Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാഡം സൂസു
നര്‍മം

മാഡം സൂസു

By Hussain MKJanuary 19, 2024Updated:January 28, 20243 Comments2 Mins Read171 Views
Bookmark Now
Please login to bookmark Close

No account yet? Register

മാഡം സൂസു (ഒരു കൊറോണക്കാലാനന്തര കഥ)

വാട്ട് സാപ്പിൽ ഫിസിക്കൽ ട്രെയിനിങ്ങിനെക്കുറിച്ചുള്ള മാഡം സൂസുവിൻ്റെ ക്ലാസ് കേട്ടിരിക്കുമ്പഴാ ഭാര്യ വന്ന് ഇന്ന് സ്കൂൾ മീറ്റിങ്ങുണ്ടെന്ന് പറഞ്ഞത്. ആദ്യം ഞാൻ മൈൻ്റ് ചെയ്തില്ലെങ്കിലും പിന്നേയാണ് എനിക്കോടിയത്, ഇവൾ സ്കൂൾ മീറ്റിങ്ങിന് പോയാൽ എനിക്ക് മറ്റവളുമായി ചാറ്റാമല്ലോ എന്ന്.

ഭാര്യയോട് സ്കൂൾ മീറ്റിൻ്റെ സമയം ചോദിച്ചറിഞ്ഞു മറ്റവൾക്ക് ഇൻബോക്സിൽ പോയി മെസ്സേജിട്ടു, മൂന്ന് മണിക്ക് വീഡിയോ ലൈവിൽ വരാമെന്ന്.

വീണ്ടും മാഡം സൂസുവിൻ്റെ സന്നിധാനത്തിൽ ഹാജരായി പഞ്ചപുച്ഛമടക്കി നിക്കുമ്പഴാണ് ഭാര്യ പിറകിൽ നിന്ന് തോണ്ടി പറഞ്ഞത് “മൂന്ന് മണി മറക്കണ്ടാന്ന്”.
ശേഷം മാഡം സൂസുവിനെ ഒന്നിരുത്തി നോക്കിയതിന് ശേഷം ഭാര്യ അവളുടെ പാട്ടിന് പോയി.

ലോക് ഡൗണും തോരാത്ത മഴയും കാരണം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്തതിനാൽ മറ്റവളുമായി വീഡിയോ ചാറ്റ് കുറച്ചു ദിവസമായി നടക്കാറില്ല.

മുമ്പൊരു ദിവസം ഏതോ ഒരുത്തി ഞാൻ ഒറിജിനലാണോ എന്നറിയാൻ വേണ്ടി ഇൻബോക്സിൽ വന്ന സമയത്താണ് ഭാര്യയുടെ എഴുന്നള്ളത്തുണ്ടായത്.

എൻ്റെ പിറകിൽ നിൽക്കുന്ന ഭാര്യയെ കണ്ട് സൈക്കിളിൽ നിന്ന് വീണ ചിരിയുമായി നിൽക്കുന്ന ആ ഒരുത്തിയെ ഭാര്യ മൊബൈലോടെ പിടികൂടി വലിച്ചെറിഞ്ഞത് അയൽവാസി അടുക്കളപ്പുറത്തേക്ക് വലിച്ചുകെട്ടിയ ടാർപോളിനു മുകളിലേക്കായിരുന്നു.

മൊബൈൽ ടാർപോളിനു മുകളിൽ വീഴുന്ന ശബ്ദം കേട്ട് മാങ്ങയാണെന്ന് തെറ്റിദ്ധരിച്ച് എടുക്കാൻ വേണ്ടി ഓടി വന്ന അയൽവാസിയുടെ ഭാര്യ കാല് പിണച്ച് വീണപ്പൊ താങ്ങിയെടുത്തു ആശുപത്രീ കൊണ്ടുപോകാൻ ഭാര്യ തന്നെ ഓടിച്ചെല്ലേണ്ടി വന്നതിനാൽ പിന്നെ വീട്ടിൽ പ്രശ്നം ഒന്നും ഉണ്ടായില്ലാ എന്ന് മാത്രം.

അതു കൊണ്ട് മറ്റൊരു സീനിനു കൂടി ഈയുള്ളവന് ധൈര്യമില്ലാത്തതിനാൽ ചാറ്റിങ്ങും ചീറ്റിങ്ങുമൊക്കെ വെറും ടൈപ്പിങ്ങു മാത്രമായി.
ഞാനാണെങ്കി ടൈപ്പ് ചെയ്താൽ അത്യാവശ്യം പഞ്ചസാര കലർന്ന സാഹിത്യം കടന്നു വരുമെന്നതിനാൽ സൂക്ഷ്മതക്കു വേണ്ടി അതൊക്കെ വെട്ടിയൊഴിവാക്കി വീണ്ടും തപ്പിത്തടഞ്ഞ് എഴുതി വരുമ്പോഴേക്കും അവള് ഒരു നാല് ദോശയെങ്കിലും ചുട്ടിട്ടുണ്ടാകും.

അങ്ങനെ പറയാനുള്ളത് മുഴുവൻ പറയാതെ വഴിവക്കിൽ തന്നെ തപ്പിത്തടഞ്ഞ് നിൽക്കുന്ന സമയത്താണ് ഭാര്യയുടെ സ്കൂൾ മീറ്റിങ്ങ്.

അങ്ങിനെ മൂന്ന് മണിക്ക് കുറച്ച് മുമ്പ് ഉറങ്ങുകയാണെന്ന വ്യാജേന കണ്ണടച്ച് കിടന്നെങ്കിലും അറിയാതെ ഒന്ന് മയങ്ങിപ്പോയി.
പക്ഷേ, ആഗ്രഹം പോലെ തന്നെ മൂന്ന് മണിക്ക് പത്ത് മിനിറ്റു മുമ്പ് തന്നെ ഞാൻ ഉണർന്നു.

വേഗം പോയി മുഖം കഴുകി മുടിയൊക്കെ ചീകി പൗഡറൊക്കെയിട്ടു സുന്ദരക്കുട്ടപ്പനായി മൊബൈലുമെടുത്തു കോലായിലേക്കോടി.
അവിടെയാകുമ്പൊ സ്കൂൾ മീറ്റിങ്ങിനു പോയ ഭാര്യ തിരിച്ചു വരുമ്പൊ കാണുകയും ചെയ്യാം വീഡിയോ നല്ല ക്ലിയറായി കിട്ടുകയും ചെയ്യും.

അങ്ങനെ കൃത്യം മൂന്ന് മണിക്ക് തന്നെ ഒരു ഹായ് വിട്ട് അവൾ ഓൺലൈനിലുണ്ടെന്ന് ഉറപ്പു വരുത്തി വീഡിയോ ചാറ്റിലേക്ക് കടന്നതും പിന്നിലൊരനക്കം.

തിരിഞ്ഞു നോക്കിയപ്പോൾ ഭാര്യയുണ്ട് പിന്നിൽ ഭദ്രകാളിയേപ്പോൽ നിൽക്കുന്നു.

ഫോണിലെ മെസ്സഞ്ചറിൽ അവളുടെ മുഖം തെളിഞ്ഞതും ഞാൻ സ്ക്രീൻ പൊത്തിപ്പിടിച്ചു തിരിഞ്ഞു നിന്നു ഭാര്യയോട് ചോദിച്ചു.
” സ്കൂളിൽ പോയില്ലെ” ചോദിച്ചതും ഭാര്യ ഫോൺ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു.

ഭാഗ്യം എന്നല്ലാതെന്തു പറയാൻ,.

എൻ്റെ സ്ക്രീൻ പൊത്തിപ്പിടിക്കലിലും ഭാര്യയുടെ വലിയിലും വാട്സാപ്പിൻ്റെ നോട്ടിഫിക്കേഷനിൽ വിരൽ തൊട്ടു.നോട്ടിഫിക്കേഷൻ വന്നത് തടി കൂട്ടാതെ തീറ്റ എങ്ങനെ വർദ്ധിപ്പിക്കാം,,, സോറി, തീറ്റ കുറക്കാതെ തന്നെ എങ്ങിനെ തടി കുറയ്ക്കാം എന്ന ഫിസിക്കൽ ട്രയിനർ മാഡം സൂസുവിൻ്റെ ഗ്രൂപ്പ് വീഡിയോ ചാറ്റിൻ്റെ രണ്ടാം സെഷനിലേക്കായിരുന്നു.

ഹൊ! ഇതായിരുന്നോ എന്ന ഭാവത്തിൽ ഭാര്യ ഫോൺ തിരിച്ചു തന്നപ്പൊ രക്ഷപ്പെട്ടത് ഫോണും ഞാനും അയൽവാസിയുടെ ടാർപോളിന്നും ഒക്കെയായിരുന്നു.

അല്ലെങ്കിൽ കാണാമായിരുന്നു പൊടിപൂരം.

ഇതാണ് കാള പെറ്റു എന്ന് കേട്ടാൽ കയറെടുത്താലുള്ള അവസ്ഥ.

അന്ന് സ്കൂൾ മീറ്റ് ഓൺലൈനിലായിരുന്നു സൂർത്തുക്കളെ.

ഹുസൈൻ എം കെ

Post Views: 29
3
Hussain MK

3 Comments

  1. സെബി ജോസഫ് on January 21, 2024 5:02 PM

    രസകരമായി വായിച്ചു.

    Reply
  2. Lekha Justin on January 20, 2024 10:53 AM

    pwoli 😂😂😂

    Reply
  3. Sreeja Vijayan on January 20, 2024 9:57 AM

    😄😄

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.