ഉള്ളിൽ കത്തിയെരിയും സംഘർഷ ജ്വാലയെ മറയ്ക്കും കപടത തൻ മുഖപടം അണിയുവാനാതെ നീറുന്ന മാനസം തപ്തമായോ!! ✍️ ഡോ.ഹേമലത സി.കെ
Author: Hemalatha c.k.
ഒഴുകും തടിനി തൻ ഗതിയെ തടയുമൊരു ചിറതൻ ചിന്തകൾ ശിലകളാകുന്നു! തുഷ്ടിയോടൊഴുകും മനസ്സിൻഗതിയിലോ കുടിലചിന്തകൾ ഗാഢശിലകളായ് ചിറകെട്ടിടുന്നു!! ✍️ ഡോ. ഹേമലത സി.കെ
ചിന്തകൾ തിരയടിക്കും മനസ്സിൻ തീരത്തടിയും ശംഖിൽ പറയാക്കഥകൾ തൻ മർമ്മരങ്ങൾ കേൾക്കെ …. ✍️ഡോ.ഹേമലത.സി.കെ
ചെന്നൈ മെയിലിലെ എച്ച് എ 1 കോച്ചിലെ നനുത്ത കുളിരിൽ ദീർഘയാത്രക്കു തുടക്കമിടവേ മനസ്സ് എന്തെന്നറിയാത്ത കുഞ്ഞുകുഞ്ഞു വേവലാതികളിൽ വിതുമ്പിയിരുന്നു… ലോവർ ബർത്ത് രണ്ട് മധ്യവയസ്കരായതമിഴ് ദമ്പതികൾ നേരത്തെ വിലക്കുവാങ്ങിയിരുന്നു. 😄… “ചെന്നൈ താനുമാ… ” വയലറ്റ് ചുരിദാർ ഇട്ട പട്ടത്തി ലുക്കിലുള്ള സ്ത്രീ ചോദിച്ചു… ” യെസ്… എന്നു മാത്രം മൊഴിഞ്ഞ് മൊബെലിൽ തലപൂഴ്ത്തി😊 തമിഴ് കോൺവർസേഷൻ അത്ര ഫ്ലുവൻ്റ് അല്ലല്ലോ… 😊 സ്റ്റേഷനിൽ നിന്ന് കയറിയപ്പോൾ തന്നെ ഐഡി കാർഡിട്ട പയ്യൻ സീറ്റ് നമ്പർ കാണിച്ചു തരാൻ കൂടെ അനുഗമിച്ചു… “ഹാവൂ… എന്തൊരാശ്വാസം… തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു പിറകിൽ ബോഡിഗാർഡ് പോലെ പോലീസും. 😍 തനിച്ചുള്ള യാത്രയിലും തനിച്ചല്ലെന്ന ഫീലിംഗ്🥰 രണ്ടാഴ്ച മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ വളരെ ടൈറ്റ്… പിന്നെ ആകെയുള്ളത് സെക്കൻ്റ് എ. സിയിൽ😊 മറ്റാരോടും അഭിപ്രായം ചോദിക്കാതെ ബുക്ക് ചെയ്തതാണ്.. ചോദിച്ചാൽ വലിയ സമ്മതമൊന്നും ഉണ്ടാകില്ല… 😄 ഒരാൾക്ക് വേണ്ടി ഇത്രയും വേണോ……
‘രാത്രിയുടെ ആദ്യ യാമങ്ങളിലൊരു നാൾ… നീണ്ട പകലിൻ്റെ പീഡനമേന്തി തെരുവീഥിയും ‘വിശ്രമിക്കാനൊരുങ്ങുന്ന വേള… റോഡ് മര്യാദകൾ പാലിക്കാതെയുള്ള പാർക്കിങ്ങും. ഡിം ചെയ്യാത്ത ഹെഡ് ലൈറ്റുകളുടെ കണ്ണിനെ ഇരുട്ടിൽ തപ്പിക്കുന്ന ചാട്ടുളികളും. അങ്ങിനെയൊരു രാത്രി യാത്ര… മഴപ്പെയ്ത്തുകൾ ഗർത്തങ്ങൾ സൃഷ്ടിച്ച നാട്ടുവഴിയിലൂടെ പിറുപിറുത്തു കൊണ്ട് കുറ്റിച്ചെടികൾക്ക് ഓരം ചാരി എതിരേ വന്നവർക്ക് വഴി കൊടുത്തു വണ്ടി മുന്നോട്ട് നീങ്ങുകയാണ്. വീട്ടിലേക്കുള്ള നടപ്പാതയുടെ ഇരുവശത്തും തലയുയർത്തി നിൽക്കുന്ന തെങ്ങോലകളിൽ ‘ഊയലാടി വൃശ്ചികക്കാറ്റ് താഴെ താമരക്കുളത്തിൻ്റെ കുളിർമ്മ പറ്റി വളരുന്ന പുൽനാമ്പുകളെ തഴുകിയുറക്കാനൊരുങ്ങുന്നു. ഇടതുവശത്തേക്ക് തിരിഞ്ഞു കയറിയ വണ്ടിയുടെ ഹെഡ് ലൈറ്റിൻ്റെ ഒളിമിന്നലിൽ ഉദിച്ചുയർന്ന് തലപൊക്കി നിൽക്കുന്നു ഒരാൾ… ഒരു രാജകീയൻ! ഫണമുയർത്തി അങ്ങിനെ നിൽക്കുന്നു! അനങ്ങാതെ… ഒരു വേള! കണ്ണുകൾ ആശ്ചര്യചൂഡാമണിയണിഞ്ഞു.. നിർത്തിയിട്ട വണ്ടിയുടെ ലൈറ്റിനു മുൻപിൽ തലതാഴ്ത്തി പതിയിരിക്കാനൊരുങ്ങുകയാണ് കക്ഷി… നാലുപാടും കണ്ണോടിച്ചു. ആരെങ്കിലും വരുന്നുണ്ടോ? ഇല്ല! ചുറ്റിനും ഇരുട്ടിൻ്റെ കനത്ത നിശ്ശബ്ദത മാത്രം!! “അടുത്ത നീക്കം എങ്ങിനെ?” കാത്തിരിക്കുക തന്നെ. …
തലപെരുപ്പിക്കുന്ന പരീക്ഷക്കാലം അകത്തും പുറത്തും പുകയുന്ന ഉഷ്ണചൂടിൽ അഷിത വെന്തുരുകി. “മോളേ… ടേബിളിൽ വെച്ച ജ്യൂസ് കുടിക്കുവാൻ മറക്കല്ലെ… ” ” പുസ്തകത്തിലേക്ക് തലപൂഴ്ത്തിയാൽ പിന്നെ കുട്ടിക്ക് പരിസരബോധമില്ല” ജ്യോതി ആരോടെന്നില്ലാതെ പിറുപിറുത്തു.. “എന്താ… നീ പറയുന്നത്?” ഹോസ്പിറ്റലിൽ നിന്ന് തിരിച്ചെത്തിയ അരുൺ ജ്യോതിയുടെ നേരെ നോക്കി… ” ഇപ്പോഴത്തെ പഠനം ഒരു ഭാരം തന്നെയാണെൻ്റെ ചേട്ടാ…” ഈ പിള്ളാരെയൊക്കെ സമ്മതിക്കണം… ഒന്നിനും നേരമില്ല… യന്ത്രം പോലെ ചലിച്ചു കൊണ്ടേയിരിക്കണം… ശരീരം മാത്രം പോരല്ലോ! തലയും!” “അല്ലെങ്കിൽത്തന്നെ മോൾക്ക് ഓവർ വെയ്റ്റ് ആണ്… ഹോർമോൺ ഇംബാലൻസിൻ്റെ അസ്വസ്ഥതകൾ വല്ലാതെ വീർപ്പുമുട്ടിക്കുന്നു… എന്തു ചെയ്യാനാ? കാലമെത്തും മുൻപേ പുഷ്പിണിയായതല്ലേ… ” “പാവം… കുഞ്ഞു പ്രായത്തിൽ! ഹൊ… ആലോചിക്കാൻ വയ്യ! ” മതി, മതി… നിൻ്റെ പരാധീനതകൾ ഒന്നു നിർത്തിക്കേ… നാടോടുമ്പോൾ നടുവേ ഓടണം” അരുൺ പറഞ്ഞു. “എല്ലാം മാറിയില്ലേ! എല്ലാം! നാളെ വിഷുവാണ് ഒരു മാസം മുന്നേ പൂത്തുലഞ്ഞു നിന്ന…
മഴതൂങ്ങി നിൽക്കുന്ന മാനം… ദൂരെയെങ്ങോ ഒരു അത്തപ്പുവിളി മുഴങ്ങുന്നു. ഏട്ടനും കൂട്ടരുമാണ്… ഇറയത്ത് തൂക്കിയിട്ടിരുന്ന പൂവട്ടികളുമെടുത്ത് കിഴക്ക് വെള്ളകീറുമ്പോഴേക്കും കൂട്ടർ കുന്നിൻ ചെരിവിലെത്തിയിരിക്കുന്നു…😍 കുനുകുനെ വിടർന്നു നിൽക്കുന്ന വെളുത്ത തുമ്പപ്പൂക്കൾ മത്സരിച്ച് നുള്ളുകയാണ് ഏവരും! പൂവിറുത്ത് കൊച്ചു പൂവട്ടികളിലാക്കി കഴിഞ്ഞാൽ “പൂവട്ടിയുടെ വള്ളിപിടിച്ച് ഒരു മൂന്നാലു വട്ടം ചുഴറ്റണം. ” എന്നാൽ പൂക്കൾ അട്ടിയായി കിടന്ന് കൂടുതൽ സ്ഥലം കിട്ടുമത്രെ പൂ നുള്ളിയിടാൻ… അതികാലത്ത് പൂവിറുക്കാൻ പോകുന്ന ഡ്യൂട്ടി അധികവും ആൺകുട്ടികൾക്കാണ്. അതുകൊണ്ടു തന്നെ ഏട്ടൻമാരുടെ പൂനുള്ളലിൻ്റെ വീരേതിഹാസങ്ങൾ കേട്ട് വായും പൊളിച്ച് നിൽക്കാനാണ് ഞങ്ങൾക്കൊക്കെ യോഗം…😀 എന്തായാലും അവർ പൂവിറുത്ത് തിരിച്ചെത്തി ചാണകം മെഴുകിയ മുറ്റത്ത് വെച്ച നാക്കിലയിലേക്ക് പൂവട്ടി ചൊരിയുമ്പോൾ ഞങ്ങൾ പെൺകുട്ടികൾ അന്തംവിട്ടിരിക്കും… ” ഇത്രയും പൂക്കളോ!” ഒരു കളം നിറയാനുള്ളത്രയും ശുഭ്ര വർണ്ണമുള്ള തുമ്പപ്പൂക്കൾ😍’ അത്തം തുടങ്ങി ഓണം വരെ ഉത്സവനാളുകൾ…♥️ ഉത്രാട നാളിൽ മുറ്റത്ത് കയ്യാലക്കരികിലിരുന്ന് ചെമ്മണ്ണു കുഴച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കി വെയിലത്ത് വെച്ച്…
ഓഫീസിലും അത്യാവശ്യം തിരക്കായിരുന്നു.. മനസ്സിനും ശരീരത്തിനും റെസ്റ്റ് കിട്ടിയിട്ടേയില്ല. എല്ലാം കഴിഞ്ഞ് തിരക്കുള്ള ബസ്സിൽ തൂങ്ങിപ്പിടിച്ച് ഇങ്ങെത്തിയപ്പോഴേക്കും സർവ്വ അസ്ഥികളും നുറുങ്ങുന്ന പോലെ.. ഒരല്പ സമയം വിശ്രമിക്കണം. ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ ഇന്ദു മനസ്സിൽ കരുതി… എവിടെ.. സമയം സന്ധ്യയാവാറായി! “ഇനിയിപ്പൊ ഇരിക്കാനൊന്നും സമയമില്ല “. പുറത്തെ ടേപ്പിൽ നിന്നും കാൽ കഴുകി ചെരിപ്പ് പുറത്ത് വച്ച് വാതിൽ തുറക്കവേ അവൾ സ്വയം പിറുപിറുത്തു.. ഹാന്റ് ബാഗ് കിടക്കയിലേക്കിട്ട് ബാത്ത്റൂമിൽ കയറി മേൽ കഴുകി നൈറ്റി എടുത്തിട്ട് അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ് ചായയിട്ടു. കാസ്സറോൾ തുറന്ന് ബ്രേക്ക്ഫാസ്റ്റിനുണ്ടാക്കിയ ഇടിയപ്പത്തിന്റെ ബാക്കിയിൽ നിന്ന് ഒരു പീസ് പൊട്ടിച്ച് വായിലേക്കിടവേ ചുറ്റിനും ഒന്നു കണ്ണോടിച്ചു.. ഹാവൂ… !! രാവിലത്തെ പാചക പരാക്രമങ്ങൾ കഴിഞ്ഞ് നിലം അതുപോലെ കിടക്കുന്നു. തൂത്തുവാരി വൃത്തിയാക്കിയിട്ടു വേണം വിളക്കു കത്തിക്കാൻ.. ഗ്ലാസ്സിലെ ചായ വലിച്ചു കുടിച്ച് ചൂൽ എടുക്കാനായി സ്റ്റോർ റൂമിലേക്ക് നടന്നു. നിലവിളക്ക് കഴുകി വൃത്തിയാക്കി തിരിയിട്ട്…
അവിചാരിതമായിവീണു കിട്ടിയതായിരുന്നു ഉമക്ക് രണ്ടു ദിവസം! കൂച്ചു വിലങ്ങുകളഴിച്ച് മനസ്സിനെയൊന്നു പരോളിലിറക്കി…. എല്ലാമൊന്ന് ചുറ്റി നടന്ന് കാണണം. പോക്കുവെയിൽ പച്ചിലകളിൽ കിന്നാരം പറയുന്നത്!🥰 പറവകൾ അനന്ത വിഹായസ്സിലേക്ക് പറന്നകലുന്നത്… 🥰 കുളിരേകും നൂൽ മഴയെ കാറ്റ് തട്ടിപ്പറിക്കുന്നത്.. 🥰 സൂര്യകിരണങ്ങളെ ആവാഹിച്ചും കൊണ്ട് താമരപ്പൂക്കൾ ചിരി തൂകി നിൽക്കുന്നത്… 🥰 നറുനിലാവു പൊഴിക്കും പൂർണ്ണേന്ദുവിനെ ആകർഷിക്കുവാൻ വിടർന്നു നിൽക്കും കുമുദങ്ങളുടെ തുടുത്ത മുഖഭംഗികൾ ആസ്വദിക്കുവാൻ.. 🥰 മനസ്സങ്ങ് പായുകയാണ്.. 🥰 പണ്ടു നടന്ന വഴികളിലൂടെ ഒന്നു നടക്കാനിറങ്ങിയതായിരുന്നു.. ” ഉമക്കുട്ടിയല്ലെ ഇത്.. എത്ര കാലായി കണ്ടിട്ട്… ” വഴിയോരക്കാഴ്ചകളിൽ പഴയതെല്ലാം മുഖം മിനുക്കി കണ്ടാലറിയാത്ത വിധം മാറ്റം വന്നിരിക്കുന്നു. എല്ലാമൊന്നു പണിപ്പെട്ടു താരതമ്യം ചെയ്യുന്നതിനിടയിൽ വന്ന ചോദ്യം ഉമയെ അമ്പരപ്പിച്ചു. “ആരാണ്? നല്ല മുഖപരിചയം.. “ ചുളിവു വീണ കവിളുകൾ ക്ഷീണിച്ച കണ്ണുകൾ നരകയറിയ മുടിയിഴകൾ കാലങ്ങൾ കൊണ്ടു വളർന്നു കൊഴുത്ത ദേഹം പക്ഷേ തളർന്ന് ഇടിഞ്ഞു തൂങ്ങിയിരിക്കുന്നു! കാലം…
” യാത്രക്കാരുടെ ശ്രദ്ധക്ക് ” വൈകിട്ട് 4.30 നാണ് ഡിപ്പാർച്ചർ.. രാധികയും ഭർത്താവും മൂന്നു മണിക്ക് തന്നെ ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തി. പുറത്ത് തല പൊട്ടിത്തെറിക്കുന്ന ചൂട്. “അരിഞ്ഞ തലവേദന തുടങ്ങുന്നുണ്ട്. “ഇനി ഇന്നത്തെ കാര്യം തഥൈവ..” “സാരമില്ല: ആ ഫാനിന്റെ ചുവട്ടിൽ ഇരുന്ന് കാറ്റ് കൊണ്ടാൽ മാറിക്കോളും ” .ഒരു ചൂടു ചായ കുടിക്കവേ രവി പറഞ്ഞു. വിശാലമായ വിശ്രമമുറിയിൽ നിറയെനിരത്തിയിട്ട കസേരകളിൽ ഒന്നു പോലും ഒഴിവില്ല! ചുറ്റിനും ഒരു കൂട്ടം ലഗ്ഗേജുകളുമായി പലരും തറയിൽ തന്നെ ഇരിക്കുയാണ്.. ഡിസ്പ്ലേ ബോർഡിൽ ചെന്നൈ മംഗലാപുരം ട്രെയിനിന്റെ സാന്നിധ്യം അറിയിച്ചു കൊണ്ട് പ്ലാറ്റ്ഫോം നമ്പർ തെളിയുന്നു. ബാഗുമെടുത്ത് തങ്ങൾക്കായി ബുക്ക് ചെയ്ത കോച്ചിലേക്ക് നടന്നു. മിക്കവാറും രാത്രി യാത്രയാണ് തരമാവുക. ഇതിപ്പോൾ… വെയിലിന്റെ കാഠിന്യം വല്ലാതെ കുറഞ്ഞിട്ടില്ല. ട്രെയിൻ പുറപ്പെട്ടു. അത്യാവശ്യം നല്ല സ്പീഡിൽ തന്നെ ലക്ഷ്യത്തിലേക്ക് കുതിക്കാൻ തുടങ്ങിയിരിക്കുന്നു. കമ്പാർട്ട്മെന്റിലേക്ക് കാറ്റ് വീശുന്നുണ്ട്. പക്ഷേ ചൂടുകാറ്റ്. ആണെന്നു മാത്രം. തലയുടെ…
