Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രാജു ദി റോക്ക്സ്
നര്‍മം ബന്ധങ്ങൾ സൗഹൃദം

രാജു ദി റോക്ക്സ്

By Ajeesh KavungalJanuary 31, 20242 Comments2 Mins Read53 Views
Bookmark Now
Please login to bookmark Close

No account yet? Register

ഏതാണ്ട് ഒരു പത്ത് പന്ത്രണ്ട് കൊല്ലം മുമ്പാണ്.. ഇതു പോലെ ഉള്ള ഒരു ജൂലൈ മാസത്തിൽ ഞാനും ന്റെ ചങ്കായ രാജുവും കൂടി വീടിനടത്തു കൂടി ഒഴുകുന്ന ഗായത്രി പുഴയിൽ രാവിലെ എന്നും കുളിക്കാൻ പോവും. മിക്കവാറും ദിവസങ്ങളിൽ മഴയുമുണ്ടാകും. പുഴയിൽ മുങ്ങിക്കുളിച്ചാ ആ ഒരു സുഖം വേറെയാണ്.

പതിവുപോലെ സൂപ്പർമാൻ സ്റ്റൈലിൽ ഞാൻ ഒരു ചാട്ടം. ഒരു വ്യത്യാസം മാത്രം ആൾക്ക് പാൻറിനു മുകളിൽ ആണെങ്കിൽ എനിക്ക് പാൻറില്ല എന്ന ഒരു കുറവു മാത്രം.. ഒഴുക്കുള്ള വെള്ളത്തിൽ അങ്ങനെ തല മാത്രം പുറത്തു കാണത്തക്കവിധം നിക്കാൻ ഒരു സുഖമാണ്. രാജു തലയിൽ ഒരു തോർത്തും കെട്ടി വേപ്പിന്റെ കമ്പ് ചവച്ചു തുപ്പി കൊണ്ട് വിദൂരതയിലേക്ക് കണ്ണും നട്ടിരിപ്പാണ്. അതു എന്നും അങ്ങനെ തന്നെയാണ്.. ആലോചന കണ്ടാ തോന്നും വലിയ എന്തോ പ്രശ്നമാണെന്ന്.. വൈകിട്ടത്തെ ചിലവിന് കാശ് എങ്ങനെ അടിച്ചു മാറ്റണംന്നാണ് ചിന്തിക്കുന്നതെന്ന് എനിക്കല്ലേ അറിയൂ..

കുറച്ചു കഴിഞ്ഞപ്പോൾ പുഴയെ മുഴുവൻ സംഗീതത്തിൽ നനച്ച് ഒരു ചാറ്റൽ മഴ.. ന്റെ മനസ്സ് സന്തോഷം കൊണ്ട് കുതിച്ചു പൊങ്ങി.. ആ മഴയുടെ കുളിർമഴയിൽ മുങ്ങി ഞാൻ വിളിച്ചു. അതും മധുരമായി..

“ടാ .. രാജുവേ.. ”

“എന്താണ്ടാ പൊലം കെട്ടവനെ.. കാര്യം പറ.. രാവിലെ വെടക്ക് സാഹിത്യം കൊണ്ട് വന്നാ നിന്നെ ഞാൻ ഇതിൽ മുക്കി കൊല്ലും.. ”

എന്ന അവന്റെ മറുപടി കേട്ടപ്പോൾ സന്തോഷം കുറച്ച് പോയെങ്കിലും വെള്ളത്തിൽ ഒന്നു കൂടി മുങ്ങി സന്തോഷം റീചാർജ് ചെയ്തു വന്നു ഞാൻ പറഞ്ഞു.

“ടാ.. തൂമെ പൊഴേന്റെ മേലെ ചന്നം പിന്നം ന്ന് മഴത്തുള്ളികള് വീഴണ കണ്ടാ.. ഈ മഴ കാണുമ്പോ എനിക്ക് ഓർമ വരണത്..”

എന്നെ പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിച്ചില്ലാ. അപ്പോഴേക്കും റിപ്ലൈ വന്നു..

“നിന്റെ മറ്റവളെ ആയിരിക്കും ഇല്ലെടാ?”

ഹോ ഞാൻ കോരിത്തരിച്ചു പോയി. അല്ലെങ്കിലും എന്നെ അല്ല എന്റെ മനസ്സിനെ മനസ്സിലാക്കിയവൻ ന്റെ രാജു മാത്രം ആണ്.

അന്ന് അടുത്ത സ്റ്റോപ്പിൽ ബസ് കേറാൻ എന്നും രാവിലെ വരുന്ന വെള്ളപ്പാറ്റ ന്ന് വിളിക്കുന്ന ഒരു പെണ്ണിന്റെ പുറകിലാണ് ഞാൻ.. കുറച്ച് വേദനയോടെ പറയട്ടെ.. അവള് ഒരുത്തന്റെ കൂടെ ഒളിച്ചോടി ചറപറാന്ന് മൂന്നെണ്ണം പെറ്റിട്ടും ഇപ്പോഴും എനിക്ക് അന്ന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് അവളറിഞ്ഞിട്ടില്ല. ഇപ്പോഴും അറിയാവുന്നത് രാജു നും എനിക്കും മാത്രം..

അതുപോട്ടെ.. ബാക്കി പറയാം..

രാജുവിനെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു. “അളിയാ നിനക്കെങ്ങനെ മനസ്സിലായെടാ അവളും മഴയും ഒന്ന് ആണ്ന്ന്.. ”

വായിലിരിക്കുന്ന വേപ്പിൻ കമ്പ് രജനികാന്ത് സ്റ്റൈലിൽ തുപ്പി തെറിപ്പിച്ചു കൊണ്ട് രാജു പറഞ്ഞു ..

“ടാ.. പൊട്ടാ.. മഴ എപ്പോഴും ഉണ്ടാകുമോ ”

ഇല്ല ന്നു ഞാൻ..

“ഇപ്പോ പെയ്യും ന്ന് പറഞ്ഞ് പെയ്യാതെ പറ്റിച്ചു പോവാറുണ്ടോ..”

ഉണ്ട് എന്ന മറുപടി പറഞ്ഞ എന്റെ സ്വരം താഴ്ന്നു.

“മഴ പെയ്യാൻ വേണ്ടി എത്ര ആള് കാത്തിരിക്കുന്നുണ്ടെന്ന് അറിയോ.. ”

“അറിയാം” ന്റെ തല താഴ്ന്നു.

“മഴ ഒരേ സമയം എവിടൊക്കെ പെയ്യുന്നുണ്ടെന്ന് അറിയോ.. ”

“ഉം ” ഞാനൊന്നു മൂളി..

“അവസാനം ഇത് പെയ്തു അവിടെ തന്നെ നിക്കാറുണ്ടോ..”

‘ഇല്ല ഒഴുകിപ്പോവും..” ഞാൻ തളർന്നുതുടങ്ങി..

“മഴ ഒരു പാട് നനഞ്ഞാ ന്താ ഇണ്ടാവാ.. അസുഖം വരും. മിക്കവാറും നിന്റെ തലക്കും വരും. ഇതൊക്കെ ആലോചിക്കുമ്പോ നിക്കും തോന്നാറുണ്ടെടാ ചെക്കാ അവള് വലിയൊരു മഴയാണെന്ന്.. ”

രാജു രാജു ന്ന് വിളിക്കാൻ ഒരു പാട് ശ്രമിച്ചെങ്കിലും ശബ്ദം പുറത്തു വന്നില്ല.

” ദേവിയെ എന്താ തണുപ്പ് ഇനി വൈകിട്ട് കുളിക്കാം.. നീ വേഗം വാടാ…” എന്നു പറഞ്ഞു തിരിഞ്ഞു നടക്കുന്ന രാജുവിനെ ഞാൻ നിർന്നിമേഷനായ് നോക്കി നിന്നു..

Ajeesh Kavungal

Post Views: 35
2
Ajeesh Kavungal

2 Comments

  1. Binu Varghese on February 1, 2024 3:58 PM

    ജോലിക്ക്ക പോകാതെ പിള്ളേര്ളി കളിച്ചു നടന്നാൽ ലൈക്‌ ദിസ്‌ (ഇങ്ങനെ ഇരിക്കുമെന്ന് )… 😋😋 മധുരനൊമ്പര ഓർമ്മകൾ 😍😍

    Reply
  2. Joyce Varghese on February 1, 2024 6:54 AM

    👏👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.