Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ BC 261 വായന
ചരിത്രം / പൗരാണികശാസ്ത്രം പുസ്‌തകം

എന്റെ BC 261 വായന

By Seena NavazJanuary 28, 2024Updated:February 2, 20245 Comments2 Mins Read106 Views
Bookmark Now
Please login to bookmark Close

No account yet? Register

വളരെ ആകാംക്ഷയോടെ വായിക്കാനെടുത്ത പുസ്തകമാണ് BC 261. പക്ഷേ എന്റെ ആദ്യവായന ഇടക്ക് മുറിഞ്ഞു പോയി. ചരിത്രം എന്റെ ഇഷ്ടവിഷയമാണെങ്കിലും പലവിധ ഉത്തരവാദിത്തങ്ങൾ ഒറ്റയിരുപ്പിനുള്ള വായനയെ തടസ്സപ്പെടുത്തി.
അവിചാരിതമായ കാരണങ്ങളാൽ പിന്നെ ആ വായന നീണ്ടുപോയി. അപ്പോഴൊക്കെയും ഞാനെഴുതിയ കഥയിലെ പൂർവ്വജന്മവും നാഡീ ജ്യോതിഷവും ആവർത്തിച്ചു കാണുന്ന സ്വപ്നവും ഒക്കെ നോവലുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയാനുള്ള ആകാംക്ഷ ബാക്കിയായി.

ചരിത്രവുമായി ബന്ധപ്പെടുത്തി ഒരു കഥ പറയുമ്പോൾ തീർച്ചയായും നമ്മുടെ മനസ്സും ശരീരവും ആ കാലഘട്ടത്തിലൂടെ സഞ്ചരിക്കണം. സൂക്ഷ്മമായ ഓരോ രംഗങ്ങളും ഭാവങ്ങളും നമ്മൾ കണ്ടും അനുഭവിച്ചും അറിയുന്നെങ്കിൽ അതു കഥാകാരമാരുടെ ആഖ്യാന മികവ് കൊണ്ടുതന്നെയാണ്. പുസ്തകത്തിന്റെ പുറംചട്ടയിൽ തുടങ്ങുന്ന നിഗൂഢതകൾ നമ്മെ കൊണ്ടെത്തിക്കുന്നത് ഒരു വിസ്മയ ലോകത്തേയ്ക്കാണ്. മലയാളത്തിൽനിന്ന് ലോകോത്തരമായ ഒരു ക്ലാസ്സ് സൃഷ്ടിയെന്നു നിസ്സംശയം പറയാം.

ഓരോ രഹസ്യങ്ങളുടെ ചുരുളുകൾ നിവരുമ്പോഴും പ്രിയറി ഓഫ് സയണിനേയും ഡാവിഞ്ചി കോഡിനേയും ഓർമ്മിപ്പിച്ചു. ആദ്യമൊരു കൊലപാതകവും അതിനെത്തുടർന്ന് കണ്ടെത്തുന്ന നിഗൂഡമായ ചില രഹസ്യങ്ങളുമാണ് രണ്ടു നോവലുകളിലേയും പ്രമേയമെങ്കിലും തീർത്തും വ്യത്യസ്തമായ കഥാപരിസരങ്ങളിലൂടെ നമ്മെ ചരിത്രത്തിലേക്ക് കൈപിടിച്ചു നടത്തുന്നു. ഡാവിഞ്ചികോഡിൽ കോഡ് ഡീകോഡ് ചെയ്യുന്നതു പോലെ തന്നെ ഇവിടെയും ചില പസിലുകൾ പോലെയുള്ള രേഖാചിത്രങ്ങൾ സോൾവ് ചെയ്തു പോകുമ്പോഴാണ് കഥ പുരോഗമിക്കുന്നത്. അതുകൊണ്ടു തന്നെ നമുക്ക് അനായാസം വർത്തമാന കാലത്തിൽനിന്ന് ചരിത്രത്തിലേക്ക് നടന്നുകയറാൻ സാധിക്കുന്നു.

ഇല്യുമിനാറ്റിയും പ്രിയറി ഓഫ് സയണും പോലെയുള്ള നിഗൂഡസംഘടനകൾ രഹസ്യമായി ലോകത്തെ നിയന്ത്രിക്കുന്നുവെന്നത് കാലങ്ങളായി പ്രചരിച്ചുവരുന്നതാണ്.’ ലൂസിഫർ’ പോലെയുള്ള സിനിമകൾ ഇതിനെ സാധൂകരിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ സമസ്ത മേഖലകളിലും അത്തരം സംഘടനകളുടെ സ്വാധീനമുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. രണ്ടായിരത്തിമുന്നൂറ് വർഷം പഴക്കമുള്ള രഹസ്യങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് അത്തരം ചില നിഗൂഡതകളിലേക്കാണ്.

അപാരമായ ദൃശ്യമികവാണ് ഈ നോവലിൽ എടുത്തുപറയേണ്ട ഒന്ന്. ഒരു സിനിമ കാണുമ്പോൾ ഉള്ളിൽ പതിയുന്ന ദൃശ്യങ്ങളല്ല, ഭാവനയുടെ, ഫാന്റസിയുടെ ഒരു പുതിയ ലോകം തുറന്നിടാൻ കഥാകൃത്തുകൾക്കായിട്ടുണ്ട്. രാത്രി ഒരു മണി പൊരുന്തമൺ ജംഗ്ഷൻ എന്ന ഭാഗം ഭയവും ഉദ്യേഗവും നിറഞ്ഞ നെഞ്ചിടിപ്പോടെയല്ലാതെ വായിക്കാൻ പറ്റില്ല. ആ ഇരുളിലെ സൂക്ഷ്മായ ഓരോ ശബ്ദങ്ങളും ചെവിയിൽ പതിയുന്ന പോലെ…
ഒരു കൊലയാളിയുടെ രൂപം കൺമുന്നിൽ നിൽക്കുന്നത് പോലെ…

സിനിമകളിൽ ഇടവേളയ്ക്കു മുമ്പും ശേഷവും എന്നപോലെ പൊരുന്തമൺജംഗ്ഷന് മുമ്പുള്ള ആദ്യ പകുതി കൊലയാളിയിൽനിന്ന് വരദന്റെ മുഖ:ചിത്രം കണ്ടെടുക്കുന്നതോടെ രണ്ടാംപകുതി വായനക്കാർക്ക് ഊഹിച്ചെടുക്കാമെന്ന് തോന്നും. ആദ്യ പകുതിയിലെ സൂചനകളും വരദനുമായി സാദൃശ്യമുള്ള മുഖചിത്രവും കാണുന്നതോടെ സസ്പൻസ് തീർന്നുവെന്നു കരുതുന്നവർക്കുള്ള മറുപടിയാണ് രണ്ടാം പകുതിയിലെ വിസ്മയക്കാഴ്ചകൾ. കൊടുംകാടിന്റെ വന്യതയും ബൈഗകളും റാസ്നവയും ഒക്കെയായി നമ്മെ എൻഗേജ് ആക്കി നിർത്തും. അവിടെനിന്ന് രണ്ടായിരം വർഷത്തോളം പിന്നിലേക്ക് നമ്മളും അനായാസമായി നടന്നുകയറും. അവസാനപേജ് വരെ ഉദ്യേഗഭരിതമായി നിർത്തുന്ന രചനാ ശൈലി.
2023 ലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് BC 261 എന്നതിൽ സംശയമേതുമില്ല. ഒരുപാട് മികച്ച രചനകൾ ഇനിയും രഞ്ജു കിളിമാനൂർ ലിജിൻ ജോൺ രണ്ടുപേരിൽനിന്നും ഉണ്ടാകട്ടെ. ഒത്തിരിയേറെ അംഗീകാരങ്ങൾ തേടി വരട്ടെ
ആശംസകൾ… !

©seenanavaz

Post Views: 33
4
Seena Navaz

ഇരുളിനെ കീറിമുറിക്കുന്ന നിലാവിന്റെ ഒരു തുണ്ട് കടമെടുത്തെഴുതുന്നു ഞാൻ

5 Comments

  1. Shreeja R on January 29, 2024 5:25 PM

    Nice review

    Reply
  2. Roshna Melwin on January 29, 2024 9:43 AM

    എന്തായാലും വായിക്കണമല്ലോ😍😍

    Reply
  3. sabira latheefi on January 28, 2024 3:26 PM

    ഇറങ്ങിയ ഉടനെ പുസ്തകം വായിക്കണമെന്നു ആഗ്രഹിച്ചിരുന്നു നടന്നില്ല . സീനയുടെ റിവ്യൂവായിച്ചപ്പോ ഇപ്പൊ തന്നെ വായിക്കാൻ തോന്നുന്നു. പെട്ടെന്ന് സംഘടിപ്പിക്കണം.

    Reply
    • Seenanavaz on January 28, 2024 4:02 PM

      ❤️🥰

      Reply
      • Roshna Melwin on January 29, 2024 9:44 AM

        എന്തായാലും വായിക്കണമല്ലോ😍😍

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.