Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രിയപ്പെട്ട സുബിക്ക്…
ഓർമ്മകൾ

പ്രിയപ്പെട്ട സുബിക്ക്…

By Nisha RoseJanuary 30, 20243 Comments2 Mins Read134 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രിയപ്പെട്ട സുബിക്ക്,

സുബിക്ക് അവിടെ സുഖം എന്ന് കരുതുന്നു. ഒരുപാട് പേരെ ഒരുപാട് കാലം ചിരിപ്പിച്ച നിങ്ങൾ സ്വർഗത്തിലും അങ്ങനെ തന്നെ ആയിരിക്കും എന്ന് വിശ്വസിക്കുന്നു.

സ്വന്തം കുടുംബത്തിന് വേണ്ടി ഇത്രയും ത്യാഗങ്ങൾ ചെയ്യുന്ന പെൺകുട്ടികൾ കുറവാണ്. മാത്രമല്ല മിക്ക വീടുകളിലും ആൺകുട്ടികൾക്ക് തന്നെയാണ് ഇപ്പോഴും സ്ഥാനം കൂടുതൽ. പെണ്മക്കൾ ചെയ്യുന്നത് അമ്മയോ അച്ഛനോ അങ്ങനെ ഓർക്കാറില്ല കാണാറില്ല. പക്ഷേ ഇപ്പോഴും നിങ്ങളുടെ അമ്മയ്ക്കും സഹോദരനും എല്ലാം നിങ്ങളെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളു. അടുത്തിടെ ഒരു അഭിമുഖം കണ്ടപ്പോഴാണ് ആശുപത്രിയിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ല എന്ന് കേട്ടത്.

കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകൾ എപ്പോഴും മാറ്റി വെക്കുന്നത് സ്വന്തം ആരോഗ്യം ആണ്. അത് പിന്നീട് ആകാം എന്ന് കരുതി മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കയ്യിലുള്ള പൈസയും ആരോഗ്യവും എല്ലാം അർപ്പിക്കുന്നു. മിക്ക വീട്ടമ്മമാരും അങ്ങനെ തന്നെ. കുറച്ചുകൂടി സ്വന്തം ശരീരം ശ്രദ്ധിച്ചിരുന്നു എങ്കിൽ കുറെ കാലം കൂടെ എല്ലാവരെയും ചിരിപ്പിച്ചു ജീവിക്കാമായിരുന്നു. വിവാഹം പോലും മാറ്റി വെച്ച് ഓടുകയായിരുന്നു.

പ്രായം എത്തുന്നതിനു മുൻപേ മരിക്കുന്ന പലരും ഇത്തരം വെപ്രാളം കാണിക്കുന്നവർ ആണ് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ.. പറയാനുള്ളത് ഉറക്കെ പറഞ്ഞു ബഹളം വെച്ച് എപ്പോഴും തിടുക്കം കൂട്ടി എന്തൊക്ക ചെയ്താലും മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ കേട്ട്.. പക്ഷേ അത് ദൈവനിശ്ചയം പോലെയാണ് എന്ന് തോന്നിയിട്ടുണ്ട്. നിനക്ക് അധികം സമയമില്ല വേഗം പറയാനുള്ളതും ചെയ്യാൻ ഉള്ളതും ചെയ്തു തീർത്തോളൂ എന്ന് ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ.

നിങ്ങളുടെ ഓരോ പരിപാടി കഴിയുമ്പോഴും ഒരു മഴ പെയ്തു തീർന്ന പോലെ.. പിന്നെ അതേപോലെ തോന്നിയിട്ടുള്ളത് റിമി ടോമിയെ ആണ്. അവരും ജീവിച്ചത് കുടുംബത്തിന് വേണ്ടിയാണ്. ഉള്ളിൽ കരയുമ്പോഴും പുറത്തേക്ക് ചിരിച്ച് ബഹളം വെക്കാൻ എല്ലാവർക്കും പറ്റില്ല.

എന്തായാലും സുബി.. നിങ്ങളുടെ മരണത്തിന് പുറകെ ഓരോരുത്തർ ആയി സിനിമയിൽ നിന്നും വിട്ട് പോയി. ഇന്നസെന്റ്, ലളിത ചേച്ചി, നെടുമുടി വേണു, സുധി.. അങ്ങനെ കുറെ പ്രതിഭകൾ. കലാഭവൻ മണിയും ഒക്കെ ഉണ്ടല്ലോ അവിടെ.

അവരുടെയൊക്കെ സിനിമകൾ ഇപ്പോഴും ടി വി യിൽ കാണുമ്പോൾ ഇനി ഇത്തരം പ്രതിഭകൾ ഭൂമിയിൽ ജനിക്കുമോ എന്നതിൽ സംശയമാണ്. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമകളുടെ ഭാഗം ആയിരുന്നവർ.. അതേ പോലെ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന” കുട്ടിപ്പട്ടാളം “പോലെയുള്ള പരിപാടികൾ അവതരിപ്പിച്ച സുബിയും.

പുതിയ ഒരു പരിപാടിയും സിനിമയും വീണ്ടും കാണാൻ തോന്നാറില്ല. അങ്ങനെ ഒന്ന് ചാനൽ മാറ്റുമ്പോൾ കണ്ടാലും പഴയ ഒരു സിനിമ ഉണ്ടെങ്കിൽ അതാണ് വീണ്ടും കാണുക. മണിച്ചിത്രതാഴും, മാന്നാർ മത്തായിയും പോലെയുള്ളവ.

സിനിമാരംഗത്ത് സുബിക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല എന്നൊരു തോന്നൽ ഇല്ലാതില്ല എങ്കിലും നിങ്ങളുടെ രംഗത്ത് നിങ്ങൾ പ്രതിഭ തെളിയിച്ചു എത്രയോ രാജ്യങ്ങൾ കണ്ടു. അതൊക്കെ ഒരു ഭാഗ്യമല്ലേ.

ഈയിടെ സുബിയുടെ അമ്മ പറയുന്നത് കേട്ടു അവർ മുകൾ നിലയിൽ ഉള്ള നിങ്ങളുടെ മുറിയിലേക്ക് പോകാറില്ല എന്ന്. അതേ ഒരമ്മക്കും അതൊന്നും താങ്ങാൻ ആകില്ല. ഏത് വസ്ത്രം ധരിക്കണം എന്ന് പോലും അമേരിക്കയിൽ നിന്നും അമ്മയെ വിളിച്ച് ചോദിക്കുന്ന ഒരു മകൾ ആയിരുന്നല്ലോ സുബി. അങ്ങനെ സ്നേഹിക്കുന്ന ഒരു അമ്മയെ കിട്ടിയതും നിങ്ങളുടെ ഭാഗ്യം. എന്തൊക്കെ ചെയ്തു കൊടുത്താലും കുറ്റം മാത്രം പറയുന്ന അമ്മമാരും ധാരാളം ഉണ്ട്. ആണ്മക്കളെ മാത്രം സ്നേഹിക്കുന്നവർ. എന്തായാലും അത്തരം ഒരു അമ്മയല്ല നിങ്ങളുടേത്.

അങ്ങനെ ഞങ്ങളുടെ മലയാളസിനിമാ രംഗത്തെ ഒട്ടേറെ പ്രതിഭകൾ ഇപ്പോൾ അവിടെ ഒരുമിച്ച് നിങ്ങളോടൊപ്പം സുഖമായും സമാധാനം ആയും ഇരിക്കുന്നു എന്ന് വിശ്വസിച്ചു കൊണ്ടും പ്രാർത്ഥിച്ചു കൊണ്ടും നിർത്തട്ടെ

സ്നേഹപൂർവ്വം
നിഷാറോസ്

#ഫാൻമെയിൽ

Post Views: 19
4
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

3 Comments

  1. Sunandha Mahesh on February 22, 2025 10:35 AM

    സത്യം.. എന്റെ അമ്മ പറയാറുണ്ട് ഈ വാക്കുകൾ
    ഭൂമിയിലെ കടം തീരുന്നതു വരെയുള്ളൂ എല്ലാമെന്ന്.

    Reply
    • Suma Jayamohan on February 22, 2025 7:39 PM

      ചിലരങ്ങനെയാണ് അവർ എത്തുന്നിടമെല്ലാം വെളിച്ചം വിതറും ……. …… അവരെക്കുറിച്ചു ചിന്തിക്കുമ്പോഴേ നമ്മുടെ മനസ്സു തുള്ളിത്തുളുമ്പും ……
      ❤️🌹👌

      Reply
  2. Pavithra Unni on February 3, 2024 3:39 PM

    നന്നായി എഴുതി നിഷ ചേച്ചി 👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.