Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബുദ്ധൻ കരയുന്നു
കഥ ജീവിതം പ്രണയം ബന്ധങ്ങൾ വിവാഹം

ബുദ്ധൻ കരയുന്നു

By Sreeja VijayanAugust 3, 2024Updated:August 27, 202420 Comments5 Mins Read165 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാനൊരു പ്രതിമയാണ്. “ലാഫിംഗ് ബുദ്ധ” എന്നതാണ് പ്രതിമകൾക്കിടയിൽ എന്റെ ജാതി. സ്വന്തം ഉടമസ്ഥന്റെ ഭാവി ഐശ്വര്യപൂർണ്ണമാക്കുകയെന്നതാണ് ഞങ്ങളുടെ സമുദായക്കാരുടെ കുലത്തൊഴിൽ. ചൈന എന്ന സമ്പന്നരാജ്യത്തിന്റെ എല്ലാ ഐശ്വര്യത്തിനും കാരണം എന്നെപ്പോലുള്ളവരാണെന്നു മനസ്സിലാക്കിയ ലോകജനത ഞങ്ങളെ സഹർഷം സ്വീകരണമുറിയിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്.

അല്ല, പ്രതിമകൾക്കു സംസാരിക്കാനുള്ള കഴിവുണ്ടോ? അതാണോ നിങ്ങളുടെ സംശയം? രണ്ടു കൈയും മേലോട്ട് ഉയർത്തി കുടവയറും താങ്ങിനിൽക്കുന്ന എനിക്ക് ഐശ്വര്യം കൊണ്ടുവരാൻ പറ്റുമെങ്കിൽ സംസാരിക്കാനും സാധിക്കും മാഷേ.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനുപമയുടെ, നഗരത്തിലെ കൺസൾട്ടിംഗ് റൂമിൽ തെക്കുകിഴക്കു ഭാഗത്ത് വടക്കോട്ടു ദർശനമായിട്ടാണ് ഞാൻ നിന്നിരുന്നത്. ആ റൂമിന്റെ വടക്കുവശത്ത് ഒരു കോഫിഷോപ്പുണ്ടായിരുന്നു. നഗരത്തിലെ പ്രണയജോഡികൾക്കു പ്രിയപ്പെട്ട ഒന്ന്. അതിനാൽതന്നെ അവിടെനിന്നുള്ള കാഴ്ചകൾ ആസ്വാദ്യമായിരുന്നു. പക്ഷേ, പെട്ടെന്നാണ് അനുപമ ഓഫീസ്റൂം വീട്ടിലെ ഈ മുറിയിലേക്കും എന്നെ ഈ മേശപ്പുറത്തേക്കും മാറ്റിസ്ഥാപിച്ചത്. കാര്യം ബുദ്ധനൊക്കെയാണെങ്കിലും ഇങ്ങനെ ഒരു സ്ഥലംമാറ്റം ഞാൻ സ്വപ്നത്തിൽപ്പോലും കണ്ടില്ല. അല്ലെങ്കിലും മറ്റുള്ളവരുടെ മനസ്സിനെക്കുറിച്ചും ഭാവിയെക്കുറിച്ചും വാചകമടിക്കുന്ന പലരും സ്വന്തം ജീവിതം നിർവചിക്കുന്ന കാര്യത്തിൽ അമ്പേ പരാജയമാണ്.

എന്താണാവോ അനുപമ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണം? പ്രൈവറ്റ് പ്രാക്ടീസ് വീട്ടിലോട്ടു മാറ്റണമെന്നും ഏതെങ്കിലും ജോലിക്കു ശ്രമിക്കണമെന്നും ഇനി സ്ഥിരവരുമാനമുള്ള ഒരു ജോലിയില്ലാതെ പറ്റില്ലെന്നും – രണ്ടാഴ്ചമുമ്പ്, കൃത്യമായി പറഞ്ഞാൽ, അനുപമയുടെ ഹസ്ബന്റും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതിൻ്റെ പിറ്റേദിവസം – അനുപമ കൂട്ടുകാരിയോടു ഫോണിൽ പറയുന്നതു കേട്ടിരുന്നു. പക്ഷേ, ഇത്രയും പെട്ടെന്ന് കോഫിഷോപ്പിലെ പ്രണയദൃശ്യങ്ങളുടെ ധാരാളിത്തത്തിൽനിന്ന് ഒരു മുറിയുടെ വാതിലിന്റെ പരിമിതികൾക്കുള്ളിലേക്ക് എന്റെ കാഴ്ചയെ ചുരുക്കേണ്ടിവരുമെന്നു ഞാൻ കരുതിയില്ല.

അല്ലെങ്കിലും അനുപമ എന്ന വ്യക്തിയെ എനിക്കു പിടികിട്ടാൻ പ്രയാസമാണ്. എപ്പോൾ എന്തു തീരുമാനം എടുക്കുന്നെന്നു പറയാൻ പറ്റില്ല. പക്ഷേ, അനുപമയെന്ന സൈക്കോളജിസ്റ്റ് ചിന്തിക്കുന്നതെന്തെന്നു എനിക്കു നന്നായി മനസ്സിലാകും. കാരണം, ഞാനും ഒരു ബുദ്ധനാണല്ലോ. ബുദ്ധനും ഒരു സൈക്കോളജിസ്റ്റാണല്ലോ. ഒരു സൈക്കോളജിസ്റ്റിനു വേറൊരു സൈക്കോളജിസ്റ്റിനെ വേഗം മനസ്സിലാകും.

എന്തായാലും രസകരമായ പുറംകാഴ്ചകൾ നഷ്ടപ്പെട്ടെങ്കിലും പുതിയ മുറിയുടെ അകത്തളം എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു കേട്ടോ. വെള്ളനിറമാണ് ചുവരുകൾക്ക്, ഓഫ് വൈറ്റ് നിറത്തിലുള്ള കർട്ടൻ സൂര്യപ്രകാശത്തെ കടത്തിവിടുകയും സ്വകാര്യതയെ ബഹുമാനിക്കുകയും ചെയ്യുന്നു. ചണനാരുകൾകൊണ്ട് അലങ്കരിച്ച ചില്ലുകുപ്പികളിൽ മണിപ്ലാന്റുകൾ. ഇതൊക്കെയാണെങ്കിലും ആ മുറിയുടെ പ്രധാന ആകർഷണം അഞ്ചു വയസ്സുകാരി കണ്ണാന്തളിയുടെ കുത്തിവരകളാണ്. ഒരു നിമിഷം അടങ്ങിയിരിക്കില്ല, ഈ കുട്ടി. ഇപ്പോൾ അനുപമയുടെ നെയിംബോർഡിൽ എന്തോ കുസൃതി ഒപ്പിച്ചുകൊണ്ടിരിക്കുകയാണ്.

എന്തായാലും എന്റെ പോസിറ്റീവ് പ്രഭാവംകൊണ്ടായിരിക്കും രാവിലെതന്നെ അനുപമയുടെ കൗൺസിലിംഗ് തേടി ഒരു ചെറുപ്പക്കാരൻ എത്തിയിട്ടുണ്ട്. അയാൾ നല്ല മാനസികസംഘർഷത്തിലാണെന്നു അയാളുടെ ശരീരഭാഷ വ്യക്തമാക്കുന്നു. അയാളുടെ നെറ്റിയിൽ ഒരു മുറിവുണ്ട്. മിക്കവാറും ഭാര്യ തല്ലിയത് ആയിരിക്കും.

അനുപമ തന്റടുത്തു കൗൺസിലിങിനു വരുന്നവരെക്കൊണ്ട് ഒരുപാട് സംസാരിപ്പിക്കാറില്ല. അവർ പറയുന്ന സംസാരശകലങ്ങൾ ചേർത്തുവച്ച് അവരുടെ ഭൂതകാലത്തിന്റ പൂർണ്ണചിത്രം ഒരു സിനിമാസ്ക്രീനിലെന്നവണ്ണം കാണാൻ ഒരു പ്രത്യേക കഴിവുണ്ട് അനുപമയ്ക്ക്.

അനുപമ സംസാരിക്കാൻ തുടങ്ങുകയാണ്. ഇനി ഞാൻ അധികം സംസാരിക്കുന്നില്ല. നമുക്ക് അവരെ ശ്രദ്ധിക്കാം. മറ്റുള്ളവരുടെ സ്വകാര്യത അറിയുന്നതുപോലെ കിക്കുകിട്ടുന്ന സംഗതി വേറെയില്ല.

“എവിടെ വച്ചാണ് നിങ്ങൾ സ്‌നേഹയെ ആദ്യമായി കണ്ടത്, അഥർവ്വ്?” അനുപമയുടെ സംസാരത്തിൽ പതിവു ശാന്തതയ്ക്കുപകരം ഒരു ഗൗരവമുണ്ട്. അഥർവ്വ് ആ ദിനം ഓർക്കാൻ ശ്രമിക്കുകയാണ്.

“നിളാഹോംസിൽവച്ച്. അവളും അന്ന് എന്നെപ്പോലെതന്നെ അവിടെ ട്രെയിനി ആയിരുന്നു. ആദ്യം കണ്ടപ്പോൾതന്നെ എനിക്കൊരു പ്രത്യേക ഇഷ്ടം തോന്നി. അവൾ വിവാഹിതയാണ് എന്നറിഞ്ഞപ്പോൾ ഒട്ടും കുറഞ്ഞില്ല. അവളുടെ കുടുംബജീവിതമായിരുന്നു പലപ്പോഴും ഞങ്ങളുടെ ഇടയിലെ പ്രധാന സംസാരവിഷയം. സ്നേഹയുടെ ഭാഷയിൽ പറഞ്ഞാൽ എത്ര മാറ്റിവരച്ചാലും ശരിയാവാത്ത ഒരു പ്ലാൻ.

സൂരജിന്റെയും സ്നേഹയുടെയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.
അല്ല, ഒരുതരം അഡ്ജസ്റ്റ്മെന്റ് മാര്യേജ്. മൂന്നാറിലെ സ്വാശ്രയക്കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സ്നേഹ അവിടെയുള്ള ഒരു റിസോർട്ടിൽ ജോലിക്കുവന്ന സോളമനുമായി പ്രണയത്തിലാകുന്നു. ഒരു ദിവസം അവർ ഒരുമിച്ചു വെറുതെ ഒരു രസത്തിനു സോളമന്റെ ബുള്ളറ്റിൽ കുമരകത്തുള്ള അവന്റെ വീട്ടിലേക്കു യാത്രയാകുന്നു. ബൈക്ക് നേര്യമംഗലം പാലത്തിൽവച്ച് പ്രിൻസിപ്പാളിന്റെ കാറിനെ ഓവർടേക്ക് ചെയ്തപ്പഴേ സ്നേഹയെ ഒരു കുറ്റബോധം പിടികൂടി. തിരിച്ചുപോകാമെന്ന് ആവുന്നതു പറഞ്ഞിട്ടും സോളമൻ കേട്ടില്ല. അവനു ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു. പക്ഷേ, അവന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് സോളമന്റെ ബൈക്ക് കുമരകത്തെ അവന്റെ വീടിന്റെ മുറ്റത്ത് എത്തുന്നതിനു മുൻപുതന്നെ, സ്നേഹയുടെ അച്ഛൻ വാർഡുമെമ്പറെയും പോലീസുകാരെയുംകൂട്ടി അവിടെ എത്തുകയും അവളെ രക്ഷിക്കുകയും 5 മാസത്തിനുള്ളിൽ അവളെ സൂരജിനെകൊണ്ട് കല്യാണം കഴിപ്പിച്ചു ശിക്ഷിക്കുകയും ചെയ്തു.

സ്വജാതി, അതായിരുന്നു സൂരജിൽ സ്നേഹയുടെ അച്ഛൻ കണ്ട ഏറ്റവും വലിയ ഗുണം. പ്രായം കൂടുതലാണ് കാര്യമായ വിദ്യാഭ്യാസമോ ജോലിയോ ഇല്ല എന്നീ സർവ്വദോഷങ്ങളും പരിഹരിക്കാൻ ആ ഒരു ഗുണംമാത്രം മതിയായിരുന്നു. മകൾക്ക് ഇനിവേണ്ടതു വിദ്യാഭ്യാസമല്ല ഒരു ഭർത്താവാണെന്ന തോന്നലായിരുന്നു അവളുടെ അച്ഛനമ്മമാർക്ക്.

“അതിനവരെ കുറ്റം പറയാനൊക്കില്ല. മോളുടെ കൈയിലിരിപ്പുകൊണ്ടല്ലേ?”
അനുപമയുടെ ആ ചോദ്യത്തിൽ ഒരു മുള്ളുണ്ട്.

ഛെ! അനുപമ എന്താ ഇങ്ങനെ? കൗൺസിലിംഗ് എന്നാൽ കുറ്റപ്പെടുത്തലല്ല എന്ന് ഇവർക്ക് അറിഞ്ഞുകൂടെ? കൗൺസിലറും കൗൺസിലിയുംകൂടെ തോളോടു തോൾ ചേർന്നൊരു കുന്നിനു മുകളിലേക്കുള്ള യാത്രയാണ് കൗൺസിലിംഗ്. അവസാനം നല്ലൊരു വ്യൂപോയിന്റ് എത്തുമ്പോൾ കൗൺസിലർ കൗൺസിലിയെ താഴ്‌വരയിലെ കാഴ്ചകൾ കാണിച്ചുകൊടുക്കും. വേറൊരു വീക്ഷണകോണിലൂടെ പ്രശ്നങ്ങൾ കാണുമ്പോൾ ആ വ്യക്‌തിക്ക് അതു വേഗം മനസ്സിലാകുകയും സ്വയം പരിഹരിക്കാൻ സാധിക്കുകയും ചെയ്യും. അല്ലാതെ ഇപ്പോൾ അനുപമ ചെയ്തപോലെ കുറ്റം പറയുന്നതും മുനവച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നതും കൗൺസിലിംഗിനു തീരെ ചേർന്നതല്ല. എനിക്കുമാത്രമല്ല അഥർവ്വിനും ആ ചോദ്യം ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. അയാൾ ഒന്നും മിണ്ടാതിരിക്കുകയാണ്. അനുപമ അയാളെ അയാളുടെ കണ്ണുകളിലോട്ടു നോക്കുന്നുണ്ട്. അനുപമയ്ക്ക് ഇപ്പോൾ സ്നേഹയുടെയും അഥർവ്വിന്റെയും പ്രണയകാലം കാണാം.

സൂരജിന്റെ പെരുമാറ്റം പറഞ്ഞു കരയുന്ന സ്നേഹയെ ആശ്വസിപ്പിക്കുന്ന അഥർവ്വ്!
ഒരുവേള അവള് കൈകളിൽ പിടിക്കുന്നു. പിന്നീടൊരിക്കൽ കണ്ണീരൊപ്പുന്നു. പിന്നെപ്പോഴോ നെറ്റിയിൽ ചുംബിക്കുന്നു. പിന്നെ ചുണ്ടുകളിൽ. അവസാനം, ‘നീ സൂരജിനെ ഡൈവോഴ്സ് ചെയ്യൂ, നമുക്ക് ഒരുമിച്ചു ജീവിക്കാം.’ എന്നുപറയുന്നതുവരെ അനുപമ ഭാവനയിൽ കണ്ടു.

“അവൾക്ക് ആ ജീവിതം ഉപേക്ഷിക്കുന്നതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ഒന്നാമത് ഒളിച്ചോടിപ്പോയവൾ എന്ന പേരുദോഷം അവൾക്കുണ്ട്. പിന്നെ സൂരജ് അവളുടെ അച്ഛനമ്മമാർക്കും ബന്ധുക്കൾക്കും മുന്നിൽ നല്ല ഭർത്താവായിരുന്നു. അവരുടെ സ്വകാര്യനിമിഷങ്ങളിൽ മാത്രമായിരുന്നു, അയാളുടെ ടോർച്ചറിങ്.”

“ഇതൊക്കെ സ്നേഹ പറഞ്ഞ കാര്യമല്ലേ, അഥർവ്വ്? അഥർവ്വ് സൂരജിനെ നേരിട്ടു കണ്ടിട്ടുണ്ടോ?’

“ഒരിക്കൽ ഓഫീസിൽ വന്നിട്ടുണ്ട്. എന്നെ പകയോടെ കുറച്ചുനേരം നോക്കിനിന്നിട്ടു പോയി.”

“അയാളെ പേടിച്ചിട്ടാണോ അഥർവ്വ് നിളഹോംസിലെ ജോലി വിട്ടത്?”

“ഒരിക്കലും അല്ല. അല്ലെങ്കിൽ തന്നെ സോളമന്റെ കാര്യം പറഞ്ഞ് അവൻ അവളെ ഒരുപാട് ടോർച്ചർ ചെയ്യുന്നുണ്ട്. ഇനി എന്റെ പേരുംകൂടെ പറഞ്ഞ്… അവൾക്കാണെങ്കിൽ ആ ബന്ധം ഉപേക്ഷിക്കാനുള്ള ധൈര്യവുമില്ല.”

അഥർവ്വ് ഒന്നു നിർത്തിയിട്ട് എന്തോ ആലോചനയിലാണ്ടു.

“ആ ജോലി വിട്ടശേഷം പിന്നെ എപ്പോഴാണ് അഥർവ്വ് സ്നേഹയെ കണ്ടത്?”

“ഒരു ജ്വല്ലറിയിൽവെച്ച്. അന്നു ഞങ്ങൾ കുറച്ചേ സംസാരിച്ചുളളൂ.”
എന്റെ കൈയിലപ്പോൾ ഒന്നാം വിവാഹവാർഷികാശംസകൾ എന്ന സ്റ്റിക്കർ പതിപ്പിച്ച ഒരു ചില്ലുഡപ്പിയും അതിലൊരു ശംഖുമൂക്കുത്തിയും ഉണ്ടായിരുന്നു. അവൾ അതിലേക്കു നോക്കി, “ഇന്നു വിവാഹവാർഷികമാണല്ലേ, ഭാഗ്യവതിയാണ് നിന്റെ പെണ്ണ്!” എന്നാത്മഗതം നടത്തി. അധികമൊന്നും സംസാരിച്ചില്ലെങ്കിലും എനിക്ക് ഒരു കാര്യം മനസ്സിലായി. ഞാൻ അവളെ മറന്നിട്ടില്ല. ഓർമ്മിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു.

“അതു സൂരജ് മരിക്കുന്നതിനുമുമ്പായിരുന്നോ?”

“സൂരജിന്റെ മരണത്തിനുമുമ്പായിരുന്നു. അയാളുടെ ചികിത്സയ്ക്കുവേണ്ടി സ്വർണം വിൽക്കാനായിരുന്നു സ്നേഹ അന്ന് ജ്വല്ലറിയിൽ എത്തിയത്. അതുകഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞാണ് സൂരജ് മരിക്കുന്നത്. ആ സന്ദർഭത്തിൽ അവൾക്ക് ഒരു ജോലി അത്യാവശ്യമായിരുന്നു. അതിനുവേണ്ടിയാണു സ്നേഹ പിന്നെ എന്നെ വിളിക്കുന്നത്.”

അനുപമ വീണ്ടും അഥർവ്വിന്റെ കണ്ണുകളിലേക്കു നോക്കി.
അവൾക്ക് ഇപ്പോൾ കാണാം. സൂരജിന്റെ ചികിത്സ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്നേഹയ്ക്കു ജോലി വാങ്ങിക്കൊടുക്കുന്ന അഥർവ്വ്. അവർ ഒരുമിച്ചുള്ള കുഞ്ഞുയാത്രകൾ. അവർക്കിടയിൽ അവർക്കുമാത്രം മനസ്സിലാകുന്ന ഉന്മാദത്തിന്റെ കുഞ്ഞുലോകം. അതു തന്റെ ഭാര്യ കാണാതിരിക്കാൻവേണ്ടി കപടസ്നേഹംകൊണ്ട് മതിൽകെട്ടുന്ന അഥർവ്വ്. ഭാര്യ സ്നേഹയെക്കുറിച്ചു ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറിപ്പോകുന്ന അഥർവ്വ്. അവസാനം കള്ളി കയ്യോടെ പിടിക്കപ്പെട്ടപ്പോൾ ഭാര്യക്കുമുന്നിൽ കുറ്റിവാളിയെപ്പോലെ ഇരിക്കുന്ന അഥർവ്വ്.

“എന്നിട്ട് എന്താണ് നിന്റെ തീരുമാനം, അഥർവ്വ്?” അനുപമ ശാന്തയായി ചോദിച്ചു.

“എനിക്കു വയ്യ അനുപമ, അവളില്ലാതെ എനിക്കുപറ്റില്ല.”

അതുപറയുമ്പോൾ കണ്ണുകൾ നിറയുകയും അയാൾ മുന്നോട്ടാഞ്ഞ് അനുപമയുടെ കൈകളിൽ അമർത്തുകയും ചെയ്തു. അനുപമ ഒന്നും മിണ്ടുന്നില്ല ചില സമയങ്ങളിൽ നിങ്ങൾ മനുഷ്യർ, ഞങ്ങൾ പ്രതിമകളെ അതിശയിപ്പിക്കും. പക്ഷേ, അഥർവ്വ് കരയുന്നുണ്ടായിരുന്നു. അതുകണ്ടതും കണ്ണാന്തളി അവിടേക്ക് ഓടിവന്നു. അവൾ കൈയിലിരുന്ന ബോർഡ് എന്നിൽ ചാരിവച്ചിട്ട് അയാളുടെ കണ്ണുനീർ തുടച്ചുകൊടുത്തു. കുട്ടികൾക്കു വേറൊരാൾ കരയുന്നതു കാണുന്നതു സഹിക്കില്ല. അഥർവ്വ് അവളെ ചേർത്തുപിടിക്കുകയും നെറ്റിയിൽ ഉമ്മ കൊടുക്കുകയും ചെയ്തു.

“നിർത്തൂ, അഥർവ്വ്!” പെട്ടെന്നാണ് അനുപമ ഒരു അലർച്ചയോടെ ചാടി എണീറ്റത്. എന്നിട്ടു വേഗം തന്റെ ശംഖുമുക്കൂത്തിയൂരി അഥർവ്വിന്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു.

“ഇതുകൂടി അവൾക്കു കൊടുത്തേക്കു. എന്നിട്ടു പറയൂ, ഞാൻ അത്ര ഭാഗ്യവതി ഒന്നും അല്ലെന്ന്.”

അഥർവ്വ് വേഗം മുറിവിട്ടുപോയി.
ഒന്നും മനസ്സിലാകാതെ കാണ്ണാന്തളി അനുപമയെ അതിശയത്തോടെ നോക്കി. അനു അവളെ സ്നേഹത്തോടെ ചേർത്തുപിടിച്ചു.

“അമ്മേ ഞാൻ ഈ ബോർഡിൽ കുറെ പെയിന്റടിച്ചിട്ടും അച്ഛന്റെ പേരു മായുന്നില്ല, കേട്ടോ.
എന്റെ ദേഹത്തു ചാരിവെച്ചിരുന്ന കറുത്തബോർഡ് ചൂണ്ടി അവൾ പറഞ്ഞു. ശരിയാണ് അനുപമ എന്ന് എഴുതിയതിന്റെ വലതുവശത്തു കറുത്തപെയിന്റിന്റെ ധാരാളിത്തത്തിനടിയിലും അവ്യക്തമായ ചില വെളുത്ത അക്ഷരങ്ങൾ കാണാം.

“സാരമില്ല മോളെ.”
അനുപമ ബോർഡ് കൈയിലെടുത്തുകൊണ്ടു പറഞ്ഞു.
“പെട്ടെന്നൊന്നും മാഞ്ഞുപോകില്ല കുറച്ചു സമയം എടുക്കും.”

അനുപമ ബോർഡ് ജനലിനടുത്ത് വെയിലു കൊള്ളാൻവച്ചു. ഒന്നു മുഖം തുടച്ചുകൊണ്ട് തിരിച്ചുവന്നു മേശപ്പുറത്ത് സ്ഥാനംതെറ്റിയിരുന്ന എന്നെ പൂർവ്വസ്ഥാനത്തു വച്ചു. എന്റെ കവിളുകളിൽ ഇപ്പോൾ ഒരു നനവുണ്ട്. അത് അനുപമയുടെ നനഞ്ഞ കൈ കൊണ്ടതുകൊണ്ടല്ല.

സംസാരിക്കുന്ന പ്രതിമ ചിലപ്പോൾ കരയുകയും ചെയ്യും, വായനക്കാരേ!

Post Views: 29
10
Sreeja Vijayan
  • Website

അവനവൻ തുരുത്തിലേ എഴുത്തുകാരി

20 Comments

  1. Devi Sreekala on August 13, 2024 10:38 AM

    നല്ലെഴുത്ത് ഒരിക്കൽക്കൂടി വായിക്കാൻ പ്രേരിപ്പിക്കുന്ന അഭിനന്ദനങ്ങൾ കൂട്ടുകാരി👏

    Reply
  2. Canoli canalinte puthri on August 10, 2024 10:32 PM

    ❤️❤️

    Reply
  3. sabira latheefi on August 10, 2024 7:42 PM

    അടിപൊളി ശ്രീജ നന്നായി എഴുതി

    Reply
  4. Jasna Basheer on August 10, 2024 7:06 PM

    👍👍

    Reply
    • Sreeja Vijayan on August 10, 2024 9:50 PM

      ❤️

      Reply
      • Sobha Narayanasharma on August 10, 2024 10:42 PM

        സൂപ്പർ ക്രാഫ്റ്റ്. രണ്ടാം തവണ വായിച്ചപ്പോൾ മാത്രമാണ് പിടികിട്ടിയത് കേട്ടോ ☺️👍congrats!

        Reply
    • Sures h on October 16, 2025 2:01 PM

      വളരെ നന്നായി എഴുതി👌👍❤️💯🙏🙏🙏

      Reply
  5. Sunandha Mahesh on August 10, 2024 4:11 PM

    Excellent 👌👌

    Reply
    • Silvy Michael on August 10, 2024 7:28 PM

      കിടിലൻ… നല്ല ക്രാഫ്റ്റ്. 2 തവണ വായിച്ചപ്പോഴാണ് മനസ്സിലായത് q👌👌😘

      Reply
    • Joyce Varghese on August 11, 2024 1:52 AM

      പ്രതിമയെ വരെ കരയിക്കിക്കുന്ന ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്.

      നല്ലെഴുത്ത്.
      👍

      Reply
    • Nafs Nafs on August 11, 2024 10:47 PM

      അടിപൊളി ക്രാഫ്റ്റ്. അസ്സലായിട്ടുണ്ട്👌👌👏👏👏👏

      Reply
  6. Suma Jayamohan on August 8, 2024 5:09 PM

    നല്ലെഴുത്ത്. സസ്പെൻസും അടിപൊളി❤️👌🌷

    Reply
    • Nafs Nafs on August 11, 2024 10:48 PM

      അടിപൊളി ക്രാഫ്റ്റ്. അസ്സലായിട്ടുണ്ട്👌👌👏👏👏👏

      Reply
  7. ഹരികുമാർ ഇളയിടത്ത് on August 4, 2024 6:27 PM

    നന്നായി.നന്ദി

    Reply
    • Rita on August 9, 2024 12:08 PM

      Good

      Reply
    • Sindhu Rejeesh on August 9, 2024 8:03 PM

      Kollam nalla story

      Reply
      • Sreeja Vijayan on August 10, 2024 9:50 PM

        ❤️

        Reply
    • Sreeja Vijayan on August 10, 2024 9:47 PM

      ❤️

      Reply
      • Sayara fathima k.k on October 16, 2025 6:52 PM

        അടിപൊളി 👌👌😍💗💗

        Reply
    • Jo on August 10, 2024 11:38 PM

      Superb

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.