Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചതുപ്പിലെ പിശാച്… കുട്ടിക്കാലത്തെ കെട്ടുകഥകൾ ഇപ്പോൾത്തെ യാഥാർത്ഥ്യങ്ങളാവുമ്പോൾ
ഓർമ്മകൾ

ചതുപ്പിലെ പിശാച്… കുട്ടിക്കാലത്തെ കെട്ടുകഥകൾ ഇപ്പോൾത്തെ യാഥാർത്ഥ്യങ്ങളാവുമ്പോൾ

By shybi shajuJanuary 7, 2024Updated:January 7, 2024No Comments2 Mins Read38 Views
Bookmark Now
Please login to bookmark Close

No account yet? Register

പാടത്തോട്ട് നോക്കിയിരിക്കുന്ന ചെറിയൊരു മൊട്ടക്കുന്നിലായിരുന്നു എന്റെ വീട്. അതുകൊണ്ട് തന്നെ പൊന്നാനിക്കാട്ട് എന്ന എന്റെ ഭാഷയിൽ പറഞ്ഞാൽ തറവാടിത്തം തുളുമ്പി നിൽക്കുന്ന ഒന്നാന്തരം ഒരു വീട്ടുപേര് ഉണ്ടായിട്ടും നാട്ടുകാരെല്ലാം മൊട്ടക്കുന്നേലെ വീട് എന്ന് പറഞ്ഞ് പറഞ്ഞ് മൊട്ടക്കുന്നേൽക്കാര് എന്ന് പറഞ്ഞാലേ ഞങ്ങളെ അറിയൂ എന്ന സ്ഥിതിയായി. പിന്നീട് പൊന്നാനിക്കാട്ട് എന്ന പേര് വല്ലപ്പോഴും മലബാറിലുള്ള അമ്മായി വീട്ടിലേക്ക് അയ്ക്കുന്ന ഇല്ലന്റ്ലറ്ററിന്റെ പുറത്ത് മാത്രമായി ഒതുങ്ങിപ്പോയി.

മൊട്ടക്കുന്നിന്റെ താഴെയുള്ള പാടങ്ങളിലേതിൽ ഒന്നിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. കിനാകണ്ടം എന്ന് ഞങ്ങൾ വിളിച്ചിരുന്ന ആ കണ്ടത്തിന്റെ നടുഭാഗത്ത് കുറച്ച് വട്ടത്തിൽ ഒരു ചതുപ്പ് .
ഞങ്ങള് പിള്ളേരോട് “കിനാക്കണ്ടത്തിന്റെ ഭാഗത്തേക്കെങ്ങും പോയേക്കരുത് ”
എന്ന വിലക്ക് വീട്ടുകാർ ഇടയ്ക്കിടെ പുതുക്കിക്കൊണ്ടേയിരിക്കും.
” അതെന്താ പോയാല് ? ” എന്ന നാഗവല്ലി സ്റ്റൈലൊക്കെ നമ്മളൊന്ന് പിടിച്ചു നോക്കും.
കിനാക്കണ്ടത്തിൽ ചതുപ്പിന്റെ അടിയിൽ കാലാകാലങ്ങളായി ഒരു പിശാച് ഉണ്ട് . ചതുപ്പിൽ ചവിട്ടുന്ന ആളെ പിശാച് ചെളിയുടെ അടിയിലേക്ക് വലിച്ച് താഴ്ത്തി കൊണ്ട്പോകും. പിശാചിന് ഈ ചതുപ്പ് വിട്ട് പുറത്ത് പോകാൻ സാധിക്കാത്തതിനാൽ ഈ ചതുപ്പിൽ വന്ന് ചവിട്ടുന്ന മനുഷ്യരും ആടുമാടുകളും ഒക്കെയാണ് പിശാചിന്റെ ഭക്ഷണം. അങ്ങനെ ഒരുപാട് മനുഷ്യരും കന്നുകാലികളുമെല്ലാം പിശാചിന്റെ ഇരകളായിട്ടുണ്ട്. ചതുപ്പിൽ ചവിട്ടുന്നവർക്ക് ഒരു രക്ഷപ്പെടൽ അസാദ്ധ്യമാണ്. ചളിയിൽ നിന്ന് പൊങ്ങി വരാൻ കൈയ്യും കാലുമിട്ടെത്രയടിച്ചാലും പിശാച് പിടി വിടില്ല.തുടങ്ങി നാഗവല്ലിയെപ്പോലും ഭയപ്പെടുത്തുന്ന കഥകൾ പറഞ്ഞ് തരും. കുറേക്കാലങ്ങൾ ഇതെല്ലാം സത്യമെന്ന് കരുതി ചതുപ്പ് പിശാചിനെ പേടിച്ച് ആ ഭാഗത്തേക്ക് നോക്കുവാൻ പോലും ഭയമായിരുന്നു.
ഇങ്ങനെയൊക്കെ അങ്ങ് പോയാ മതിയോ, ഒന്ന് നന്നായിക്കൂടെ ? എന്ന് ഉള്ളിലിരുന്ന് ആരോ ചോദിച്ച് ശല്യപ്പെടുത്തുമ്പോൾ നല്ല ശീലങ്ങൾ തുടങ്ങാനായിട്ട് ഞാൻ തിരഞ്ഞെടുക്കുന്ന രണ്ട് മുഹൂർത്തങ്ങളാണ് വല്യ നോമ്പിലെ ആണ്ടുകുമ്പസാരവും , ജനുവരി 1 ലെ പുതുവർഷ പ്രതിജ്ഞയും. അതുകൊണ്ട് എല്ലാ ഈസ്റ്ററ് തൊട്ട് പുതുഞായറ് വരെയുള്ള ദിവസങ്ങളും എല്ലാ ജനുവരിയിലെ ആദ്യവാരവും ഞാൻ പുത്തനച്ചി പുരപ്പുറം തൂക്കും എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
2024 പിറക്കാൻ പോകുന്ന സമയത്ത് എന്റെ പുതിയ ദൃഢപ്രതിജ്ഞാ ചാർട്ട് എങ്ങനെയെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഞാനാ പഴയ ചതുപ്പ് പിശാചിനെ കാണുന്നത്.
” എന്തേ ഇവിടെ ? ”
” ഞാൻ കുറേ നാളുകളായല്ലോ നിന്റെ കൂടെ തന്നെയുണ്ട് ”
” അതെങ്ങനെ ? പണ്ട് കിനാക്കണ്ടത്തിലല്ലായിരുന്നോ താമസം ? ”
” അത് പണ്ട്. ഇപ്പോൾ എവിടെയാ കിനാക്കണ്ടവും ചതുപ്പുമൊക്കെ ? ഞാനും പുതിയ വാസസ്ഥലം തേടി . അങ്ങനെയാണ് നിന്റെ കൈയ്യിലിരിക്കുന്ന ഫോണിൽ കയറിക്കൂടിയത് . ഇവിടെ കുറച്ചൂടെ എളുപ്പമാ. പണ്ട് നീ പേടിച്ച് എപ്പോഴും എന്നിൽ നിന്ന് ഒരകലം പാലിച്ചിരുന്നു. പക്ഷേ ഇന്ന് നിനക്കൊരു പേടിയുമില്ലാതെയല്ലേ എന്റെ കെണിയിലേക്ക് വരുന്നത്. ഇനി നിനക്കെന്റെ കൈയ്യിൽ നിന്ന് ഒരു രക്ഷപ്പെടൽ എളുപ്പമല്ല.

എന്റെ 2024.
candy crush uninstalled
Blossom Blast Saga uninstalled

പക്ഷേ ചതുപ്പ് പിശാച് ഇപ്പോ റീൽസിലേക്ക് കയറിയിട്ടുണ്ടോന്ന് ഒരു സംശയം ! ങാ , അങ്ങനെയാണെങ്കി പുതുവർഷം ഇനിയും വരും. അതിന് മുമ്പ് വല്യ നോമ്പും വരും !smartphone-ott-digital-cyber-16709379833x2L6ttZuw319394_1673501110S1Or1yM

Post Views: 23
2
shybi shaju

പൂക്കളോടും പൂമ്പാറ്റകളോടും മനുഷ്യരോടും കൂട്ടുകൂടുകയും മഴയേയും മഞ്ഞിനേയും പാലക്കാടൻ കാറ്റിനേയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുവൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.