Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വേശ്യ
അനുഭവം ഓർമ്മകൾ ജീവിതം ലൈംഗീകത സ്ത്രീ

വേശ്യ

By VimithaJanuary 13, 2024Updated:January 18, 202411 Comments3 Mins Read186 Views
Bookmark Now
Please login to bookmark Close

No account yet? Register

“നീ ആ ദീദിയെ ഓർക്കുന്നുണ്ടോ? നമ്മള് അന്ന് കസൂൾ പോയപ്പോൾ പരിചയപ്പെട്ട ദീദി”

“അവർക്കെന്താ?”

കണ്ണന്റെ അസ്ഥാനത്ത് ഉള്ള ചോദ്യം എന്തിനാണെന്ന് എനിക്ക് മനസിലായില്ല.

“ഓർക്കുന്നുണ്ട് എന്നൊരു ഒഴുക്കൻ മറുപടി മാത്രം പറഞ്ഞ് ഞാൻ കുടിച്ചു വെച്ച ചായ കപ്പ് എടുത്ത് അടുക്കളയിലേക്ക് പോയി.

വർക്ക്‌ ഏരിയയിൽ ഇരുമ്പ് അഴികളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ വയലിന് അപ്പുറം റോഡിലൂടെ ബസ് വലിയ ശബ്‌ദത്തിൽ ഹോൺ അടിച്ചു കൊണ്ട് പൊടി പാറ്റി ഓടിപോയി.

കണ്ണൻ സിറ്റ് ഔട്ടിൽ ഇരിക്കുന്നുണ്ട്.

“കണ്ണൻ എന്തിനാ ആ ദീദിയെ കുറിച്ച് ചോദിച്ചത്.?”

കണ്ണന്റെ ചോദ്യം അവഗണിച്ചെങ്കിലും കാര്യം എന്താണെന്ന് അറിയാനുള്ള ആകാംഷ മനസ്സിൽ തന്നെ ഉണ്ടായിരുന്നു.

“ആ നാട് എന്തൊരു ഭംഗി ആയിരുന്നു അല്ലേ.”

“തണുപ്പ് എനിക്ക് അത്രഇഷ്ടം അലന്ന് കണ്ണന് അറിയില്ലേ. ”

“അപ്പോ അവിടെ ജീവിക്കുന്നവരോ?”

കണ്ണൻ വിടാൻ ഉള്ള ഉദ്ദേശം ഇല്ല.

“അവർ കേരളത്തിലെ ചൂടിനെ പറയുന്നില്ലെ . എന്നാൽ നമുക്ക് അത്ര ചൂട് ആയി തോന്നുന്നുണ്ടോ. അത് പോലെ തന്നെ. നമ്മുടെ കാലാവസ്ഥ നമുക്ക് യൂസ്ഡ് ആണ്.”

അരഭിത്തിയിൽ കണ്ണൻ ഇരിക്കുന്നതിന്റെ തൊട്ടടുത്ത് പോയിരുന്നു. നിശബ്ദതയുടെ കൂടെ രണ്ടു പേരും ഓർമകളിൽ മുഴുകി. ഒരേ ഓർമ്മകളിൽ

കുറച്ചു മാസങ്ങളിൽ മുൻപ് ആണ് കണ്ണന്റെ സുഹൃത്ത് വിനു വിളിച്ചത് പ്രകാരം കസൂളിൽ എത്തുന്നത്.

ജൂൺ മാസം ആയതിനാൽ അവിടെ വേനൽ ആണ്. മഞ്ഞു വീഴുന്ന സമയത്ത് ആണേൽ ഞാൻ വരില്ല എന്ന നിബന്ധനക്ക് മുന്നിൽ ആണ് വേനലിലേക്ക് കസൂൾ യാത്ര മാറ്റി വെച്ചത്.

മുന്നിൽ കാണാവുന്ന ഒരുപാട് ടൂറിസ്റ്റുകളെ മാറ്റി വെച്ചാൽ ശരിക്കുമൊരു ഗ്രാമം. കുഗ്രാമം. കൃഷി ആണ് അടിസ്ഥാന തൊഴിൽ.

നിറഞ്ഞു പതഞ്ഞ് ഒഴുകുന്ന പാർവതി നദിയെ ചുറ്റിയുള്ള ജീവിതം.

പല മുഖങ്ങളിലും അനുഭവിക്കുന്ന ദാരിദ്ര്യം തെളിഞ്ഞ വര പോലെ കാണാം. മങ്ങിയ നിറമുള്ള ചെളി പിടിച്ച ഉടുപ്പുകൾ യാത്രികരുടെ നിറമുള്ള ചിരികൾക്ക് മുന്നിൽ പലപ്പോഴും ആവശ്യങ്ങളുടെ ഭാണ്ഠക്കെട്ട് തലയിൽ ചുമന്ന് തളർന്നത് പോലെ കാണപ്പെട്ടു.

വിനുവിന്റെ ക്ഷണപ്രകാരം ആണ് ദീദിയുടെ വീട്ടിലേക്ക് കേറി ചെല്ലുന്നത്.

അധികം നീളം ഇല്ലാത്ത അല്പം തടിച്ച ഒരു സ്ത്രീ. പിങ്ക് നിറത്തിലുള്ള മുഖം. ചുവന്ന വട്ടപ്പൊട്ടും നെറ്റിയിൽ വാരി വലിച്ചിട്ട സിന്ദൂരവും. കൈയിൽ വളകൾ. അയഞ്ഞ ചുരിദാർ. ചുണ്ടിൽ തേച്ച ലിപ്സ്റ്റിക്കിന്റെ നിറം അവർക്ക് ചേരുന്നില്ലെന്ന് തോന്നിപോകുന്നു.

വിനു ദീദിക്ക് നമ്മളെ പരിചയപെടുത്തി.

ദീദി അവിടുത്തെ വാർഡ് കൗൺസിലർ ആണ്. ആൾക്കാർക്ക് വളരെ വേണ്ടപ്പെട്ടവർ. റോഡിൽ ഇറങ്ങിയാൽ അവർക്ക് മുന്നിൽ ആവശ്യക്കാരുടെ നിര

ആണ്. ഓരോരുത്തരുടെയും കാര്യങ്ങൾ നഗരസഭയിൽ എത്തിക്കണം.

എത്ര തിരക്ക് ഉള്ള സ്ത്രീ ആണെങ്കിലും അവരുടെ വീട് ഭംഗിയായി ഒരുക്കി വെച്ചിട്ടുണ്ട്. തൂണുകൾക്ക് മുകളിലായാണ് അവരുടെ വീട്. വീട്ടിലേക്കുള്ള വഴിയിൽ ഇരുവശത്തുമായി ഭംഗിയിൽ ചെടികൾ നട്ടു വെച്ചിരുന്നു. വീട്ടിലേക്കുള്ള പടികൾ കയറുന്നിടത്തും ചട്ടിയിൽ ചെടികൾ ഭംഗിയായി ഒതുക്കി നിർത്തിയിരിക്കുന്നത് കാണാം

ദീദിക്ക് ഒരു മോൻ ഉണ്ട്. ഇരുപത്തി ഒന്ന് വയസ് ആയെങ്കിലും പത്തോ പന്ത്രണ്ടോ വയസ്സിന്റെ ബുദ്ധി വളർച്ചയെ ഉള്ളു.

“കണ്ണാ.. ആ ദീദിയുടെ ഹസ്ബന്റ് ആള് ശരിയല്ല ”

“നിനക്ക് എങ്ങനെ അറിയാം?” കണ്ണൻ എന്റെ മുഖത്തേക്ക് നോക്കി. കണ്ണനും ദീദിയെ പറ്റി തന്നെ ആയിരുന്നല്ലേ ആലോചിച്ചിരുന്നത്.

അന്ന് അവിടെ ഒരു പെൺകുട്ടിയേ കണ്ടില്ലേ,സൗമ്യ എന്ന് പേരായിട്ട്. ഒരു കന്യാകുമാരിക്കാരി. ആ കുട്ടി പറഞ്ഞതാ. അവൾ ജോലിക്ക് നില്കുന്നതല്ലേ അവിടെ. പക്ഷെ ദീദി വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ അയാൾ സൗമ്യയെ തൊടുകയും പിടിക്കുകയും ഒക്കെ ചെയ്യാറുണ്ടെന്ന്”

“അവൾ പ്രതികരിച്ചില്ലേ?”

“ഇല്ലായിരിക്കും. ചി ലപ്പോ നഷ്ടപ്പെട്ട് പോയേക്കാവുന്ന ജോലി ഓർത്ത്. വീട്ടിലേക്കുള്ള ആകെയുള്ള വരുമാനം എന്ന ചിന്ത ആവാം അവളെ അവിടെ പിടിച്ചു നിർത്തിയത്.”

പലതിനും നമുക്ക് ഉത്തരം അറിയില്ലല്ലോ. മറ്റൊരാളുടെ ജീവിതം ജീവിക്കുന്നത് വരെ നമ്മൾക്ക് മറ്റുള്ളവരുടെ വികാരവും അറിയാൻ കഴിയില്ലല്ലോ

“ആ ദീദി വേശ്യ ആണെന്ന്.” കണ്ണൻ പെട്ടെന്നു പരഞ്ഞു നിർത്തി. ദൂരേക്ക് നോക്കുകയാണ്

ഞെട്ടിയോ?

ഇല്ല. ഞെട്ടിയില്ല. പക്ഷെ..

അത്തരം ഒരു സാഹചര്യത്തിൽ ജീവിക്കുന്ന, മറ്റൊരു ജോലിക്കും പോകാൻ നിവൃത്തി ഇല്ലാത്ത ഒരാൾ ചെയ്ത് പോയേക്കാവുന്ന ഒരു കാര്യം മാത്രമാണ്. സർവോപരി ജനിച്ചു പോയ ജീവിതം ജീവിച്ചു തീർത്തേ മതിയാകൂ.

അവരുടെ പഴയ വീട് ഹോം സ്‌റ്റേ എന്ന് പറഞ്ഞു അവർ വാടകക്ക് കൊടുക്കുകയാണ്. അവരുടെ നാട്ടിൽ എല്ലാം സമയത്തും ടൂറിസ്റ്റുകൾ കാണും. കൃഷിപ്പണിക്കാരൻ ആണ് ഭർത്താവ്. സ്വന്തമായി ആ വീടും അത് നിൽക്കുന്ന സ്ഥലവും മാത്രമേ ഉള്ളു.. അയാൾ കൃത്യമായി ജോലിക്ക് പോകില്ല. ബുദ്ധിമാന്ദ്യം ഉള്ള മകൻ. അവനെ ശ്രദ്ധിക്കേണ്ടത് കൊണ്ട് ദീദിക്ക് എങ്ങും പോകാൻ ആകില്ല. ഒരു മകളെ എങ്ങനെയൊക്കെയോ കല്യണം കഴിപ്പിച്ചു അയച്ചു.

അങ്ങനെ ഉള്ള ഒരാളുടെ മുന്നിൽ മറ്റൊരു വഴി ഇല്ലാതെ ആകുമ്പോൾ സ്വന്തം ശരീരം തന്നെ വിൽക്കപ്പെടുന്നു.

നാട്ടുകാർക്ക് അവർ വലിയൊരു ആശ്രയം ആണ്. അവരുടെ വാർഡിലേക്ക് ആവശ്യം ഉള്ളത് ഒക്കെയും എത്തിക്കുന്നു. മുൻസിപ്പാലിറ്റിയിലെ മികച്ച വാർഡ് അവരുടേത് ആണ്. പഴയ തൊഴിൽ ഇപ്പോൾ ഏറെക്കുറെ ഒഴിവാക്കിയത് പോലെ ആണ്.

ഓരോരോ ജീവിതങ്ങൾ.

ഭർത്താവിന്റെ ഉത്തരവാദിത്തക്കുറവ് കാരണം ശരീരം വിൽക്കേണ്ടി വരുന്ന ഒരുവൾ.

അവിടെ ഒട്ടുമിക്ക വീടുകളിലെ സ്ഥിതിയും ഇതൊക്കെ തന്നെ ആണ്. മദ്യത്തിനും സർവോപരി കഞ്ചാവിനും അടിമ ആയ ആണുങ്ങൾ. വീട് കഴിഞ്ഞു പോകാൻ സ്ത്രീകൾക്ക് എളുപ്പം ഈ തൊഴിൽ തന്നെ ആണ്. സഞ്ചാരികൾ ഇഷ്ടം പോലെ വരുന്നുമുണ്ട്.

മുറ്റത്തേക്ക് നോക്കി ഇരുന്നു. മുന്നിലെ ചട്ടിയിലെ ജമന്തി പൂവിൽ നിന്നൊരു പൂമ്പാറ്റ എങ്ങോട്ടോ പറന്നുപോയി. ചിരിക്കുന്ന ജമന്തിക്ക് ദീദിയുടെ മുഖം ആയിരുന്നു. നെറുകയിൽ മുഖത്തേക്ക് വീഴാത്ത രീതിയിൽ വെച്ചു പിടിപ്പിച്ച സിന്ദൂരത്തിന്റെ നേർരേഖ തെളിഞ്ഞു നിൽക്കുന്ന ദീദിയുടെ മുഖം.

 

#ആൺപിറന്നോൾ

Post Views: 25
9
Vimitha

11 Comments

  1. Reshma lechus on January 21, 2024 3:31 PM

    എവിടെയോ വായിച്ചത് ആണോ ആരെങ്കിലും പറഞ്ഞത് ആണോ എന്നറിയില്ല സാഹചര്യമാണ് മനുഷ്യരെ മാറ്റുന്നത് എന്ന് . കഥ സാങ്കൽപികമായാലും അല്ലെങ്കിലും ശരി പച്ചയായ ജീവിതത്തിന്റെ നേർ സാക്ഷ്യം തന്നെയാണ് ഈ കഥ. വാക്കുകൾ കൊണ്ട് പറഞ്ഞു ഫലിപ്പിക്കാൻ വല്യ പാടാ ചില ജീവിതങ്ങളെ..

    Reply
  2. Sreeja Vijayan on January 21, 2024 10:36 AM

    നന്നായി എഴുതി. ❤️. കസൂൽ സങ്കല്പിക ഗ്രാമമാണോ

    Reply
  3. Rebecca izhak on January 15, 2024 4:13 PM

    യാഥാർത്ഥ്യമുള്ള കഥ 💙💙

    Reply
    • Shreeja R on January 21, 2024 8:59 AM

      ❤️❤️

      Reply
  4. Harish on January 13, 2024 9:24 PM

    നന്നായി എഴുതി …ജീവനുള്ള കഥാപത്രങ്ങൾ

    Reply
  5. Sunandha Mahesh on January 13, 2024 11:42 AM

    സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഭർത്താവുള്ള പല വീടുകളിലും കൂട്ട ആത്മഹത്യ നടക്കാത്തത് പെണ്ണൊരുത്തി ആ കുടുംബം സംരക്ഷിക്കുന്നത് കൊണ്ടാണ്..
    നന്നായി എഴുതി വിമി 😍

    Reply
  6. Seenanavaz on January 13, 2024 11:06 AM

    പലപ്പോഴും സാഹചര്യങ്ങൾ ജീവിതത്തെ നിയന്ത്രിക്കുന്നു. നന്നായി എഴുതി വിമീ❤️🥰

    Reply
    • Sabira latheefi on January 13, 2024 11:44 AM

      വിമി.. നന്നായിട്ടുണ്ട്. പലപ്പോളും പറഞ്ഞു കേൾക്കാറുള്ളത് ആണ് ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളുടെ അമ്മമാരുടെ അവസ്‌ഥ. അവർക്ക് മറ്റൊരു ജോലിയിലേക്കും പോവാൻ പറ്റില്ല. സാഹചര്യം കൊണ്ടു ആയതവാം.

      Reply
      • Silvy Michael on January 13, 2024 6:17 PM

        നല്ല കഥ 👏👏👏

        Reply
        • Joyce on January 30, 2024 9:45 PM

          വിമി… മനോഹരമായി എഴുതി. സാഹചര്യം വേശ്യയാക്കിയ ദീദിയും കുസൂളിന്റെ തണുപ്പും നല്ല വായനാനുഭവം സമ്മാനിച്ചു.
          👌

          Reply
    • Nafs nafs on January 13, 2024 11:47 AM

      സാഹചര്യങ്ങളാണ് അടിമകളെ ഉടമകളാക്കുന്നത്. നല്ല തീമാണ്.
      👌👌💞💞

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.