Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലൈക്ക് തേടുന്നവർ
അനുഭവം അറിവുകൾ സാമൂഹ്യപ്രശ്നങ്ങൾ

ലൈക്ക് തേടുന്നവർ

By മുറുകൊടുങ്ങല്ലൂർJanuary 30, 2024Updated:February 5, 20247 Comments2 Mins Read158 Views
Social media thumbs up and heart icons border on blue background vector
Bookmark Now
Please login to bookmark Close

No account yet? Register

പല ആളുകളുടെയും പോസ്റ്റുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്.

“ഈ പാവപെട്ട വീടിലെ കുട്ടി പത്താം ക്ലാസ് പാസ്സായി. ഈ കുട്ടിക്കൊരു ലൈക്ക്.”

“ഞാന്‍ കറുത്തത് കൊണ്ട് എന്നെ ഇഷ്ടമില്ല, ഇഷ്ടമായെങ്കില്‍ ഒരു ലൈക്ക്.”

“മുഖമോ, ശരീരമോ വികൃതമായ ഒരു ഫോട്ടോ ഇട്ട് അതിനൊരു ലൈക്ക്”

“ആദിവാസി കുട്ടി പോലീസായി അതിനൊരു ലൈക്ക്”

ഡോക്ടറായി അതിനൊരു ലൈക്ക്”

” ഐ എ എസ് പാസ്സായി അതിനൊരു ലൈക്ക്”

എന്നിങ്ങനെ മറ്റുള്ളവരുടെ സഹതാപവും സങ്കടവും പിടിച്ചു പറ്റി പോസ്റ്റുകള്‍ക്ക് ലൈക്ക് മേടിക്കുന്ന കുറെ മനോരോഗികള്‍ ഉണ്ട് നമുക്ക് ചുറ്റും ഈ സോഷ്യല്‍ മീഡിയയില്‍.

സാധാരണ മനുഷ്യരുടെ ഇമോഷണല്‍ ഫീലിംഗ്സിനെ ബ്ലാക്മൈല്‍ ചെയ്തു കൊണ്ട് നിങ്ങളുടെ പോസ്റ്റുകള്‍ക്ക് ലൈക്കുകള്‍ വാരി കൂടുമ്പോള്‍ എന്ത് സംതൃപ്തിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്?

അതെ പോലെ മറ്റൊരു വിഭാഗം ഉണ്ട്. ഒരാളുടെ ഫോട്ടോ വെച്ച്, ഇവന്‍ തീവ്രവാദിയാണ്, ഇന്ന സ്ഥലത്തെ കളവുകള്‍ക്ക് ഇവനാണ് ഉത്തരവാദി, ഇവനാണ് കുട്ടികളെ തട്ടി കൊണ്ട് പോകുന്നവന്‍, ഇവനെ എവിടെ കണ്ടാലും പോലീസില്‍ ഏൽപ്പിക്കുക, ലക്ഷങ്ങൾ പറ്റിച്ചവനാണ് അങ്ങിനെയുള്ള ഒരുപാട് പോസ്റ്റുകള്‍.

നേരില്‍ അറിയാത്ത ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന്ന് മുൻപ് അന്വേഷിക്കുക, ഇതില്‍ വല്ല സത്യവും ഉണ്ടോ എന്ന്. എനിക്ക് താങ്കളോട് ദേഷ്യം ഉണ്ടെങ്കില്‍ താങ്കളുടെ ഒരു ഫോട്ടോ എടുത്ത് ഇതേ പോലെ ഇവന്‍ എന്റെ പത്ത് ലക്ഷം പൈസ കടത്തിയവന്‍ ആണ് ഇവനെ കണ്ടാല്‍ ഉടനെ പോലീസില്‍ അറിയിക്കുക എന്നും പറഞ്ഞ് ഒരു പോസ്റ്റ്‌ ഇട്ടാല്‍ ഞാന്‍ ഉദ്ദേശിച്ചതില്‍ കൂടുതല്‍ പ്രതികാരം താങ്കള്‍ക്ക് കിട്ടും. അത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക അന്വേഷിക്കുക ഇത് സത്യമാണോ എന്ന്.

ഇപ്പോൾ കൊറോണ വൈറസ് വന്നപ്പോള്‍ കണ്ടൊരു പോസ്റ്റാണ് തൊണ്ട ഉണങ്ങിയാല്‍ കൊറോണ വൈറസ് പകരും അത് കൊണ്ട് തൊണ്ട ഉണങ്ങാതെ എപ്പോഴും വെള്ളം കുടിക്കുക എന്നൊരു പോസ്റ്റ്‌,

ഇത്തരം പോസ്റ്റുകള്‍ ഉണ്ടാക്കി വിടുന്നവരുടെ ഉദേശം വെറും ലൈക്ക്, കമന്റ് മാത്രമാണ്. അതിന്റെ ദൂഷ്യ വശങ്ങള്‍ എന്താണെന്നും അത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നും കൃത്യമായി അറിയുകയും ചെയ്യാം. പക്ഷെ കേവലം ലൈക്കിനും വൈറൽ ആകുന്നതിനും വേണ്ടി ഇത്തരം കല്ല് വെച്ച നുണകൾ പരത്തുകയാണ്. പക്ഷെ ഇതിന്റെ ദൂഷ്യ വശം എന്നത് വെറും നിഷ്കളങ്കമായ മനസുള്ളവര്‍ അതെല്ലാം ശരിയെന്ന് വിശ്വസിച്ച് കിട്ടിയതെല്ലാം ഷെയര്‍ ചെയ്യും. പത്ത് പേര്‍ക്ക് കിട്ടിയാല്‍ നാല് പേരെങ്കിലും അത് വിശ്വസിക്കും. ആ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യും. അതിന്റെ ആഫ്റ്റർ ഇഫക്ട് അനുഭവിക്കുന്നത് ആ പാവങ്ങൾ ആയിരിക്കും.

ഇതെല്ലാം സത്യമാണന്ന്‍ കരുതി ഷെയര്‍, ലൈക്ക് ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെ വിശ്വസിച്ചിട്ടുള്ള നിങ്ങളുടെ സൗഹൃദങ്ങളെയാണ് നിങ്ങള്‍ വഞ്ചിക്കുന്നത്. നിങ്ങളുടെ പോസ്റ്റുകൾ സത്യമുണ്ടാകും എന്ന വിശ്വാസത്തെയാണ് നിങ്ങൾ മുറിവേല്പിക്കുന്നത്. ഇത്തരം ചതികളിലൂടെ കിട്ടുന്ന ലൈക്കുകള്‍ എന്ത് ഗുണം ആണ് നിങ്ങള്‍ക്ക് തരുന്നത്.

ഇത്തരം പോസ്റ്റുകള്‍ ഉണ്ടാക്കി വിടുന്നവര്‍ ഒന്ന്  മാത്രം ചിന്തിച്ചാല്‍ മതി. ഇത്തരം കള്ളങ്ങള്‍ പടച്ചു വിടുന്നത് കൊണ്ട് എന്ത് ഗുണം ആണ് നിങ്ങള്‍ക്ക് കിട്ടുന്നത്. മാനസികമായ സന്തോഷം കിട്ടാന്‍ ആണല്ലോ ഇങ്ങനെ ചെയ്യുന്നത്, ഇത്തരം മാനസിക സന്തോഷങ്ങൾ ആഗ്രഹിക്കുന്നത് തരം മാനസിക രോഗം ആണ്. ഏതെങ്കിലും ഹോസ്പിറ്റലില്‍ ചികിത്സ നേടുക എന്നത് മാത്രമാണ് അതിനൊരു പോംവഴി.

ഷെയർ ബട്ടണുകൾ അമർത്തുന്നതിന് മുൻപ് പലവട്ടം ചിന്തിക്കുക, ഈ പോസ്റ്റിൽ എന്തെങ്കിലും തരത്തിലുള്ള സത്യം ഉണ്ടോ, അതല്ലെങ്കിൽ ഇത് ഷെയർ ചെയ്താൽ ആർക്കെങ്കിലും ദോഷം ഉണ്ടാകുമോ. ഷെയർ ചെയ്യുന്നതിന് മുൻപ് നമ്മുടെ സാമാന്യ ബുദ്ധികൊണ്ട് ആലോചിക്കുക. സംശയം ഉള്ളത് മറ്റുള്ളവരോട് അന്വേഷിച്ച് സത്യം മനസിലാക്കാൻ ശ്രമിക്കുക. അതിന് ശേഷം മാത്രം ഷെയർ ചെയ്യുക.

ഏതൊരു പോസ്റ്റും ആർക്കും ദുഃഖം തരാതിരിക്കട്ടെ എന്ന പ്രാർഥനയോടെ…

മുറു

Post Views: 37
6
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

7 Comments

  1. Joyce Varghese on February 1, 2024 7:06 AM

    ഈ post ന് ഒന്നല്ല ഒന്നൊന്നര ലൈക്ക്. Very informative blog.
    👏👌👍

    Reply
    • Murad Kodungalloor on February 4, 2024 11:03 AM

      സ്നേഹം ❤️

      Reply
  2. anwar Abdurahiman cm on January 31, 2024 4:16 PM

    ആരോട് പറയാൻ ആര് കേൾക്കാൻ. ആരെ കൊന്നിട്ടായാലും എന്ത് പറഞ്ഞിട്ടായാലും ലൈക്കും കമന്റും മാത്രം നോട്ടം .

    Reply
    • Murad Kodungalloor on February 4, 2024 11:04 AM

      സ്നേഹം ❤️

      Reply
  3. Jasna Basheer on January 31, 2024 3:22 PM

    👍

    Reply
  4. SHEEJA VIJAY on January 31, 2024 1:54 PM

    😄👍

    Reply
  5. sabira latheefi on January 31, 2024 12:00 PM

    ഇതിനൊരു ലൈക്‌ 👍🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.