ചെന്നൈ മെയിലിലെ എച്ച് എ 1 കോച്ചിലെ നനുത്ത കുളിരിൽ ദീർഘയാത്രക്കു തുടക്കമിടവേ മനസ്സ് എന്തെന്നറിയാത്ത കുഞ്ഞുകുഞ്ഞു വേവലാതികളിൽ വിതുമ്പിയിരുന്നു…
ലോവർ ബർത്ത് രണ്ട് മധ്യവയസ്കരായതമിഴ് ദമ്പതികൾ നേരത്തെ വിലക്കുവാങ്ങിയിരുന്നു. 😄…
“ചെന്നൈ താനുമാ… “
വയലറ്റ് ചുരിദാർ ഇട്ട പട്ടത്തി ലുക്കിലുള്ള സ്ത്രീ ചോദിച്ചു…
” യെസ്… എന്നു മാത്രം മൊഴിഞ്ഞ് മൊബെലിൽ തലപൂഴ്ത്തി😊
തമിഴ് കോൺവർസേഷൻ അത്ര ഫ്ലുവൻ്റ് അല്ലല്ലോ… 😊
സ്റ്റേഷനിൽ നിന്ന് കയറിയപ്പോൾ തന്നെ ഐഡി കാർഡിട്ട പയ്യൻ സീറ്റ് നമ്പർ കാണിച്ചു തരാൻ കൂടെ അനുഗമിച്ചു…
“ഹാവൂ… എന്തൊരാശ്വാസം…
തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു പിറകിൽ ബോഡിഗാർഡ് പോലെ പോലീസും. 😍
തനിച്ചുള്ള യാത്രയിലും തനിച്ചല്ലെന്ന ഫീലിംഗ്🥰
രണ്ടാഴ്ച മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ വളരെ ടൈറ്റ്…
പിന്നെ ആകെയുള്ളത് സെക്കൻ്റ് എ. സിയിൽ😊
മറ്റാരോടും അഭിപ്രായം ചോദിക്കാതെ ബുക്ക് ചെയ്തതാണ്..
ചോദിച്ചാൽ വലിയ സമ്മതമൊന്നും ഉണ്ടാകില്ല… 😄
ഒരാൾക്ക് വേണ്ടി ഇത്രയും വേണോ… ?😊
ചോദ്യം ന്യായം തന്നെ…
എങ്കിലും ഇടക്കൊക്കെ ആവാം…
മനസ്സു പറഞ്ഞു😊
ഊഞ്ഞാലിലാട്ടും താളത്തോടെ ട്രെയിൻ മുന്നോട്ടു നീങ്ങവേ എ. സിയുടെ അരിച്ചിറങ്ങുന്ന തണുപ്പിൽ തണുത്തവെള്ളത്തിൽ മുക്കിയെടുത്ത പോലെ തലച്ചോർ ഫ്രഷ് ആയി.. 🥰
എന്തെങ്കിലും ഒന്ന് എഴുതിയേ അടങ്ങൂ എന്നു വാശി പിടിച്ച പോലെ… 😍
ഫോൺ കയ്യിലെടുത്തു…
വിരൽ പേന ചലിപ്പിക്കവേ തൊട്ടടുത്തിരിക്കുന്ന തമിഴ് ഭാര്യ ഫോണിലേക്ക് എത്തി നോക്കി… 😄
തെല്ലൊരു ജാള്യം തോന്നിയെങ്കിലും അവർക്ക് മലയാളം അറിയില്ലല്ലോ എന്നു സമാധാനിച്ച് ഫോൺ ചെരിച്ചു പിടിച്ച് എഴുത്തു തുടർന്നു..
ആട്ടിയും ഉലച്ചും പാളങ്ങളോടു കിഞ്ചന വർത്തമാനം പറഞ്ഞും നിശ്ശബ്ദതയിലേക്ക് കൂകി വിളിച്ചും വണ്ടി ഷൊർണൂർ ജംങ്ഷനിൽ എത്തി. ‘
പൊതിഞ്ഞു കൊണ്ടുവന്ന ഭക്ഷണപ്പൊതി തുറന്ന് ആ ഡ്യൂട്ടി തീർത്തപ്പോഴും സഹയാത്രികർ ഓർഡർ ചെയ്ത ഫുഡിനേയും കാത്തിരിക്കുകയായിരുന്നു… 😊
സമയം നീങ്ങുന്തോറും. “തമിഴ് “നനവുള്ള തണുപ്പ് കോച്ചിലേക്ക് പാത്തും പതുങ്ങിയും എത്തി നോക്കാൻ തുടങ്ങി😍
ഇനിയൊന്ന് മയങ്ങാം
മനസ്സു പറഞ്ഞു…
നിദ്ര കനം തൂങ്ങിയ കൺപോളകൾ മെല്ലെ സുഷുപ്തിയിലേക്ക് മുങ്ങാംകുഴിയിട്ടു… 🥰
ആട്ടുതൊട്ടിലിൽ ആട്ടിയുറക്കി
ചെന്നെയിലെ പുലരിയിലേക്ക് നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് മെയിൽ വണ്ടി യാത്ര തുടരവേ മനസ്സ് അവാച്യമായ ഒരു ശാന്തിയുടെ തീരത്തണയുകയായിരുന്നു… ❤️
✍️ ഡോ. ഹേമലത. സി. കെ


2 Comments
ആഹാ. എഴുതാൻ നല്ല മൂഡ് ❤️
അതെ…😍