Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അത് എന്റെയും കുഞ്ഞല്ലേ!
കഥ

അത് എന്റെയും കുഞ്ഞല്ലേ!

By Jalaja NarayananJanuary 8, 2024Updated:January 14, 20248 Comments3 Mins Read133 Views
Bookmark Now
Please login to bookmark Close

No account yet? Register

ആ ചാറ്റൽ മഴയിലും ഉള്ളു വല്ലാതെ ഉരുകുന്നുണ്ടായിരുന്നു. സങ്കടമാണോ
ലജ്ജയാണോ അതോ മനസ്സിന്റെ ഉള്ളിൽ എവിടെയോ സ്നേഹവും സന്തോഷവും കൂടി ചേർന്ന ഒരു ഭാവമാണോ. ഒന്നും വേർതിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ.

ഓട്ടോയിൽ നിന്നു ഇറങ്ങിമഴ കൊള്ളാതിരിക്കാൻ സാരിതലപ്പ് തല വഴി ഇട്ടു ആ ഇടവഴിയിലൂടെ വേഗം നടക്കുമ്പോൾ അമ്മയോട് എന്തുപറയും എന്നായിരുന്നു മനസ്സിൽ.

കഴിഞ്ഞ വർഷമായിരുന്നു ഏക മകൾ നിത്യയുടെ വിവാഹം. ബിടെക് കഴിഞ്ഞു ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു. അവൾ തന്നെ പഠിക്കുന്ന കാലത്തെ കണ്ടു പിടിച്ചതാണ് അവളുടെ പയ്യനെ. ഒരു കുഴപ്പവും ഇല്ല. നല്ലകുടുംബം നല്ല ആളുകൾ. അവനും അവൾക്കു ചേർന്നവൻ തന്നെ. നിത്യക്കിപ്പോൾ വയസ്സു ഇരുപത്തിനാലു കഴിഞ്ഞു. എന്റെ ഇരുപത്തിഒന്നാമത്തെ വയസ്സിലാണ് അവൾ ജനിച്ചത്. പിന്നെ ഒരു കുഞ്ഞു
കൂടി വേണം എന്നും അതു ഒരുമോനായിരിക്കണം എന്നൊക്കെ ഒരുപാടു ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ…

മുന്നാല് ദിവസമായി വല്ലാത്ത ക്ഷീണം. ഭക്ഷണത്തിനോട് ഒക്കെ ഒരിഷ്ടക്കുറവ്. പീരിയഡ്സും മുന്നാല് മാസമായിട്ട് ഇല്ല. മേനോപോസിന്റെ തുടക്കമായിരിക്കും എന്നു ഒരിക്കൽമിനി പറഞ്ഞിരുന്നു. വയസ്സും നാൽപത്തിഅഞ്ചു ആയില്ലേ. ബി പിഒന്നു ചെക്ക് ചെയ്യാം എന്നു കരുതിയാണ് ഹോസ്പിറ്റലിൽ ചെന്നത്. ഡോക്ടറുടെ പരിശോധനയും സ്കാനിങ്ങും ഒക്കെ കഴിഞ്ഞപ്പോഴാണ് മൂന്നുമാസം ഗർഭിണിയാണെന്ന് ഡോക്ടർ പറഞ്ഞതു. കേട്ടപ്പോൾ അവിടെ തല കറങ്ങി വീണില്ല എന്നേ ഉള്ളു. ഏട്ടനെ
വിളിച്ചു പറഞ്ഞപ്പോൾ അവിടെയും വല്ലാത്ത പരിഭ്രമം തന്നെ. എല്ലാരും
അറിയുമ്പോൾ എന്തു പറയും എന്നായിരുന്നു ഏട്ടൻ ചോദിച്ചത്.

ഉമ്മറത്തേക്ക് കയറുമ്പോൾ തന്നെ അമ്മ പുറത്തേക്കു ഇറങ്ങി വന്നു. “നീ
എന്താ വൈകിയത്? തിരക്ക് ഉണ്ടാവും അല്ലേ? ഡോക്ടർ എന്തു പറഞ്ഞു, പ്രഷർ ഉണ്ടോ?” അമ്മ തെരുതേരാ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഞാൻ ദയനീയമായി ആ മുഖത്തേക്ക് നോക്കി. എന്നായാലും അറിയേണ്ടത് അല്ലേ പിന്നെ മറച്ചു വച്ചിട്ട് എന്തു കാര്യം.

“അതു പ്രഷർ ഒന്നുംഇല്ല അമ്മേ. മൂന്നുമാസം ഗർഭിണിയാണ് എന്നാണ് ഡോക്ടർ പറഞ്ഞതു “ഈശ്വരാ” അമ്മയുടെ മുഖമാകെ മാറി. “ഗർഭമോ? അതും ഈ പ്രായത്തിൽ ഇനി ആൾക്കാരുടെ മുഖത്തു എങ്ങിനെ നോക്കും. ഇതു കളയാനുള്ള മരുന്നോ ഗുളികയോ ഡോക്ടറോട് ചോദിക്കാമായിരുന്നില്ലേ.”അമ്മയുടെ
ദേഷ്യം കാണാൻ പറ്റാതെ ഞാൻ താഴോട്ട് നോക്കിയിരുന്നു.

“ഇനി നിത്യയുടെ വീട്ടുകാരോട് എന്തു പറയും. മുത്തശ്ശിയും മുത്തശ്ശനും
ആവേണ്ട നേരത്താണോ പ്രസവിക്കാൻ പോകുന്നത്? അമ്മ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.
“നീ നിത്യയെ വിളിച്ചില്ലേ?”അവൾ മീറ്റിംഗിൽ ആണ്. ഉച്ചക്ക് വരാം എന്നു
പറഞ്ഞു.”

എന്റെ ഉത്തരം കേട്ടു അമ്മക്കു തൃപ്തിആയില്ല എന്നു തോന്നി.”ഞാൻ എന്തായാലും വനജയെയും സുമിത്രയെയും ഒന്നു വിളിച്ചു പറയട്ടെ. അവരും അറിയണമല്ലോ ഏട്ടനും ഭാര്യയും കൂടി ഉണ്ടാക്കുന്ന പുകിലുകൾ.”

അമ്മ ഫോൺ എടുത്തു അകത്തേക്ക് പോയി. ഏട്ടന്റെ സഹോദരിമാരാണ്
വനജേച്ചിയും സുമിത്രയും. വനജച്ചി മൂത്ത ആൾ സുമിത്ര അനിയത്തി. ഇതു കേട്ടാൽ രണ്ടുപേരും ഇവിടെക്കു ഓടി വരാതിരിക്കില്ല. അമ്മയും മക്കളും കൂടി ചേർന്നാവും
ഇനി ബാക്കി.

ഞാൻ അകത്തേക്ക് നടന്നു. തിളപ്പിച്ച്‌ വെച്ച ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചപ്പോ ഒന്നു കിടക്കണം എന്നു തോന്നി.റൂമിലേക്ക് എത്തിയപ്പോൾ ആയിരുന്നു സ്ക്യൂട്ടിയുടെ ശബ്ദം കേട്ടത്. 

“ഓ മോള് എത്തിയെന്നു തോന്നുന്നു.”

ചിരിച്ചു കൊണ്ടു അകത്തേക്ക് വന്ന അവൾ എന്റെ വേവലാതി നിറഞ്ഞ മുഖം നോക്കികൊണ്ട്‌ ചോദിച്ചു.”എന്തു പറ്റിയമ്മേ ഇത്ര നല്ലൊരു ഗുഡ് ന്യൂസ്‌
ഉണ്ടായിട്ടു മുഖം ഒക്കെ വാടിയിരിക്കുന്നു.” എന്റെ കണ്ണുകൾ
നിറഞ്ഞിരിരുന്നു.

“അച്ഛമ്മ വല്ലാതെ വഴക്ക് പറഞ്ഞു. നാണം കെട്ടു ആർക്കും പുറത്തു ഇറങ്ങാൻ പറ്റില്ലല്ലോ. ഇതു കളയാനുള്ള വല്ല മരുന്നും ഡോക്ടറുടെ അടുത്തു ചോദിക്കാമായിരുന്നില്ല എന്നൊക്കെ പറഞ്ഞു.”

അവൾ എന്തോ പറയാൻ തുടങ്ങുമ്പോൾ ആയിരുന്നു പുറത്തു വനജേച്ചിയും അമ്മയും കൂടിയുള്ള സംസാരം ഉച്ചത്തിൽ കേട്ടത്.

ചാരിയിട്ട വാതിൽ തുറന്നു കൊണ്ടു അമ്മയും രണ്ടു പെണ്മക്കളും അകത്തേക്ക് വന്നു.

“നിന്റെ അച്ഛനും അമ്മയും കൂടെ നിന്നെ പുറത്തു ഇറങ്ങാൻ പറ്റാതെയാക്കി അല്ലേടി?”, റൂമിൽ കയറിയ ഉടനെ വനജേച്ചി നിത്യയോട് ചോദിച്ചു.

“എനിക്ക് ഒരു അനിയത്തിയോ അനിയനോ ഉണ്ടാവുന്നത് ഇത്ര വലിയ കുറച്ചിലാണോ വലിയമ്മേ.” നിത്യയുടെ ചോദ്യം അവരെ ഒന്നു
അമ്പരപ്പിച്ചു എന്നു തോന്നുന്നു.

“മോളു പ്രസവിക്കേണ്ട സമയത്തു അമ്മ പ്രസവിക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?”

“നീ നിന്റെ ഭർത്താവിന്റെ വീട്ടുകാരോട് എന്തു പറയും “. സുമിത്ര ആയിരുന്നു
ചോദിച്ചത്.

“ഇത്രയും കുറച്ചില് ഉണ്ടാവാൻ ഇതൊരു അവിഹിതം ഒന്നും അല്ലല്ലോ. അമ്മക്കിപ്പോൾ
പ്രായം ഒന്നു കൂടി എന്നല്ലാതെ കാര്യമായ അസുഖങ്ങൾ ഒന്നുമില്ല. ഇനി ഞങ്ങൾ ഇവിടുത്തെ പ്രശസ്ത ഗൈനഗോളജിസ്റ് ഡോക്ടർ വിദ്യയെ കാണിക്കാൻ ആണ് തീരുമാനിക്കുന്നത്. വരുണിനും വീട്ടുകാർക്കും നാണക്കേട് വരുത്തിവയ്ക്കുന്ന തെറ്റൊന്നും ഇവർ രണ്ടുപേരും ചെയ്തിട്ടില്ല.”

അവൾ എന്നെ നോക്കികൊണ്ട്‌ പറഞ്ഞു, ” അമ്മ എങ്ങിനെ തലകുനിച്ചു നിൽക്കേണ്ട ഒരു ആവിശ്യവും ഇല്ല. ഈ കുഞ്ഞു വരാൻ വൈകി പോയി എന്നുമാത്രം.
അച്ഛമ്മ പറഞ്ഞല്ലോ കളയാനുള്ള മരുന്നിന്റെ കാര്യം. എങ്ങിനെ തോന്നിഒരു ജീവനെ വേണ്ട എന്നുപറയാൻ. ഒരു കുഞ്ഞിനെ കിട്ടാൻ എത്ര ആൾക്കാർ കാത്തു നിൽക്കുന്നു.

ഇതിനെ കുറിച്ചു ഇനി ഒരു സംസാരം ഈ വീട്ടിൽ ഇനി വേണ്ട. ഈ കുഞ്ഞിനെ വളർത്താൻ പോവുന്നത് അമ്മയും അച്ഛനും മാത്രമല്ല ഞങ്ങൾ
എല്ലാവരും കൂടിയാണ്. ഞാൻ എങ്ങിനെ ആണോ നിങ്ങൾക്കു അതുപോലെ തന്നെയാണ് ഈ കുഞ്ഞും. അമ്മ ഈ നാൽപത്തിഅഞ്ചാം വയസ്സിൽ വീണ്ടും അമ്മയാവുന്നതിൽ ഞങ്ങൾക്ക് അഭിമാനമേ ഉള്ളു. ഇതു ചുരുക്കം പേർക്ക് മാത്രം കിട്ടുന്ന ഭാഗ്യമാണ്.”, അവൾ ചിരിയോടെ പറഞ്ഞു നിർത്തി.

പിന്നെ ബാഗിൽ ഉള്ള പാക്കറ്റിൽ നിന്നു ലഡ്ഡു എടുത്തു അവൾ എല്ലാവർക്കും കൊടുത്തു. അമ്മ അടുത്തേക്കു വന്നു തലയിൽ മെല്ലെ തടവി കൊണ്ടു പറഞ്ഞു.

“അതേ മോളെ, നിത്യമോളു പറഞ്ഞതാ ശരി. ഇതു ചിലർക്ക് മാത്രം കിട്ടുന്നഭാഗ്യമാണ്. ഞാൻ പറഞ്ഞതൊന്നും നീ മനസ്സിൽ വയ്ക്കരുത്.”

എല്ലാവരും പുറത്തേക്കു പോയപ്പോൾ ഞാൻ അവളെ തന്നെ അതിശയത്തിൽ നോക്കി.അവൾ ചിരിച്ചു കൊണ്ടുഎന്നെ നോക്കി കണ്ണുകൾ അടച്ചു. പിന്നെ എന്നെ കെട്ടിപിടിച്ചു എന്റെ കാതിൽ പറഞ്ഞു. അതു എന്റെയും കുഞ്ഞല്ലേ അമ്മേ..

ജലജ

#ആൺപിറന്നോൾ

Post Views: 22
6
Jalaja Narayanan

8 Comments

  1. Shreeja R on January 16, 2024 9:17 PM

    മനോഹരം ❤️

    Reply
  2. Nishiba M on January 15, 2024 6:56 PM

    മനോഹരം

    Reply
    • Joyce Varghese on January 15, 2024 7:15 PM

      നന്നായി എഴുതി. മനസ്സിൽ മഞ്ഞു വീണ പ്രതീതി. സ്നേഹത്തിന്റെ നറും തണുപ്പിൽ മകൾ അമ്മയെ കുളിരണിയിച്ചു.
      👌

      Reply
  3. Neethi Balagopal on January 14, 2024 8:25 PM

    നല്ല കഥ ജലജേച്ചി

    Reply
  4. Sunandha Mahesh on January 13, 2024 4:07 PM

    നല്ല കഥ.. 👍

    Reply
  5. Seenanavaz on January 12, 2024 11:42 AM

    വ്യത്യസ്തമായ ആശയം. കുറച്ചുകൂടി വികാരതീവ്രമായി എഴുതിയിരുന്നെങ്കിൽ ഹൃദയസ്പർശിയായേനെ…!
    എങ്കിലും നല്ല എഴുത്താണ്‌. ആശംസകൾ👏👏👏

    Reply
    • Jalajanarayanan on January 14, 2024 3:04 PM

      സ്നേഹം dear ♥️♥️

      Reply
    • Suma Jayamohan on January 17, 2024 10:06 PM

      നന്നായിരിക്കുന്നു❤️👍🌹

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.