Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹൂറിയും ജിന്നും
കഥ

ഹൂറിയും ജിന്നും

By Jees KaitharamJanuary 27, 2024Updated:February 9, 20244 Comments4 Mins Read98 Views
Bookmark Now
Please login to bookmark Close

No account yet? Register

മണിയെ.. ടാ നീ എവിടെയാ.. താഴേന്ന് ചേട്ടന്റെ വിളി കേട്ട് മണി ഒന്നു ഞെട്ടി തെങ്ങിന്റെ മോളിൽ നിന്ന് താഴേക്ക് നോക്കി ” ദാ ഇവിടെണ്ട് “എന്ന് പറയാൻ നാവ് പൊന്തിച്ചെങ്കിലും മണി തുപ്പൽ ഇറക്കി വിഴുങ്ങി.. മിണ്ടിയാൽ തോട്ടിന്റെ കരയിലുള്ള കാഴ്ച്ചവസ്തുവും കേൾക്കും.. അമ്മാതിരി കാഴ്ച്ച മണി ആദ്യമായി കാണുകയായിരുന്നു. പടക്കം പൊട്ടി ചേട്ടന്റെ വീട്ടിൽ പലകുറി തെങ്ങു നന്നാക്കാൻ വന്നിട്ടുണ്ടങ്കിലും ഇങ്ങനെ നടാടെയാണ്.. നല്ല കായ്ഫലമുള്ള തെങ്ങുകളാ ചേട്ടന്റെ പറമ്പിലേത് എല്ലാ മാസവും കൃത്യമായി മണി വന്ന് നന്നാക്കി തേങ്ങയിട്ട്, ചെല്ലിയൊക്കെ കുത്തി കളഞ്ഞ് ഉപ്പും വളവും ആവശ്യത്തിന് ഇട്ട് സംരക്ഷിക്കും.. ഇന്നും പതിവു പോലെ ഡാമിന്റെ മേലെയുള്ള തെങ്ങിൽ നന്നാക്കാൻ കയറിയതാ.. പുതിയ തെങ്ങാണ് കായ പിടിച്ചു വരുന്നതെ ഉള്ളു നേരിയ വാട്ടമുണ്ടന്ന് പറഞ്ഞപ്പോ കയറി നോക്കിയതാ.. തെങ്ങിന്റെ കൊരുക്കിൽ ഒളിച്ചിരുന്ന ചെല്ലിയെ വലിച്ചെടുത്ത് നിവരുമ്പോഴാ കണ്ണുകൾ തോട്ടിൻ കരയിലെ കൈതകൾക്കിടയിലെ ആ കാഴ്ച്ച കണ്ടത്.. പനങ്കുലപോലെ യുള്ള മുടി വലിച്ചു ചുറ്റുന്ന രണ്ടു കൈകൾ.. ഈ നട്ടുച്ച നേരത്ത് ആരാണാവോ തോട്ടിൽ എന്നറിയാൻ മണി എത്തി നോക്കി, നെഞ്ചോട് ചേർത്തു ടത്ത നീല പാവാട ഒന്നു കൂടി മുറുക്കി കുത്തി ആ പനങ്കുല മുടിക്കാരി തിരിഞ്ഞു.. താഴെ കിടക്കുന്ന മുണ്ടും ജാക്കറ്റും കൈയിലെടുത്ത് തോട്ടിലേക്കിറങ്ങി മണി ഒന്നുകൂടി സൂക്ഷിച്ചു നോക്കി.. ചാന്തും കൺമഷിയൊന്നും മില്ലാതെ തന്നെ തിളങ്ങുന്ന മുഖവും കണ്ണുകളും, തോട്ടിലിറങ്ങി തുണിയലുമ്പി നിവരുമ്പോൾ നനഞ്ഞ പാവാടക്കുള്ളിൽ നിറഞ്ഞു നിൽക്കുന്ന യൗവനം.. മണി ആദ്യമായാണ് അത്തരമൊരു കാഴ്ച്ച കാണുന്നത് ഉമിനീരിറക്കാൻ പോലും കഴിയാതെ മണി നോക്കിയിരുന്നു ഇടക്ക് കാലിൽ കുത്തിയ ചോണനുറുമ്പു പോലും മണിയുടെ ശ്രദ്ധ മാറ്റിയില്ല.. കടിച്ചു വേദനിപ്പിച്ചു മതിയായ ചോണൻ മണിയുടെ തൊലിക്കട്ടി സമ്മതിച്ച് പിൻവാങ്ങി. താഴെ തോടിന്റെ നടുവിലെ കുഴിയിൽ വിസ്തരിച്ചുള്ള കുളി തീരാറായി.. മണിയുടെ കറുത്ത ശരീരത്തിൽ വിയർപ്പു ചാലുകൾ ചിത്രം വരച്ചു കൊണ്ടിരുന്നു.. പനങ്കുല മുടിക്കാരി കുളി കഴിഞ്ഞ് മേലു തുടച്ച് വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്.. കണ്ണുകൾ കൊണ്ട് ചുറ്റിലും ഒന്നു നോക്കി നെഞ്ചിന്റെ മോളിലെ ബന്ധവും അഴിച്ച് മാജിക്ക് കാരിയെ പോലെ മേലെകൂടി പുതിയ തൊന്നിട്ടു, തട്ടി തടഞ്ഞ പാവാട നേരെയാക്കുന്നതിനിടയിൽ മണിയുടെ ഉണ്ട കണ്ണുകൾ പിന്നെയും പുറത്തേക്ക് തള്ളി.. ജാക്കറ്റും മുണ്ടും മുറുക്കിയുടുത്ത് വിരിച്ചിട്ടിരുന്നു പാതിയുണങ്ങിയ തുണികൾ കൈതണ്ടയിൽ ഇട്ട് നനഞ്ഞ തുണികൾ ബക്കറ്റിലുമാക്കി അവൾ തോട്ടിറമ്പിൽ നിന്ന് നടന്ന് മുകളിലേക്ക് കേറി.. പെട്ടെന്ന് എന്തോ ഓർത്തപോലെ ഉണങ്ങിയ തുണികൾക്കിടയിൽ നിന്ന് ഒരു തുണി കഷ്ണം വലിച്ചെടുത്ത് തലയിൽ ചുറ്റി കെട്ടി കാതിലെ ജിമുക്കിയിൽ കുടുങ്ങിയ നൂലിഴ വലിച്ചു കളഞ്ഞ് വരമ്പത്തു കൂടി താളത്തിൽ നടന്നകന്നു, കാലിലെ കൊലുസിന്റെ താളമനുസരിച്ച് ആടിയ ജിമുക്കിയും പതുക്കെ മണിയുടെ കണ്ണിൽ നിന്ന് ദൂരെ ഒരു പൊട്ടു പോലെ മറഞ്ഞു. 

ഒരു വൈകുന്നേരത്ത് പുതയണ്ണന്റെ ചായക്കടയിൽ ഒരു കാലിയടിക്കാൻ കേറിയതാ മണി, കടയിൽ എന്നും ഉച്ച കഴിഞ്ഞ് പാലുണ്ടാവില്ല കട്ടനാണ്, കട്ടനെടുക്കാൻ അകത്തേക്ക് പോയ പുതയണ്ണനെ കാണാഞ്ഞ് മണി ചായക്കടയുടെ പിന്നാമ്പുറത്തേക്ക് ചെന്നു അവിടെ അതാ പുതയണ്ണൻ ആരോടോ സംസാരിച്ച് നിൽക്കുന്നു, മുഷിഞ്ഞ് തിരിഞ്ഞ മണിയെ കൊലുസിന്റെ കിലുക്കം അവിടെ തന്നെ നിർത്തിച്ചു അതാ പിന്നാമ്പുറത്ത് തട്ടവും വലിച്ചിട്ട് താളം ചവുട്ടി നീങ്ങുന്നു താൻ രാവിലെ കണ്ട കാഴ്ച്ച വസ്തു ! മണിയുടെ വായ് പിന്നെയും പിളർന്നു. “യ്യ് ന്താടാ അന്തിച്ച് നിക്കണത്? അദ് ഞമ്മള അസൈനാറിന്റെ പെങ്ങള മോളാ.. പെറോട്ട ബാങ്ങാൻ ബന്നതാ.. ഓര് അട്ട മലേന്ന് ഉരുള് പൊട്ടിയപ്പോ ഇങ്ങോട്ടേക്ക് പോന്ന്, ഇനീ പ്പോ ഈടെ തന്നെയാരിക്കും പൊരയെല്ലാം പോയില്ലെ ! ” മണിക്ക് കട്ടൻ കൊണ്ട് കൊടുത്ത് പുതയൻ തുടർന്നു. മണി അർധ ബോധമനസ്സിൽ മൂളി.. ഉം.. “പറ്റിലെയുതിക്കോളി എന്നും പറഞ്ഞ് മണി ചായക്കടയിൽ നിന്ന് എറങ്ങി. ” അയിന് ഇയ്യ് ചായ കുടിച്ചില്ലല്ലോ ” പുതയന്റെ ചോദ്യമൊന്നും മണി കേൾക്കുന്നുണ്ടായില്ല അവൻ ചെമ്മണ്ണിട്ട റോഡും കടന്ന് ലക്ഷ്യമില്ലാതെ നടന്നു. 

അദ്രുമാൻ കാക്കയുടെ തൊടിയില് വാഴക്ക് ചെത്തി കൂട്ടാൻ മണി ഒറ്റക്കായിരുന്നു.. തോലനും വെളളിയും വരാമെന്ന് പറഞ്ഞിട്ട് വന്നില്ല, വാഴന്റെ ഉണങ്ങിയ കയ്യെല്ലാം മുറിച്ച് ഒരു അരുക്ക് കൂട്ടി, പുല്ലെല്ലാം വരണ്ടി അയിന്റെ മോളിൽ 2 തൂമ്പാ മണ്ണും തടുത്തു കൂട്ടിയാൽ ഒരു വാഴന്റെ പണി കഴിഞ്ഞു. ഉച്ചക്ക് മുമ്പ് 16 എണ്ണം കഴിഞ്ഞു.. മണി എണ്ണി നോക്കി, വൈന്നേരത്തിനുള്ളിൽ 30 എങ്കിലും കയിഞ്ഞില്ലെങ്കിൽ മൂപ്പരുടെ കോന്ത്ര കണ്ണ് മിഴിയും.. 

മണി കഞ്ഞി മോന്തി കുടിച്ച് ചിറി തുടച്ച് കാന്താരിയും കടിച്ച് ഏമ്പക്കം വിട്ടു. “നീയ് ഇരിക്കണില്ലെ മണിയെ “കഞ്ഞി കുടി കഴിഞ്ഞ് ഒന്ന് മുറുക്കാനിരിക്കണ പതിവ് കണ്ടിരിക്കണ ജാനുവേടത്തി വിളിച്ചു ചോയ്ച്ചു.. “ഇല്ല ജാനിയേച്ചി പണിതീർന്നിട്ടില്ല” മണി തോർത്ത് കുടഞ്ഞ് തലയിൽ ചുറ്റി വെയിലേലിക്കിറങ്ങി..
നാട്ടാരെല്ലാം വിളിക്കണ കേട്ടാണ് കുഞ്ഞ് മണി ചെറുപ്പത്തിലെ ജാനിയേച്ചി എന്നു വിളിക്കാൻ തുടങ്ങിയത് :.. ജാനകിയമ്മയുടെ കെട്ടിയോൻ ആശാരി കൃഷ്ണൻ മണി വയറ്റിലുള്ളപ്പോൾ പഴനിക്ക് പോയിട്ട് പിന്നെ ആരും കണ്ടിട്ടില്ല. ആടിനെയും പശുവിനെയും വളർത്തിയാണ് മണിയെ അവർ പത്താം തരം വരെ പഠിപ്പിച്ചത്. പത്തില് പരീക്ഷക്ക് മണിക്ക് ടൈഫോയ്ഡ് പനി പിടിച്ചു.. പിന്നെയൊട്ട് എഴുതിയതുമില്ല. എഴുതാൻ സ്കൂളിലെ മാഷ് വന്ന് പറഞ്ഞപ്പോ മണിയുടെ മറുപടി ഇങ്ങനെയായിരുന്നു ” ആദ്യത്തെ കുത്ത് എഴുതിയെങ്കിൽ നോക്കായിരുന്നു മാഷെ ” ഇനീപ്പോ ഞാൻ ഏടെയെങ്കിലും പണിക്ക് പോയ്ക്കോളാ.. ” മണി പണിക്ക് പോയി എല്ലാ ദിവസവും എല്ലാ പണിയും എടുക്കും കറുത്തിരുണ്ട ശരീരത്തിൽ തത്തികളിക്കുന്ന മസിലുകൾ ആണ് അതിന്റെ സാക്ഷികൾ.. “മണീ വൈന്നേരം വരുമ്പോ കുറച്ച് പിണ്ണാക്കും വെല്ലവും വാങ്ങണം ട്ടോ ” ജാനകിയമ്മ വിളിച്ചു പറഞ്ഞു.. തിരിഞ്ഞു നോക്കാതെ തലയാട്ടി മണി നടന്ന് മറഞ്ഞു. 

അദ്രുമാന്റെ വാഴ തൊടിയിലേക്ക് കടക്കുമ്പോൾ കണ്ടു തൊടിയിലാരോ ഉണ്ട്.. കാക്ക പള്ളീല് പോയതാണല്ലോ ഇതാരാണാപ്പാ ? ശബ്ദമുണ്ടാക്കാതെ മണി വാഴകൾ താണ്ടി മുന്നോട്ട് കുതിച്ച് ഒച്ചയുണ്ടാക്കി “ആരാണ്ടറാ അത് “
വള കിലുങ്ങുന്നതിന്റെ ഒപ്പം ആരോ മലർന്നടിച്ച് വീണു.. ധിം.. മണി ഓടിച്ചെന്നു.. ഉരിഞ്ഞ കായും നെഞ്ചിൽ താങ്ങി മലർന്ന് കിടക്കുന്ന ഒരു പെൺകുട്ടി.. മുഖം തട്ടം വീണ് മറഞ്ഞിരിക്കുന്നു. അവൾ പതിയെ എഴുന്നേറ്റിരുന്നു.. മണി ആ മുഖം കണ്ടു ! കഴിഞ്ഞാഴ്ച്ച താൻ ചേട്ടന്റെ തെങ്ങിലിരുന്ന് കണ്ട കാഴ്ച്ചവസ്തു ! പുതയന്റെ ചായ കടയിൽ നിന്ന് നടന്ന് മറഞ്ഞവൾ.. ! മണിയുടെ ഉമിനീർ വറ്റി.. ” ഞാൻ കറിക്ക് രണ്ട് കായ.. ങ്.. ഈടെ വെറുക്കനെ കിടക്കാണല്ലോ.. ” മണി തെന്നി കളിക്കണ കരിനീല കണ്ണുകളും ചെന്താമര ചുണ്ടുകളും ഇളകിയാടുന്ന ജിമിക്കിയും കണ്ടങ്ങനെ അന്തിച്ച് നിന്നു.. !

അവൾ പിന്നെയും എന്തൊക്കൊയോ പറഞ്ഞ് പതിയെ മണ്ണ് തട്ടി എഴുന്നേറ്റ് അവനെ കടന്ന് പോയപ്പോൾ മണിയുടെ മൂക്കിലേക്ക് കാച്ചെണ്ണയുടെ ഗന്ധം തുളച്ച് കയറി.. “നിക്ക് “.. മണി ഒച്ചയുണ്ടാക്കി അവൾ തിരിഞ്ഞ് കൈയ്യിലെ കായ നീട്ടി.. വേണ്ടന്ന് തലയാട്ടി മണി ശ്വാസം വലിച്ച് വിട്ട് ചോദിച്ചു.. “ഇന്റെ പേരെന്താ?”.. അവൾ അവന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി പിന്നെ തിരിഞ്ഞു.. രണ്ടടി മുന്നോട്ട് വച്ച് പറഞ്ഞു ” ജമീല “.. പിന്നെ അവൾ വാഴതൊടിയിലുടെ അണ്ണാൻ കുഞ്ഞിനെപ്പോലെ ഓടി മറഞ്ഞു.. മണിയുടെ കാതിൽ നിന്ന് കുപ്പി വളകിലുക്കം അകന്നകന്ന് പോയി.. അവൻ ഉരുവിട്ടു.. ” ജമീല “.. 

തുടരും.. 

ഹൂറിയും ജിന്നും – 2

Post Views: 76
2
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

4 Comments

  1. Pingback: ഹൂറിയും ജിന്നും - 2 - By Jees Kaitharam - കൂട്ടക്ഷരങ്ങൾ

  2. AnsarPP on January 30, 2024 7:31 AM

    ജീസ് കൈതാരം… നന്നായിട്ടുണ്ട്, വായനക്കാരെ ആകാംഷയിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. 👍.അഭിനന്ദനങ്ങൾ 🙏🌹♥️❤️

    Reply
  3. Silvy Michael on January 29, 2024 11:43 AM

    👌👌👌

    Reply
  4. Seena Navaz on January 28, 2024 8:14 PM

    Interesting….. 😄
    അടുത്ത ഭാഗം പോരട്ടെ 🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.