ഒരു അഭിനേതാവ് എന്ന നിലയിൽ രാജേഷ് മാധവൻ്റെ മികച്ച പ്രകടനം, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച കാഴ്ച്ചാനുഭവം, ദേവദത്ത് ഷാജിയുടെ ധീരൻ എവിടെയൊക്കൊയോ സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൊമ്പോ ഓർമിപ്പിച്ചു. ഗ്രാമീണ പശ്ചാതലത്തിൽ രാജേഷ് മാധവനും സുധീഷ് ,ജഗദീഷ്, അശോകൻ, മനോജ് . കെ . ജയൻ എല്ലാവരുടെയും തകർപ്പൻ പ്രകടനം !
മഴയും സ്കൂൾ കാലവും ആയിരിക്കണം കുടുംബ പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് അകറ്റി നിർത്തുന്നത്. ഒരോ ഡയലോഗിലും തിയേറ്ററിൽ പടരുന്ന ചിരി തിയേറ്ററിന് പുറത്തേക്ക് നീളുന്നു.
മലയാറ്റൂരിലെ ഒരു ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് ഈറോഡ് വഴി ശരവണൻ കോട്ടയിൽ പോയി തിരിച്ചു വരുന്ന ഈ മുഴുനീള എൻ്റർടൈനർ ഓർത്തു ചിരിക്കാനുള്ള വക പ്രേക്ഷകന് നൽകുന്നുണ്ട് !
അനന്തരത്തിൽ തുടങ്ങിയ സുധീഷും നഖക്ഷതങ്ങളിലെത്തിയ വിനീതും പെരുവഴിയമ്പലത്തിലെ അശോകനും സർഗത്തിലെ മനോജ് കെ ജയനും നമ്മളെ വീണ്ടും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുത്തിനു സാക്ഷ്യം വഹിക്കാനായി, രാജേഷ് മാധവൻ്റെ കരിയർ ബെസ്റ്റ് പ്രകടനത്തിനായി ധൈര്യമായി ടിക്കറ്റെടുക്കാം.
ഇതിൽ പറയാൻ മനപൂർവം വിട്ടു കളഞ്ഞ രണ്ട് പേരുണ്ട്, സിദ്ധാർത്ഥ് ഭരതനും ജഗദീഷും. എല്ലാവരും പറയും എത്ര നാച്ചുറൽ ആയിട്ടാണ് സിദ്ധാർത്ഥ് അഭിനയിക്കുന്നതെന്ന്. ഞാൻ പറയും സിദ്ധാർത്ഥിൻ്റെ കരിയർ ബെസ്റ്റിന് പറ്റിയ ഒരു സ്ക്രിപ്റ്റ് ഇനിയും വരാനിരിക്കുന്നതേ ഉള്ളു എന്ന്. ജഗദീഷിനെ പറ്റി പറയാത്തത് അപ്പുക്കുട്ടൻ ഇമേജിൽ നിന്നും ഒതുക്കമുള്ള, കാമ്പുള്ള കഥാപാത്രങ്ങളുമായി തിളങ്ങി നിൽക്കുന്ന ആളെ പറ്റി എന്ത് പറയാനാണ്?
നായിക ഇങ്ങനെയെ ആകാവൂ, ഇത്ര മീറ്റർ നായകൻ്റെ പിന്നാലെ ഓടിച്ച് പഠിപ്പിക്കുന്ന സദാചാര സമൂഹത്തിനെ നന്നായി ഒന്ന് ചൊറിഞ്ഞ്, ഇന്നത്തെ എന്നല്ല, പെണ്ണു് എന്നും സമൂഹത്തിനെ നോക്കി കാണുന്നത് എങ്ങനെയാണന്നും പറഞ്ഞു വയ്ക്കുന്നു. കൂടുതൽ കഥ പറഞ്ഞ് ആകാംക്ഷ കളയുന്നില്ല! കണ്ടു തന്നെ ആസ്വദിക്കുക!
ദേവ്ദത്തിൻ്റെ ധീരൻ ഒരു രണ്ടാം ഭാഗത്തിന് ഉള്ള വെടിമരുന്നിട്ടാണ് അവസാനിക്കുന്നത്.
❤️

