Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണക്കോടി
ഓണം2024 രചനാമത്സരം കഥ കുട്ടികൾ

ഓണക്കോടി

By Jees KaitharamSeptember 21, 20246 Comments4 Mins Read357 Views
Bookmark Now
Please login to bookmark Close

No account yet? Register

കുമ്മായം കലക്കുന്ന കുഴിയുടെ അരികിൽ ഉണ്ണി കുന്തം കാലിൽ ഇരുന്നു. നീറ്റുവാനിട്ട കക്കയിലേക്ക് കൈ നീട്ടിയതും പുറകിൽ നിന്ന് വിളി വന്നു “വേണ്ട ഉണ്ണ്യേ കൈയ്യ് പൊള്ളും” ദാമുവേട്ടനാണ് നീണ്ട ഓടയുടെ കോലിൻ മേലിൽ ചകിരി കൊണ്ട് ഉണ്ടാക്കിയ ചുക്കിലി ചൂല് കൊണ്ട് ചുവരിലെ മാറാല തുടക്കുന്ന ജോലി ചെയ്യുന്ന ദാമുവേട്ടനെ നോക്കി ചിരിച്ചു കാണിച്ച് ഉണ്ണി അവിടെ നിന്ന് എഴുന്നറ്റു. “അതേയ് ദാമേട്ടാ, എനിക്ക് ഇത്തിരി ഇത്തിള് തരോ ?”

ദാമു മേസ്തിരി ഉണ്ണിയെ ചോദ്യഭാവത്തിൽ നോക്കി ” പെയ്ന്റടിച്ച് കഴിയുമ്പോ മതിലിൽ തൂക്കാൻ മയിലിന്റെ പടം വരച്ച് അതിമേല് ഇത്തിളൊട്ടിച്ച് കളറ് കൊടുത്താൽ നല്ല ഭംഗിയായിരിക്കും. മേലത്തെ അപ്പുവേട്ടൻ ചെയ്ത് വച്ചിണ്ടുണ്ട് എന്ത് രസാ കാണാൻ ” ഉണ്ണി പറഞ്ഞു നിർത്തി ശ്വാസം വിട്ടു.

“തരാല്ലോ ഇതൊന്ന് അടിച്ച് തീർക്കട്ടെ ഞാന്. ഉണ്ണി ഇതിന്റെ ടക്ക് നടന്ന് കൈയ്യും കാലും പൊള്ളിക്കണ്ട”

“ങ് ….ഹും ” എന്ന് മനസില്ലാ മനസോടെ മൂളി ഉണ്ണി അവിടെ നിന്ന് തൊടിയിലേക്ക് ഇറങ്ങി. ദാമുവേട്ടൻ മാറാല തുടക്കുന്നത് നിർത്തി മുറുക്കാൻ പൊതി കയ്യിലെടുത്തു.

തൊടിയിലെ പേരയിൽ വലിഞ്ഞു കയറി രണ്ട് മൂന്ന് കക്ക് പേരക്കയും പൊട്ടിച്ച് പോക്കറ്റിലിട്ട് ഊർന്നിറങ്ങുമ്പോൾ എവിടെയോ ഒരു നീറ്റൽ “ഹൗ….” ശബ്ദമുണ്ടാക്കി താഴെക്ക് ചാടിയെങ്കിലും കാലുറപ്പിക്കുന്നതിന് മുന്നെ വീണു പോയി . മുട്ടു കൈ കുത്തിയാണ് വീണത് അവിടെ നിന്ന് പിടഞ്ഞെഴുന്നേറ്റ് ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കി “ഭാഗ്യം ആരും കണ്ടില്ല ” കാലിലെ നീറ്റൽ ഇപ്പോൾ കൈയ്യിലും പടർന്നിരിക്കുന്നു. അവിടെ കണ്ട ഒരു മരക്കുറ്റി മേലിരുന്നു പരിക്കുകൾ പരിശോധിച്ചു. നീറ്റലുണ്ടായ ആദ്യ ഭാഗം തുടയിലാണ് ട്രൗസർ കീറിയിരിക്കുന്നു. പേര കൊമ്പ് തുടയിലുരഞ്ഞ് ആകെ ചുവന്നിട്ടുണ്ട്. കൈമുട്ട് പൊട്ടി ചോര വന്നിരിക്കുന്നു. ഉണ്ണി പതുക്കെ ചുളിഞ്ഞ മുഖത്തോടെ അവിടെ നിന്നെഴുന്നേറ്റ് അടുക്കള ഭാഗത്തെ തൈ തെങ്ങിൽ നിന്ന് അൽപ്പം ‘പൊരിപ്പൽ ‘ ചുരണ്ടിയെടുത്ത് കൈമുട്ടിൽ വച്ചു. അധികം മുറിവില്ല. കൈയ്യിലെ പൊടിയും ചോരയും കിണറ്റിൻകരയിൽ നിന്ന് കഴുകി ഉമ്മറത്തേക്ക് ചെന്നു.

“ബാ ഉണ്ണി നീയിതെവിടെയായിരുന്നു?” കോലായിലെ നൈലോൺ സോഫയി ലിരുന്നിരുന്ന ചെറിയച്ചനെയും ചെറിയമ്മയെയും കണ്ട് ഉണ്ണി ഓടി ചെന്നു. ചെന്നപാടെ ചെറിയച്ചന്റെ മടിയിൽ ചാടിക്കയറിയ ഉണ്ണിയെ അകത്തു നിന്ന് ചായയുമായി വന്ന അമ്മ ശ്വാസിച്ചു.

“വേണ്ട രവിയെ ചെക്കന്റെ മേലു മുഴുവൻ അഴുക്കായിരിക്കും ”

അത് കേട്ട് എഴുന്നേൽക്കാൻ ഭാവിച്ച ഉണ്ണിയെ രവി കൈയ്യിൽ പിടിച്ച് മടിയിലിരുത്തി. “ഹൗ അമ്മേ ” ഉണ്ണിയുടെ കണ്ണു നിറഞ്ഞു പോയി ചെറിയച്ചൻ പിടിച്ചത് പൊട്ടിയ കയ്യിലാണ്. അവന്റെ കരച്ചിൽ കണ്ട് രവി “എന്താടാ?” എന്ന് പറഞ്ഞ് ഉണ്ണിയെ ആകമാനം നോക്കി.

“ആ ആ കൈയ്യൊ ക്കൊ പൊട്ടിച്ച് വച്ചിട്ടുണ്ടല്ലോ? എവിടെ മറിഞ്ഞു വീണതാ നീയ്യ് ? ട്രൗസറും കീറിയിരിക്കണു ഏടത്തി” എന്നായി ചെറിയമ്മ !

“അവന് ഇത് തന്നെയാ രവി പണി” അമ്മയുടെ വക എല്ലാം കേട്ട് ഉണ്ണിക്ക് സങ്കടം വന്നു അവന്റെ കരച്ചിലിന് ശക്തി കൂടി.

“അയ്യേ കരയാ നീയ്.. ആൺകുട്ടികള് കരയാൻ പാടില്ല ട്ടോ ! പോട്ടെ സാരമില്ല” ചെറിയച്ചന്റെയും ചെറിയമ്മയുടെയും ആശ്വാസ വാക്കുകൾ അവന്റെ കരച്ചിലിന് കുറവ് വരുത്തിയില്ല. ഇതിനിടക്ക് അകത്തേക്ക് പോയ അമ്മ കയ്യിലൊരു പോളിത്തീൻ കവറുമായി വന്നത് അപ്പോഴാണ് .

“ദാ നോക്കടാ ചെറിയച്ചൻ നിനക്ക് ഓണത്തിന് എന്താ കൊണ്ട് വന്നിരിക്കണതന്ന്”

അമ്മയുടെ കയ്യിലെ കവർ കണ്ട് സ്വിച്ചിട്ടത് പോലെ കരച്ചിൽ നിറുത്തിയ ഉണ്ണിയുടെ കയ്യിലേക്ക് അമ്മ പോളിത്തീൻ കവർ വച്ചു കൊടുത്തു. രവിയും ഭാര്യയും ആ ഭാവമാറ്റം കണ്ട് പരസ്പരം നോക്കി പൊട്ടിചിരിച്ചു. ചെറിയച്ചനെ നോക്കി കള്ള ചിരി പാസാക്കിയ ഉണ്ണി കവറുമായി അകത്തേക്ക് ഓടാൻ ഭാവിച്ചു.

” നീയതൊന്ന് ഇട്ടെ ഉണ്ണീ ചെറിയച്ചൻ കാണട്ടെ” തല കുലുക്കി ഉണ്ണി അകത്തേക്ക് പോയി.

“അല്ല രവീ ഓണത്തിന് ഇണ്ടാവില്യേ നീയ്യ് ? ” ഉണ്ണിയുടെ അമ്മ ആരാഞ്ഞു.

“ഇല്ല ഏടത്തീ ഓണത്തിന്റെ അന്നാ വിമാനം. പിറ്റേന്ന് ജോയിൻ ചെയ്യണം ” മറുപടി പറഞ്ഞത് ചെറിയമ്മയാണ്.

“ശ്ശോ വല്യ കഷ്ടായി പോയല്ലോ ” ഉണ്ണിയുടെ അമ്മ നെടു വീർപ്പിട്ടു.

അലമാരയിലെ നിലക്കണ്ണാടിക്ക് മുന്നിൽ പുതിയ കുപ്പായമിട്ട് ഉണ്ണി നിന്നു. മഞ്ഞയിൽ നീല പുള്ളികളുള്ള ഷർട്ടും കാക്കി ട്രൗസറും ! അവൻ പിന്നെയും തിരിഞ്ഞും മറിഞ്ഞും അതിന്റെ ഭംഗി നോക്കി നല്ല പാകം. മലയായിൽ നിന്ന് വന്നപ്പോ കൊണ്ടതായിരിക്കും സെന്റിന്റെ മണവുമുണ്ട് അവൻ ഷർട്ട് പിടിച്ച് മണത്തു നോക്കി.

“ഉണ്ണ്യേ വന്നേ ഇങ്ങട് ഒരുങ്ങി കഴിഞ്ഞില്ലെ മണവാളൻ ” അമ്മയുടെ വിളി കേട്ട് അവൻ ഉമ്മറത്തേക്ക് ചെന്ന് .

“നോക്ക് രവിയേട്ട കൃത്യമായിരിക്കുണു ഇവന് ചേരണുണ്ട് ” ചെറിയമ്മയുടെ വാക്ക് കേട്ട് അൽപ്പം തല ഉയർത്തിപ്പിടിച്ച് ഉണ്ണി നിന്നു.

” ഉണ്ണീ ചെളിയാക്കണ്ട ഊരി വയ്ക്ക് ഓണത്തിന് ഇടാം ”

“ഒരു മിനിട്ടമ്മെ” എന്ന് പറഞ്ഞ് ഉണ്ണി പുറത്തേക്കിറങ്ങി നടന്ന് പിൻവശത്തെത്തി.

പുതിയ കുപ്പായം ദാമുവേട്ടനെ കാണിക്കാനായി നോക്കി പക്ഷെ അവിടെയൊന്നും കണ്ടില്ല. തിരിഞ്ഞു പോവാനായി ഭാവിച്ച ഉണ്ണിയുടെ കണ്ണുകൾ കുമ്മായ കുഴിയിലെ കുമിളകൾ പുറകോട്ടു വലിച്ചു. ഇത്തിളെടുക്കണമല്ലോ എന്താ ഒരു മാർഗ്ഗം? ഉണ്ണിയുടെ കുഞ്ഞു ബുദ്ധി പുകഞ്ഞു. താനെടുക്കാതിരിക്കാൻ പൊള്ളുമെന്ന് കള്ളം പറഞ്ഞതാവോ ദാമോട്ടൻ? എന്തായാലും വേണ്ട എന്ന് വിചാരിച്ച് തിരിഞ്ഞപ്പോൾ കാപ്പി കൊമ്പിൽ നിന്ന് വരി വരിയായ് പോണ പുളി ഉറുമ്പിൻ കൂട്ടം കണ്ണിൽപ്പെട്ടത് ! ഉണ്ണിക്ക് ഒരു ബുദ്ധി തോന്നി ഒരു ഉറുമ്പിനെ പിടിച്ച് കുമ്മായ കുഴിയിൽ ഇട്ടു നോക്കാം പൊള്ളുമ്പോൾ ഉറുമ്പ് വേഗം കേറി പോരുമല്ലോ? കാപ്പി കൊമ്പിൽ നിന്ന് ഉറുമ്പിനെ പിടിക്കാനുളള ഉണ്ണിയുടെ ശ്രമം പരാജയപ്പെട്ടു. അവൻ അവസാനം ശ്രദ്ധയോടെ ഉറുമ്പിൻ കൂട് തന്നെ പൊട്ടിച്ചെടുത്ത് വേഗം കുമ്മായ കുഴിയുടെ മുകളിൽ കുടഞ്ഞിട്ടു. കുറെ എണ്ണം കുഴിയിൽ വീണു. കുമ്മായത്തിൽ വീണത് പിന്നെ പൊന്തിവന്നത് കണ്ടില്ല അവന് നിരാശയായി. ഉറുമ്പിൻ കൂട് തൊടിയിലേക്ക് വലിച്ചെറിഞ്ഞ് കയ്യിൽ കയറിയ ഉറുമ്പുകളെ തൂത്തു കളഞ്ഞ് അകത്തെ മുറിയിലേക്ക് കയറിയ ഉണ്ണി അടുക്കി വച്ചിരിക്കുന്ന പെയിന്റിൽ പാട്ടകൾ കണ്ട് അവിടെ നിന്നു.

ചെറുതും വലുതുമായ പല തരം പാട്ടകൾ !

ഉണ്ണിയുടെ കണ്ണുകൾ വിടർന്നു. ഇതിലേതാണാവോ നീലയും ചൊമപ്പും? അതൊന്ന് തുറന്ന് കാണാൻ അവന് വല്ലാതെ കൊതിയായി. അവൻ കയ്യിലൊതുങ്ങിയ ടിന്നൊരെണ്ണം കൈക്കലാക്കി തുറക്കാൻ ശ്രമം തുടങ്ങി. കുറെ നേരം ബലം പിടിച്ചതച്ചതല്ലാതെ പെയിന്റ് പാട്ട കനിഞ്ഞില്ല. നിരാശനായിരുന്ന ഉണ്ണിയുടെ മുമ്പിൽ ജനാലയുടെ കൊളുത്ത് തെളിഞ്ഞു വന്നു. ജനാല കൊളുത്ത് പെയിന്റ് പാട്ടയുടെ മൂടിയിൽ അമർത്തി ഒറ്റ വലി അതായിരുന്നു ഉണ്ണിയുടെ ലക്ഷ്യം ! ഉണ്ണി അതിൽ ശ്രദ്ധ കൊടുത്ത് ശ്രമത്തിൽ വ്യാപൃതനായി

“പ്::…ധിം …..ടിം ..” വലിയ ശബ്ദം കേട്ട് അടുക്കളയിൽ സംസാരിച്ചു കൊണ്ടിരുന്ന ഉണ്ണിയുടെ അമ്മയും ചെറിയച്ചനും ചെറിയമ്മയും തെക്കെ മുറിയിലേക്ക് ഓടി ! അവിടെ കണ്ട കാഴ്ച !

രക്താഭിഷേകനായി ഉണ്ണി നിലത്ത് വീണു കിടക്കുന്നു . ” എന്റെ കുട്ട്യേ … എന്ന് ആർത്ത് വിളിച്ച് ഉണ്ണിയുടെ മേലേക്ക് വീഴാനൊരുങ്ങിയ ഉണ്ണിയുടെ അമ്മയെ രവി തടഞ്ഞു. “നോക്ക് ഏടത്തി പെയ്ന്റാ അരികിൽ കിടന്ന ടിന്നു കാണിച്ചു കൊടുത്തു.

“ഈ ചെക്കനിത് എന്തിന്റെ കേടാ ഈശ്വരാ ….” ആ പുതിയ ഉടുപ്പും നാശാക്കിയല്ലോ ?” അമ്മ തലയിൽ കൈ വച്ചു. ചൊമന്ന പെയ്ന്റിൽ കുളിച്ചു ഇതികർത്തവ്യമൂഢനായി ഇരുന്ന അവനെ മണ്ണെണ്ണയിൽ തുടച്ച് വൃത്തിയാക്കുന്നു ജോലി ദാമുവേട്ടൻ ഏറ്റെടുത്തു.

“എന്തിനാ ഉണ്ണിയെ വേണ്ടാത്ത പണി ചെയ്തെ പെയിന്റ് ഞാൻ തരാമെന്ന് പറഞ്ഞ തല്ലെ ! ” ദാമു മേസ്തിരിയുടെ വാക്കുകൾ ചെവിയിൽ പെയ്തു കൊണ്ടിരിക്കുമ്പോഴും അവന്റെ മനസ്സിൽ പലനിറങ്ങൾ പീലി നിർത്തിയ മയിലിന്റെ ചിത്രമായിരുന്നു. ഉണ്ണിയുടെ കണ്ണുകൾ അടുക്കി വച്ച ടിന്നുകൾക്കിടയിൽ നീല പെയിന്റിന്റെ പാട്ട തിരയുകയായിരുന്നു…

ജീസ് കൈതാരം

Post Views: 40
8
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

6 Comments

  1. മിനി സുന്ദരേശൻ on November 9, 2025 11:47 PM

    ദാമുവേട്ടൻ പെയിൻ്റ് കഴുകിക്കൊടുത്തു കൊണ്ടിരിക്കുമ്പോൾ അടുത്ത കുസൃതിയായിരിക്കും ഉണ്ണിക്കുട്ടൻ്റെ മനസ്സിൽ……നനായെഴുതി👍🌹

    Reply
  2. shybi shaju on September 27, 2024 8:38 PM

    എന്തൊരു കുസൃതി 🥰

    Reply
  3. Joyce on September 25, 2024 11:22 PM

    ‘ഉണ്ണിക്കുട്ടന്റെ ലോകം’, അടിപൊളി.
    👍👏

    Reply
  4. Nishiba M on September 25, 2024 12:10 AM

    ബാല്യത്തിന്റെ കൗതുകങ്ങൾ.

    Reply
  5. Jees Kaitharam on September 21, 2024 4:46 PM

    Ha ha

    Reply
  6. anju ranjima on September 21, 2024 11:53 AM

    ഉണ്ണിക്ക് കുറുമ്പ് കൂടുതലാണല്ലോ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.