Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നുണച്ചിപ്പാറു
കഥ

നുണച്ചിപ്പാറു

By Dr Venus V. VJanuary 4, 20246 Comments3 Mins Read105 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇത്തവണ അമ്മവീട്ടിലേക്ക് കടന്നു ചെന്നപ്പോൾ ഉമ്മറത്ത് അപ്പൂപ്പൻ മാത്രം. കഴിഞ്ഞതവണ കണ്ടതിനെക്കാൾ രണ്ടുവയസ്സു കൂടിയിട്ടുണ്ട് വീടിന്. ഭിത്തിയിലെ ചായത്തിന് വിളറിയ മഞ്ഞനിറം.
‘അമ്മമ്മയെവിടെ? കണ്ടില്ലല്ലോ ‘എന്ന ചോദ്യത്തിന് അപ്പൂപ്പൻ അടുക്കള ഭാഗത്തേക്ക് മിഴി നീട്ടി.

ഇത്തവണ ഇടുക്കിയിലുള്ള അമ്മ വീട്ടിലേയ്ക്ക് തനിച്ചെത്തിയതാണ് ഞാൻ. പത്തുദിവസംമുൻപ് ഹോസ്റ്റലിൽ നിന്ന് വെക്കേഷൻ അടിച്ചു പൊളിക്കാൻ പത്തനംതിട്ടയിലെ സ്വന്തംവീട്ടിൽ വന്നപ്പോൾ എനിക്ക് മനസ്സിൽ ഒത്തിരി സന്തോഷവും പ്ലാനുകളുമുണ്ടായിരുന്നു. പക്ഷേ വീട്ടിലെ താമസം ഒരാഴ്ചകൊണ്ടു മടുത്തു. അച്ഛനുമമ്മയ്ക്കും ലീവെടുക്കാൻ വയ്യാത്തത്ര തിരക്കാണ് ഓഫീസിൽ എന്ന് രണ്ടു പേരുമൊരുമിച്ചാണ് പറഞ്ഞത്.

“സന്ധ്യയാകുമ്പോഴേക്കും ഞങ്ങളിങ്ങെത്തും. അതുവരെ നിനക്ക് നേരം  കളയാനാണോ ബുദ്ധിമുട്ട്? കമ്പ്യൂട്ടറും വായനയും ഉച്ചയൂണും ഉറക്കവുമെല്ലാമായി നേരം പറപറക്കും ” അച്ഛൻ സിമ്പിളായി പറഞ്ഞു നിർത്തുമ്പോൾ അമ്മ ചിരി കൊണ്ട് അത് ശരിവച്ചു.
മൂന്നുദിവസം കൂടി അങ്ങനെ കഴിച്ചുകൂട്ടിയപ്പോഴാണ് ഞാൻ അമ്മ വീടിനെക്കുറിച്ചോർത്തത്, ഇടുക്കിയുടെ ഗ്രാമീണഭംഗിയെക്കുറിച്ചും.
രണ്ടുവർഷങ്ങളായി ഇവിടെ വന്നിട്ട്. ഒട്ടും നേരം കളയാതെ അങ്ങനെ തനിച്ചു ചാടിപ്പുറപ്പെട്ടു.

അമ്മ നേരത്തേ തന്നെ ഫോൺവിളിച്ചു പറഞ്ഞത് കൊണ്ടാകും അപ്പൂപ്പന് എന്നെക്കണ്ടപ്പോൾ ആശ്ചര്യമൊന്നും തോന്നാതിരുന്നത്.

ബാക്ക്പാക്ക് ഊൺമേശമേൽവച്ച് അടുക്കളയിലേയ്ക്ക് നടന്നു. പാചകത്തിൻ്റെ നേരമായതിനാലാകും അടുക്കളയിൽ നാവിൽ രുചിയുണർത്തുന്ന ഗന്ധങ്ങൾ നിറഞ്ഞത്.
അവയിൽ നിന്ന് ഞാൻ ഊഹിച്ചെടുത്തു, ഉച്ചയൂണിന് കുടം പുളിയിട്ടു വറ്റിച്ചെടുത്ത മീൻകറിയുണ്ട്, പുളിശേരിയുണ്ട്, ഇഞ്ചിക്കറിയുണ്ട്, കാബേജ് തോരനുണ്ട്, പപ്പടമുണ്ട്.

അടുക്കളവാതിലും കടന്ന് അമ്മമ്മയുടെ ശബ്ദം കേട്ടിടത്തേക്ക് നടന്നു. വരാന്തയിൽ തൂശനിലയിൽ ചോറു വിളമ്പുന്നതിൻ്റെ തിരക്കിലാണ് അമ്മമ്മ.
ഇലയ്ക്കു പിന്നിലിട്ട പലകയിൽ ഇരിക്കുന്നുണ്ട്, പാറുവമ്മ, നാട്ടുകാരുടെ നുണച്ചിപ്പാറു. പതിവുപോലെ ചെമന്നകള്ളികളുള്ള മുണ്ടും അതേ നിറമുള്ള ബ്ലൗസും, മാറുമറച്ചതോർത്തുമുണ്ടും തന്നെയാണ് വേഷം. വല്ലാതെ മെലിഞ്ഞതുപോലെ .

‘നീ ഇതും കൂടി തിന്നെൻ്റെ പാറ്വോ.’ എന്നു പറഞ്ഞ് അമ്മമ്മ വീണ്ടും ചോറുവിളമ്പുമ്പോൾ വേണ്ടയെന്ന് വിലക്കുന്നുണ്ട് പാറുവമ്മ.
എന്നെക്കണ്ടതും ‘അനിക്കുട്ടൻ വന്നല്ലോ, ഒത്തിരി വളർന്നു ‘വെന്നും പറഞ്ഞ് വിളറിയ ചിരി ചിരിച്ചു.

” സുഖമല്ലേ പാറുവമ്മേ?’

‘എന്തു സുഖം? അനിക്കുട്ടൻ മാത്രമേ പാറൂനെ പാറുവമ്മേന്ന് വിളിക്കൂ. അത് കേൾക്കാനൊരു സുഖമുണ്ട് ”

“പാറുവമ്മ പണ്ടത്തെപ്പോലെ അരി വിളയിക്കാറില്ലേ? അരി വറുത്ത്, ശർക്കര ഉരുക്കിയതിലിട്ട്, നാളികേരവും ചേർത്ത് ?”

ഞാനിതെങ്ങനെയറിഞ്ഞു എന്ന അത്ഭുതഭാവമുണ്ട് അമ്മമ്മയുടെ കൺകളിൽ .
“ഞാനത് പണ്ട് തിന്നിട്ടുണ്ടമ്മമ്മേ, വർഷങ്ങൾക്കു മുൻപ്, ഒരോണക്കാലത്ത് പൂ പറിക്കാൻ അവിടെ പോയപ്പോൾ. അതിൻ്റെ രുചിയിപ്പോഴും നാവിലുണ്ട്. അന്ന് അമ്മമ്മയെ പേടിച്ച് പറഞ്ഞില്ലെന്നു മാത്രം.”

പാറുവമ്മയുടെ കണ്ണുകൾ തിളങ്ങി. പഴയ ഓർമ്മകളിൽ ഒഴുകിയൊഴുകി ചോറിൽ വിരലിട്ടിളക്കി ഉണ്ണാൻ മറന്നിരുന്നു.

“നീ ചോറ് തിന്ന് തീർക്ക് പാറ്വോ. നാളെ രാവിലെ ഇങ്ങട്ട് പോരൂ. തൊടീല് നാളികേരം വീണുകെടപ്പുണ്ടാകും. അത് പെറുക്കിക്കൂട്ടണം. പോകാൻ നേരം നിനക്ക് അരീം തന്നുവിടാം.”

പാറുവമ്മ തലയാട്ടി. ഊണു കഴിഞ്ഞ്, ഇരുന്നു കഴിച്ചയിടം കഴുകി വൃത്തിയാക്കി, മടിയിലെ പൊതിയിൽ നിന്ന് ഒരു ഗുളികയെടുത്തു വിഴുങ്ങി.

ഞാൻ ഇതെന്തിന് എന്ന മട്ടിൽ നോക്കുമ്പോൾ പാറുവമ്മ പറഞ്ഞു, “പ്രഷറും, ഷുഗറും എല്ലാം ദൈവം തന്നിട്ട്ണ്ട്. ഇനി എന്നാണാവോ എന്നെ മോളിലോട്ട് വിളിണണത്? മതിയായി. ഇവിട്ന്ന് വേഗം പോയാമതി ”
പാറുവമ്മ യാത്ര പറഞ്ഞിറങ്ങി, പാടവും കടന്ന് ചുവന്ന പൊട്ടായി മാറുന്നതും മറഞ്ഞു പോകുന്നതും ഞാൻ നോക്കി നിന്നു.

” പാവാണേ, ഈ പാറു. എല്ലാരും അവളെ വിളിക്കും നുണച്ചിപ്പാറൂന്ന്. അങ്ങനെ നുണച്ചിയാണെന്നൊന്നും എനിക്കു തോന്നീട്ടില്ല. ആര് ടെ വായീന്നാണാവോ അവൾക്ക് നുണച്ചീന്ന് പേര് കിട്ടീത്? അവള് നുണച്ചിയൊന്നുമല്ല, അല്ലെങ്കില് മുറ്റത്തു വീണു കിടന്ന എൻ്റെ കമ്മല്
‘ ദാ, എനിക്ക് കിട്ടീന്ന് ‘പറഞ്ഞ് എൻ്റെ കയ്യില് വക്യോ?

ന്ന്ട്ട്, ഒരുകൊല്ലം മുൻപ് അവള് ടെ കെട്ട്യോൻ രാമന് വീടിൻ്റെ ഉത്തരത്തിമ്മ്ല് തൂങ്ങി. അതുകണ്ട് പേടിച്ച് ആരെങ്കിലും ഓടി വായോന്ന് പറഞ്ഞ് പാറു ആർത്തു കരഞ്ഞു.

എന്ന് ട്ടെന്താ, നൊണച്ചിപ്പാറൂൻ്റെ കല്ല് വച്ച നുണയാണെന്നും പറഞ്ഞ് ആരും എത്തിനോക്കീല്ല. പാവം പാറു പറ്റണ പോലെ രാമനെ പൊക്കിപ്പിടിക്കാൻ നോക്കീത്രേ. പക്ഷേ, എത്ര നേരം അതിനു പറ്റും? രാമൻ പോയി. പാറു ഒറ്റക്കായി. അവളുടെ മുഖത്തെ ചിരീംകെട്ടു. എടക്കെടക്ക് ഇവ്ടെ വരും. ഞാനെന്തെങ്കിലും കൊടുക്കും. അവൾക്കും ജീവിക്കണ്ടേ.? വിധീടെ കയ്യിലെ കളിപ്പാവയെന്ന്
പറയണകേട്ട് ട്ടില്ലേ?അതാണിപ്പോ പാറു.”

ഞാൻ പാടത്തിനപ്പുറത്തെ പാറുവമ്മയുടെ കൊച്ചുവീട്ടിലേക്ക് നോക്കി. മഴയിൽ കുതിർന്ന്, മഴക്കാറിൻ്റെ ഇരുട്ടിലലിഞ്ഞ് നിൽപ്പുണ്ടത്. അതിനുള്ളിലുണ്ടാകും, സ്വന്തം ദു:ഖങ്ങളെ നെഞ്ചിലമർത്തി വിളറിയ ചിരി ചിരിക്കുന്ന പാറുവമ്മ, നാട്ടുകാരുടെ നുണച്ചിപ്പാറു.

ഡോക്ടർ വീനസ്

Post Views: 25
3
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

6 Comments

  1. Divya Sreekumar on January 10, 2024 10:58 PM

    നല്ല കഥ 👌👌💜

    Reply
  2. Shreeja R on January 10, 2024 10:17 PM

    നല്ല കഥ 👌

    Reply
  3. Sunandha Mahesh on January 10, 2024 7:26 PM

    നല്ല കഥ

    Reply
  4. Madhusoodanan MM on January 8, 2024 8:01 PM

    ഞങ്ങൾക്കും ഇണ്ടായിരുന്നു …..
    ഇതേ പോലുള്ള പാറ്വേച്ചി ….
    നല്ല ഓർമ്മകൾ💕

    Reply
    • drvenus on January 15, 2024 10:26 AM

      താങ്ക് യൂ

      Reply
      • drvenus on January 15, 2024 10:26 AM

        താങ്ക് യൂ

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.