Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുഡ്ഡിംഗ് ഇളക്കം ( നർമം )
കഥ

പുഡ്ഡിംഗ് ഇളക്കം ( നർമം )

By Joyce VargheseJanuary 8, 2024Updated:February 5, 202415 Comments3 Mins Read163 Views
Bookmark Now
Please login to bookmark Close

No account yet? Register

വെറുതെ അല്പം നേരം ഇരുന്നാൽ, വീണയുടെ കൈ ഇപ്പോൾ സെൽ ഫോൺ തപ്പി പോകുക ഒരു ശീലമായി. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റ ഒക്കെ കയറിയിറങ്ങി വന്നപ്പോളാണ്, പിറകിൽ നിൽക്കുന്ന ടീനേജുക്കാരി മകളുടെ അടക്കിയ ചിരി വീണ കേട്ടത്. ഇവൾ തനിക്കു smirk സ്മൈലി അടിക്കുകയാണല്ലോ.

“ഉം.. എന്താടി? ഒരു കെക്കെക്കെ ചിരി?”

“അമ്മ, ഇതൊക്കെ നോക്കിയിട്ട് എന്താ കാര്യം?”

“അതിനെന്താ കൊഴപ്പം നിനക്ക്? എനിക്ക് ഇഷ്ടമുള്ളത് ചെയ്യും “, വീണയിലെ അഭിമാനിയായ സ്ത്രീ സടകുടഞ്ഞു എണീറ്റു.

“അയ്യട , എനിക്കൊരു കുഴപ്പമില്ലേയ്…”, അവൾ ചുണ്ടു കൂർപ്പിച്ചു.

‘അങ്ങനെ വഴിക്കു വാ, ഇപ്പഴെ ഭരിക്കുണു ‘, വീണ മനസ്സിൽ പറഞ്ഞു.

“ടിയാരയുടെ മമ്മി, എന്ത് നല്ല പുഡ്ഡിംഗ്‌ ഒക്കെ ഉണ്ടാക്കണേ, കണ്ടാൽ കൊതിയാവും, അവൾ ഫോട്ടോ കാണിച്ചു ഞങ്ങളെ കൊതിപ്പിക്കും.”, പെൺകുട്ടി വീണ്ടും അടുത്തുവന്നു.

വീണക്കു കാതടച്ചു ഒരു അടി കിട്ടയ പോലെ. ഇതിൽ പരം അപമാനം ഇനിയുണ്ടോ?
ഈ ടിയാരയുമായുള്ള ഇവളുടെ കിണുക്കം നിർത്തണം. അവൾക്കു ദേഷ്യവും സങ്കടം വന്നു.

‘ഇതെന്തു കഷ്ടമാണ് എന്ന് നോക്യേ… എത്ര രസമുള്ള അവൽ വിളയിച്ചത് ‘ ഉണ്ടാക്കി വെച്ച് ഒന്ന് ഇരുന്നതെ ഉള്ളൂ. ആർക്കും ഒരു മൈൻഡില്ല’, വീണ പിറുപിറുത്തു.

ഈ അയലത്തെ ആന്റി ഇത്ര പാരയാകുമെന്ന് കരുതിയില്ലല്ലോ. പരവേശം മനസ്സിൽ കൊരുത്തു മുഖത്തു ചൂണ്ടവലിച്ചു.

‘സാരല്യ അമ്മേ, അവർ യു ട്യൂബ് നോക്കി ഉണ്ടാക്കുന്നതാ ‘
“എന്താ നമ്മുക്ക് പറ്റില്ലേ അത്?”, വീണ ഒരു brave heart ആയി മാറി.

“അമ്മേ…”,മോൾ നീട്ടി വിളിച്ചു.
മോളുടെ മുഖത്ത് കണ്ട ഞെട്ടൽ, അവളുടെ അവിശ്വാസം രേഖപ്പെടുത്തി. അതു വീണയെ കലികൊള്ളിച്ചു.

“ആത്മവിശ്വാസം വേണം, ആദ്യം തന്നെ. നിനക്കൊക്കെ അതില്ലാതെ പോയി.”

അമ്മയുടെ ഭാവമാറ്റം മകളെ അമ്പരപ്പിച്ചു.
മെല്ലെ സ്കൂട്ട് ആവുന്നതാ ബുദ്ധി, മകൾ സ്ഥലം കാലിയാക്കി.

മകളുടെ മനസ്സിൽ ഒരു പോസിറ്റീവ് ചിന്തയുടെ വിത്ത് പാകാൻ സാധിച്ച ചാരിതാർത്ഥ്യത്തിൽ, വീണ യു ട്യൂബ് തിരയാൻ തുടങ്ങി.

അനവധി പാചകവിധികൾ. പല നിറത്തിലും രൂപത്തിലും. വീണയുടെ കണ്ണുതള്ളിപ്പോയി.

‘ഓഹ്.. ഞാൻ ഇതുവരെ ഒന്നും ശ്രദ്ധിച്ചില്ലല്ലോ… ഏയ്… ഓരോന്നിനും അതിന്റെ ഒരു സമയമുണ്ട് ദാസാ’ സ്വയം സമാധാനിച്ചു. പിന്നെ ചേരുവകൾ വാങ്ങിക്കൽ, പാത്രങ്ങൾ ഒരുക്കൽ, റെസിപ്പി തിരയൽ എല്ലാം കൂടി ആകെ തകൃതി. വീണക്കു തിരക്കോട് തിരക്ക് തന്നെ.

വീണയുടെ മനസ്സിൽ പുഡ്ഡിംഗ്, പുഡ്ഡിംഗ് എന്ന ഒരു മന്ത്രം മാത്രം. പ്രകൃതി കൂടെ നിന്നില്ലെങ്കിലും, യു ട്യൂബ് കൂടെ നിന്നാൽ മതിയായിരുന്നു. ഈശ്വരാ…, പുഡ്ഡിംഗ് നന്നായാൽ മതിയായിരുന്നു. അവൾ സകല ദൈവങ്ങളെയും വിളിച്ചു.

ഇത് എന്റെ അഭിമാനപ്രശ്നമാണ്, പൗലോ കൊയ്‌ലോ… ഞാൻ അത്രയും തീവ്രമായി ആഗ്രഹിച്ചുപ്പോയി!

ചേരുവകൾ എല്ലാം കലക്കി, നിറവും മണവും കലരാൻ പൊടികൾ വേറെ ചേർത്ത് പാത്രത്തിൽ പകർന്നു. ഒരു ആഭിചാരക്രിയ ചെയ്യുന്ന മന്ത്രവാദിയുടെ ഏകാഗ്രതയോടെ ജോലിചെയ്യുന്ന അമ്മയെ മകൾ നോക്കി നിന്നു.
“ഇനി രണ്ടു മണിക്കൂർ തണുക്കണം, അതുവരെ തൊടരുത് “, ഭൂതത്തെ കുടത്തിൽ ആവാഹിച്ചു ചുവന്ന തുണി കൊണ്ടു വാ കെട്ടുന്ന മന്ത്രവാദിയെ അനുസ്മരിപ്പിക്കുന്ന ഭാവം വീണയുടെ മുഖത്തു പരന്നു.

മുഖത്ത് സാധാരണയുള്ള ശാന്തഭാവം കാണിക്കുന്നതിൽ അമ്മ പരാജയപ്പെടുന്നുണ്ട് എന്ന് മകൾക്കു തോന്നി.

“എന്തിനാ ഇത്ര ടെൻഷൻ?”, മോൾ ചോദിച്ചു.

“ഏയ്.. ടെൻഷൻ ഒന്നൂല്ല, നിനക്ക് വെറുതെ തോന്നിയതാ “, വീണ മറുപടി പറഞ്ഞു, ഒരു വിളറിയ ചിരി ചിരിച്ചു.

രണ്ടുമണിക്കൂർ കഴിഞ്ഞ്, പുഡ്ഡിംഗ് പുറത്തെടുത്തപ്പോൾ, വീണ ഞെട്ടി, ഒപ്പം മകളും.
“ഇത് എന്താ, കിടന്നു ഇളകുന്നെ?”
ഒരു പരിഹാസചിരിയോടെ പുഡ്ഡിംഗ് ഇളകി ചിരിച്ചു. വീണയുടെ മുഖത്തു നിരാശ ഓളംവെട്ടി.

“അയ്യോ.. ദേ, പൊട്ടി പരന്നു”, മകൾ പറഞ്ഞു.

“കണ്ടു…  നീ ഇനി വിളിച്ചു കൂവണ്ടാ”, വീണ താക്കീതിന്റെ സ്വരത്തിൽ ദേഷ്യം മുഴുവൻ പുറത്തെടുത്തു.

സമ്മിശ്ര വികാരങ്ങൾ നിറഞ്ഞ ആ മുഖം കണ്ടു മകൾക്കും വിഷമം തോന്നി.

അപ്പോളാണ്‌  കാളിങ് ബെൽ കേട്ടത്. മകൾ പോയി വാതിൽ തുറന്നു.

“അമ്മേ, ദേ…ആന്റി, ടിയാരയുടെ മമ്മി”
മുഖം നിറയുന്ന ചിരിയുമായി ടിയാരയുടെ  മമ്മി കടന്നു വന്നു.

‘ശ്ശേടാ…ഇതിനെ ആരാ ഇപ്പോൾ ഇങ്ങോട്ട് കെട്ടിയെടുത്തെ? വീണ മനസ്സിൽ പറഞ്ഞു.

“കുക്കിംഗ്‌ തിരക്കിൽ ആണല്ലെ?”, അടുക്കളയിൽ ചിതറി കിടക്കുന്ന പാത്രങ്ങൾ കണ്ടു അവർ ചോദിച്ചു.

എന്ത് പറയണം എന്നറിയാതെ വീണ കുഴങ്ങി. പിന്നെ അവൾ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു
” ഉം… ഉം…അതൊരു പായസം, കുട്ടികൾക്ക് വല്യേ ഇഷ്ടാ ‘
:
:
:
രണ്ടു മാസത്തിനിപ്പുറം, ടിയാരയുടെ മമ്മി, ലൈക്‌ അടിച്ചതും, ബെൽ ബട്ടൺ അമർത്തി സബ്സ്ക്രൈബ് ചെയ്തതും ഒരൊറ്റ ചാനൽ ‘വീണാസ് പുഡ്ഡിംഗ്സ്’ ‘ #ആത്മവിശ്വാസം

Not based on a true story
***typo based on a true story 🤭

Post Views: 25
2
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

15 Comments

  1. Shreeja R on January 16, 2024 4:52 PM

    🤓🤓

    Reply
  2. Nishiba M on January 14, 2024 11:22 PM

    മനോഹരം. രസകരം. അവസാനം വിജയിച്ചല്ലോ..

    Reply
    • Deepika Ajith on January 16, 2024 3:30 PM

      Super

      Reply
  3. Sunandha Mahesh on January 14, 2024 9:14 PM

    അല്ല പിന്നെ നമ്മളോടാ കളി.. 😄

    Reply
  4. Bindu on January 9, 2024 1:00 PM

    ഇതാ പറയുന്നത് വെറുതെ വെല്ലുവിളിയ്ക്കാൻ പോകരുതെന്ന് . വീണയോടാ കളി😁

    Reply
    • Joyce on January 16, 2024 6:23 AM

      അതന്നെ… വീണ മിടുക്കിയാണ്
      😍

      Reply
  5. Nafs nafs on January 9, 2024 7:00 AM

    പുഡ്ഡിങ്ങ് പായസമായാലെന്ത്. ചാനൽ വിജയിച്ചില്ലേ…: നമ്മൾ എന്തൊക്കെ കാണണം. ഏന്തൊക്കെ കളയണം😢

    എഴുത്ത് പൊളി👌👌🤭🤭😂

    Reply
    • Joyce Varghese on January 9, 2024 7:12 AM

      ❤❤❤🙏

      Reply
    • Silvy on January 9, 2024 8:23 AM

      ഞാനും കഴിക്കാറുണ്ട് അടിപൊളി പുഡ്ഡിംഗ്. പക്ഷേ ആരെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ ഉണ്ടാക്കിയതാണെന്നുമാത്രം. 😄😄ആത്മവിശ്വാസം… അന്ത വിശ്വാസം മാത്രം നമ്മക്കങ്ങട് പോരാ 😄😄. അസ്സലായെഴുതി ജോയ്സ്

      Reply
      • Suma Jayamohan on January 14, 2024 8:50 PM

        ഒന്നു മനസ്സു വെച്ചാൽ എല്ലാം ശരിയാവുമെന്നു മനസ്സിലായില്ലേ😀❤️

        Reply
  6. Vimitha on January 9, 2024 1:32 AM

    ആർക്കും യൂട്യൂബേർസ് ആകാം. ഒരു വീട്ടിൽ ഒരു യൂട്യൂബർ.

    വീണ അതോടെ നല്ല നല്ല കുക്കിംഗ്‌ പരീക്ഷണം നടത്തി വിജയിച്ചു കാണും അല്ലേ

    Reply
    • Jayalekshmi on January 9, 2024 2:22 AM

      പുഡിങ് ദൈവങ്ങളെ… പകുതി പറഞ്ഞു കള്ള വീഡിയോ ഷെയർ ചെയ്യുന്ന യൂട്യൂബർനെ കാത്തോണേ 🙆

      Reply
      • Joyce Varghese on January 9, 2024 7:10 AM

        ഹ ഹ…
        😍

        Reply
        • ജയശ്രി. N on January 9, 2024 1:14 PM

          അടിപൊളി presentation..പുഡിങ് കൊളമാക്കൽ സർവസാധാരണം അവതരണം സൂപ്പർ 👌👍

          Reply
    • Joyce Varghese on January 9, 2024 7:10 AM

      Thank you 🙏❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.