Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുറുക്ക്
കഥ കുട്ടികൾ സ്‌കൂൾ / കോളേജ്

കുറുക്ക്

By Jees KaitharamSeptember 5, 20246 Comments4 Mins Read539 Views
Bookmark Now
Please login to bookmark Close

No account yet? Register

“എടാ ഒന്ന് വേഗം നടക്ക് വർക്കി നേരം വൈകി ”

ഒന്നാം ക്ലാസിലെ അനിയനെയും വലിച്ചു കൊണ്ട് ലാലി കുറുക്കിലെ കയറ്റം കയറുകയാണ്! മഴ പെയ്ത് ചളിപിളിയായ മണ്ണിട്ട പാതയാണ് കുറുക്ക്. കല്ലായി വഴി ചുറ്റി കറങ്ങി പോകണമെന്നതിനാൽ എല്ലാരും മേപ്പാടിയിലെത്താൻ കുറുക്കിനെ ആണ് ആശ്രയിക്കാറ്. വർക്കി ചെളിയിൽ കാൽ തളളവിരൽ ഊന്നി ഊന്നി പതുക്കെ കയറ്റം കയറി, പലതവണ ചെളിയിൽ കാൽ വഴുതി വീണു ചില ദിവസങ്ങളിൽ സ്കൂളിൽ പോക്കു തന്നെ മുടങ്ങിയപ്പോഴാണ് വെല്യമ്മച്ചി ഈ വിദ്യ പറഞ്ഞു കൊടുത്തത്! ഒരോ അടി മുന്നോട്ട് വയ്ക്കുമ്പോഴും ആദ്യം തള്ളവിരൽ ഊന്നുക പിന്നെ അടുത്ത കാൽ അങ്ങനെ മുന്നോട്ട് തിരിച്ച് വരുമ്പോൾ മിക്കവാറും ഈ വിദ്യയൊന്നും വിലപ്പോവില്ല, എത്രയൊക്കൊ സൂക്ഷിച്ചാലും ഈ ഇറക്കം ഇറങ്ങുമ്പോൾ കാലു തെറ്റും ധിം! പിന്നെ നേരെ താഴെ വരെ ഒറ്റ പോക്കാണ്. ചേച്ചി ഇടക്ക് പറയുന്നത് കേൾക്കാം “കാലികളെ കൊണ്ടോ ണത് കൊണ്ടാ ഇത്രേം ചെളി ” വർക്കിക്ക് അത് കേട്ടാൽ സംശയമാണ് എന്നിട്ട് കാലികളെന്താ വീഴാത്തത് ?

ഒരു കണക്കിന് കയറ്റം കയറി രണ്ടു പേരും നിന്നു. മുകളിലത്തെ വളവിലെ പൊത്തുകൾ നോക്കി അവൻ പേടിച്ച് ചേച്ചിയോട് പറഞ്ഞു ” ബാ പോകാം ആ പൊത്തില് കുറുക്കനുണ്ടാകും. “

അനിയനെ അത്ര വിശ്വാസമില്ലാതെ നോക്കിയ ലാലിയുടെ കണ്ണുകളിലും പേടി നിറഞ്ഞു അവൾ അനിയനെയും കൂട്ടി വേഗം നടന്നു. കുറുക്കിന്റെ രണ്ടു വശവും പൊന്ത കാടുകളിൽ പലനിറത്തിലുളള അരി പൂവുകൾ നിറഞ്ഞു നിന്നിരുന്നു. അരി പൂവിന്റെ പഴുത്ത കായ് വർക്കിക്ക് വലിയ ഇഷ്ടമാണ്, സ്കൂൾ വിട്ടു തിരിച്ചു വരുമ്പോ വഴിയിൽ നിന്ന് ഒന്ന് രണ്ടടിയൊക്കെ പൊന്തക്കാടിലേക്ക് കയറി പഴുത്തത് നോക്കി പറിച്ച് തിന്നാമെന്ന് അവൻ മനസ്സിൽ കുറിച്ചു കല്ലായിലെ സുപ്രമണ്യൻ പച്ചക്കായ് ഓടക്കുഴലിൽ ഇട്ട് വെടിവെയ്ക്കുന്ന വിദ്യ കാണിച്ചു കൊടുത്തതിൽ പിന്നെ കുറച്ച് പച്ചക്കായും പറിച്ച് പോക്കറ്റിൽ ഇടും! ജെയ്സൻ ചൂരൽ മലയിൽ നിന്ന് വരുമ്പോൾ ഓട കൊണ്ട് വരാൻ മറക്കാതെ പറയണം. 

വിത്തു കാടു വളവ് എത്തിയപ്പോൾ കാലികളെയും കൊണ്ട് ശങ്കു മൂപ്പര് കുട്ടികളെ കണ്ടു ചിരിച്ചു. മൂപ്പരുടെ ചിരി കാണാൻ നല്ല രസമാണ്, വെറ്റില കറ നിറഞ്ഞ പല്ലുകൾക്കിടയിലെ വിടവിലൂടെ നാക്കിന്റെ അറ്റം പുറത്തേക്ക് വരും! “വേഗം പോയ്ക്കോളി കുട്ടി ഒമ്പതര കഴിഞ്ഞിക്കുണ്” ശങ്കു മൂപ്പര് പറഞ്ഞു. മൂപ്പരെ കടന്ന് മുന്നോട്ട് നടക്കുന്നിതിനിടയിൽ വർക്കിക്ക് വാച്ച് കെട്ടാത്ത മൂപ്പരെങ്ങിനാ സമയം പറയണതെന്നും ശങ്കു മൂപ്പരുടെ പല്ല് എന്താ ഉമിക്കരിയിട്ട് തേച്ചിട്ടും വെളുക്കാത്തെതെന്നും ചോദിക്കാൻ തോന്നി ചേച്ചിയെ നോക്കിയെങ്കിലും ആ മുഖഭാവം കണ്ടപ്പോൾ ഒന്നും ചോദിച്ചില്ല! അവർ മെയിൻ റോഡിൽ ഹൈ സ്കൂളിന്റെ താഴെയെത്തിയപ്പോൾ ബെല്ലടിച്ചു. ഹൈസ്കൂളിൽ 8. 30 ആണ് ക്ലാസ് രാവിലെയും ഉച്ചക്കും വേറെ വേറെ ക്ലാസുകൾ ആണ്. ചില ദിവസങ്ങളിൽ അവിടെ സമരവും ഉണ്ടാവും. ചേച്ചിയുടെ കയ്യിൽ പിടിച്ച് വലിച്ച് വർക്കി കെഞ്ചി,

“നമ്ക്ക് ഒരു ദിവസം പോവുമ്പോൾ ഹൈസ്കൂളിന്റെ കുന്ന് കയറി പോണം അവിടെ വേറെ ഗ്രൗണ്ട് ഉണ്ടന്ന് സുപ്രമണി പറഞ്ഞിട്ടുണ്ട്! “

“സത്യായിട്ടും! പിന്നെ നമ്മളെ ഗ്രൗണ്ടിനെക്കാളും വലുതാ” ചേച്ചിക്ക് സംശയം!

വർക്കി ആണയിട്ടു. സുപ്ര മണി നൊണ പറയൂല! നേരം പോയി നീ സൈഡിൽ നടക്ക് വർഗീസെ… പഞ്ചായത്ത് ആശുപത്രി കഴിഞ്ഞ് വിവാ ടാക്കീസിന്റെ അവിടെ എത്തിയപ്പോൾ കണ്ണുകൾ സിനിമാ പോസ്റ്ററിലേക്കും താഴെത്തെ പീടിയിലേക്കും നീണ്ടു പീടിയ വൈന്നേരം വരുമ്പോ തുറന്നിട്ടുണ്ടാകും. അവിടെ കറക്കു മുട്ടായി, പല്ലൊലൊട്ടി, പുളിമുട്ടായി, എല്ലാം ഉണ്ടായാലും വർക്കിക്ക് ഏറ്റവും ഇഷ്ടം കടല പാനിയിൽ പൊതിഞ്ഞ പല നിറങ്ങളിലുള മണിമുട്ടായി ആണ് അത് പത്ത് പൈസ കൊടുത്താൽ കൊറെ കിട്ടും വായിലിട്ട് മധുരം അലിഞ്ഞ് തീരുമ്പോൾ കടല കടിച്ച് തിന്നുകയും ചെയ്യാം. സിനിമാ പോസ്റ്റർ മാറ്റിയിട്ടില്ല! ഇടക്ക് മാത്രമെ സിനിമ മാറാറുള്ളു. 

മുസ്ലിം പള്ളിയുടെ താഴെ എത്തിയപ്പോൾ ശവംനാറി പൂക്കൾക്കിടയിൽ ആരോ കുഴി കുത്തുന്നത് കണ്ടു. മീസാൻ കല്ലുകൾക്കു മഴ പെയ്ത് തെളിഞ്ഞതിന്റെ തിളക്കം! ടൗണിലേക്ക് കയറിയാൽ ഇഷ്ടം പോലെ കുട്ടികളെ കാണാം എരുമകൊല്ലിയിൽ നിന്നും കാപ്പം കൊല്ലി തുടങ്ങി ഇപ്പുറത്തേക്കുള്ളവർ നടന്ന് ടൗണിലെത്തുമ്പോൾ സ്വാഭാവികമായി നടത്തത്തിന് വേഗം കുറയും! ലോറികളിൽ നിന്ന് സാധനം ഇറക്കുന്നവരെയും സ്വർണക്കടയുടെ മുമ്പിലെ ഓടയിൽ നിന്ന് സ്വർണത്തരികൾ അരിച്ചെടുക്കുന്ന അത്ഭുത കാഴ്ച, എല്ലാം കുട്ടികളുടെ നടത്തത്തിന്റെ വേഗം കുറക്കും. പച്ചക്കറിക്കടകൾക്കു മുമ്പിലും റോഡിലും ടൗൺ വൃത്തിയാക്കാൻ സന്നദ്ധരായ പശുക്കളും കുട്ടികളുടെ വഴി തടസ്സപ്പെടുത്തും ഒച്ചയിട്ടാലൊന്നും ഇളകാത്ത അവറ്റകളെ മാറ്റാൻ മുതിർന്ന ആരെങ്കിലും വന്ന് മാറ്റേണ്ട അവസ്ഥയാണ്! കെ. ബി റോഡ് ജംഗ്ഷൻ എത്തിയാൽ കുട്ടി സംഘങ്ങളുടെ ചലനവേഗം കുറയും ടൗണിന്റെ ഒത്ത നടുക്കായി ഉയരത്തിൽ വിവാ ടാക്കീസിലെ പോസ്റ്റർ, അശോക, ആനന്ദ് ഭവൻ ഹോട്ടലുകളിലെ സിനിമാ രംഗങ്ങൾ ഉൾകൊള്ളിച്ച സ്ലൈഡുകൾ ഇവയുടെ ഭംഗി ആസ്വദിച്ചു നിൽക്കുന്ന വർക്കിയെ ചേച്ചി എന്നും പിടിച്ചു വലിച്ചാണ് കൊണ്ടുപോയിരുന്നത്! ഇന്ന് റോഡിൽ കുട്ടികൾ ആരെയും കാണുന്നില്ല നേരം ഒരു പാട് വൈകിയെന്ന് ലാലിക്ക് മനസ്സിലായി. അവൾ അനിയനെയും വലിച്ചു മുന്നോട്ട് നടന്നു. അവൾക്ക് എന്തിനോ സങ്കടം വന്നു. സ്കൂളിന്റെ അടുത്തുള്ള CSI പള്ളിയെ നോക്കി അവൾ പ്രാർത്ഥിച്ചു. അവിടുത്തെ അച്ചൻ മാർ കല്യാണം കഴിക്കുന്നതാണ് പോലും! ജാൻസി പറഞ്ഞു കേട്ടതാണ് നേരായിരിക്കുമോ?

സ്കൂളിലേക്ക് കയറുമ്പോൾ വരാന്തയിൽ പോലും ആരും ഇല്ല ഇന്നെന്തായാലും തല്ലു കിട്ടും അവൾ ഉറപ്പിച്ചു. അവർ നാലാം ക്ലാസിന്റെ വാതുൽക്കൽ എത്തിയപ്പോൾ ലാലി പറഞ്ഞു “നീ പോയ്ക്കോളോ നേരം വൈകി ” മ് ജെസിയെ കണ്ട ക്ലാസ് ടീച്ചർ പുറത്തേക്ക് വന്ന് ” ഓ ഇന്നും വൈകിയോ ലാലി ? അനിയനെ കൊണ്ടോയി ആക്കീട്ട് വാ, ലാലി തന്റെ പ്ലാസ്റ്റിക് ക്കൊണ്ട്. മെടഞ്ഞ കൊട്ട ബാഗിൽ നിന്ന് അനിയന്റെ സ്ലേറ്റും പുസ്തകവും, തൂക്കുപാത്രവും എടുത്ത് അവന്റെ കയ്യിൽ കൊടുത്തു. ബാ എന്ന് പറഞ്ഞ് ഒന്നാം ക്ലാസിലേക്ക് നടന്നു. നടക്കുന്ന വഴിയിൽ അവന്റെ കയ്യും കാലും അവൾ ആകെ ഒന്ന് നോക്കി കുഴപ്പമില്ല പോരുമ്പോൾ മഴ പെയ്യാത്തത് കാരണം അധികം ചെളിയില്ല! ഒന്നാം ക്ലാസിൽ ഷോജി സിസ്റ്ററെ കണ്ടില്ല പകരം വേറൊരു ടീച്ചർ! അവർ വടിയുമായി വന്നപ്പോഴെ ലാലി ചേച്ചിയുടെ പുറകിലേക്ക് ഒതുങ്ങി,

“എന്താ വൈകിയത് ?”

“അത് പിന്നെ ടീച്ചറെ..” എന്ന് ഞാൻ ലാലി വടി കണ്ടതും കരച്ചിലിന്റെ തുടക്കത്തിലായി.

“ടീച്ചറെ ഈ ചേച്ചി കുളിച്ച് ഒരുങ്ങി വന്നപ്പോ വൈകി പോയി ഞാൻ നേരത്തെ റെഡിയായ താ”

ലാലിയുടെ പുറകിൽ നിന്നു വന്ന ശബ്ദം ടീച്ചറെ അങ്ങോട്ടു നോക്കിച്ചു. ശരിയല്ലെ എന്ന മട്ടിൽ ചേച്ചിയുടെ മുഖത്തേക്ക് നോക്കുന്ന വർക്കിയെ കണ്ട് ടീച്ചർക്ക് ചിരി പൊട്ടി,

“ലാലി പൊയ്ക്കോളു നീ വാടാ ഇങ്ങോട്ട്!” 

വർക്കിയെ അകത്തോട്ട് വിട്ടു നടന്ന് ആശ്വാസത്തോടെ ലാലി പോവാനായി തിരിഞ്ഞു.

“മോളവിടെ നിന്നെ! ടീച്ചർ കയ്യിലെ തൂവാല കൊണ്ട് അവളുടെ മുഖം തുടച്ചു കൊടുത്തു ങാ ഇനി പോയ്ക്കോ! വിയർപ്പും കണ്ണീരും കലർന്ന തൂവാലയും കൊണ്ട് അകത്തേക്ക് കയറിയ ടീച്ചറിനെ കാണാത്ത മട്ടിൽ ഇരിക്കുന്ന വർക്കിയെ കണ്ട് ടീച്ചർക്ക് പിന്നെയും ചിരി വന്നു. 🥰

Post Views: 28
2
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

6 Comments

  1. Thara Subhash on October 11, 2025 1:17 PM

    മനോഹരമായി എഴുതി. ഒരു പാട് ഇഷ്ടപ്പെട്ടു. ജൈവികത നിറഞ്ഞുനിൽക്കുന്നു എഴുത്തിൽ❤️❤️

    Reply
  2. Joyce Varghese on October 10, 2025 7:40 AM

    വളരെ ഇഷ്ടപ്പെട്ട എഴുത്ത്. 👌
    അവരുടെ യാത്രയിലെ പ്രയാസങ്ങളും നേരം വൈകിയതിന്റെ ആധിയും അക്ഷരങ്ങളിൽ വരഞ്ഞിട്ടു. സാന്ത്വനം പകർന്ന ടീച്ചർ നല്ലൊരു അനുഭവമായി.
    👏👍

    Reply
    • Jees Kaitharam on October 10, 2025 7:43 AM

      Thank you 👍

      Reply
    • Suma Jayamohan on October 10, 2025 9:00 AM

      കുട്ടികളുടെ സ്ക്കൂൾ യാത്രയുടെ മനോഹരമായ വർണ്ണന കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടുപോയി.
      സ്നേഹമയിയായ ടീച്ചറേയും ഇഷ്ടമായി
      നല്ല കഥ❤️🌹👌

      Reply
  3. മിനി സുന്ദരേശൻ on October 9, 2025 6:44 PM

    സുന്ദരമായ എഴുത്ത്❤️🌹

    Reply
    • Jees Kaitharam on October 10, 2025 7:43 AM

      Thank you 👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.