Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാതാപിതാക്കളുടെ വാർദ്ധക്യം കവർന്നെടുക്കുന്ന മക്കൾ…
കഥ ജീവിതം ജോലി പാരന്റിങ് ബന്ധങ്ങൾ മാനസികാരോഗ്യം വീട്

മാതാപിതാക്കളുടെ വാർദ്ധക്യം കവർന്നെടുക്കുന്ന മക്കൾ…

By Aswathy Joy ArakkalJanuary 5, 2024Updated:January 10, 20246 Comments4 Mins Read90 Views
Bookmark Now
Please login to bookmark Close

No account yet? Register

“എന്തായി മമ്മിയുടെ തീരുമാനം. പപ്പയോട്  സംസാരിച്ചിരുന്നോ മമ്മി. ഇവിടേയ്ക്ക് വരികയല്ലേ. ഞാൻ വിസയും ടിക്കറ്റുമെല്ലാം  ശെരിയാക്കട്ടെ. അടുത്തമാസം ആദ്യം സീനയുടെ ഒരു ഫ്രണ്ടും ഫാമിലിയും ലീവ് കഴിഞ്ഞു വരുന്നുണ്ട് ഇവിടേക്ക്. അവര് വരുന്ന ഫ്ലൈറ്റിൽ തന്നെ ടിക്കറ്റ് എടുത്താൽപ്പിന്നെ മമ്മി തനിച്ച് ഇവിടെ വരെ വരണം എന്ന ടെൻഷനും ഒഴിവാക്കാം, ”

മറുതലക്കൽ നിന്നും മകന്റെ സംസാരം കേട്ട്, എന്തുത്തരം അവനോട് പറയണമെന്നറിയാതെ ഫോണും കയ്യിൽ വെച്ച് ജസ്സീന്ത നിന്നു.

(ജസ്സീന്തയുടേയും ബേബിച്ചന്റെയും മകൻ ജോഷ്വാ കുടുംബമായി അങ്ങ് അബുദാബിയിൽ ആണ്. നേഴ്സുമാരാണ് ജോഷ്വായും ഭാര്യ സീനയും. മൂന്നുവയസ്സുകാരൻ ജേക്കബ്ബ് എന്ന കുഞ്ഞൂഞ് അവരുടെ മകനാണ്. ജേക്കബ്ബിന് മൂന്നുവയസ്സാകുന്നത് വരെ ജസ്സീന്ത അബുദാബിയിൽ ആയിരുന്നു കുഞ്ഞിനെ നോക്കാനായി. ഭർത്താവ് ബേബിച്ചൻ ഇങ്ങ് നാട്ടിലും. നാട്ടിൽ അത്യാവശ്യം കൃഷിയും കാര്യങ്ങളുമൊക്കെയുണ്ട്. ഒടുവിൽ ബേബിച്ചനും ശാരീരികമായി ചില പ്രശ്നങ്ങൾ വന്നപ്പോഴാണ്, കുഞ്ഞ് ഒരുവിധം വലുതായല്ലോ എന്ന സമാധാനത്തിൽ ജസ്സീന്ത തിരിച്ചു നാട്ടിലേക്ക് പോന്നത്. ഇപ്പോൾ  നാലുമാസം ആയിട്ടേ ഉള്ളൂ നാട്ടിൽ എത്തിയിട്ട്. വീണ്ടും  അവിടേക്ക് ചെല്ലാൻ ആണിപ്പോൾ ജോഷ്വാ നിർബന്ധിക്കുന്നത്.)

“മമ്മിയെന്താ മിണ്ടാത്തത്. ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ? ” അക്ഷമനായി ജോഷ്വാ ചോദിച്ചു.

“അത് ജോക്കുട്ടാ.. ഇത്രയും നാൾ  പപ്പയെ ഇവിടെ തനിച്ചാക്കി മമ്മി അവിടെ വന്നു നിന്നില്ലേ. ഇനിയും പപ്പയെ തനിച്ചാക്കുന്നത്  എങ്ങനെയാ മോനേ. ” ജസീന്ത വിഷമത്തോടെ മകനോടായി ചോദിച്ചു.

“അതിന് പപ്പ ഇള്ളാകുട്ടി ഒന്നുമല്ലല്ലോ മമ്മി. മമ്മി അവിടെ നിന്നും കുഞ്ഞിനെപ്പോലെ നോക്കാൻ. പപ്പയുടെ കാര്യങ്ങൾ പപ്പ നോക്കിക്കോളും. പിന്നെ കൊച്ചാപ്പനൊക്കെ തൊട്ടടുത്തില്ലേ ഒരാവശ്യം വന്നാൽ സഹായിക്കാൻ. മമ്മി പോയതില്പിന്നെ ഇവിടുത്തെ കാര്യങ്ങളൊക്കെ ആകെ താളം തെറ്റി കിടക്കുവാ. നിർത്തിയ മെയ്ഡ്  കുഞ്ഞിനെ നോക്കുന്ന കാര്യം മാത്രമേ ചെയ്യുന്നുള്ളൂ. ഈ ഡ്യൂട്ടിയും കഴിഞ്ഞുവന്ന്  സീനയ്ക്ക് വീട്ടുജോലിയും കൂടി ചെയ്യുമ്പോൾ ആകെ വയ്യാതാകും. പിന്നെ മെയ്ഡിനെ നിർത്താനും കാശു ചില്ലറയൊന്നും പോരല്ലോ.. മമ്മിയാകുമ്പോൾ വിശ്വസിച്ചു കുഞ്ഞിനേയും ഏൽപ്പിക്കാം.. ” ജോഷ്വാ പറഞ്ഞു നിർത്തി.

“വിശ്വസിച്ചു കുഞ്ഞിനേയും ഏൽപ്പിക്കാം വീട്ടുപണിയും നടന്നുകൊള്ളും..” ജസീന്ത മനസ്സിൽ പറഞ്ഞു.

“എന്തായാലും പപ്പയെ തനിയെ ഇവിടെയിട്ടിട്ട് ഞാൻ വരത്തില്ല. അതിനി ശരിയാകില്ല മോനെ, ” ജസീന്ത പറഞ്ഞു.

“മമ്മി അങ്ങനെ പറഞ്ഞാൽ ഞാൻ ആകെ ചുറ്റിപ്പോകും. ഒന്നുകൂടെ ഒന്ന് ആലോചിക്ക്. പപ്പയോടു ഞാൻ സംസാരിക്കാം..” ജോഷ്വാ നിർബന്ധിച്ചു.

“അതു ശെരിയാകില്ല ജോകുട്ടാ.. ഈ പ്രായത്തിൽ പപ്പയെ തനിച്ചാക്കി വരാൻ വയ്യ..” അവർ പറഞ്ഞു.

“ഇനി ഞാനെന്ത് ചെയ്യും മമ്മി.. ” നിരാശയോടെ ജോഷ്വാ ചോദിച്ചു.

“നിങ്ങള് നിർബന്ധിക്കണ്ട മനുഷ്യാ. നിങ്ങടെ മമ്മിക്ക് വയസ്സാംകാലത്ത് പപ്പ കൂടെയില്ലാതെ നിൽക്കാൻ വയ്യെന്നു  പറയുന്നത് കേട്ടില്ലേ. കഷ്ടം തന്നെ..”

അർത്ഥം വെച്ച് ചങ്കിൽ തട്ടുന്നപ്പോലുള്ള സീനയുടെ സംസാരം കേട്ടപ്പോൾ ആണ് ഫോൺ ലൗഡ്സപീക്കറിൽ ആയിരുന്നു എന്ന് ജസീന്തക്ക് മനസ്സിലായത്.

” നിർത്തടി നിന്റെ വായാടിത്തം. എനിക്ക് സൗകര്യമില്ല വരാൻ. നല്ല പ്രായത്തിൽ കുടുംബം പുലർത്താൻ ആ മരുഭൂമിയിൽ തനിയെ കിടന്നു കുറേ കഷ്ട്ടപ്പെട്ടതാ എന്റെ കെട്ടിയോൻ. അതിന്റെ ഫലമാ നിന്റെ കെട്ട്യോന്റെ പത്രാസും പദവിയും. പിന്നെ നിന്റെ ഗർഭകാലം തൊട്ട് ഞാനവിടെ ഉണ്ടായിരുന്നതല്ലേ. പ്രസവശേഷം മാസം മൂന്നായപ്പോഴേക്കും പപ്പ അവിടെ തനിച്ചാണെന്നും പറഞ്ഞല്ലേ നിന്റെ മമ്മിയും തിരിച്ചുപോയത്. പിന്നീട് ശരീരം കൊണ്ട് തീരെ വയ്യാഞ്ഞിട്ടും എനിക്ക് പറ്റാവുന്ന പോലൊക്കെ നിന്നെയും കുഞ്ഞിനേയും വീട്ടുകാര്യങ്ങളുമൊക്കെ ഞാൻ നോക്കി. അപ്പോഴൊക്കെ എന്റെ ഇച്ചായൻ ഇവിടെ തനിച്ചായിരുന്നു. വിസിറ്റിംഗിന് പപ്പയെ ഒന്ന് കൊണ്ടുവരാൻ പറഞ്ഞപ്പോൾ പോലും സാമ്പത്തിക ബാധ്യതകളുടെ കണക്ക് പറഞ്ഞു നിങ്ങളെന്റെ വായടപ്പിച്ചു. അതിനും പരിഭവമോ പരാതിയോ ഞാൻ പറഞ്ഞിട്ടില്ല.  ”

“ഇപ്പോൾ കുഞ്ഞ് അത്യാവശ്യം പ്രാപ്തിയായി. പ്ലേ സ്കൂളിലൊക്കെ പോകാനായി. ഇനി കുഞ്ഞിനെ ഇവിടെ ഞങ്ങൾക്കൊപ്പം നിർത്തിയാൽ ഞങ്ങൾ നോക്കും. അതിന് ഞാൻ നിർബന്ധിക്കില്ല. കാരണം കുഞ്ഞുങ്ങൾ  മാതാപിതാക്കൾക്കൊപ്പമാണ് വളരേണ്ടത്. ഞാൻ എന്റെ മകനെ നന്നായി വളർത്തി. ഇപ്പോഴും പറ്റാവുന്ന പോലൊക്കെ നിങ്ങളുടെ കാര്യങ്ങളിൽ സഹകരിക്കുന്നുമുണ്ട്. അതുപോലെ നിങ്ങളുടെ കുഞ്ഞിനെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അത്  എങ്ങനെ ആണെന്നും വെച്ചാ ആലോചിച്ചു  ചെയ്യുക. രണ്ടുപേരും ജോലിക്ക്  പോകുന്നവരല്ലേ. അപ്പോൾ  വീട്ടുകാര്യങ്ങളും അവളെ തന്നെ  ഏൽപ്പിക്കാതെ ഷെയർ ചെയ്യുക. അതുപോലെ കുഞ്ഞിന്റെ കാര്യങ്ങളും.. ”

“പിന്നെ സീനേ, വയസ്സാംകാലത്ത് പപ്പയുടെ കൂടെ കിടക്കാനുള്ള കൊതി കൊണ്ടല്ല മമ്മി വരില്ല എന്ന് പറഞ്ഞത്. ഞങ്ങൾക്ക് രണ്ടാൾക്കും പ്രായമായി. മുന്നോട്ടിനി എത്രകാലം ഉണ്ടെന്ന് അറിയില്ല. ഉള്ള സമയം ഒരുമിച്ചു സുഖവും ദുഖവും പങ്കിട്ടു കഴിയാനുള്ള കൊതികൊണ്ടാ. നല്ല പ്രായത്തിൽ ഇപ്പോൾ നിങ്ങൾക്ക് പറ്റുന്ന  പോലെ ഒരുമിച്ചു നിൽക്കാനുള്ള സാഹചര്യം ഒന്നും ഞങ്ങൾക്ക് കിട്ടിയിട്ടില്ല. ഇനിയുള്ള കാലമെങ്കിലും.. ”

ഇടറുന്ന തൊണ്ടയോടെ ജസീന്ത പറഞ്ഞു നിർത്തിയപ്പോൾ മറുപടിയിയില്ലാതെ  ജോഷ്വായും സീനയും നിന്നു.

പതിയെ ഫോൺകട്ട്‌ ചെയ്തു ജസീന്ത സോഫയിലേക്ക് ഇരുന്നപ്പോഴാണ് അരികിൽ നിൽക്കുന്ന ബേബിച്ചനെ  കാണുന്നത്.

“ഞാൻ പറഞ്ഞത് കുറച്ചു കൂടിപ്പോയോ ബേബിച്ചായാ. പാവങ്ങള് കഷ്ടപ്പെടുവായിരിക്കും. കുഞ്ഞൂഞ്ഞിനെ നോക്കേണ്ടത്‍ നമ്മുടെ കൂടെ കടമയല്ലേ. പക്ഷെ അവളെങ്ങനെയൊക്കെ പറഞ്ഞപ്പോൾ.. ” വേദനയോടെ ജസീന്ത പറഞ്ഞു…

ബേബിച്ചൻ അവരെ ചേർത്തുപിടിച്ചു.

അപ്പോഴേക്കും വീണ്ടും ജോഷ്വായുടെ കോൾ വന്നു. ബേബിച്ചൻ ആണ് അറ്റൻഡ് ചെയ്തത്

“പപ്പേ…” കരഞ്ഞുകൊണ്ട്  ജോഷ്വാ വിളിച്ചു.

“നീ വിഷമിക്കണ്ട ജോകുട്ടാ. തീരെ നിവർത്തിയില്ലെങ്കിൽ മമ്മി വരും ..” ബേബിച്ചൻ മകനെ സമാധാനിപ്പിച്ചു.

“വേണ്ട പപ്പേ. ഇനി വരുന്നെങ്കിൽ പപ്പയും മമ്മിയും ഒരുമിച്ചു വന്നാൽ മതി. അതും നിങ്ങൾക്ക് തോന്നുകയാണെങ്കിൽ മാത്രം. ഇത്രയും നാൾ ഞാൻ എന്റെ സൗകര്യം അല്ലെങ്കിൽ എന്റെ കാര്യങ്ങൾ നടക്കണം എന്നു മാത്രമേ ചിന്തിച്ചുള്ളൂ. അതിനിടയിൽ എനിക്കായി ജീവിച്ച നിങ്ങളുടെ സന്തോഷവും സമാധാനവും ജീവിതവുമെല്ലാം ഞാൻ ശ്രദ്ധിക്കാതെ പോയി. അതെന്റെ സ്വാർത്ഥത. മമ്മിയുടെ വാക്കുകൾ എന്റെ കണ്ണുതുറപ്പിച്ചു. വാർദ്ധക്യത്തിൽ നിങ്ങൾ പരസ്പരമുള്ള സാമിപ്യം ഏറെ കൊതിക്കുന്ന സമയത്ത് അല്ലെങ്കിൽ പരസ്പരം തണലാകേണ്ട സമയത്ത് എന്റെ ആവശ്യങ്ങൾക്കായി ഇത്രയും നാൾ നിങ്ങളെ ഞാൻ വേർപിരിച്ചു. ഇനിയും വയ്യ. മമ്മിയോടും പപ്പാ പറയണം ഈ ജോക്കുട്ടനോട് ക്ഷമിക്കാൻ. ഞാൻ പിന്നെ സംസാരിച്ചോളാം മമ്മിയോട്.. ” ജോഷ്വാ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു.

“സാരമില്ല മോനെ. കഴിഞ്ഞത് കഴിഞ്ഞു. ഇനിയതൊന്നും ഓർത്തു വിഷമിക്കണ്ട. നീ പറഞ്ഞാൽ മതി. പപ്പയും മമ്മിയും അങ്ങ് എത്തിയേക്കാം. കുഞ്ഞൂഞ് ഞങ്ങടെ കുഞ്ഞല്ലേടാ.. ”

ഉള്ളിലെ സങ്കടം മറച്ചുവെച്ച്, ഓരോന്നും പറഞ്ഞു ജോഷ്വായെ ആശ്വസിപ്പിച്ചു ഫോൺ വെച്ചശേഷം ബേബിച്ചൻ ജസീന്തയ്ക്ക് അരികിലായി ഇരുന്നു.

“വിട്ടുകള ജെസ്സി. നമ്മുടെ പിള്ളേരല്ലേ. അവർക്കൊരു ആവശ്യത്തിന് നമ്മളല്ലേ ഉള്ളൂ. അതുപോലെ അവരോട് ക്ഷമിക്കാനും നമുക്കല്ലേ പറ്റൂ.. ” ബേബിച്ചൻ കെട്ട്യോളെ നെഞ്ചോടു ചേർത്തുകൊണ്ട് ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു .

അതെ, എത്രയൊക്കെ വേദനിപ്പിച്ചാലും മക്കളെ സ്നേഹിക്കാൻ മാത്രമേ മാതാപിതാക്കൾക്കാവൂ. അതേ അളവിൽ അവരെ മനസ്സിലാക്കാനും, തിരികെ  സ്നേഹിക്കാനുമൊന്നും സാധിച്ചില്ലെങ്കിലും  വാർദ്ധക്യത്തിൽ അവരാഗ്രഹിക്കുന്ന മനഃസമാധാനത്തോടെയുള്ള ജീവിതമെങ്കിലും അവർക്ക് കൊടുക്കാൻ ശ്രമിക്കാം…

അശ്വതി ജോയ് അറയ്ക്കൽ

Post Views: 24
4
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

6 Comments

  1. Sayara Fathima Karu Kunnath on April 22, 2025 12:42 AM

    Heart touching 💓 lines

    Reply
  2. Suma Jayamohan on April 19, 2025 10:08 PM

    പ്രായമാവുമ്പോഴാണ് പരസ്പരം താങ്ങാവുന്നത്. അപ്പോൾ ആർക്കുവേണ്ടിയും വേർപിരിഞ്ഞു നിൽക്കരുത്. മമ്മിയാണു ശരി
    നല്ലെഴുത്ത്❤️👌🌹

    Reply
  3. Rathi Ramesh on January 5, 2024 11:11 PM

    Beautiful as always dear ❤️❤️

    Reply
    • Aswathy Joy Arakkal on January 13, 2024 10:29 PM

      സ്നേഹം ടീച്ചറെ ♥️🙏

      Reply
  4. Sabira latheefi on January 5, 2024 10:08 PM

    കണ്ണ് നിറഞ്ഞു ❤️👍🏻

    Reply
    • Aswathy Joy Arakkal on January 13, 2024 10:30 PM

      സ്നേഹം ♥️🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.