മാളിന്റെ മുന്നിലൂടെ പതിയെ നടന്നുപോകുകയായിരുന്നു അയാൾ. നാൽപ്പത് വയസ്സായെങ്കിലും, മുഖത്തെ ചുളിവുകൾ നോക്കിയാൽ അമ്പത് കഴിഞ്ഞെന്ന് ആരും പറയും. ജീവിതം സമയത്തേക്കാൾ വേഗത്തിൽ അയാളെ വയസ്സനാക്കിയിരുന്നു. പെട്ടെന്നാണ് അയാളുടെ കണ്ണ് മാളിന്റെ മുൻവശത്തെ വലിയ LED സ്ക്രീനിൽ പതിഞ്ഞത്. ഒരു കൊച്ചുകുട്ടി ഐസ്ക്രീം കഴിക്കുന്നു. കവിളിലൊക്കെ ക്രീം പുരണ്ടിട്ടുണ്ട്. അടുത്ത് നിൽക്കുന്ന അച്ഛൻ അത് തുടച്ചുകൊടുത്ത് ചിരിക്കുന്നു. അമ്മയും ചിരിക്കുന്നു. ആ ചിരി കണ്ടപ്പോൾ… അയാളുടെ കാലുകൾ അറിയാതെ നിന്നു. ആ പരസ്യത്തിലേക്ക് കുറച്ച് നേരം നോക്കിനിന്നു. ആ ഐസ്ക്രീമിന്റെ വില വലിയതൊന്നുമല്ല. ഒരുപക്ഷേ നൂറ് രൂപ. ചിലർക്ക് ഒരു നിമിഷം പോലും ആലോചിക്കാതെ ചെലവാക്കുന്ന തുക. പക്ഷേ… ആ നൂറ് രൂപ പോലും ഇന്ന് അയാളുടെ കൈയിൽ ഇല്ല. അല്ല… ഉണ്ടായാലും അത് ചെലവാക്കാൻ അയാൾക്ക് കഴിയില്ല. കാരണം അയാളുടെ പോക്കറ്റിലേക്ക് വരുന്ന ഓരോ രൂപയും ആദ്യം കാത്തിരിക്കുന്നത് അയാളല്ല. കടമാണ്. അറിയാതെ അയാൾ തന്റെ പഴയ ജീവിതത്തെ ഓർത്തു.…
Author: Ajeesh Kavungal
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ അവരെ ഒരുമിച്ച് കണ്ടാൽ ആരും അസൂയപ്പെടുമായിരുന്നു. അവൾ ഉയർന്ന വിദ്യാഭ്യാസവും നല്ല ശമ്പളമുള്ള ജോലിയുമുള്ളവളാണ്. സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നവൾ. ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാനുള്ള അറിവും, സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള ധൈര്യവും അവൾക്കുണ്ടായിരുന്നു. എന്നാൽ അവൻ പെരുമാറ്റത്തിൽ മാത്രമല്ല, ഹൃദയം കൊണ്ട് പോലും തികച്ചും ഒരു സാധാരണക്കാരനായിരുന്നു. വലിയ ഡിഗ്രികളോ ഉയർന്ന ശമ്പളമോ വലിയ സ്വപ്നങ്ങളോ ഒന്നും അവനുണ്ടായിരുന്നില്ല. അവർ തമ്മിലുള്ള ഏറ്റവും വലിയ അന്തരവും അതുതന്നെയായിരുന്നു. അവൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് അവൻ കൃത്യമായി അറിഞ്ഞിരുന്നു. അവൾക്ക് തലവേദനിച്ചാൽ, അവൾ പറയാതെ തന്നെ ആ മുഖം കണ്ട് അവൻ തിരിച്ചറിയുമായിരുന്നു. അവളുടെ മുഖമൊന്ന് വാടിയാൽ അവന്റെ മനസ്സ് അസ്വസ്ഥമാകും. അവൾ എപ്പോഴും സന്തോഷവതിയായിരിക്കാൻ മാത്രമേ അവൻ ആഗ്രഹിച്ചിട്ടുള്ളൂ. വിവാഹത്തിന്റെ ആദ്യ മാസങ്ങളിൽ അവർക്കിടയിൽ നിറയെ സംസാരങ്ങളുണ്ടായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോഴും, രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും യാത്രകളിൽ ഉടനീളവും അവർ പരസ്പരം പറയുകയും കേൾക്കുകയും ചെയ്തുകൊണ്ടേയിരുന്നു.…
രാത്രി പതിനൊന്ന് മണി കഴിഞ്ഞിരുന്നു. പുറത്ത് പെയ്തൊഴിഞ്ഞ മഴയിൽ നിന്ന് ചെളിയുടെയും ഈർപ്പത്തിന്റെയും മണം കാറ്റിലൂടെ വീടിനുള്ളിലേക്ക് അരിച്ചുകയറി. അടുക്കളയുടെ ഇരുണ്ട മൂലയിൽ ശ്വാസമടക്കി ലക്ഷ്മി ഇരിക്കുകയായിരുന്നു. സേതുവേട്ടൻ വരേണ്ട സമയമായിട്ടുണ്ട്. ഓർക്കുമ്പോൾ തന്നെ അവളുടെ ഉള്ളിൽ ഭയത്തിന്റെ ഒരു തണുത്ത അലയടി ഉയരും. പതിനെട്ട് തികയും മുൻപേ, സ്വന്തം ഭാരം ഒഴിവാക്കാൻ അമ്മാവനും അമ്മായിയും കൂടി അവളെ അയാൾക്ക് കെട്ടിച്ചു കൊടുക്കുമ്പോൾ എതിർക്കാൻ ലക്ഷ്മിക്ക് ഒരവകാശവും ഇല്ലായിരുന്നു. ആദ്യരാത്രിയിൽ തന്നെ മദ്യത്തിന്റെ ദുർഗന്ധവുമായി തന്റെ ഇളം ശരീരത്തെ കശക്കിയെറിഞ്ഞ അയാൾ, അവൾക്കൊരു ‘ചെകുത്താൻ’ മാത്രമായിരുന്നു. വിവാഹമെന്തെന്നോ ഭാര്യയാകുകയെന്നാൽ എന്തെന്നോ തിരിച്ചറിയും മുൻപേ അവൾ ആ പരുക്കൻ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെട്ടു. അയാൾ ഒരു മുഴുക്കുടിയനായിരുന്നു. കൂലിപ്പണി കിട്ടുന്ന പണം മുഴുവൻ ബാറിൽ തീർത്ത്, വീട്ടിലേക്ക് വരുമ്പോൾ കൈയിൽ ഒരു പലചരക്ക് സാധനം പോലുമുണ്ടാകില്ല; പകരം മദ്യത്തിന്റെ രൂക്ഷഗന്ധവും അകാരണമായ ദേഷ്യവും മാത്രം. ചോർന്നൊലിക്കുന്ന ആ പഴയ വീടിന്റെ കരിപിടിച്ച അടുക്കളയിൽ, പുകയുന്ന…
ഭാര്യ മരിച്ചതിന്റെ ചടങ്ങുകൾ കഴിഞ്ഞ് ആളും ആരവുമൊഴിഞ്ഞ നേരത്താണ് പോസ്റ്റ്മാൻ അയാളെ അന്വേഷിച്ച് ചെങ്കല്ല് പാകിയ ആ വീട്ടുമുറ്റത്ത് എത്തിയത്. അയാളപ്പോൾ മുറ്റത്ത് വീണ് കിടന്ന മാവിലകൾ പെറുക്കി കളയുകയായിരുന്നു. അയാളെ പരിചയമുള്ള പോസ്റ്മാൻ പടി കയറി ത്തുടങ്ങിയപ്പോഴേ വിളിച്ചു. ” ദേവൻ സാറെ, ഒരു കത്തുണ്ട്.” ദേവൻ അമ്പരന്നു. ” കത്തോ..? എനിക്കോ? ഈ ഫോണും വിഡിയോകോളും ഒക്കെ ഉള്ള ഈക്കാലത്ത് എനിക്ക് കത്തയക്കാൻ ആരാണാവോ?” പോസ്റ്റ്മാൻ കത്ത് നീട്ടിക്കൊണ്ട് പറഞ്ഞു. ” ഫ്രം അഡ്രെസ്സ് ഒന്നുമില്ല സാറെ. സാറിനെ പരിചയം ഉള്ളോണ്ട് ഞാൻ ഇങ്ങു കൊണ്ട് വന്നതാ.” ഒന്ന് ആലോചിച്ചു നിന്നിട്ട് അയാൾ തിരിഞ്ഞ് ദേവനോട് ചോദിച്ചു. ” ചടങ്ങുകളൊക്കെ..?” ” കഴിഞ്ഞു.. ഇനി ആരെ ബോധിപ്പിക്കാനാണ്? പിള്ളേര് രണ്ടും ഓസ്ട്രേലിയയിൽ അല്ലേ. സ്റ്റുഡന്റ് വിസയിൽ കേറിയതല്ലേ ഉള്ളൂ. പെട്ടെന്ന് തിരികെ വന്നാൽ മുടക്കിയതൊക്കെ വെള്ളത്തിലാകും. അവന്മാർ രണ്ടും ഇരട്ടകളായോണ്ട് ഡബിൾ ചിലവാണ്. ഈ ആഴ്ച ലീവ് കഴിഞ്ഞു…
മൂന്നു ദിവസത്തെ അവധി ഒരുമിച്ചു കിട്ടിയ സന്തോഷത്തിലാണ് രാവിലെ ഉറക്കമുണർന്നത്. ദിനചര്യകളെല്ലാം കഴിഞ്ഞ് മൊബൈൽ എടുത്തു നോക്കുമ്പോഴാണ് അമ്മ പുറത്തോട്ടിറങ്ങാൻ തയ്യാറായി നിൽക്കുന്നത് കണ്ടത്. കണ്ടപ്പോൾ തന്നെ മനസ്സിലായി അമ്പലത്തിലേക്കാണ് പോക്ക്. അമ്പലത്തിൽ പോവുമ്പോ മാത്രം അമ്മ തന്നെ കൂടെ കൂട്ടില്ല. ആരുടെയും കൂടെ പോവുകയുമില്ല. ചോദിച്ചാ പറയും “കമ്പനി കൂടി പോവാൻ പറ്റിയ സ്ഥലം അല്ല അമ്പലം. ആരോടും പറയാൻ പറ്റാത്ത സങ്കടങ്ങൾ പറയുന്ന സ്ഥലമാണ്. തൽക്കാലം എന്റെ സങ്കടം ഞാനും ഈശ്വരനും മാത്രം അറിഞ്ഞാ മതി. നീ അറിയണ്ട. നിനക്ക് തീർക്കാൻ പറ്റുന്ന സങ്കടങ്ങൾ ഒക്കെ ഞാൻ നിന്നോടു പറയുന്നുണ്ടല്ലോ.. ഈശ്വരനു തീർക്കാൻ പറ്റുന്നത് ഈശ്വരൻ കേട്ടാ മതി.” ഇറങ്ങാൻ നേരത്ത് കൈയിൽ മൊബൈൽ കണ്ടാൽ എന്നും തരുന്ന ഒരു ഉപദേശവും “മോളെ ആതിരേ, നീ പ്ലസ് വണ്ണിനു പഠിക്കുന്ന ഒരു പെൺകുട്ടിയാണ്. പ്രായത്തേക്കാൾ കൂടുതൽ പക്വത നിനക്ക് ഉണ്ടെന്നു എനിക്ക് അറിയാം. അമ്മയെന്ന നിലയിൽ എനിക്ക് അതിൽ…
“അതേ.. എപ്പോഴാ നമ്മുടെ കല്യാണം?”, ചോദ്യം കേട്ടതും അവള്‍ അവന്‍റെ മുഖത്തേയ്ക്ക് നോക്കി. ചെക്കന്‍റെ മുഖം അസ്തമയ സൂര്യനെപ്പോലെ ചുവന്നിരിക്കുന്നു. അതില്‍ തെളിഞ്ഞുകാണാം അവന് തന്നോടുള്ള പ്രണയം. “കഴിക്കാം അഭി, ഉറപ്പായും കഴിക്കാം”, അവള്‍ ഒരു പുഞ്ചിരിയോടെ മറുപടി കൊടുത്തു. “അതേ.. നാളെ പറ്റുമോ?”, വീണ്ടും അവന്‍ ചോദിച്ചപ്പോള്‍ അവള്‍ ഒരു കള്ളച്ചിരിയോടെ അവന്‍റെ കുറ്റിരോമങ്ങള്‍ നിറഞ്ഞ താടിയില്‍ ചെറുതായി നുള്ളി. “എന്താടാ ചെക്കാ നിനക്കിത്ര ധൃതി? ഞാന്‍ പോവുംന്ന് പേടിച്ചാണോ? എനിക്ക് കുറച്ച് സമയം വേണം. വീട്ടില്‍ പറഞ്ഞ് സമ്മതിപ്പിക്കണം. അതുവരെ നിനക്കൊന്ന് ക്ഷമിച്ചൂടെ…?” അവളുടെ മൃദുലമായ കൈവിരലുകളില്‍ അവന്‍റെ കൈവിരലുകള്‍ മുറുകെ പിടിച്ചുകൊണ്ടവന്‍ പറഞ്ഞു. “ധൃതി കൂടീട്ടല്ല ശ്യാമ. പക്ഷേ, മനസ്സിലെന്തോ ഒരു കനം പോലെ. എപ്പോഴും നീ ഇങ്ങനെ അരികത്തുണ്ടാവണ൦ന്ന് ഒരു തോന്നല്‍. നിന്‍റെ വാക്കുകള്‍, നിന്‍റെ ചിരി, പരിഭവങ്ങള്‍ ഇതെല്ലാം എനിക്ക് മാത്രമായ് വേണമെന്നൊരു തോന്നല്‍. ഇപ്പോള്‍ നിന്നെപ്പറ്റിയല്ലാതെ എനിക്ക് വേറൊന്നും ചിന്തിക്കാനാവുന്നില്ല. അവളുടെ മുഖത്തേയ്ക്ക്…
ഫോണിന്റെ ഡിസ്പ്ലേയിൽ രേഷ്മയുടെ പേര് തെളിഞ്ഞപ്പോൾ ദേവകി ടീച്ചറിന്റെ മനസൊന്നു കുളിർന്നു. ” ന്റെ കൃഷ്ണാ, നാട്ടിൽ വരുന്നു” എന്ന് പറയാനായിരിക്കണേ അവൾ വിളിച്ചത് എന്ന് മനസ്സിൽ വിചാരിച്ചു. എന്നാൽ ടീച്ചറിന്റെ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു. ഒരു പാട് അകലെ നിന്നും രേഷ്മയുടെ സ്വരം ടീച്ചറിന്റെ കാതിൽ വീണു. “അമ്മേ ഇവിടെ നിന്നും വരാൻ പറ്റും എന്നു തോന്നുന്നില്ല. ആ സമയത്ത് അദ്ദേഹത്തിന് ഒരു ടൂർ ഉണ്ട്. ഞാൻ ഇവിടെ നിന്നും മാറിയാൽ ശരിയാവില്ല പിള്ളേരുടെ പഠിപ്പ് എല്ലാം നോക്കണ്ടെ അമ്മേ.. പിന്നെ അവർക്കും അവിടെ വരാൻ തീരെ താത്പര്യമില്ല. ഞാനെന്താ ചെയ്ക..” ഉള്ളിൽ തികട്ടി വന്ന കരച്ചിലടക്കി ദേവകി ടീച്ചർ പറഞ്ഞു. “സാരമില്ല മോളെ തിരക്ക് ഒക്കെ കഴിഞ്ഞിട്ടു മതി. ഇന്നലെ നിന്റെ ചേട്ടൻ വിളിച്ചിരുന്നു. അമേരിക്കയിൽ നിന്ന്. അവനും ഇങ്ങനെ ഒക്കെ തന്നെ ആണ് പറഞ്ഞത്. പിന്നെ ഒരു കാര്യം കൂടി പറഞ്ഞു. നാട്ടിൽ പോവാം എന്നു പറഞ്ഞപ്പോ അവന്റെ…
ഏതാണ്ട് ഒരു പത്ത് പന്ത്രണ്ട് കൊല്ലം മുമ്പാണ്.. ഇതു പോലെ ഉള്ള ഒരു ജൂലൈ മാസത്തിൽ ഞാനും ന്റെ ചങ്കായ രാജുവും കൂടി വീടിനടത്തു കൂടി ഒഴുകുന്ന ഗായത്രി പുഴയിൽ രാവിലെ എന്നും കുളിക്കാൻ പോവും. മിക്കവാറും ദിവസങ്ങളിൽ മഴയുമുണ്ടാകും. പുഴയിൽ മുങ്ങിക്കുളിച്ചാ ആ ഒരു സുഖം വേറെയാണ്. പതിവുപോലെ സൂപ്പർമാൻ സ്റ്റൈലിൽ ഞാൻ ഒരു ചാട്ടം. ഒരു വ്യത്യാസം മാത്രം ആൾക്ക് പാൻറിനു മുകളിൽ ആണെങ്കിൽ എനിക്ക് പാൻറില്ല എന്ന ഒരു കുറവു മാത്രം.. ഒഴുക്കുള്ള വെള്ളത്തിൽ അങ്ങനെ തല മാത്രം പുറത്തു കാണത്തക്കവിധം നിക്കാൻ ഒരു സുഖമാണ്. രാജു തലയിൽ ഒരു തോർത്തും കെട്ടി വേപ്പിന്റെ കമ്പ് ചവച്ചു തുപ്പി കൊണ്ട് വിദൂരതയിലേക്ക് കണ്ണും നട്ടിരിപ്പാണ്. അതു എന്നും അങ്ങനെ തന്നെയാണ്.. ആലോചന കണ്ടാ തോന്നും വലിയ എന്തോ പ്രശ്നമാണെന്ന്.. വൈകിട്ടത്തെ ചിലവിന് കാശ് എങ്ങനെ അടിച്ചു മാറ്റണംന്നാണ് ചിന്തിക്കുന്നതെന്ന് എനിക്കല്ലേ അറിയൂ.. കുറച്ചു കഴിഞ്ഞപ്പോൾ പുഴയെ മുഴുവൻ…
പെയ്തൊഴിഞ്ഞ മഴക്കും ഉണ്ടായിരുന്നു പറയാൻ… കുളിരണിഞ്ഞു പോയവരെ കുറിച്ച്.. ❤️❤️ Ajeesh Kavungal
മനസ്സിന്റെ മച്ചിൻ പുറത്ത് മാറാല പൊതിഞ്ഞ് കിടക്കുന്നുണ്ടിപ്പോഴും കുറച്ച് മയിൽ പീലിത്തുണ്ടുകളും മഞ്ചാടിമണികളും നെഞ്ചിൽ തറഞ്ഞ പൊട്ടിച്ചിരികൾക്കൊപ്പം ഉടഞ്ഞു വീണ കുപ്പിവളകളും… പിന്നെ കാലപ്പഴക്കം കൊണ്ട് ക്ലാവു പിടിച്ച നിറം മങ്ങിയ കുറെ സ്വപ്നങ്ങളും… Ajeesh Kavungal
