ ചീരു പെറ്റു! ഒരാൺ കുട്ടി.. ആൺകുട്ടിയായത് കൊണ്ട് ചീരങ്കി ആശ്വസിച്ചു.. പെറ്റെണീറ്റ ചീരു പുഞ്ചിരിച്ചു.. കുഞ്ഞിനെ കാണിച്ചു കൊടുത്തപ്പോൾ സുരേഷ് പുഴു തിന്ന പല്ലുകാട്ടി വെളുക്കെ ചിരിച്ചു.. അവന്റെ ഉന്തിയ നെഞ്ചു കൂടിനുള്ളിൽ നിന്നും സന്തോഷത്തിന്റെ കുറുങ്ങലുണ്ടായി! അപ്പുറത്തെ പറമ്പിലെ ചാണകുഴിക്കരികിൽ നിന്ന വർക്കി ചെക്കൻ ചോര പുരണ്ട് നിന്ന ചീരു പെണ്ണിനെ കണ്ടു.. അവന് ഒന്നും മനസിലാകാതെ നിന്ന അവനെ തൊഴുത്തിലെ അമ്മിണി പയ്യ് പിന്നിൽ നിന്ന് നക്കി തോർത്തി.. പയ്യിനെ തള്ളി മാറ്റി വർക്കി നീട്ടി വിളിച്ചു “അമ്മച്ചീ.. “
“എന്താടാ.. ” കയ്യിൽ തവിയുമായി മോളി ചേടത്തി ഇറങ്ങി വന്നു.. വർക്കി വേലിക്കപ്പുറത്തേക്ക് വിരൽ ചൂണ്ടി.. അവിടെ ചീരങ്കി കുടത്തിൽ വെള്ളവുമായി നിൽക്കുന്നു.. സംശയപൂർവം നോക്കിയ മോളി ചേടത്തിയോട് ചീരങ്കി വിളിച്ചു പറഞ്ഞു “ചീരു പെറ്റു!.. മൊട്ടനാ. “ചേടത്തി ദീർഘ നിശ്വാസമിട്ടു… പിന്നെ തിരിഞ്ഞ് അകത്തേക്ക് പോയി അടുപ്പിലെ കലം തുറന്ന് കഞ്ഞി ഇളക്കി പാകം നോക്കി.. തീയുന്തി പുതിയ വിറകു വച്ചു ആളിപടർന്ന ജ്വാലകളിൽ മോളി ചേടത്തിയുടെ മുഖത്ത് ചുവപ്പ് രാശി പടർത്തി! പഴയ ചേല കെട്ടി മറച്ച ചീരു ഇരുന്നു.. മറപുരയിൽ നിന്ന് ചോരയും വെള്ളവും ഇടകലർന്നൊഴുകി.. 

” മൊട്ടന്റെ പേരെന്താ?” മോളി ചേടത്തി ചീരുവിന്റെ അടുത്തിരുന്ന് കുഞ്ഞിനെ കളിപ്പിക്കുകയാണ്.. കൂട്ടിന് മേരി സിസ്റ്ററും ഉണ്ട്
” കൃഷ്ണൻ ” ചീരു കുഞ്ഞിന്റെ മുഖത്ത് നോക്കി പറഞ്ഞു.
“ഉം.. “മേരി സിസ്റ്റർ മൂളി.. “അല്ല ചീരു നെനക്ക് വയസ് 16 കഴിഞ്ഞല്ലെ ഉള്ളു.. കളിച്ച് നടക്കണ്ട പ്രായം.. ഏതെങ്കിലും ചെക്കൻമാർ കണ്ണും കയ്യും കാണിച്ചാൽ അവരുടെ കൂടെ ഒക്കെ പോവാൻ പാടുണ്ടോ?” മോളി ചോദ്യഭാവത്തിൽ ചീരുവിനെ നോക്കി..
” ഞാം അങ്ങനെയൊന്നും പോയിട്ടില്ല ചേച്ചി ” ചീരു തല കുനിച്ചു.
“പിന്നെ.. നിനക്കെങ്ങനെ പള്ളേലുണ്ടായി? ചീരു മിണ്ടിയില്ല
“നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല ഇവൾക്കൊന്നും നേരം വെളുത്തിട്ടില്ല സിസ്റ്ററ് വാ… മോളി എഴുന്നേറ്റു! പിന്നെ കൈയ്യിലിരുന്ന പൊതി അവളുടെ വിരിപ്പിന്റെ അരികിൽ വച്ചു ” കൊറച്ച് തുണിയാ.. കൊച്ചിനെ തൊടക്കാനും ഉടുപ്പിക്കാനും ആവശ്യം വരും.. മേരി ഒരു പൊതി ചീരുവിന്റെ കയ്യിൽ കൊടുത്തു.. “കുറച്ചു മരുന്നും ഗ്ലൂക്കോസും ഉണ്ട്.. കഴിക്കേണ്ട വിധം അതിലെഴുതിയിട്ടുണ്ട് നിനക്ക് വായിക്കാനറിയാലോ ല്ലെ?” ചീരുവിന്റെ കൈയ്യിൽ പിടിച്ചൊന്ന് അമർത്തി അവർ പോകാൻ എഴുന്നേറ്റു!

കുഞ്ഞിന്റെ മുഖത്ത് നോക്കി കിടക്കുമ്പോൾ ചീരുവിന് അവനെ ഉമ്മ വയ്ക്കാൻ തോന്നി.. നെറ്റിയിൽ മൃദുവായി ഉമ്മ വച്ചപ്പോൾ അവൻ ഒന്നിളകി.. പിന്നെ ചുണ്ടു നുണഞ്ഞ് പിന്നെയും ഉറക്കമായി.. ആ കണ്ണും മൂക്കും നോക്കി കിടന്നപ്പോൾ അവൾക്ക് അബ്ദുവിനെ ഓർമ വന്നു.. ” ഇയ്യെന്തിനാ പേടിക്കണെ ചീരു കുട്ടീ.. അനക്ക് കുഴപ്പമൊന്നും ഉണ്ടാവില്ല.. ഉത്സവത്തിന് ചെക്കൻമാര് കാണിച്ച ചെറ്റത്തരമൊന്നും ഞമ്മള് കാണിക്കൂല.. “ചീരുവിന്റെ കയ്യിലിരുന്ന പൊറോട്ടയും ഇറച്ചിയും അടങ്ങിയ ഭക്ഷണ പൊതി വിറച്ചു.. ” അന്നോടുള്ള ഇസ്റ്റം കൊണ്ടല്ലെ അന്നെ നമ്മള് പണിക്കെടുത്തെ.. ” അതും ഇയ്യ് പണിയൊന്നും എടുക്കേം വേണ്ട വെറുതെ ഈടെ പാത്രം മോറി നിന്നാൽ മതി.. ” അബ്ദു പതുക്കെ ചെന്ന് പുറത്തേക്ക് തലയിട്ട് നോക്കി സിമന്റ് വയ്ക്കുന്ന ഷെഡിന്റെ ഓല വാതിൽ പൊക്കിയെടുത്ത് ചാരി വച്ചു.. ചീരുവിന്റെ കയ്യിലെ ഭക്ഷണ പൊതി വാങ്ങി മാറ്റി വച്ച് അവളുടെ കൈ പിടിച്ച് താഴേക്ക് ഇരുത്തി.. എണ്ണ കറുപ്പാർന്ന അവളുടെ മുഖത്ത് അബ്ദുവിന്റെ മുഖമമരുമ്പോൾ അവൾ പ്രതിരോധിക്കാൻ ഒരു ശ്രമം നടത്തി ” വേണ്ട അബ്ദു കാക്ക” അബ്ദുവിന്റെ പരാക്രമങ്ങളിൽ അവളുടെ വിലാപം മുങ്ങി പോയി.. സിമന്റ് പുരയിൽ നിന്നും വാരി ചുറ്റിയ ചേലയുമായി പുറത്തിറങ്ങുമ്പോൾ അവൾ കൈയ്യിലെ ഭക്ഷണ പൊതിയും അബ്ദു ബലമായി ഏൽപ്പിച്ച അമ്പത് രൂപ നോട്ടും മാറി മാറി നോക്കി പിന്നെ വേച്ച് വേച്ച് കുടിയിലേക്ക് നടന്നു.. 

“സിസ്റ്ററ് പോയവ?” കുടത്തിൽ വെള്ളവുമായി ചീരങ്കി കയറി വന്നു.. “എനത്തെയ് കൊണ്ടു വഞ്ചെ? ” ചീരു പൊതികൾ നീക്കിവച്ചു.. ചീരങ്കി മേരി സിസ്റ്റർ കൊണ്ടുവന്ന പൊതി അഴിച്ചു.. പഞ്ഞി, ഗുളികകൾ ഗ്ളൂക്കോസ് പൊടി, കൂടെ ഒരു ചെറിയ കടലാസ് പെട്ടിയും.. മഞ്ഞ നിറത്തിലുള്ള പെട്ടി കണ്ട് ചീരങ്കി തിരിച്ചും മറച്ചും നോക്കി.. അങ്ങിങ്ങായി ചുവന്ന നിറത്തിലുള്ള ത്രികോണ ചിഹ്നം.. ചീരങ്കിയുടെ കൈയിൽ നിന്നും പെട്ടി വാങ്ങി ചീരു അക്ഷരങ്ങൾ പെറുക്കിയെടുത്ത് വായിച്ചു.. നി.. രോ.. ത്!

ജീസ് കൈതാരം

Post Views: 17
7
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

7 Comments

  1. ആന്റണി on January 10, 2024 9:22 AM

    നന്നായിട്ടുണ്ട്.
    അവസാനം ഒന്ന് കൂടി depth ആകാമായിരുന്നു.

    Reply
    • Jees Kaitharam on January 15, 2024 8:45 AM

      Yes

      Reply
  2. Vimitha on January 5, 2024 6:35 PM

    ദാരിദ്ര്യം, ചൂഷണം, വിദ്യാഭ്യാസമില്ലായ്മ
    🙏

    Reply
    • Jees on January 5, 2024 6:45 PM

      Thank you

      Reply
  3. Raj B.K. on January 5, 2024 6:14 PM

    കൊള്ളാം.

    Reply
  4. Sunandha Mahesh on January 5, 2024 6:13 PM

    ചൂഷണത്തിന് വിധേയമാവുന്ന കുഞ്ഞുമക്കളുടെ കഥ
    നന്നായി എഴുതി

    Reply
    • Jees on January 5, 2024 6:45 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.