Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മോചനം
കഥ

മോചനം

By Ramzeena NasarJanuary 16, 2024Updated:November 12, 202410 Comments2 Mins Read95 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇതിൽ നിന്നൊരു മോചനമില്ലേ?

പണിയെടുത്ത് തളർന്നുവീഴാറായ അമ്മയെ സഹതാപത്തോടെ നോക്കിനിൽക്കുകയായിരുന്നു പത്തു വയസ്സുകാരി. പാവം അമ്മ, തന്നെ പഠിപ്പിച്ചുവളർത്തി വലുതാക്കാൻ വേണ്ടിയാണല്ലോ അമ്മയുടെ കഷ്ടപ്പാടെന്ന് ഓർത്തപ്പോൾ അവളുടെ കുഞ്ഞുമനസ്സിൽ നോവ് പടർന്നിരുന്നു. പുലരാൻകാലത്തു ഉറക്കമുണർന്ന് അടുക്കളയിലെ കരിയോടും പുകയോടും തുടങ്ങുന്ന മൽപ്പിടുത്തം അർദ്ധരാത്രിവരെ നീണ്ടു നിൽക്കുന്ന ദിനചര്യയായ്‌ മാറിയിട്ടുണ്ടായിരുന്നു അമ്മക്ക്. സ്വന്തം ഭക്ഷണത്തിനോ വിശ്രമത്തിനോ വേണ്ടത്ര പ്രാധാന്യംപോലും കൊടുക്കാതെ സ്വയം ഹോമിച്ചിടുന്നത് തന്റെ ആരോഗ്യംകൂടിയാണെന്ന് പോലും ചിന്തിക്കാതെയുള്ള അമ്മയുടെ ജീവിതം.

അച്ഛന്റെ അപ്രതീക്ഷിത വേർപാടിൽ അമ്മക്കുണ്ടായ ആഘാതം  മാറും മുമ്പെ അച്ഛൻവീട്ടുകാർ അമ്മയുടെ വീട്ടിൽ കൊണ്ടുവിട്ടു. സ്വന്തം മകന്റെ കുഞ്ഞാണെന്ന പരിഗണനപോലുമില്ലാത്ത ആ വീട്ടിൽ അച്ഛന്റെ മരണത്തിനു ഉത്തരവാദി അമ്മയാണെന്നു പോലും പഴിചാരപ്പെട്ടു. പറക്കമുറ്റാത്ത തന്നെയും കൊണ്ട് എന്ത് ചെയ്യുമെന്ന് നിശ്ചയമില്ലാത്ത അമ്മക്ക് സ്വന്തം വീട്ടിലും സമാധാനമില്ലായിരുന്നു.
വിധവയാണെന്നും ശാപജന്മമാണെന്നും പറഞ്ഞു അകറ്റി നിർത്തി. മംഗളകർമ്മങ്ങളിൽ നിന്ന് അമ്മയെ വിലക്കി. പുറം ലോകവുമായുള്ള അമ്മയുടെ ബന്ധമറ്റു.

മൂന്ന് അമ്മാവന്മാരും കുടുംബവുമടങ്ങുന്ന ആ വലിയ തറവാട്ടിലെ വേലക്കാരിയുടെ സ്ഥാനത്തേക്ക് അമ്മയെ കൊണ്ടു തള്ളി. പറക്കമുറ്റാത്ത മകളെയും കൊണ്ട് പോകാൻ മറ്റൊരിടിമില്ലാത്ത അമ്മ മകൾക്ക് വേണ്ടി ആ സ്ഥാനം സന്തോഷത്തോടെ ഏറ്റെടുത്തു. വെളുപ്പാൻകാലം മുതൽ അർദ്ധരാത്രിവരെയുള്ള അമ്മയുടെ അദ്ധ്വാനത്തിനു കയ്യും കണക്കുമില്ലായിരുന്നു. കൂലിയായി കിട്ടിയിരുന്നത് മൂന്ന് നേരത്തെ ഭക്ഷണവും തന്നെ സ്കൂളിൽ ചേർത്തു പഠിപ്പിക്കാമെന്ന ഔദാര്യവുമായിരുന്നു.

കാലങ്ങളും വർഷങ്ങളും കടന്നു പോയി. പക്ഷെ അമ്മയുടെ ജീവിതത്തിനു മാത്രം മാറ്റമില്ലായിരുന്നു. അവൾ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു കോളേജിലെത്തി. പത്താംതരത്തിൽ ഉയർന്ന മാർക്കോടെ വിജയിച്ചതുകൊണ്ട് ഗവർമെന്റ് കോളേജിൽ അഡ്‌മിഷൻ ലഭിച്ചു. പഠനം തുടരാനുള്ള അനുമതി അമ്മാവന്മാർ നിഷേധിച്ചെങ്കിലും അമ്മയുടെ മോചനമായിരുന്നു തന്റെ ലക്ഷ്യം. അതിനു വേണ്ടി സ്വയം പൊരുതി, പഠനം തുടർന്നു. ദുരിതങ്ങൾ നിറഞ്ഞ അമ്മയുടെ ജീവിതത്തെ കരിയിലും പുകയിലും കിടന്നു ഒടുങ്ങാൻ വിടാതെ മോചിപ്പിക്കാൻ അവൾ കഷ്ടപ്പെട്ടു പഠിച്ചു.

പഠനം പൂർത്തിയാക്കി തന്റെ ബിരുദദാന ചടങ്ങിൽ അമ്മയെ പങ്കെടുപ്പിക്കാൻ തറവാട്ടിലെത്തിയെങ്കിലും കൊണ്ട് പോവാൻ അമ്മാവന്മാർ സമ്മതിക്കാതെ വന്നപ്പോൾ അവർക്കെതിരെ വിരൽ ചൂണ്ടി സംസാരിച്ചതിന് തന്നെ അധികപ്രസംഗി എന്ന് മുദ്രകുത്തി. അവർക്ക് അമ്മയെ പിരിയുന്നതിലുള്ള സങ്കടമോ സഹതാപമോ അല്ലായിരുന്നു മറിച്ച് ശമ്പളമില്ലാതെ ജോലിയെടുക്കുന്ന ജോലിക്കാരിയെ നഷ്ടപ്പെടുന്ന വേവലാതിയായിരുന്നു. അവരുടെ എതിർപ്പുകളെ വകവെച്ചിടാതെ അമ്മയോടൊപ്പം ആ തറവാടിന്റെ പടിയിറങ്ങിയപ്പോൾ, അമ്മ മോചനത്തിന്റെ ആദ്യ ചുവടുകൾ എടുത്തുവെക്കുകയായിരുന്നു.

തനിക്ക് വേണ്ടി അടുക്കളയെന്ന കാരാഗൃഹത്തിന്റെ നാല്‌ചുവരുകൾക്കുള്ളിൽ തളച്ചിട്ട അമ്മയെ മോചിപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ അമ്മയുടെ കൈപിടിച്ചു അഭിമാനത്തോടെ തല ഉയർത്തി മുന്നോട്ട് നടന്നു, ശത്രുക്കളെ കീഴ്പ്പെടുത്തി സ്വന്തം രാജ്യം സംരക്ഷിച്ച പട്ടാളക്കാരന്റെ ആത്മാഭിമാനത്തോടെ.
റംസീന നാസർ

Post Views: 37
5
Ramzeena Nasar

10 Comments

  1. കാർത്തു കാവുംപടിക്കൽ on January 22, 2024 1:48 PM

    കഷ്ടപ്പെട്ട് പഠിച്ചു സ്വന്തം കാലിൽ നട്ടെല്ല് നിവർന്നു നിന്ന് നോക്കുമ്പോൾ കിട്ടുന്ന ആത്മാഭിമാനം വളരെ വലുതാണ്. അമ്മയെ ചേർത്തുപിടിച്ചു നിന്നപ്പോൾ എനിക്ക് എന്നെ തന്നെയാണ് റംസീ കാണാൻ സാധിച്ചത് 🥰

    Reply
  2. Divya Sreekumar on January 17, 2024 9:16 AM

    നന്നായി എഴുതി റംസീ👍😍

    Reply
    • ramsinas on January 17, 2024 12:47 PM

      thank u 😘😘😘

      Reply
  3. Manna Mereeza on January 16, 2024 8:50 PM

    നല്ല രചന… ഇഷ്ടായി ട്ടോ 👍👏

    Reply
    • Ramseena on January 16, 2024 8:53 PM

      thank you 🥰🥰🥰🥰

      Reply
  4. Nafs nafs on January 16, 2024 8:45 PM

    Wow!! മികച്ചൊരെഴുത്ത്. മകൾക്ക് അമ്മയോടുള്ള സ്നേഹത്തിന്റെയും അവർക്കു വേണ്ടിയുള്ള പോരാട്ടവീര്യത്തിന്റെയും കഥ നന്നായിട്ടെഴുതി. ആശസകൾ👌👏👏👏

    Reply
    • Sabira latheefi on January 16, 2024 8:55 PM

      നന്നായി എഴുതി ട്ടോ.. 🥰🥰

      Reply
      • ramsinas on January 16, 2024 10:23 PM

        thank u😘😘😘😘

        Reply
        • Jalajanarayanan on January 18, 2024 11:25 PM

          നന്നായിരുന്നു ❤❤

          Reply
    • ramsinas on January 16, 2024 10:22 PM

      thanku 😘😘😘

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.