Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബിസ്കറ്റ് രാജാവിന്റെ പതനം 😔
അനുഭവം

ബിസ്കറ്റ് രാജാവിന്റെ പതനം 😔

By Nisha RoseJanuary 19, 2024Updated:January 28, 20245 Comments3 Mins Read103 Views
Bookmark Now
Please login to bookmark Close

No account yet? Register

ബ്രിട്ടാനിയ രാജാവ്.. രാജൻ പിള്ള

കൊല്ലം ജില്ലയിൽ ജനാർദനൻ എന്ന കശുവണ്ടി കയറ്റുമതിക്കാരന്റെ മകനായി ജനിച്ച മോഹൻ ദാസ് രാജൻ പിള്ള.. ചെറുപ്പം തൊട്ടേ പഠനത്തിലും പ്രസംഗം എഴുത്ത് തുടങ്ങിവയിൽ എല്ലാം മിടുക്കൻ. കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം നേടി. വിദേശത്ത് പോയി ജോലി ചെയ്യണം എന്ന അദ്ദേഹത്തിന്റെ അച്ഛന്റെ ആഗ്രഹപ്രകാരം 1973ൽ അദ്ദേഹം സിംഗപ്പൂരിലേക്ക് പോയി.


ജുറാങ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്വന്തമായി “ട്വന്റിയത്ത് സെഞ്ച്വറി ഫുഡ്‌ “എന്നൊരു സ്ഥാപനം ആരംഭിച്ചു. സ്വന്തം പണവും ഒപ്പം ബാങ്ക് ലോണും. ബിസിനസ് വളർന്നപ്പോൾ കൂടുതൽ പൈസ ആവശ്യമായി. അങ്ങനെ സിംഗപൂർ നിന്ന് തന്നെ പങ്കാളികളെ കൂട്ടി. ബിസിനസ്‌ സാമ്രാജ്യം വളർന്നു. ജപ്പാൻ തൊട്ട് മിഡിൽ ഈസ്റ്റ്‌ വരെ.

1978ൽ അമേരിക്കയിലെ സ്റ്റാൻഡേർഡ് ബ്രാൻഡ് എന്ന പബ്ലിക് കമ്പനി ഇദ്ദേഹത്തിന്റെ ഏറെ ഓഹരികൾ വാങ്ങി എങ്കിലും ഇദ്ദേഹം തന്നെ ആയിരുന്നു വർക്കിംഗ്‌ ചെയർമാൻ. പിന്നീടുള്ള കുതിച്ചു കയറ്റത്തിൽ ബ്രിട്ടനിലെ അസോസിയറ്റഡ് ബിസ്കറ്റ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന കമ്പനി വരെ അദ്ദേഹം വിലക്ക് വാങ്ങി. അതോടെ ബ്രിട്ടാനിയ എന്ന പ്രസിദ്ധമായ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും കൈവശം ആയി.

ബ്രിട്ടാനിയ ബിസ്കറ്റ് ഞങ്ങളുടെ തലമുറക്ക് മറക്കാൻ പറ്റാത്ത ഒന്നാണ്. വട്ടത്തിൽ ഉള്ള കൊച്ചു ബിസ്കറ്റുകൾ ആയിരുന്നു എനിക്ക് പ്രിയപ്പെട്ടത്.
അങ്ങനെ സിംഗപ്പൂർ തന്നെ അദ്ദേഹത്തിന് “ബിസ്കറ്റ് രാജാവ്” എന്ന പേർ നൽകി.

അതിനിടക്ക് കൊല്ലത്ത് നടന്ന ഒരു പരിപാടിയിലേക്ക് അന്നത്തെ കേന്ദ്രമന്ത്രി ആയിരുന്ന വി കെ കൃഷ്ണമേനോനെ അദ്ദേഹം ക്ഷണിച്ചു. രാജൻ പിള്ളയുടെ ഇംഗ്ലീഷ് പ്രസംഗം അദ്ദേഹത്തിന് നന്നേ ബോധിച്ചു അദ്ദേഹത്തിന്റെ അന്തരവളുടെ മകളെ രാജൻ പിള്ളക്ക് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു പക്ഷേ ആ വിവാഹം അധികം നീണ്ടു പോയില്ല. എപ്പോഴും വിമാന യാത്ര നടത്തിയിരുന്ന അദ്ദേഹം എയർ ഹോസ്റ്റസ്സ് ആയിരുന്ന നീന പിള്ളയെ വിവാഹം ചെയ്തു.

അദ്ദേഹത്തിന്റെ കമ്പനിക്ക് വെച്ചടി കയറ്റമായിരുന്നു. ബ്രിട്ടാനിയ കൂടാതെ മലേഷ്യയിലെയും മറ്റും കമ്പനികളും അദ്ദേഹം സ്വന്തം ആക്കി. ലോകവ്യവസായ രംഗത്ത് തലപ്പത്ത് എത്തിയ ഒരു മലയാളി ആയിരുന്നു അദ്ദേഹം.
സിംഗപൂർ ടൈംസ് ആണ് അദ്ദേഹത്തിന് ബിസ്കറ്റ് രാജാവ് എന്ന പദവി ആദ്യം നൽകിയത്

ബിസിനസ്സിന്റെ ഓട്ടത്തിനിടയിൽ അദ്ദേഹത്തിന് എതിരെ പ്രവർത്തിച്ചിരുന്ന ശത്രുക്കളെ അദ്ദേഹം കണ്ടില്ല.

ഉറ്റ സുഹൃത്തും പങ്കാളിയും ആയിരുന്ന റോസ് ജോൺസൻ എന്ന കനേഡിയൻ പൗരൻ അദ്ദേഹത്തിന് എതിരെ സാമ്പത്തിക കുറ്റം ചുമത്തി സിംഗപൂർ കോടതിയിൽ കേസ് കൊടുത്തു.

ബ്രിട്ടീഷ് രാഞ്ജിയുടെ ഉപദേഷ്ടാവ് ആയിരുന്ന അലൻ ജോൺസ് ആണ് രാജൻ പിള്ളക്ക് വേണ്ടി സിംഗപ്പൂർ കോടതിയിൽ വാദിച്ചത്. എന്നിട്ടും അദ്ദേഹം തോറ്റുപോയി.

ബ്രിട്ടീഷ് പൗരത്വം ഉണ്ടായിട്ടും കേരളത്തിലും കേന്ദ്രത്തിലും ധാരാളം രാഷ്ട്രീയ സുഹൃത്തുക്കൾ ഉള്ള അദ്ദേഹം സ്വന്തം രാജ്യം തന്നെ രക്ഷിക്കും എന്ന വിശ്വാസത്തിൽ ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് എത്തി സിംഗപ്പൂർ കോടതി വിധിക്ക് എതിരെ കേസ് കൊടുത്തു ജാമ്യം നേടി.
പക്ഷെ തനിക്കെതിരെ പ്രവർത്തിക്കുന്ന വലിയൊരു ഉത്തരേന്ത്യൻ ലോബി തന്നെ ഉണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ല. കേട്ട് കേൾവി പോലും ഇല്ലാത്ത ഒരു ഇന്റർ പോൾ കേസ് ആക്കി അദ്ദേഹത്തെ ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തു. തിഹാർ ജയിലിൽ ആക്കി.

കരൾ രോഗി ആയിരുന്ന അദ്ദേഹത്തിന് ചികിത്സ പോലും കൊടുക്കാതെ രണ്ട് ദിവസം അവിടെയിട്ട് നരകിപ്പിച്ചു. ബോംബെ ഡയിങ് അധിപൻ ആയ ആൾ ആണ് മുഖ്യ ശത്രു എന്ന് ആ കാലത്ത് കേട്ടിരുന്നു.

എപ്പോഴും രാജാവിനെ പോലെ വസ്ത്രം ധരിച്ചു കണ്ട അദ്ദേഹം ഒരേ ടി ഷർട്ട് ധരിച്ചു കൊണ്ട് മൂന്ന് ദിവസം കോടതിയിൽ എത്തി. കഴിച്ചിരുന്നു മരുന്നിന്റെ പേർ ഓർമ ഇല്ലാത്തത് കൊണ്ട് ചികിത്സയും ജാമ്യവും നിഷേധിച്ചു. ഭാര്യയെ കൊന്ന കുറ്റത്തിന് അദ്ദേഹത്തിന്റെ കൂടെ ആ കാലത്ത് ജയിലിൽ ഉണ്ടായിരുന്ന സുശീൽ ശർമ്മക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു എന്നതാണ് സങ്കടകരം.

അങ്ങനെ രണ്ട് ദിവസത്തിന് ശേഷം കവടിയാർ ഉള്ള വീട്ടിലേക്ക് ആ ഫോൺ വന്നു. എല്ലാം തീർന്നു.

ചൂട് സഹിക്കാൻ വയ്യാതെ അടിവസ്ത്രം മാത്രം ധരിച്ചു രക്തം ശർദിച്ചു മരിച്ചു കിടന്നു എന്നും അല്ല ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു എന്നും കേട്ടിരുന്നു. ആ ശരീരം പുതപ്പിച്ചിരുന്നത് ഒരു കീറ തുണി കൊണ്ടായിരുന്നു എന്ന് ഭാര്യ ഒരിക്കൽ പറഞ്ഞിരുന്നു.

എന്തായാലും മോചനം കൊതിച്ച് സ്വന്തം നാട്ടിൽ എത്തിയ അദ്ദേഹത്തെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല 😔.

പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ മരണം അന്വേഷിക്കാൻ കേസ് കൊടുത്തു എങ്കിലും സി ബി ഐ തെളിവുകൾ ഇല്ലാതെ എല്ലാം അവസാനിപ്പിച്ചു.

അങ്ങനെ ലോകത്തിന്റെ നെറുകയിൽ എത്തിയ ഒരു മലയാളിയുടെ പതനം ഇന്നും ഒരു നോവായി അവശേഷിക്കുന്നു.

#മോചനം

Post Views: 28
1
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

5 Comments

  1. Nafs nafs on January 27, 2024 11:45 PM

    നന്നായി എഴുതി.🔥💔💞💞

    Reply
  2. Sreeja Vijayan on January 21, 2024 5:22 PM

    അദ്ദേഹം നന്നായി സഹായിച്ച ഒരാളായിരുന്നു സുരേഷ്ക ൽമാടി. പക്ഷെ അയാൾ നിർദ്ദയം അദ്ദേഹംത്തെ കൈയൊഴിഞ്ഞു. പക്ഷെ അധിക നാൾ കഴിയാതെ കൽമാടിയും ജയിലിൽ എത്തി.

    Reply
  3. സെബി ജോസഫ് on January 21, 2024 4:59 PM

    നന്നായി എഴുതി…രാജൻ പിള്ളയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.ജയിലിലേക്ക് കൊണ്ട് പോകുമ്പോഴുള്ള ഫോട്ടോയിലെ രാജൻ പിള്ളയുടെ മുഖം മനസിൽ തറഞ്ഞ് നിൽക്കുന്നു.ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ കളങ്കമായി നിൽക്കുന്നു രാജൻപിള്ളയുടെ അറസ്റ്റും തുടർന്നുള്ള മരണവും.

    Reply
    • Shreeja R on January 27, 2024 6:43 PM

      ദുഃഖകരമായ പതനം

      Reply
  4. Roshna Melwin on January 21, 2024 1:36 PM

    ചരിത്രം പലപ്പോഴും സങ്കടകരമാണ്.
    Good write-up 🔥💞

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.