Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സമാധാനത്തിന്റെ രസതന്ത്രം
കഥ ജീവിതം പ്രചോദനം

സമാധാനത്തിന്റെ രസതന്ത്രം

By Divya SreekumarJanuary 6, 20249 Comments3 Mins Read204 Views
Bookmark Now
Please login to bookmark Close

No account yet? Register

ചേംബർ ഹാളിൽ നടക്കുന്ന വനിതാസംഗമത്തിൽ മുഖ്യാതിഥിയായി എത്തിയതാണ് പ്രൊഫസർ സേതുലക്ഷ്മി. നഗരത്തിലെ പ്രശസ്തമായ കോളേജിൽ സൈക്കോളജി ഡിപാർട്മെൻ്റ് ഹെഡും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയും ആണവർ.
ആഡംബരങ്ങളില്ലാതെ ലളിതമായ വേഷവിധാനം. മെറൂൺ കളർ വട്ടപ്പൊട്ടും കട്ടിക്കണ്ണടയും ഇളം റോസ് നിറത്തിലുള്ള കോട്ടൺ സാരിയുമുടുത്ത്, ആഢ്യത്തം തുളുമ്പുന്ന പുഞ്ചിരിയോടെ  സ്റ്റേജിലേക്ക് കയറിവന്ന് അവർ സദസ്സിന് നേരെ കൈകൂപ്പി.

“വനിതകളും മാനസികാരോഗ്യവും” എന്ന വിഷയത്തിൽ സദസ്സുമായി സംവദിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം.

സ്ത്രീകളുടെ മാനസികാരോഗ്യം അവരുടെ ശാരീരിക സ്ഥിതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട്തന്നെ ആരോഗ്യപരിപാലനത്തിൽ നാം ശീലിക്കേണ്ട ചിട്ടകളെക്കുറിച്ചും കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ദാമ്പത്യത്തിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സുദീർഘമായി  ശ്രീമതി സേതുലക്ഷ്മി സംസാരിച്ചു. തിങ്ങി നിറഞ്ഞ സദസ്സിനെ ഒട്ടും മുഷിപ്പിക്കാതെ സരസമായ അവതരണം എല്ലാവരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

തുടർന്ന് സദസ്സിന് സംശയങ്ങൾ ചോദിക്കാനുള്ള അവസരമായിരുന്നു. വീട്ടമ്മമാരായ സ്ത്രീകൾക്ക് സമയം എങ്ങനെയൊക്കെ വിനിയോഗിക്കാമെന്നതും ഉദ്യോഗസ്ഥകൾക്ക് കുടുംബവും ഓഫീസും ഒരുപോലെ കൊണ്ടുപോകാനുള്ള എളുപ്പവഴികളും അവിടെ ചർച്ച ചെയ്യപ്പെട്ടു. ദാമ്പത്യം തകരാനുള്ള കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ പലരുടെയും ജീവിതത്തിൽ അമ്മായിയമ്മയായിരുന്നു കേന്ദ്രകഥാപാത്രമായി വന്നത്.

“ഞാനിപ്പോൾ നിങ്ങളുടെ മുൻപിൽ ചില അനുഭവങ്ങൾ പങ്കുവെക്കാം. എന്നിട്ട് നിങ്ങൾ തീരുമാനിക്കുക അമ്മായിയമ്മയ്ക്ക് ഇനിയും വില്ലൻ പരിവേഷം ചാർത്തിക്കൊടുക്കേണ്ടതുണ്ടോ എന്ന്.” അവർ പുഞ്ചിരിയോടെ മൈക്ക് കയ്യിലെടുത്തു.

“എൻ്റെ പത്തൊമ്പതാമത്തെ വയസ്സിലാണ് മൂന്നാൺമക്കളുള്ള പേരുകേട്ട കുടുംബത്തിലെ മൂത്ത മകൻ്റെ ഭാര്യയായി ഞാൻ കയറിചെല്ലുന്നത്. പ്രായത്തിൻ്റെ എടുത്തുചാട്ടവും പക്വതക്കുറവുമുള്ള എന്നെ ആ വീട്ടിലേക്ക് അയച്ചപ്പോൾ ഏതൊരു മാതാപിതാക്കളെയും പോലെ എൻ്റെ അച്ഛനുമമ്മയ്ക്കും നിറഞ്ഞ ആശങ്കയുണ്ടായിരുന്നു.

അവിടുത്തെ അമ്മ കണ്ടാൽ വലിയ ഗൗരവക്കാരി ആയിരുന്നു. ചെറുപ്പത്തിലേ ഭർത്താവ് മരിച്ച്, മൂന്നാണ്മക്കളെ ആരുടെയും സഹായമില്ലാതെ വളർത്തിയതിൻ്റെ ആത്മവിശ്വാസം അവരുടെ നടപ്പിലും ഇരിപ്പിലും വാക്കുകളിലും ഉണ്ടായിരുന്നു. സ്നേഹം പുറമേ പ്രകടിപ്പിക്കാത്ത, കുറെയേറെ ചിട്ടകളുള്ള അമ്മയുടെ കൂടെ ആ വീട്ടിൽ എങ്ങനെ കഴിഞ്ഞുകൂടുമെന്ന് ഞാൻ ഭയപ്പെട്ടു. എന്നാലെൻ്റെ ആശങ്കകൾ അസ്ഥാനത്താണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു അമ്മയുടെ ഓരോ പ്രവർത്തികളും.

പൊതുവേ പഠിക്കാൻ മടിച്ചിയായിരുന്ന ഞാൻ കല്യാണം കഴിഞ്ഞത് അനുഗ്രഹമായെന്ന് കരുതിയിരിക്കുമ്പോഴാണ് എൻ്റെ ലൈഫിൽ അമ്മ ആദ്യത്തെ ഇടപെടൽ നടത്തിയത്. പഠിച്ച് ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കുന്നതിൻ്റെ ആവശ്യകത അമ്മ എനിക്ക് മനസ്സിലാക്കിത്തന്നു. നമ്മുടെ ഓരോ കുഞ്ഞ് ആവശ്യങ്ങൾക്കും ഭർത്താവിൻ്റെ മുന്നിൽ കൈനീട്ടാതെ സ്വയംപര്യാപ്തത നേടാൻ പഠിത്തം തുടർന്നേ പറ്റുള്ളൂ എന്ന അമ്മയുടെയും എൻ്റെ ഭർത്താവിൻ്റെയും നിർബന്ധം കാരണമാണ് ഞാനിന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്ന പ്രൊഫസർ സേതുലക്ഷ്മിയായി മാറിയത്.”

“മാം ഇതൊക്കെ എല്ലാ വീട്ടിലും നടക്കോ, മാമിന് നല്ലൊരു ഫാമിലിയിൽ എത്തിപ്പെടാൻ സാധിച്ചു. അതുപോലാണോ എല്ലാരും. ഞാനെൻ്റെ സ്വന്തം അമ്മയായിട്ടാണ് അമ്മായിയമ്മയെ കണ്ടത്. എന്നിട്ടും അവർ എന്നോട് ചെയ്യുന്ന ദ്രോഹങ്ങൾക്ക് കയ്യും കണക്കുമില്ല.”  സദസ്സിലിരുന്ന ഒരു യുവതി കയ്യിൽ മൈക്കുമായി എഴുന്നേറ്റു.

“നോക്കൂ കുട്ടീ,കുട്ടിയുടെ ചോദ്യത്തിൽതന്നെ ഉത്തരമുണ്ട്. സ്വന്തം അമ്മയാണെങ്കിൽ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ നാം അവരോട് ശക്തമായി പ്രതികരിക്കും അല്ലേ. മറ്റു ചിലപ്പോൾ അവരുടെ പ്രവൃത്തിയിൽ സങ്കടവും ദേഷ്യവും തോന്നിയാൽ എന്തൊക്കെപ്പറഞ്ഞാലും എൻ്റെ അമ്മയല്ലേ എന്ന ചിന്തയിൽ അവർ പറഞ്ഞതും ചെയ്തതും മറക്കാൻ തയ്യാറാകും. നേരെ മറിച്ച് ഇതെല്ലാം അമ്മായിയമ്മയുടെ ഭാഗത്ത് നിന്നും വന്നാൽ എന്താണ് ചെയ്യുക. ആദ്യത്തെ കേസിൽ പ്രതികരിക്കാതെ ഒന്നും പുറത്തു കാണിക്കാതെ ഭയന്നു നടക്കും. രണ്ടാമത്തെ സംഭവത്തിലാണെങ്കിൽ എന്നാലും എന്നോട് ഇങ്ങനൊക്കെ പറഞ്ഞല്ലോ എന്ന സങ്കടവും ദേഷ്യവും എല്ലാം മനസ്സിലിട്ടു ഉള്ളിലൊരു പകയായി കൊണ്ടുനടക്കും. അങ്ങനെയല്ലാതെ എൻ്റെ അമ്മയല്ലെ എന്ന് ചിന്തിച്ച് ക്ഷമിക്കാൻ ഇവിടെയിരിക്കുന്ന എത്ര മരുമക്കൾ തയ്യാറാവും.ഇതുതന്നെയാണ് തിരിച്ചും സംഭവിക്കുന്നത്. മരുമകൾ തെറ്റ് ചെയ്യുമ്പോൾ ശാസിക്കുന്നത് “അവളെ ഞാൻ എൻ്റെ സ്വന്തം മകളായി കണ്ടതു കൊണ്ടല്ലേ” എന്ന് ന്യായീകരിക്കും ചില അമ്മായിയമ്മമാർ. എന്നാൽ ഇതേ തെറ്റ് മകൾ ചെയ്യുമ്പോൾ അവളുടെ ഭാഗത്തെ ശരി കാണാനാണ് അവരുടെയുള്ളിലെ അമ്മ ശ്രമിക്കുക.

മരുമകളെ മകളായി കാണേണ്ട, അമ്മായിയമ്മയെ അമ്മയായും കാണേണ്ട മറിച്ച് പരസ്പരം മനസ്സിലാക്കുക, അവരുടെ താൽപര്യങ്ങളെ ബഹുമാനിക്കുക.
ഇവിടെ അമ്മായിയമ്മമാർ നടത്തുന്ന ക്രൂരതകൾ കാരണം വിഷമിക്കുന്ന എത്രയോ പെൺകുട്ടികൾ ഉണ്ടാകും, ഇല്ലെന്ന് ഞാൻ പറയുന്നില്ല.അതുപോലെത്തന്നെ മരുമക്കളുടെ പീഡനങ്ങളിൽ വലയുന്ന അമ്മായിയമ്മമാരും കുറവല്ല. പക്ഷേ അത് അധികമെവിടെയും ചർച്ച ചെയ്യപ്പെട്ടുകാണാറില്ല. .

ഇന്നത്തെ മരുമക്കൾ നാളത്തെ അമ്മായിയമ്മമാരാവും. “ഇന്ന് ഞാനനുഭവിച്ചത് നാളെ വന്നുകേറുന്ന പെണ്ണും അനുഭവിക്കണ”മെന്ന പ്രാകൃത ചിന്താഗതി മാറ്റിവെച്ച് അവരെ സ്നേഹിക്കുക. തൻ്റെ മകൻ്റെ പങ്കാളിയായി വരുന്നവളെ ശത്രുസ്ഥാനത്ത് കാണാതിരിക്കാൻ ശ്രമിക്കുകയും മറ്റൊരു വീട്ടിൽ രാജകുമാരിയായി വളർന്ന മകളെ കുറഞ്ഞപക്ഷം നിങ്ങളെപ്പോലെ ഒരു സ്ത്രീയായി പരിഗണിക്കുകയും ചെയ്യുക.

വന്നുകയറുന്ന മരുമക്കൾ ഭർത്താവിൻ്റെ അമ്മയെ എതിരാളിയായി കാണാതിരിക്കുക. ഓർക്കുക, നിങ്ങളെ പ്രാണനായി സ്നേഹിക്കുന്ന പങ്കാളിയ്‌ക്കു ജന്മം കൊടുത്ത സ്ത്രീയാണവർ.അവരോട് സ്നേഹബഹുമാനങ്ങളോടെ പെരുമാറിയാൽ നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട് പ്രിയമേറുകയേയുള്ളൂ.

ബന്ധങ്ങളിൽ ഊഷ്മളത നിലനിൽക്കുമ്പോൾ മാത്രമേ കുടുംബത്തിൽ സമാധാനം ഉണ്ടാവൂ. ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടെങ്കിൽ മാത്രമേ സ്ത്രീകൾ മാനസികമായി കരുത്തുനേടൂ. മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒത്തുചേർന്ന ഒരു ജനതയിൽനിന്നാണ് ആരോഗ്യമുള്ള സമൂഹം രൂപപ്പെടുന്നത്.അങ്ങനൊരു സമൂഹത്തെ വാർത്തെടുക്കാൻ മാനസികമായി കരുത്തരായ വനിതകൾക്ക് കൂടുതൽ പങ്കു വഹിക്കാൻ സാധിക്കുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഇന്നത്തെ സംവാദം ഇവിടെ അവസാനിപ്പിക്കുകയാണ്.” സേതുലക്ഷ്മി പറഞ്ഞു നിർത്തിയപ്പോൾ നീണ്ട കരഘോഷത്തോടെ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്നു.

✍️ദിവ്യ ശ്രീകുമാർ

Post Views: 39
5
Divya Sreekumar

ഞാൻ ദിവ്യ ശ്രീകുമാർ.എഴുത്തും വായനയും ഏറ്റവും പ്രിയം. അതിലൂടെ കിട്ടുന്ന കൂട്ടുകാരെയും ജീവവായുപോലെ കൂടെ കൂട്ടാനിഷ്ടം 🥰🥰 നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "കഥാസ്പർശം", മുഖം ബുക്സിൻ്റെ "അമ്മക്കഥക്കൂട്" എന്നീ പുസ്തകങ്ങളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്.

9 Comments

  1. മിനി സുന്ദരേശൻ on February 12, 2025 1:49 AM

    നല്ല സന്ദേശമുള്ള രചന👍❤️

    Reply
  2. Neethi Balagopal on January 10, 2024 3:46 PM

    എല്ലാവരും മനസിലാക്കിയാൽ എല്ലാവർക്കും നല്ലത്😄👍

    Reply
    • Divya Sreekumar on January 15, 2024 12:28 PM

      അതേ 😃

      Reply
  3. sabira latheefi on January 8, 2024 5:13 PM

    ❤️❤️. ഇത്രേ ഉള്ളു കാര്യം. ഇങ്ങനെ ചിന്തിക്കാൻ തെയ്യാറാവാത്തത് കൊണ്ടാണ്. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത അത്ര കുറ്റങ്ങൾ ഉണ്ടാവുന്നത്

    Reply
    • Divya Sreekumar on January 8, 2024 5:17 PM

      അതേന്നേ👍👍❤️

      Reply
      • Shreeja R on January 8, 2024 5:20 PM

        👍👍

        Reply
        • Divya Sreekumar on January 8, 2024 5:27 PM

          നന്ദി🥰

          Reply
    • Suma Jayamohan on February 11, 2025 9:33 PM

      അതേ…. പക്ഷേ ……. രണ്ടു വശത്തു നിന്നും സഹകരണമുണ്ടാകണം
      നല്ലെഴുത്ത്❤️🌹👌

      Reply
      • Divya Sreekumar on February 14, 2025 11:27 AM

        അതേ
        Thank u 🥰

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.