Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പഞ്ചായത്ത് ജെട്ടി
സിനിമ

പഞ്ചായത്ത് ജെട്ടി

By Jees KaitharamJuly 28, 2024No Comments2 Mins Read141 Views
Bookmark Now
Please login to bookmark Close

No account yet? Register

മലയാള മനോരമ ചാനലിലെ ജനപ്രിയ ആക്ഷേപഹാസ്യ സീരിയലായ മറിമായത്തിലെ നടീ നടൻമാരെ ഒന്നായി കോർത്തിണക്കി വൈപ്പിൻ കരയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒരു കുഞ്ഞ് മനോഹര സിനിമ അതാണ് പഞ്ചായത്ത് ജെട്ടി !

ഗോശ്രീ പാലം വരുന്നതിന് മുൻപ് എറണാകുളം കായലിന് ചുറ്റുമുളള ദ്വീപുകളയായിരുന്നു മുളവ് കാട്, പൊന്നാരിമംഗലം, മാലിപ്പുറം ഞാറക്കൽ, പനമ്പുകാട്, എളങ്കുന്നപ്പുഴ എന്നിവ ! പണ്ട് കോതാട് നിന്ന് ബോട്ടിൽ എറണാകുളം നഗരത്തിലേക്ക് വരുമ്പോൾ മുളവുകാട് ആശുപത്രി ജെട്ടി, പഞ്ചായത്ത് ജെട്ടി അങ്ങനെ അഞ്ച് ജെട്ടികൾ കഴിഞ്ഞാണ് പൊന്നാരിമംഗലം വരിക ഈ സിനിമക്ക് പേര് വന്നത് അങ്ങനെയാവണം !

സിനിമയെക്കുറിച്ച് :

ഗ്രാമീണ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒത്തിരി നർമ മൂഹൂർത്തങ്ങളുള്ള ഒരു മനോഹര ചിത്രം, മറിമായത്തിലെ അഭിനേതാക്കൾ എന്നതിലുപരി ഒരോരുത്തരും തങ്ങളുടെ വേഷം ഭംഗിയായി ചെയ്തിട്ടുണ്ട്. ചിത്രത്തിലെ നായകനായ സലീം ഹസൻ തന്നെയാണ് മണികണ്ഠൻ പട്ടാമ്പിക്കൊപ്പം തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. മറിമായത്തിലെ പ്യാരി ജാതൻ എന്ന കഥാപാത്രത്തിന് ടെലിവിഷൻ അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചത് എന്ന സംശയം ബാക്കിയുണ്ടങ്കിൽ സലീമിന്റെ ഈ സിനിമയിലെ നായക വേഷം മാറ്റി തരും .
മണികണ്ഠൻ പട്ടാമ്പിയുടെ കഴിവുകൾ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. അത് പോലെ തന്നെ കോമഡി ചെയ്യാൻ മാത്രമല്ല മലയാള സിനിമയിലെ സീരിയസായ കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രമാണന്ന് ഉറപ്പിക്കുന്നുണ്ട് സലീം ഹസൻ .

തിരക്കഥയെക്കുറിച്ച് പറഞ്ഞാൽ നിത്യജീവിതത്തിൽ നമ്മളെവിടെയെക്കൊയോ കാണുന്ന കഥാപാത്രങ്ങൾ, അവരുടെ പെരുമാറ്റങ്ങൾ, സംഭാഷണങ്ങൾ എല്ലാം വിശകലനം ചെയ്ത് ഒരുക്കിയ തിരക്കഥ👍

വൈപ്പിൻ കരക്കും എളങ്കുന്നപ്പുഴ പരിസര പ്രദേശങ്ങൾക്കും ഇത്രയും ഭംഗിയുണ്ടായിരുന്നോ എന്ന് തോന്നിപോകുന്ന കൃഷ് കൈമളിന്റെ ഛായാഗ്രഹണം .

രൻജിൻ രാജ് ഒരുക്കിയ സംഗീതം നന്നായിട്ടുണ്ടങ്കിലും ശ്യാം ശശിധരന്റെ എഡിറ്റിങ്ങിൽ ഇത്തിരി കൂടി ശ്രദ്ധിക്കാനുണ്ടായിരുന്നു എന്ന് തോന്നിയിരുന്നു. (അഭിപ്രായം തികച്ചും വ്യക്തിപരം )
വിനോദ് കോവൂർ, റിയാസ്, നിയാസ് ബക്കർ , രചന നാരയണൻ കുട്ടി,അനില ശ്രീകുമാർ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ഇതിലെ വ്യത്യസ്തതയാർന്ന പ്രകടനം മണി ഷൊർണൂരിന്റെ മദ്യപാനി തന്നെ !

ഏച്ചുകെട്ടലോ മാസ് പ്രകടനങ്ങളോ ഇല്ലാതെ സാധാരണക്കാരുടെ ജീവിത പശ്ചാത്തലത്തിൽ വൃത്തിയായി അണിയിച്ചൊരുക്കിയ ഒരു കുഞ്ഞു സിനിമ ! ശുദ്ധ ബോംബ് പടങ്ങൾ എല്ലാ വർഷവും സെഞ്ചുറി തികക്കുന്ന മലയാള സിനിമക്ക് ഇത്തരം ചിത്രങ്ങൾ ആശ്വാസമാണ്. നല്ല സിനിമയെ സ്നേഹിക്കുന്നവർക്കും സിനിമയെടുക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രചോദനമാണ് . ഇത് വിജയിപ്പിക്കേണ്ടത് നല്ല സിനിമയെ സ്നേഹിക്കുന്ന ഒരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
നന്ദി സലിം ഹസൻ – മണികണ്ഠൻ പട്ടാമ്പി &
സപ്ത് തരംഗ് ക്രിയേഷൻസ്💕
NB: പ്രിയ സുനിൽ ഞാറക്കൽ Sunil Njarakkal Sunil Njarakkal നിങ്ങളൊരു എഴുത്തുകാരൻ എന്നതിലുപരി ഒരു അഭിനേതാവുകൂടിയാണന്ന് മറന്നു പോകുന്നു. ചുമ്മാ വീട്ടിലിരിക്കാതെ മലയാള സിനിമയിലേക്ക് “അടിച്ച് കേറി വാ…” സിനിമക്ക് നിങ്ങളെ ആവശ്യമുണ്ട്💞

Post Views: 41
1
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.