സയനൈഡ് മോഹൻ്റെ കഥ Dahaad എന്ന പേരിൽ Amazon Prime ൽ സീരീസ് ഒറ്റയിരുപ്പിന് കണ്ട് തീർത്തതു കൊണ്ടാവണം ത്രില്ലർ ഗണത്തിൽപ്പെട്ട കളങ്കാവൽ വലിയ രീതിയിൽ എനിക്ക് ത്രില്ലടിപ്പിക്കാതെ പോയത്.
പ്ളസ് : മമ്മൂട്ടി എന്ന എലമെൻ്റ് സ്വയം പരീക്ഷണവസ്തു ആവുന്ന നടൻ എന്ന് വീണ്ടും തെളിയിക്കുന്നു. നടൻ അഭ്യാസിയാവണ്ട അഭ്യാസിയാണെന്ന് തോന്നിപ്പിച്ചാൽ മതി, ഭ്രമിപ്പിക്കുന്ന പോറ്റിക്ക് ശേഷം ഒരു വേഷപകർച്ച❣️ ഇടക്കെപ്പോഴോ ചിന്തിച്ചു ഇയാൾക്ക് വയസാവാത്തത് ആണോ അതോ കാലം ഇയാൾക്കൊപ്പം സഞ്ചരിക്കാൻ മടിക്കുന്നതാണോ എന്ന് ! പ്രതിയാരാണന്ന് അറിഞ്ഞിട്ട് കൂടി അടുത്ത നീക്കം എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധമുള്ള ശരീരഭാഷ🔥
മൈനസ് : ഒരു ശരാശരി കുറ്റാന്വേഷണം ആവശ്യപ്പെടുന്ന വേഗമാണെങ്കിൽ കൂടി തിരക്കഥയിൽ അൽപ്പം കൂടി വ്യക്തതയും ചടുലതയും ആവശ്യമായി തോന്നി. ഒരോ കഥാപാത്രങ്ങളിലേക്ക് ചെന്നെത്തിയ രീതിയിൽ സംശയമുളവാക്കുന്നു, എവിടെയൊക്കൊയോ ഫ്രയിമുകളുടെ കുറവ് അനുഭവപ്പെട്ടു.
വിനായകൻ: ഏതൊക്കൊയോ റിവ്യുകളിൽ വിനായകൻ അത്ര പോരാ, മമ്മൂട്ടി കലക്കി എന്നൊക്കൊ പറഞ്ഞു കേട്ടു. വെകിളി പിടിച്ച കുറെ വേഷങ്ങളിലെ പോലെ ഉള്ള വിനായകനായിരുന്നു ജയകൃഷ്ണൻ എന്ന പോലീസ് ഓഫീസറെങ്കിൽ വെറുത്തു പോയേനെ. പക്വതയാർന്ന അഭിനയം കൊണ്ട് വിനായകൻ ഇരുത്തം വന്ന കഥാപാത്രങ്ങളിലും താൻ ശക്തനാണന്ന് തെളിയിച്ചു എന്ന് പറയേണ്ടി വരും. ഒരു ശരാശരി പോലീസ് ഓഫീസറുടെ മാനറിസങ്ങൾ, മനോവ്യാപാരങ്ങൾ കൃത്യമായി സംവദിച്ചു.
പ്രോമിസിങ്ങ് : ജിബിൻ ഗോപിനാഥ് #GibinGopinath ചിലർ വന്ന് ചിലയിടങ്ങളിൽ ചിലരിരുന്ന കസേരയിൽ കയറി ഇരിക്കും, അതൊരു തുടർച്ചയുമാണ് വേറെ ഒന്നും പറയാനില്ല. ബാക്കി വഴിയെ.
സംവിധായകന് അഭിമാനിക്കാം തുടക്കം മോശമാക്കിയില്ല എന്ന്. തിരക്കഥാകൃത്തിന് ഇനിയും പലതും പറയാൻ കാണും കാത്തിരിക്കാം മികച്ച ഒന്നിന്.
പശ്ചാത്തല സംഗീതവും കൊള്ളാം. ഇടക്കിടെ മുഴങ്ങുന്ന “നിലാ കായും വെളിച്ചം ” എന്ന പാട്ട് ഇനി കുറെ പേരുടെ റിങ്ങ് ട്യൂൺ ആയി കേൾക്കാം❣️
റേറ്റിങ്ങ് : ജിതിൻ കെ ജോസിൻ്റെ ആദ്യ പടത്തിന് ഞാൻ 5 ൽ 3.5 മാർക്ക് കൊടുക്കും. കാരണം നാല് പേര് പടം കാണാൻ പോയി 3 പേർക്ക് നല്ലോണം ഇഷ്ടമായെങ്കിൽ പിന്നെ അങ്ങനാ😌💞💞💞


4 Comments
ചിത്രം കണ്ടില്ല. കാണണം എന്നാഗ്രഹിക്കുന്നു🌹
❣️
ചിത്രം കണ്ടിട്ടില്ല. കാണാൻ പ്രേരിപ്പിക്കുന്ന review. തീർച്ചയായും കാണും.
❣️