Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അലയുന്ന ചിന്തകൾ
കഥ

അലയുന്ന ചിന്തകൾ

By Hemalatha c.k.January 5, 2024Updated:January 5, 2024No Comments2 Mins Read113 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓഫീസിലും അത്യാവശ്യം തിരക്കായിരുന്നു.. മനസ്സിനും ശരീരത്തിനും റെസ്റ്റ് കിട്ടിയിട്ടേയില്ല.

എല്ലാം കഴിഞ്ഞ് തിരക്കുള്ള ബസ്സിൽ തൂങ്ങിപ്പിടിച്ച് ഇങ്ങെത്തിയപ്പോഴേക്കും സർവ്വ അസ്ഥികളും നുറുങ്ങുന്ന പോലെ..

ഒരല്പ സമയം വിശ്രമിക്കണം.

ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ ഇന്ദു മനസ്സിൽ കരുതി…

എവിടെ..

സമയം സന്ധ്യയാവാറായി!
“ഇനിയിപ്പൊ ഇരിക്കാനൊന്നും സമയമില്ല “. പുറത്തെ ടേപ്പിൽ നിന്നും കാൽ കഴുകി ചെരിപ്പ് പുറത്ത് വച്ച് വാതിൽ തുറക്കവേ അവൾ സ്വയം പിറുപിറുത്തു..

ഹാന്റ് ബാഗ് കിടക്കയിലേക്കിട്ട് ബാത്ത്റൂമിൽ കയറി മേൽ കഴുകി നൈറ്റി എടുത്തിട്ട് അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ് ചായയിട്ടു. കാസ്സറോൾ തുറന്ന് ബ്രേക്ക്ഫാസ്റ്റിനുണ്ടാക്കിയ ഇടിയപ്പത്തിന്റെ ബാക്കിയിൽ നിന്ന് ഒരു പീസ് പൊട്ടിച്ച് വായിലേക്കിടവേ ചുറ്റിനും ഒന്നു കണ്ണോടിച്ചു..

ഹാവൂ… !!

രാവിലത്തെ പാചക പരാക്രമങ്ങൾ കഴിഞ്ഞ് നിലം അതുപോലെ കിടക്കുന്നു.

തൂത്തുവാരി വൃത്തിയാക്കിയിട്ടു വേണം വിളക്കു കത്തിക്കാൻ..

ഗ്ലാസ്സിലെ ചായ വലിച്ചു കുടിച്ച് ചൂൽ എടുക്കാനായി സ്റ്റോർ റൂമിലേക്ക് നടന്നു.

നിലവിളക്ക് കഴുകി വൃത്തിയാക്കി തിരിയിട്ട് എണ്ണയൊഴിച്ചു.

തിരക്കുകളിൽ ക്ഷീണിതയെങ്കിലും പൂജാമുറിയിൽ തെളിയിക്കുന്ന സന്ധ്യാദീപത്തിന്റെ സുവർണ്ണ ശോഭയിൽ മനസ്സും ശരീരവും തളർച്ചകൾ മറക്കുന്നു.

ചന്ദനത്തിരിയുടെ മാസ്മര ഗന്ധം മനസ്സിന്റെ വിയർപ്പിനെ അകറ്റി ഉണർവ്വേകുന്ന അനുഭവം.

ഓടക്കുഴലൂതി ചിരിതൂകി നിൽക്കുന്ന കണ്ണന്റെ അധരങ്ങളിലേക്ക് നോക്കി ചമ്രം പടിഞ്ഞിരുന്നു കുറച്ചു നേരം.

മനസ്സ് ആളൊഴിഞ്ഞ മൈതാനം പോലെ ശൂന്യമായി… അവിടെ
വീശുന്ന സ്വച്ഛമായ ഇളം തെന്നലിൽ സ്വയംപറന്നു നടക്കുന്നതുപോലെ..

അല്ലലുകളില്ലാതെ..
ആലഭാരങ്ങളില്ലാതെ..
ഒരു നനുത്ത അപ്പൂപ്പൻ താടി പോലെ അങ്ങിനെ
അനന്ത വിഹായസ്സിലേക്ക്
പയ്യെപ്പയ്യെ പറന്നു നീങ്ങുന്നു…

“ണിം…ണിം….’
കോളിംഗ് ബെല്ലിന്റെ മണിനാദം ഇന്ദുവിനെ പരിസര ബോധത്തിലേക്ക് വലിച്ചു താഴ്ത്തി…

വീണ്ടും തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്.
രാത്രിയിലെ അടുക്കളപ്പടയും കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ നേരം പതിനൊന്ന് മണി.

ക്ഷീണിച്ചാണ് കിടന്നതെങ്കിലും ഉറക്കത്തിന് തന്നോട് കൂട്ടുകൂടാൻ മടിയുള്ളതുപോലെ..

അതെങ്ങിനെ? നിദ്രയെ പടികയറാൻ അനുവദിക്കാതെ അനാവശ്യ ചിന്തകൾ
മനസ്സിൽ മേഞ്ഞു നടക്കുകയാണല്ലോ..

വീണ്ടും ഒരു ഉറക്കമില്ലാത്ത രാത്രിയെ സമ്മാനിച്ച ചിന്താധാരകളെ ശപിച്ചു കൊണ്ട് ഇന്ദു കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.
അടുത്ത യുദ്ധത്തിന് ഒരുങ്ങുവാനായി..

✍️ ഡോ. ഹേമലത,സി.കെ.

Post Views: 20
2
Hemalatha c.k.
  • Website

കൊച്ചു കൊച്ചു എഴുത്തുകൾ കഥയായും കവിതയായും …. ചെറിയെ ചെറിയ അംഗീകാരങ്ങളും ഇടയ്ക്കിടെ ആസ്വദിക്കാനാകാറുണ്ട്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.