# സൗഹൃദം അന്നും ഇന്നും: “ഹലോ ” സുനീ… ഫോണിന്റെ അങ്ങേത്തലയ്ക്കലിൽ നിന്നും കേട്ടു വിളി സുനിയ്ക്ക് ഒരു ഊർജ്ജം തരുന്നത് തന്നെയാണ് എന്നും..! “എവിടെയായിരുന്നു ഇതുവരെ … വല്യ തിരക്കുള്ള ആളായി ഇപ്പോൾ ” എന്ന് മന: പൂർവ്വം അവൾ പരിഭവിച്ചു. ദിവസം തെറ്റാതെ ഒരു വിരലിനപ്പുറം സന്ദേശങ്ങൾ വരും.. എങ്കിലും..! സുനിതയും സുമേഷും ചെറുപ്പം മുതലേ കളിക്കൂട്ടുകാരായിരുന്നു. . രണ്ടു പേരും ഒരേ പോലെ കാഴ്ചപ്പാടുളളവർ … വായന ഒരു ഹരമായിരുന്നു.. രണ്ട് പേർക്കും.. പൂമ്പാറ്റ, ബാലരമ, അമ്പിളിയമ്മാവൻ എന്നു വേണ്ട! ഒരിക്കൽ അഞ്ചാം ക്ലാസ്സിൽ വെച്ച് ബാലകഥാ പുസ്തകം പരസ്പരം കൈമാറിയ വേളയിൽ കുട്ടികൾ കളിയാക്കി ചിരിച്ചു.. ! ഒന്നുമറിയാതെ ചങ്ങാതിമാർ വായനയിലേക്ക് തിരിഞ്ഞു…😀 ക്ലാസ്സുകൾ കയറുന്തോറും സുനി പുസ്തകപ്പുഴുവിന്റെ പ്രതിഛായ പേറി ക്ലാസ്സിൽ ഒന്നാം സ്ഥാനക്കാരി പട്ടം അലങ്കരിച്ചു… ! നേർ വഴിയിലൂടെയുള്ള യാത്രയിൽ വഴിയോര കാഴ്ചകൾ കാണാതെ പോയി ! അന്നൊരു ഇൻസർവ്വീസ് ട്രെയിനിങ്ങായിരുന്നു..…
