Author: Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

സയനൈഡ് മോഹൻ്റെ കഥ Dahaad എന്ന പേരിൽ Amazon Prime ൽ സീരീസ് ഒറ്റയിരുപ്പിന് കണ്ട് തീർത്തതു കൊണ്ടാവണം ത്രില്ലർ ഗണത്തിൽപ്പെട്ട കളങ്കാവൽ വലിയ രീതിയിൽ എനിക്ക് ത്രില്ലടിപ്പിക്കാതെ പോയത്. പ്ളസ് : മമ്മൂട്ടി എന്ന എലമെൻ്റ് സ്വയം പരീക്ഷണവസ്തു ആവുന്ന നടൻ എന്ന് വീണ്ടും തെളിയിക്കുന്നു. നടൻ അഭ്യാസിയാവണ്ട അഭ്യാസിയാണെന്ന് തോന്നിപ്പിച്ചാൽ മതി, ഭ്രമിപ്പിക്കുന്ന പോറ്റിക്ക് ശേഷം ഒരു വേഷപകർച്ച❣️ ഇടക്കെപ്പോഴോ ചിന്തിച്ചു ഇയാൾക്ക് വയസാവാത്തത് ആണോ അതോ കാലം ഇയാൾക്കൊപ്പം സഞ്ചരിക്കാൻ മടിക്കുന്നതാണോ എന്ന് ! പ്രതിയാരാണന്ന് അറിഞ്ഞിട്ട് കൂടി അടുത്ത നീക്കം എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധമുള്ള ശരീരഭാഷ🔥 മൈനസ് : ഒരു ശരാശരി കുറ്റാന്വേഷണം ആവശ്യപ്പെടുന്ന വേഗമാണെങ്കിൽ കൂടി തിരക്കഥയിൽ അൽപ്പം കൂടി വ്യക്തതയും ചടുലതയും ആവശ്യമായി തോന്നി. ഒരോ കഥാപാത്രങ്ങളിലേക്ക് ചെന്നെത്തിയ രീതിയിൽ സംശയമുളവാക്കുന്നു, എവിടെയൊക്കൊയോ ഫ്രയിമുകളുടെ കുറവ് അനുഭവപ്പെട്ടു. വിനായകൻ: ഏതൊക്കൊയോ റിവ്യുകളിൽ വിനായകൻ അത്ര പോരാ, മമ്മൂട്ടി കലക്കി എന്നൊക്കൊ പറഞ്ഞു…

Read More

ഭാഗം 1  കനാലിലെ വെള്ളത്തിൽ പാലു പാത്രം കഴുകി ഒഴിച്ചപ്പോൾ ഡാമിൽ നിന്ന് പരൽ മീനുകൾ കൂട്ടത്തോടെ വന്നു വെട്ടി മറഞ്ഞു എപ്പോൾ കാണുമ്പോളും ഒരേ വലുപ്പമുള്ള പരൽ മീനുകളെ ഇവയെന്താ വലുതാകത്തെ എന്നോർത്തു കൗതുകത്തോടെ കാർത്തു നോക്കി നിന്നു. ” കാർത്തു ചേച്ചി “ പുറകിൽ നിന്ന് വിളി കേട്ട് കാർത്തു തിരിഞ്ഞു നോക്കി ഡാമിൻ്റെ അടുത്തുള്ള പറമ്പിൽ നിന്നാണ് ശബ്ദം! കുഞ്ഞച്ചൻ ചേട്ടൻ്റെ അവിടുത്തെ മോളി ചേച്ചിയുടെ മോൻ വർക്കിയാണ് ശബ്ദത്തിനുടമ എന്ന് തിരിച്ചറിഞ്ഞു കാർത്തു പുഞ്ചിരിച്ചു. ”ചേച്ചി അവിടെ എന്താക്കാണെ?” ചെക്കൻ ചെമ്പരത്തി ചെടികൾക്കിടയിൽ നിന്ന് പുറത്ത് വന്നു ”നീ പല്ല് തേക്കാണോ അതോ ഉമിക്കരി തിന്നാണോ?” ചെക്കൻ്റെ വായ നിറച്ച് ഉമിക്കരി കണ്ട് കാർത്തു കുസൃതിയോടെ ചോദിച്ചു. ”ഞാൻ പല്ലു തേക്കാ, ഉമിക്കരി അയിന് ആരെങ്കിലും തിന്നോ ?” അവൻ്റെ നിഷ്കളങ്കതയോടെയുള്ള മറുപടി കേട്ട് കാർത്തു ചിരിച്ചു. ”പിന്നെ ഉമിക്കരി തിന്നാലെ പല്ലു വെളുക്കണ പോലെ…

Read More

ഭാഗം 1  കല്ലു മല തോടിൻ്റെ മേലെ കമുക് മുറിച്ചിട്ട പാലത്തിലൂടെ അക്കരയ്ക്ക് ധൃതിയിൽ കടക്കുമ്പോൾ  കാർത്തു കണ്ടു താഴെ തോട്ടിൽ ലില്ലി ചേച്ചി തുണിയലക്കുന്നുണ്ട് കൂടെ ഒത്ത ഒരു പെൺകുട്ടി നിന്ന് അലക്കിയ തുണികൾ വെള്ളത്തിലിട്ട് ഒലുമ്പുന്നു. ലില്ലി ചേച്ചിക്ക് പ്ലാന്റേഷനിൽ ആണ് ജോലി, ചപ്പു നുള്ളി കഴിഞ്ഞ് വീട്ടിലെത്തി തുണി എല്ലാം വാരിയിട്ടു കല്ലുമല തോട്ടിൽ എത്തും. ആകെ മൂന്നുപേർ മാത്രമുള്ള ആ വീട്ടിൽ ഇതിനു മാത്രം തുണി എവിടുന്നാണെന്ന് കാർത്തു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  “യ്യ് എങ്ങടാ മണ്ടണത് കാർത്തോ ?” ചോദ്യം കേട്ട് കാർത്തു നിന്നു. ലില്ലി ചേച്ചി അലക്ക് നിർത്തി കൈ എളിക്ക് കുത്തി നിവർന്നുനിന്നു, പൊക്കി കുത്തിയ മുണ്ടിൽ നിന്നും വെള്ളമിറ്റു വീഴുന്നു.  “ഞാൻ മരുന്ന് വാങ്ങാനെ തൂറ്റലാന്ന് മീനാക്ഷിയടത്തീൻ്റെ കയ്യിന്ന് ”  കാർത്തു കിതച്ചു.  ” ആർക്കാ അനക്കാ ” ലില്ലി അവളെ അടിമുടി നോക്കി “അല്ല പൈക്കാ സുഖല്ല്യ അയിന് “…

Read More

ഭാഗം 1  “ഇയ്യെന്ത് ഉലക്കയാണ് പറയണത് അദ്രുമാനെ? അനക്ക് ചരിത്രം അറിയാത്തോണ്ടാ ഈ കിടന്ന് ചിലക്കണ് ” വേലായുധൻ കത്തി കയറുകയാണ് പുതയൻ്റെ ചായക്കടയാണ് രംഗം : പത്രത്തിലെ ഏതോ വാർത്ത ഉറക്കെ വായിക്കുന്നതിനിടെ ഉണ്ടായ ‘ഇളക്കലിൽ ‘ തുടങ്ങിയതാണ്. “ഇയ്യെന്ത് ഉലക്കയാണ് പറേണത് അനക്ക് ആണ് ചരിത്രം അറിയാത്തത് ഇന്ദിര വല്യ ആളായ്പ്പോ ഇന്ദിര കോഗ്രസ് ഉണ്ടാക്കിയ ടീമല്ലെ നീയൊക്കൊ അങ്ങനെ ആൾക്കാരുടെ പേരില് പാർട്ടി ഉണ്ടാക്കാണെങ്കിൽ ഈ പാർട്ടി നാല് ചേലിക്ക് ആയേനെ!” അദ്രുമാനും വിട്ടുകൊടുക്കാൻ ഉദ്ദേശമില്ല. ശരിയാണ് ഇന്ദിരാഗാന്ധി കോൺഗ്രസിൽ വ്യത്യസ്ത നിലപാട് എടുത്തപ്പോൾ അതിനെ അനുകൂലിച്ച് പാർട്ടി പിളർന്നെന്ന മട്ടിൽ മുദ്രാവാക്യം വിളിച്ചതാണ് കടുത്ത ഇന്ദിരാ ആരാധകനായ വേലായുധൻ. പ്രശ്നങ്ങളെല്ലാം ഒഴിഞ്ഞ് ഇന്ദിര സുഖമായി രാജ്യം ഭരിക്കുമ്പോഴാണ് വെടിയേറ്റ് മരിക്കുന്നത് അന്ന് വേലായുധൻ ഉണ്ടില്ല, ഉറങ്ങിയില്ല പടക്കംപൊട്ടി ചേട്ടൻ്റെ കയ്യിൽ നിന്ന് രണ്ട് കുപ്പി നിറയെ റാക്ക് മാത്രം വാങ്ങി കനാലിൻ്റെ ഓരത്ത് ഇരുന്ന് കുടിച്ച്…

Read More

ഒരു അഭിനേതാവ് എന്ന നിലയിൽ രാജേഷ് മാധവൻ്റെ മികച്ച പ്രകടനം, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച കാഴ്ച്ചാനുഭവം, ദേവദത്ത് ഷാജിയുടെ ധീരൻ എവിടെയൊക്കൊയോ സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൊമ്പോ ഓർമിപ്പിച്ചു. ഗ്രാമീണ പശ്ചാതലത്തിൽ രാജേഷ് മാധവനും സുധീഷ് ,ജഗദീഷ്, അശോകൻ, മനോജ് . കെ . ജയൻ എല്ലാവരുടെയും തകർപ്പൻ പ്രകടനം ! മഴയും സ്കൂൾ കാലവും ആയിരിക്കണം കുടുംബ പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് അകറ്റി നിർത്തുന്നത്. ഒരോ ഡയലോഗിലും തിയേറ്ററിൽ പടരുന്ന ചിരി തിയേറ്ററിന് പുറത്തേക്ക് നീളുന്നു. മലയാറ്റൂരിലെ ഒരു ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് ഈറോഡ് വഴി ശരവണൻ കോട്ടയിൽ പോയി തിരിച്ചു വരുന്ന ഈ മുഴുനീള എൻ്റർടൈനർ ഓർത്തു ചിരിക്കാനുള്ള വക പ്രേക്ഷകന് നൽകുന്നുണ്ട് ! അനന്തരത്തിൽ തുടങ്ങിയ സുധീഷും നഖക്ഷതങ്ങളിലെത്തിയ വിനീതും പെരുവഴിയമ്പലത്തിലെ അശോകനും സർഗത്തിലെ മനോജ് കെ ജയനും നമ്മളെ വീണ്ടും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുത്തിനു സാക്ഷ്യം വഹിക്കാനായി, രാജേഷ് മാധവൻ്റെ കരിയർ ബെസ്റ്റ് പ്രകടനത്തിനായി ധൈര്യമായി ടിക്കറ്റെടുക്കാം.…

Read More

ഭാഗം 1  “അമ്മേ… അമ്മേ… ” ഉച്ചത്തിൽ കാർത്തു അലറി വിളിച്ചത് കേട്ട് കയ്യിലിരുന്ന വാഴപിണ്ടിയും കത്തിയും താഴെ വച്ച് നളിനി വേഗം ഓടി ഉമ്മറത്തേക്ക് ചെന്നു.  “അമ്മേ പ്രതിഭ… പ്രതിഭ ജയിച്ച്… ” വീടിന്റെ ഒതുക്കുകൾ കയറി വന്ന് നിന്ന് കാർത്തു കിതച്ചു.  “ദേ പെണ്ണെ ഒറ്റ അടി വച്ച് തന്നാലുണ്ടല്ലോ? മനുഷ്യൻ പേടിച്ചു പോയ് ” നളിനി കൈ ഓങ്ങി ” ന്റെ അമ്മക്കുട്ടി പേടിച്ചു പോയോ” കാർത്തു നളിനിയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്ത് ” പേടിക്കണ്ടാ ട്ടോ ” ന്ന് പറഞ്ഞ് ചിരിച്ചു.  “പെണ്ണിന്റെ തുള്ളൽ ഇത്തിരി കൂടണുണ്ട് ” ഉമ്മ കിട്ടിയ നളിനിയും പുഞ്ചിരിച്ചു ന്നിട്ട് നെന്റെ രവിയേട്ടന് ട്രോഫി കിട്ടിയോ?” “പിന്നെ കിട്ടാതെ കഴിഞ്ഞ കൊല്ലത്തെ പോലെ പഞ്ചായത്ത് പ്രസിഡന്റല്ല കൊടുത്തെ ഇപ്രാവശ്യം കലക്ടറാ നാളെ പേപ്പറില് ഫോട്ടോയും ഉണ്ടാവും ” കാർത്തു സ്വയം ഞെളിഞ്ഞ് പറഞ്ഞു.  ” നേരോ ” കലക്ടറെന്നും…

Read More

കുമ്മായം കലക്കുന്ന കുഴിയുടെ അരികിൽ ഉണ്ണി കുന്തം കാലിൽ ഇരുന്നു. നീറ്റുവാനിട്ട കക്കയിലേക്ക് കൈ നീട്ടിയതും പുറകിൽ നിന്ന് വിളി വന്നു “വേണ്ട ഉണ്ണ്യേ കൈയ്യ് പൊള്ളും” ദാമുവേട്ടനാണ് നീണ്ട ഓടയുടെ കോലിൻ മേലിൽ ചകിരി കൊണ്ട് ഉണ്ടാക്കിയ ചുക്കിലി ചൂല് കൊണ്ട് ചുവരിലെ മാറാല തുടക്കുന്ന ജോലി ചെയ്യുന്ന ദാമുവേട്ടനെ നോക്കി ചിരിച്ചു കാണിച്ച് ഉണ്ണി അവിടെ നിന്ന് എഴുന്നറ്റു. “അതേയ് ദാമേട്ടാ, എനിക്ക് ഇത്തിരി ഇത്തിള് തരോ ?” ദാമു മേസ്തിരി ഉണ്ണിയെ ചോദ്യഭാവത്തിൽ നോക്കി ” പെയ്ന്റടിച്ച് കഴിയുമ്പോ മതിലിൽ തൂക്കാൻ മയിലിന്റെ പടം വരച്ച് അതിമേല് ഇത്തിളൊട്ടിച്ച് കളറ് കൊടുത്താൽ നല്ല ഭംഗിയായിരിക്കും. മേലത്തെ അപ്പുവേട്ടൻ ചെയ്ത് വച്ചിണ്ടുണ്ട് എന്ത് രസാ കാണാൻ ” ഉണ്ണി പറഞ്ഞു നിർത്തി ശ്വാസം വിട്ടു. “തരാല്ലോ ഇതൊന്ന് അടിച്ച് തീർക്കട്ടെ ഞാന്. ഉണ്ണി ഇതിന്റെ ടക്ക് നടന്ന് കൈയ്യും കാലും പൊള്ളിക്കണ്ട” “ങ് ….ഹും ” എന്ന് മനസില്ലാ…

Read More

“എടാ ഒന്ന് വേഗം നടക്ക് വർക്കി നേരം വൈകി ” ഒന്നാം ക്ലാസിലെ അനിയനെയും വലിച്ചു കൊണ്ട് ലാലി കുറുക്കിലെ കയറ്റം കയറുകയാണ്! മഴ പെയ്ത് ചളിപിളിയായ മണ്ണിട്ട പാതയാണ് കുറുക്ക്. കല്ലായി വഴി ചുറ്റി കറങ്ങി പോകണമെന്നതിനാൽ എല്ലാരും മേപ്പാടിയിലെത്താൻ കുറുക്കിനെ ആണ് ആശ്രയിക്കാറ്. വർക്കി ചെളിയിൽ കാൽ തളളവിരൽ ഊന്നി ഊന്നി പതുക്കെ കയറ്റം കയറി, പലതവണ ചെളിയിൽ കാൽ വഴുതി വീണു ചില ദിവസങ്ങളിൽ സ്കൂളിൽ പോക്കു തന്നെ മുടങ്ങിയപ്പോഴാണ് വെല്യമ്മച്ചി ഈ വിദ്യ പറഞ്ഞു കൊടുത്തത്! ഒരോ അടി മുന്നോട്ട് വയ്ക്കുമ്പോഴും ആദ്യം തള്ളവിരൽ ഊന്നുക പിന്നെ അടുത്ത കാൽ അങ്ങനെ മുന്നോട്ട് തിരിച്ച് വരുമ്പോൾ മിക്കവാറും ഈ വിദ്യയൊന്നും വിലപ്പോവില്ല, എത്രയൊക്കൊ സൂക്ഷിച്ചാലും ഈ ഇറക്കം ഇറങ്ങുമ്പോൾ കാലു തെറ്റും ധിം! പിന്നെ നേരെ താഴെ വരെ ഒറ്റ പോക്കാണ്. ചേച്ചി ഇടക്ക് പറയുന്നത് കേൾക്കാം “കാലികളെ കൊണ്ടോ ണത് കൊണ്ടാ ഇത്രേം ചെളി…

Read More

മലയാള മനോരമ ചാനലിലെ ജനപ്രിയ ആക്ഷേപഹാസ്യ സീരിയലായ മറിമായത്തിലെ നടീ നടൻമാരെ ഒന്നായി കോർത്തിണക്കി വൈപ്പിൻ കരയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒരു കുഞ്ഞ് മനോഹര സിനിമ അതാണ് പഞ്ചായത്ത് ജെട്ടി ! ഗോശ്രീ പാലം വരുന്നതിന് മുൻപ് എറണാകുളം കായലിന് ചുറ്റുമുളള ദ്വീപുകളയായിരുന്നു മുളവ് കാട്, പൊന്നാരിമംഗലം, മാലിപ്പുറം ഞാറക്കൽ, പനമ്പുകാട്, എളങ്കുന്നപ്പുഴ എന്നിവ ! പണ്ട് കോതാട് നിന്ന് ബോട്ടിൽ എറണാകുളം നഗരത്തിലേക്ക് വരുമ്പോൾ മുളവുകാട് ആശുപത്രി ജെട്ടി, പഞ്ചായത്ത് ജെട്ടി അങ്ങനെ അഞ്ച് ജെട്ടികൾ കഴിഞ്ഞാണ് പൊന്നാരിമംഗലം വരിക ഈ സിനിമക്ക് പേര് വന്നത് അങ്ങനെയാവണം ! സിനിമയെക്കുറിച്ച് : ഗ്രാമീണ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒത്തിരി നർമ മൂഹൂർത്തങ്ങളുള്ള ഒരു മനോഹര ചിത്രം, മറിമായത്തിലെ അഭിനേതാക്കൾ എന്നതിലുപരി ഒരോരുത്തരും തങ്ങളുടെ വേഷം ഭംഗിയായി ചെയ്തിട്ടുണ്ട്. ചിത്രത്തിലെ നായകനായ സലീം ഹസൻ തന്നെയാണ് മണികണ്ഠൻ പട്ടാമ്പിക്കൊപ്പം തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. മറിമായത്തിലെ പ്യാരി ജാതൻ എന്ന കഥാപാത്രത്തിന് ടെലിവിഷൻ അവാർഡിൽ…

Read More

എന്താ വിശേഷം എന്ന ചോദ്യത്തിന് മനുഷ്യർ മിണ്ടി തുടങ്ങിയ കാലത്തിനോളം പഴക്കമുണ്ടാവും എന്നാൽ ചിലയിടങ്ങളിൽ ഈ ചോദ്യത്തിന് ഉത്തരം മുട്ടും പറയാൻ വാക്കുകളില്ലാതെ, ഒറ്റപ്പെട്ട് പോവുന്ന ചില സമയങ്ങൾ.  ഒരു കുഞ്ഞ് ഈ ഭൂമിയിൽ ജനിച്ച് വീഴാൻ ഒരുങ്ങുമ്പോൾ ചോദ്യങ്ങൾ തുടങ്ങും എത്ര മാസമായി? എത് ഡോക്ടറെയാണ് കാണുന്നെ? എന്നാ ഡേറ്റ് ജനിച്ചു കഴിഞ്ഞാൽ പിന്നെ വിശേഷം ചോദിക്കലിന്റെ ബഹളം ആരംഭിക്കുകയായി… സ്കൂളിൽ ചേർക്കുമ്പോൾ തുടങ്ങി പഠനം തീർന്ന് കഴിഞ്ഞ് ജോലി ആയില്ലെ വരെ നീളും… പിന്നെ കല്യാണ വിശേഷം ആയി അതെങ്ങാനും വൈകിയാൽ തീർന്നു. പിന്നെ ഉപദേശവും കൂടി ഫ്രീയായി കിട്ടും.  ഇതിനെയൊക്കൊ കടത്തി വെട്ടുന്ന വിശേഷം ചോദിക്കലും അതിനെ തുടർന്ന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും സത്യസന്ധമായി ‘വിശേഷം’ എന്ന സൂരജ് ടോം ചിത്രം പങ്ക് വെയ്ക്കുന്നത്.  ആനന്ദ് മധുസൂദനൻ എന്ന മ്യൂസിക് ഡയറക്ടറെ നമ്മൾ അറിയും 15 ലധികം സിനിമകൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ വിദ്വാൻ 🤗…

Read More