Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മാതാപിതാക്കളുടെ കപ്പിൾ ടൈം മക്കളോടുള്ള ക്രൂരതയോ?…
  • വിസ്‌മൃതി
  • “നീ കേൾക്കുന്നുണ്ടോ”
  • മറവി നിന്നെ എന്നിൽ അടയാളപ്പെടുത്തുമ്പോൾ- ഒരു ബ്ളോഗ്
  • കവിത
  • പേടിക്കണ്ട, മാറും” എന്ന് പറഞ്ഞ ഡോക്ടർമാരും, പേടിച്ചോടിയ ഒരു കല്യാണാലോചനയും
  • കണ്ണിമകൾ ചിമ്മാത്ത രാത്രികൾക്ക് ശേഷം..!!!
  • 🌹മൗനസാക്ഷി🌹
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, July 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശവപ്പെട്ടി
ജീവിതം ബന്ധങ്ങൾ വീട്

ശവപ്പെട്ടി

By Nafs nafsJanuary 3, 20243 Comments1 Min Read78 Views
Bookmark Now
Please login to bookmark Close

No account yet? Register

കാർ അയാളെയുംകൊണ്ട് പള്ളിക്കാട്ടിന്നരികിലൂടെ ഇഴഞ്ഞുനീങ്ങി. അവസാനമായി പ്രിയതമയ്ക്കു സലാംചൊല്ലുമ്പോൾ മയ്യിത്തുകട്ടിലിനകത്ത് അകപ്പെട്ടതുപോലെ അയാൾക്കു  കാറിന്നകത്തിരുന്ന് ശ്വാസംമുട്ടി.

രാത്രിയോടെ അവർ ഫ്ലാറ്റിലെത്തി. മകനും മരുമകളും അയാളെ മുറിയിലേക്കു കൈപിടിച്ചിരുത്തി. അയാൾക്കു കുടിക്കാനുള്ള വെള്ളം ടേബിളിൽവെച്ച് തിരിയുമ്പോൾ മരുമകൾ വീണ്ടുമോർമ്മിപ്പിച്ചു.

“ഉപ്പാ… എന്താവശ്യമുണ്ടെങ്കിലും കട്ടിലിനടുത്തുള്ളയാ ബെല്ലിലമർത്തി ഞങ്ങളെ വിളിക്കാൻ മറക്കരുതേ…”

ഇനിമുതൽ എന്തിനുമേതിനും മറ്റുള്ളവരെ ആശ്രയിക്കണമെന്ന ബോധം അയാളുടെ ഹൃദയത്തെ വരിഞ്ഞുമുറുക്കി. സ്വകാര്യതയുടെ സുരക്ഷിതയകലം തീർത്ത് ഓരോരുത്തരും അവരവരുടെ മുറികളിൽക്കയറി വാതിലടച്ചു. ജനലഴികളിൽപ്പിടിച്ച് അയാൾ പുറത്തേക്കുതന്നെ നോക്കിനിന്നു.

പളളിക്കാട്ടിലേക്കു ചാരിവച്ച തറവാടിന്റെ ജനലഴികളുടെ നിഴലുകളിലേക്ക് അവൾ തന്റെ നിഴലുകളെയും ചേർത്തു തിരയുന്നുണ്ടാകും , അയാളോർത്തു. ഇനിയുള്ളയോരോ ബാങ്കുവിളിക്കുശേഷവും തന്റെ കാലടിയൊച്ചയ്ക്ക് അവൾ കാതോർക്കുന്നതോർത്ത് അയാൾക്കു നെഞ്ചുപൊട്ടി. കൂട്ടുകാർക്കൊപ്പമുള്ള പതിവു സായാഹ്നങ്ങളും കുശലംപറച്ചിലും ഇനിയില്ല. അയാൾ തൊട്ടപ്പുറത്തെ അടച്ചിട്ട ജനലുകൾക്കിടയിൽ തന്നെപ്പോലെ ഒന്നും മിണ്ടാനാവാതെ ശവപ്പെട്ടിയിൽ അടക്കംചെയ്ത മുഖങ്ങളെത്തിരഞ്ഞു.

വ്യസനതീർത്ഥാടനങ്ങളുടെ മഹാപ്രവാഹത്തിൽ തിക്കിലും തിരക്കിലുംപെട്ട് അയാൾ ഞെരിഞ്ഞമർന്നു. പിന്നെ ഒരു ഖബറിലെന്നതുപോലെ കട്ടിലിൽ കിടന്നു. ദീപാലങ്കാരങ്ങളാൽ മുങ്ങിനിൽക്കുന്ന കൂറ്റൻഫ്ലാറ്റുകൾക്കുമീതേ നക്ഷത്രങ്ങളണച്ച് രാത്രി തലതാഴ്ത്തി നിന്നു.

°°°°°°°°°°°°°°°°°°°°°

@ഹഫ്സത്ത് കെ.ടി

2
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

3 Comments

  1. Shreeja R on January 7, 2024 9:52 PM

    👌👌

    Reply
  2. Vimitha on January 3, 2024 4:46 PM

    അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവരെ.. 🥰
    പ്രിയപ്പെട്ട വായനക്കാർക്ക് നന്ദി 🥰😍

    Reply
    • Jasna Basheer on January 4, 2024 11:50 AM

      നല്ല എഴുത്ത് ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.