നിങ്ങൾ പാവാട വിസ എന്ന് കേട്ടിട്ടുണ്ടോ? വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ വഴി അവരുടെ അവരുടെ ജീവിതപങ്കാളികൾക്ക് ലഭിക്കുന്ന വിസയാണ് പാവാട വിസ. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ നല്ലൊരു സംഭാവന നൽകിയിട്ടുള്ളതാണ് ഈ വിസ. കോട്ടയം ഇന്നത്തെ കോട്ടയമായതിനു പിന്നിൽ, പാലായും തിരുവല്ലയും കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ഇടം പിടിച്ചതിൽ, സ്വന്തം ദിശ തേടി സ്വയം പറന്ന മാലാഖമാരുടെ പങ്ക് വലുതാണ്. എന്നിട്ടും ഒരു പരിഹാസമുണ്ട് ആ പേരിന്. മുദ്ര ശ്രദ്ധിക്കണം- സ്ത്രീകൾ വഴി ലഭിക്കുന്ന വിസയെ പാവാട വിസ ആകുന്നുള്ളൂ. വിദേശത്ത് ജോലിയുള്ള പുരുഷൻ അവന്റെ ഭാര്യയെ കൊണ്ടുപോകുന്നത് പാന്റ് വിസയിലോ ഷർട്ട് വിസയിലോ അല്ല. ഒരു സ്ത്രീ തന്റെ ബുദ്ധിശക്തിയും കഠിനാധ്വാനം കൊണ്ട് നേടിയെടുക്കുന്ന ജീവിത പുരോഗതി അങ്ങനെതന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് നമ്മുടെ പൊതുബോധത്തിന്. ഇത് പറയാൻ കാരണം വിമാനപകടത്തിൽ മരിച്ച രഞ്ജിതയെക്കുറിച്ച് തഹസിൽദാർ എഴുതിയ കമന്റ് കണ്ടതുകൊണ്ടാണ്. ( ടിയാൻ ഒരു ആസ്ഥാന കമന്റ തൊഴിലാളിയാണെന്നും ഇതിനേക്കാൾ…
Author: Sreeja Vijayan
“നീയറിഞ്ഞോ വാസുവൻ കൊച്ചേട്ടൻ ചത്തു. അമ്പലക്കുളത്തിന്റെ പടിയിൽ ചത്തു കിടക്കുന്നു. മനസ്സിലായില്ലേ നിന്റെ അച്ഛമ്മ യുടെ പഴയ സംബന്ധക്കാരൻ. ” അത് പറയുമ്പോൾ സജിത്തിന്റെ മുഖത്തൊരു പരിഹാസച്ചിരി കാണാമായിരുന്നു. ഇന്നത്തേക്ക് അവർക്ക് അമ്മയ്ക്കും മോനും ഉള്ളതായി. എന്നെ പരിഹസിക്കുമ്പോൾ ഈ മനുഷ്യന്റെ മുഖത്ത് വിരിയുന്ന സംതൃപ്തി വേറെ ഒരു കാര്യം ചെയ്യുമ്പോഴും കാണാറില്ല. അച്ഛമ്മ മരിച്ചിട്ട് ഇപ്പോൾ മൂന്നു മാസമായി. വർഷങ്ങളായി കിടപ്പിലായിരുന്നു. അവരുടെ മരണദിവസവും സജിത്തിന്റെ അമ്മ അടക്കി പിടിച്ച ചിരിയോടെ ചോദിച്ചിരുന്നു “നിന്റെ അച്ഛമ്മയുടെ ഭർത്താവ് വന്നോടി”. ആ മനുഷ്യൻ അച്ഛമ്മയുടെ ജീവിതത്തിലേക്ക് വരുന്നത് അവരുടെ മുപ്പതുകളിലാണ്. അപ്പോൾ അയാൾക്ക് പ്രായം വെറും പതിനെട്ടു വയസ്സ്. എന്റെ അച്ഛനേക്കാളും വെറും നാലു വയസ്സിന്റെ മൂപ്പ്. എന്റെ അച്ഛന്റെ അച്ഛൻ, അച്ഛമ്മയ്ക്ക് മൂന്നു മക്കളെ സമ്മാനിച്ച ശേഷം സന്യാസിയ്ക്കാൻ പോയ ഒരു പരമ സാത്വികൻ ആയിരുന്നു. ഒരു വലിയ വീടിന്റെ ചായ്‌പ്പിൽ വാടകക്കാരിയായി, മൂന്നു മക്കളുമായി കഴിഞ്ഞു കൂടിയ അച്ഛമ്മയ്ക്ക്…
കവിത – ശ്രീജാ വിജയൻ നിരത്തിലെ വീടുകളിൽ ആദ്യം ചിരിക്കുന്ന അവളുടെ അടുക്കള ജനലിനെ നോക്കി അയലത്തെ പൂവൻ കൂവി ചമ്മാറുണ്ട്. അരിക്കലം വാർത്ത്, മോരിൽ കടുക് വറുത്തിട്ട്, അരിഞ്ഞ പയറൊന്ന് അടുപ്പത്തു കയറ്റി, അതിനിടയിലൊന്ന് കുളിച്ചെന്നുവരുത്തി അതിദ്രുത മോടുന്ന അടുക്കളക്ലോക്കിൻ സൂചി അവളോടൊപ്പമെത്താൻ ഒരു മാത്ര കിതയ്‌ക്കാറുണ്ട്. ഉറങ്ങാതെ ഉണർന്നവളെ കുറിച്ചു ഉറങ്ങുന്നവർ ഉണരുമ്പോൾപറയുന്ന കുറ്റം കേട്ട് ഊണ്‌കലം മുഖം വീർപ്പിക്കാറുണ്ട്. “അതു സാരമില്ല പെണ്ണെ അവരാരുമല്ല പെണ്ണേയെന്നു” ആകാശചരുവിലെ അച്ഛനില്ലാ നക്ഷത്രം അവളെ ആശ്വസിപ്പിക്കാറുണ്ട്. പാൽക്കാരൻ, പത്രക്കാരൻ, എന്നിങ്ങനെ ആൺസമയം മാത്രമുള്ള പുലർ ഘടികാരത്തിൽ അവൾ വേറിട്ടൊരു പെൺ സമയമാകാറുണ്ട്. ആരോഗ്യനടത്തക്കാരുടെ ഇടയിൽ ക്കൂടിപോകുന്ന ആദ്യ ബസ്സിനുള്ളിൽ അന്ധന്റെ സീറ്റിൽ അവൾക്കൊപ്പം അവളുടെ അടുക്കളയും കയറാറുണ്ട്. “കലമടച്ചൊ പെണ്ണെ കറി കരിഞ്ഞോപെണ്ണെ?”യെന്ന് അതവളെ കണ്ണൂരുട്ടി പേടിപ്പിക്കാറുണ്ട്. പതുക്കെ തുടങ്ങി പെരുക്കത്തിലെത്തുന്ന തിരക്കു തയമ്പകയിൽ അവളങ്ങലിഞ്ഞു ചേരാറുണ്ട്. ഒഴുക്ക് നിലച്ചൊരു വാഹനപ്പുഴയ്ക്കുള്ളിൽ പെട്ട് അവളിലെ അവളങ്ങ് മരിച്ചു പോകാറുണ്ട്. അടിവയർ…
ഞാനൊരു പ്രതിമയാണ്. “ലാഫിംഗ് ബുദ്ധ” എന്നതാണ് പ്രതിമകൾക്കിടയിൽ എന്റെ ജാതി. സ്വന്തം ഉടമസ്ഥന്റെ ഭാവി ഐശ്വര്യപൂർണ്ണമാക്കുകയെന്നതാണ് ഞങ്ങളുടെ സമുദായക്കാരുടെ കുലത്തൊഴിൽ. ചൈന എന്ന സമ്പന്നരാജ്യത്തിന്റെ എല്ലാ ഐശ്വര്യത്തിനും കാരണം എന്നെപ്പോലുള്ളവരാണെന്നു മനസ്സിലാക്കിയ ലോകജനത ഞങ്ങളെ സഹർഷം സ്വീകരണമുറിയിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. അല്ല, പ്രതിമകൾക്കു സംസാരിക്കാനുള്ള കഴിവുണ്ടോ? അതാണോ നിങ്ങളുടെ സംശയം? രണ്ടു കൈയും മേലോട്ട് ഉയർത്തി കുടവയറും താങ്ങിനിൽക്കുന്ന എനിക്ക് ഐശ്വര്യം കൊണ്ടുവരാൻ പറ്റുമെങ്കിൽ സംസാരിക്കാനും സാധിക്കും മാഷേ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനുപമയുടെ, നഗരത്തിലെ കൺസൾട്ടിംഗ് റൂമിൽ തെക്കുകിഴക്കു ഭാഗത്ത് വടക്കോട്ടു ദർശനമായിട്ടാണ് ഞാൻ നിന്നിരുന്നത്. ആ റൂമിന്റെ വടക്കുവശത്ത് ഒരു കോഫിഷോപ്പുണ്ടായിരുന്നു. നഗരത്തിലെ പ്രണയജോഡികൾക്കു പ്രിയപ്പെട്ട ഒന്ന്. അതിനാൽതന്നെ അവിടെനിന്നുള്ള കാഴ്ചകൾ ആസ്വാദ്യമായിരുന്നു. പക്ഷേ, പെട്ടെന്നാണ് അനുപമ ഓഫീസ്റൂം വീട്ടിലെ ഈ മുറിയിലേക്കും എന്നെ ഈ മേശപ്പുറത്തേക്കും മാറ്റിസ്ഥാപിച്ചത്. കാര്യം ബുദ്ധനൊക്കെയാണെങ്കിലും ഇങ്ങനെ ഒരു സ്ഥലംമാറ്റം ഞാൻ സ്വപ്നത്തിൽപ്പോലും കണ്ടില്ല. അല്ലെങ്കിലും മറ്റുള്ളവരുടെ മനസ്സിനെക്കുറിച്ചും ഭാവിയെക്കുറിച്ചും വാചകമടിക്കുന്ന പലരും സ്വന്തം ജീവിതം…
സമയസൂചി പിന്നോട്ട് തിരിച്ച് ഒന്ന് കൂടി സ്കൂളിൽ പോകണം. ജീവതമെന്നാൽ സുഖ സുതാര്യ വെളുപ്പും ദുഃഖത്തിന്റെ കടുപ്പവുമാണെ ന്നോർത്തുകൊണ്ട് യൂണിഫോമിടണം. പെണ്ണായതു കൊണ്ട് ഇഷ്ടമില്ലായ്മയെ വരിഞ്ഞു മുറുക്കി കെട്ടി പിങ്ക് റിബ്ബൻ കൊണ്ടലങ്കരിക്കണം. ആത്മ വിശ്വാസത്തിന്റെ ആദ്യ പാഠം പഠിപ്പിച്ച സിസിടി യാത്രക്കാരിയാകണം. വെളുത്ത് തേഞ്ഞൊരു പത്ത്പൈസത്തുട്ട്. ഉത്തരവാദിത്വ ബോധത്തിന്റെ ആദ്യ കൈയ്യൊപ്പ്. കണക്കിന്റെ കടുപ്പ പട്ടാണി തുപ്പിക്കളഞ്ഞു മലയാളപദ്യത്തിന്റെ അല്ലിനാരങ്ങാ നുകരണം. പുഴുങ്ങിയ ചെറുപയർ മണമുള്ള ഉച്ചനേരങ്ങളിൽ എന്റെ രഹസ്യനെല്ലിക്കാചമ്മന്തി അവൾക്ക് കൊടുത്തിട്ട് അവളിൽ നിന്ന് എന്തെങ്കിലും അടർത്തിയെടുക്കണം. ഗോവണി താഴെ നിന്ന് ഒരു നോട്ടത്തിന്റെ പാരിസ് മിടായി വാങ്ങണം. ഇതിനോളം മധുരമുള്ളതൊന്നും ജീവിതത്തിൽ ഉണ്ടായിട്ടിട്ടല്ല എന്നു അവനോട് കുറ്റസമ്മതം നടത്തണം. ഭൂതത്തിന്റെ പേടിയില്ലാതെ ഭാവിയുടെ ആകുലതകളില്ലാതെ വർത്തമാനത്തിലലിയണം. എന്നിട്ടെന്നിട്ടെന്നിട്ട്, അത്രമേൽ മധുരമുള്ളയെന്നേ അതിലേറെ മണമുള്ളൊരേന്നെ അവിടെ മറന്നുവെച്ചുതിരിഞ്ഞു നടക്കണം. തിരിച്ചാരും വിളിക്കില്ലായെന്നറിയാമെങ്കിലും തിരികെ നടക്കാനാവില്ലെന്നറിയാമെങ്കിലും ഇടയ്ക്കിടെ ഇതൊക്കെയോർത്ത് ഒരു കൊതി പായസമുണ്ടാക്കണം. … ❤Sreeja❤…..
മഞ്ഞ നിറമുള്ള കടലാസ്. അതിൽ നീലയോ കറുപ്പോ മഷിയിൽ ഉരുണ്ട അക്ഷരങ്ങൾ.ദൂരേ ദൂരേ ഒരു മണലാരണ്യത്തിൽ നിന്ന് ഒരമ്മ തന്റെ കുഞ്ഞുങ്ങൾക്ക് എഴുതുന്ന ആ കത്തിൽ ഏറ്റവും അധികം ആവർത്തിക്കുന്ന വാക്ക് ദൈവം എന്നതായിരുന്നു. ദൈവം – ആ വിശ്വാസം ഒരേ സമയം ആശ്രയവും ആശ്വാസവും ആനന്ദവുമായിരുന്നു അവർക്ക്. രണ്ടു കൊച്ചു പെൺകുട്ടികളേയും അവരുടെ അപ്പയേയും ഒരേഴാം ക്ലാസ്സുകാരിയെ ഏൽപ്പിച്ചു ജീവിതമാർഗ്ഗം തേടി ഗൾഫിലേക്ക് പറക്കുകയെന്ന സഹാസത്തിനു അവർക്കുള്ള ഏക ധൈര്യവും ദൈവം തന്നെയായിരുന്നു. അതെ ദൈവം നോക്കിക്കൊള്ളും ദൈവം ഉണ്ടല്ലോ.ഒരു വ്യാകരണ ക്ലാസ്സിലെ അധ്യാപികയെ പോലെ ആ വാക്യം പല ഘടനയിൽ പറഞ്ഞു അവർ സ്വയം ധൈര്യം നൽകി. ഞാനീ എഴുതുന്നത് എന്റെ അടുത്തസുഹൃത്തിന്റെ അമ്മയെ കുറിച്ചാണ്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവൾ അടുത്തുള്ള “ലൂർദ് മേരി”യിൽ നിന്ന് ഞങ്ങളുടെ സെന്റ് ജോസഫ് സ്കൂളിലേക്ക് ചേർന്നത്.. ഏഴാം ക്ലാസ്സു വെരെ ലൂർദിൽ. അത് കഴിഞ്ഞ് എട്ടു മുതൽ സെന്റ് ജോസഫിലെ…
ഓർമ്മകൾ അച്ചാറിട്ടു വെയ്ക്കുമ്പോൾ കണ്ണീരുപ്പ് ചേർത്താൽ ഒരു പാട് കാലമിരിക്കും. എങ്കിലും ലേശം മധുരം ചേർന്നതാണ് ഇടയ്‌ക്കൊന്ന് രുചിയ്ക്കുവാനിഷ്ടം. വെറുപ്പിന്റെ പൂപ്പൽ വീണവ ഉപേക്ഷിക്കുന്നതാണ് നല്ലത്! രക്ത സമ്മർദ്ദം കൂട്ടുമെങ്കിലും, മസാലയിൽ ആഡംബര സ്നാനം ചെയ്ത മാംസത്തിനരികിലും രുചി വൈവിധ്യമുള്ള ജീവിതത്തിന്റെ തൂശനിലത്തുമ്പത്തും ഇല്ലായ്മയുടെ വറ്റ് തിരച്ചിലിനിടയിലും ഇത്തിരി അച്ചാർ നല്ലതാണ്. വൈകാരികതയുടെ വിനാഗിരി ചേർന്ന എരിവോർമ്മത്തുണ്ട്.
കാതൽ the core കണ്ടു. അതിലെ ഓമന നമ്മളെ പോലൊന്നുമല്ല പെണ്ണുങ്ങളേ!! ഭർത്താവ് തന്നെ അവഗണിക്കുമ്പോൾ ഉച്ചത്തിൽ കരയില്ല. നേർത്ത ഒരു പ്രതിഷേധം പോലുമില്ല. തന്റെ ജീവിതം തകർത്ത പങ്കാളിയോടോ അയാളുടെ അച്ഛനോട് പോലും അവൾക്ക് ദേഷ്യമില്ല. തന്റെ ജീവിതത്തേക്കുറിച്ച് അവൾ ആകെ പരാതി പറയുന്നത് അവളുടെ അച്ഛനോട് മാത്രമാണ്. അത് സഹോദരൻ പോലുമറിഞ്ഞില്ല.അത്രയ്ക്ക് ദുർബലമായിരുന്നു അവളുടെ പരാതി അത് മാത്രമല്ല ഡിവോഴ്സ് കഴിഞ്ഞു പുതിയ പങ്കാളിയെ കണ്ടെത്തുമ്പോൾ പോലും അവൾക്ക് മാത്യുവിന്റെ സപ്പോർട്ടും അനുഗ്രഹവും വേണം. അതാണ് പെണ്ണ്! അടക്കവും ഒതുക്കവും ഉള്ളവൾ.മിക്കവാറും മാത്യുവിനു വല്ല ജലദോഷപ്പനി വന്നാൽ ഓമന ഓടിയെത്തുമായിരിക്കും.നമ്മുടെ കുടുംബവിളക്കിലെ സുമിത്രേച്ചിയെ പോലെ ഇതു സ്വവർഗപ്രണയത്തെ ക്കുറിച്ച് പറയുന്ന സിനിമയാണ്. പക്ഷെ അത്തരം ബന്ധങ്ങളുടെ മനോഹാരിതയല്ല മറിച്ച് നിസ്സഹായാവസ്ഥയാണ് കാണിക്കുന്നത്. തങ്കനും മാത്യുവുമായുള്ള അടുപ്പം നമ്മുക്ക് മനസ്സിലാക്കി ത്തരുന്നത് തങ്കന്റെ ചില മുഖഭാവങ്ങൾ മാത്രമാണ്. ആ രംഗങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ ഒരു ഡോക്യുമെന്ററി ആയി പോയേനേ.തങ്കനെ…
