Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മച്ചിയുടെ പൊന്നു മക്കൾക്ക്
അനുഭവം ഓർമ്മകൾ ബന്ധങ്ങൾ സ്ത്രീ

അമ്മച്ചിയുടെ പൊന്നു മക്കൾക്ക്

By Sreeja VijayanJanuary 26, 2024Updated:February 1, 202425 Comments2 Mins Read575 Views
Bookmark Now
Please login to bookmark Close

No account yet? Register

മഞ്ഞ നിറമുള്ള കടലാസ്. അതിൽ നീലയോ കറുപ്പോ മഷിയിൽ ഉരുണ്ട അക്ഷരങ്ങൾ.ദൂരേ ദൂരേ ഒരു മണലാരണ്യത്തിൽ നിന്ന് ഒരമ്മ തന്റെ കുഞ്ഞുങ്ങൾക്ക് എഴുതുന്ന ആ കത്തിൽ ഏറ്റവും അധികം ആവർത്തിക്കുന്ന വാക്ക് ദൈവം എന്നതായിരുന്നു.
ദൈവം – ആ വിശ്വാസം ഒരേ സമയം ആശ്രയവും ആശ്വാസവും ആനന്ദവുമായിരുന്നു അവർക്ക്. രണ്ടു കൊച്ചു പെൺകുട്ടികളേയും അവരുടെ അപ്പയേയും ഒരേഴാം ക്ലാസ്സുകാരിയെ ഏൽപ്പിച്ചു ജീവിതമാർഗ്ഗം തേടി ഗൾഫിലേക്ക് പറക്കുകയെന്ന സഹാസത്തിനു അവർക്കുള്ള ഏക ധൈര്യവും ദൈവം തന്നെയായിരുന്നു. അതെ ദൈവം നോക്കിക്കൊള്ളും ദൈവം ഉണ്ടല്ലോ.ഒരു വ്യാകരണ ക്ലാസ്സിലെ അധ്യാപികയെ പോലെ ആ വാക്യം പല ഘടനയിൽ പറഞ്ഞു അവർ സ്വയം ധൈര്യം നൽകി.
ഞാനീ എഴുതുന്നത് എന്റെ അടുത്തസുഹൃത്തിന്റെ അമ്മയെ കുറിച്ചാണ്.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവൾ അടുത്തുള്ള “ലൂർദ് മേരി”യിൽ നിന്ന് ഞങ്ങളുടെ സെന്റ് ജോസഫ് സ്കൂളിലേക്ക് ചേർന്നത്.. ഏഴാം ക്ലാസ്സു വെരെ ലൂർദിൽ. അത് കഴിഞ്ഞ് എട്ടു മുതൽ സെന്റ് ജോസഫിലെ “ഇ” ,”എഫ് “ഡിവിഷനുകളിൽ. അതായിരുന്നു സാധാരണ ലൂർദ് മേരി വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ്. അവളുടെ കാര്യത്തിൽ അത് നേരെത്തെയാകാനുള്ള കാരണവും അമ്മയുടെ അപ്രതീക്ഷിത പ്രവാസമായിരുന്നു.
ഉച്ചയൂണ് സമയത്ത് ഉരുട്ടിയരച്ച തേങ്ങാ ചമ്മന്തിയ്ക്കും, മോരുകറിയ്ക്കുമൊപ്പം ഞങ്ങളെല്ലാം പങ്കു വെയ്ക്കുന്നത് ചിത്രഹാറിന്റെയോ “ഏക്സേ ബഡ്ക്കാർ ഏക്കി”ന്റെയോ വിശേഷങ്ങളാണെങ്കിൽ അവൾക്ക് പറയാനുള്ളത് അരി വെന്ത് കിട്ടാനുള്ള പാടിനെക്കുറിച്ചോ, മീൻ വെട്ടിയപ്പോൾ കൈയ്യിലുണ്ടായ മുറിവിനെക്കുറിച്ചോ ആയിരിക്കും. അതുമല്ലെങ്കിൽ കാശിന്റെ കാര്യത്തിൽ അപ്പായുമായുണ്ടായ “കശപിശ”യോ കുഞ്ഞനിയത്തിയുടെ അംഗന വാടിയിൽ പോകാനുള്ള മടിയേക്കുറിച്ചോ ആയിരിക്കും.
അനിയത്തിമാരിൽ മൂത്തവൾ -നാലാം ക്ലാസുകാരി -അടുക്കളയിൽ അവളുടെ സഹായിയായിരുന്നു. അപ്പായും അടുക്കള പണിയ്ക്ക് മക്കൾക്കൊപ്പം കൂടുന്ന പാവമായിരുന്നു. പക്ഷെ ഒരു പ്രവാസി സ്ത്രീയുടെ ഭർത്താവ് നേരിടേണ്ടി വരുന്ന ചില ചോദ്യങ്ങളുണ്ട്.
അത് ആ മനുഷ്യനെ അസ്വസ്ഥമാക്കി യിരുന്നു. മദ്യമെന്നത് ഏത് അസ്വസ്ഥതയേയും മറി കടക്കാനുള്ള മരുന്നാണല്ലോ. അതെ കുടിക്കുന്നവർക്ക് ഉന്മാദവും, അവരെ സ്നേഹിക്കുന്ന മനുഷ്യർക്ക് വിഷാദവും നൽകുന്ന വിചിത്രരാസവസ്തു.
അതുകൊണ്ട് തന്നെ അപ്പ അറിഞ്ഞാൽ കുഴപ്പമാകുന്ന ചില സാമ്പത്തിക രഹസ്യങ്ങൾ പങ്കു വെയ്ക്കുവാൻ വേണ്ടിയാണു അമ്മ അവൾക് സ്കൂളിലെ അഡ്രസ്സിൽ കത്തെഴുതിയിരുന്നത്. അത് ആദ്യം ടീച്ചർമാർ പൊട്ടിച്ചു വായിക്കും. ഉച്ചയ്ക്ക് കത്ത് കൈപ്പറ്റുവാൻ വേണ്ടി സ്റ്റാഫ്‌ റൂമിൽ ചെല്ലുമ്പോൾ അവളെ കാത്തിരിക്കുന്ന ചില ചോദ്യങ്ങളുണ്ട്.
“അമ്മച്ചിയ്ക്കെന്താ ഗൾഫിൽ പണി?”
“എത്ര നാളായി പോയിട്ട് ”
“അതെന്താ അപ്പന് പണിയൊന്നുമില്ലേ ”
എന്തൊക്ക ചോദ്യങ്ങൾ.
ഉത്തരങ്ങൾ സീല് വെച്ച സദാചാര കവറിനുള്ളിലുണ്ട്.

ഇന്നും ആ ചോദ്യങ്ങൾ കാലഹരണപെട്ടിട്ടില്ല. ഗൾഫിൽ “കിടന്ന്” അധ്വാനിക്കുന്ന ഭാര്യയെ കുറിച്ച് വീമ്പു പറയുന്ന, നീ വക്കച്ചന് എന്ത് വേണമെങ്കിൽ കൊടുത്തോ എന്ന് അനുവാദം കൊടുക്കുന്ന, ഭർത്താക്കന്മാർ നമ്മുടെ സിനിമകളിൽ ഇപ്പോഴുമുണ്ടല്ലോ. എത്ര നിഷ്കളങ്കമാണല്ലേ ഈ തമാശകൾ.
അന്നത്തെ ഏഴാം ക്ലാസുകാരി ഇന്ന് നാലു മക്കളുടെ അമ്മയാണ്. നല്ല ഒന്നാന്തരം വീട്ടമ്മ. കുറച്ചു നേരം സംസാരിക്കുമ്പോൾ തന്നെ നമ്മിലേക്ക് പോസിറ്റിവിറ്റി വാരി ചൊരിയുന്നവൾ. അനിയത്തിമാർ വിവാഹിതരും ഉദ്യോഗസ്ഥരുമാണിപ്പോൾ. വീട്ടിൽ അമ്മയില്ലാത്തത് ഒരു അവസരമായി എടുക്കാതെ അതൊരു ഉത്തരവാദിത്വമായി കണ്ടു ആ കുഞ്ഞുങ്ങൾ പഠിച്ചു. ജീവിച്ചു. അമ്മയുടെ പ്രവാസം ഇപ്പോഴും അവസാനിച്ചിട്ടില്ല. മൂന്ന് വിവാഹങ്ങൾ. പേരക്കുട്ടികളുടെ ജനനം. പിന്നെ വീട് പണി. അങ്ങനെ അങ്ങനെ കാരണങ്ങളൾക്കാണോ പഞ്ഞം.

പെൺപ്രവാസം എന്ന വാക്ക് വായിച്ചപ്പോൾ തന്നെ എന്റെ മനസ്സിലേക്ക് മഞ്ഞ കടലസിലെ കുഞ്ഞക്ഷരങ്ങൾ തെളിഞ്ഞു വന്നു.ഓരോ എഴുത്തിന്റെയും തുടക്കം ഇങ്ങനെയായിരുന്നു.

“അമ്മച്ചിയുടെ പൊന്നു മക്കൾക്ക് ”

#എന്റെരചന

#പെൺപ്രവാസം

Post Views: 31
12
Sreeja Vijayan
  • Website

അവനവൻ തുരുത്തിലേ എഴുത്തുകാരി

25 Comments

  1. viju on January 30, 2024 9:30 AM

    നല്ല എഴുത്ത്, കൂടുതൽ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ

    Reply
    • Sreeja Vijayan on January 30, 2024 10:21 AM

      Thanks viju

      Reply
  2. Dani daniel on January 28, 2024 9:34 AM

    ഒരു പാട്സന്തോഷം
    നിൻറെ മനസിൽ എൻ്റെ സ്ഥാനം

    Reply
    • Sreeja Vijayan on January 29, 2024 5:31 PM

      Daneee ❤️❤️

      Reply
    • Deena rejith on January 29, 2024 6:00 PM

      ചേച്ചി നന്നായി എഴുതി❤️🥰

      Reply
  3. Nafs nafs on January 27, 2024 11:31 AM

    നന്നായെഴുതി ശ്രീജാ . വായന മനസ്സിലൊരു വിങ്ങൽ അവശേഷിപ്പിക്കുന്നു. 💔👏👏👏

    Reply
    • SHEEJA VIJAY on January 29, 2024 5:49 PM

      🌹🌹🌹

      Reply
  4. Sreeja Vijayan on January 27, 2024 8:27 AM

    ❤️❤️❤️❤️❤️

    Reply
    • Deena rejith on January 29, 2024 6:00 PM

      ചേച്ചി നന്നായി എഴുതി❤️🥰

      Reply
  5. Priyesh Varghese on January 26, 2024 9:33 PM

    😍

    Reply
    • Sreeja Vijayan on January 27, 2024 8:27 AM

      ❤️❤️❤️

      Reply
    • Sobhanarayanasharma on January 29, 2024 1:32 PM

      Top എഴുത്ത് ..ശ്രീജാ ..ചുരുങ്ങിയ വാക്കുകളിൽ …മനോഹരമായി എഴുതി 👌👌👍🌹♥️🙏
      .

      Reply
  6. Simble sebastian on January 26, 2024 4:48 PM

    നന്നായിട്ടുണ്ട് 💜

    Reply
    • Shreeja R on January 27, 2024 1:24 PM

      നന്നായെഴുതി

      Reply
  7. Neethu on January 26, 2024 3:52 PM

    നന്നായി എഴുതി 👍🏻❤️

    Reply
    • Sreeja Vijayan on January 26, 2024 4:15 PM

      ❤️

      Reply
    • Deena rejith on January 29, 2024 6:01 PM

      ചേച്ചി നന്നായി എഴുതി, ഇതു എന്റെ അമ്മയുടെ ഞങ്ങളുടെ കഥ ❤️🥰

      Reply
  8. Silvy on January 26, 2024 3:48 PM

    എന്തൊരു കഥ ശ്രീജ… കഥയും എഴുത്തും ഉള്ളിനെ പൊള്ളിക്കുന്നു 👌👌👌

    Reply
    • Sreeja Vijayan on January 27, 2024 8:27 AM

      ❤️❤️❤️

      Reply
    • Surya on January 27, 2024 8:42 PM

      Super നന്നായി എഴുതി

      Reply
  9. Jaya on January 26, 2024 3:34 PM

    ശ്രീജ, നന്നായിട്ടുണ്ട് കേട്ടോ. ഒരുപാട് നാളുകൾക്കു ശേഷം momspresso വായിക്കുവാ. 🥰❤️

    Reply
  10. Vimitha on January 26, 2024 3:17 PM

    പെൺപ്രവാസം എന്ന് പറയുമ്പോഴേ നീട്ടി ഒരു മൂളൽ കേൾക്കാം. ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്നതിന്റെ ഓഹരി പറ്റാൻ ആൺപ്രവാസികളെക്കാൾ ആൾക്കാർ പെൺ പ്രവാസിക്ക് ആയിരിക്കും.

    Reply
  11. Sabira latheefi on January 26, 2024 3:12 PM

    ശ്രീജയുടെ കൂട്ടുകാരിക്കൊരു സല്യൂട്ട് ❤️❤️.

    Reply
  12. amalfermis on January 26, 2024 3:10 PM

    മനോഹരമായ രചന. ആണ് പോകുമ്പോൾ പ്രവാസം ത്യാഗവും പെണ്ണ് പോകുമ്പോൾ നാട്ടുകാർക്ക് ജിജ്ഞാസയും. നന്നായെഴുതി ശ്രീ. എഴുത്ത് തുടരുക.

    Reply
    • Sreeja Vijayan on January 26, 2024 3:11 PM

      ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.