Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മ മനം വിങ്ങിയതറിഞ്ഞോ?
കഥ ബന്ധങ്ങൾ

അമ്മ മനം വിങ്ങിയതറിഞ്ഞോ?

By Ajeesh KavungalFebruary 5, 2024Updated:February 5, 20242 Comments3 Mins Read88 Views
Bookmark Now
Please login to bookmark Close

No account yet? Register

ഫോണിന്റെ ഡിസ്പ്ലേയിൽ രേഷ്മയുടെ പേര് തെളിഞ്ഞപ്പോൾ ദേവകി ടീച്ചറിന്റെ മനസൊന്നു കുളിർന്നു. ” ന്റെ കൃഷ്ണാ, നാട്ടിൽ വരുന്നു” എന്ന് പറയാനായിരിക്കണേ അവൾ വിളിച്ചത് എന്ന് മനസ്സിൽ വിചാരിച്ചു. എന്നാൽ ടീച്ചറിന്റെ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു. ഒരു പാട് അകലെ നിന്നും രേഷ്മയുടെ സ്വരം ടീച്ചറിന്റെ കാതിൽ വീണു.

“അമ്മേ ഇവിടെ നിന്നും വരാൻ പറ്റും എന്നു തോന്നുന്നില്ല. ആ സമയത്ത് അദ്ദേഹത്തിന് ഒരു ടൂർ ഉണ്ട്. ഞാൻ ഇവിടെ നിന്നും മാറിയാൽ ശരിയാവില്ല പിള്ളേരുടെ പഠിപ്പ് എല്ലാം നോക്കണ്ടെ അമ്മേ.. പിന്നെ അവർക്കും അവിടെ വരാൻ തീരെ താത്പര്യമില്ല. ഞാനെന്താ ചെയ്ക..”

ഉള്ളിൽ തികട്ടി വന്ന കരച്ചിലടക്കി ദേവകി ടീച്ചർ പറഞ്ഞു.

“സാരമില്ല മോളെ തിരക്ക് ഒക്കെ കഴിഞ്ഞിട്ടു മതി. ഇന്നലെ നിന്റെ ചേട്ടൻ വിളിച്ചിരുന്നു. അമേരിക്കയിൽ നിന്ന്. അവനും ഇങ്ങനെ ഒക്കെ തന്നെ ആണ് പറഞ്ഞത്. പിന്നെ ഒരു കാര്യം കൂടി പറഞ്ഞു. നാട്ടിൽ പോവാം എന്നു പറഞ്ഞപ്പോ അവന്റെ ഭാര്യക്ക് ഓക്കാനം വന്നു അത്രേ… നിങ്ങൾ രണ്ടാളും കൂടെ ഒരുമിച്ച് ഇവിടെ വന്നത് മൂന്നു വർഷം മുൻപ് ഒരു ഓണത്തിനാണ്. ഇതുവരെ എനിക്ക് ആരോഗ്യത്തിനു കുഴപ്പമൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഒറ്റക് ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല. പക്ഷെ ഈയിടെയായി നെഞ്ചിനകത്ത് എന്തോ ഒരു കനം പോലെ ഇടക്ക് തല ചുറ്റലും ഉണ്ട്. മനസ്സിന് എന്തോ ഒരു വയയ്ക. രണ്ടാളെയും കാണണമെന്നു വല്ലാത്ത ആഗ്രഹം. ഒരു കാര്യം നിനക്കു അറിയാലോ.. നിന്റെ രണ്ടാമത്തെ കൊച്ചിനെ ഞാൻ കണ്ടിട്ടില്ല. പ്രസവത്തിനു വരാൻ പറഞ്ഞപ്പോഴും നീ കേട്ടില്ല. ഇവിടേത്തെക്കാൾ നല്ല സൗകര്യം അവിടെയാണെന്ന് പറഞ്ഞു. കൊതിയുണ്ട് മോളെ ഒരുപാട് എല്ലാവരെയും ഒന്ന് കാണാൻ. നിന്റെ ചേട്ടന്റെ ഭാര്യ ഫോൺ വിളിച്ചിട്ട് കൂടി സംസാരിക്കാൻ കൂടി കൂട്ടാക്കിയില്ല. പൈസയുടെ എന്തേലും ആവശ്യം ഉണ്ടെങ്കിൽ ബാങ്കിൽ ഇട്ടോളാംന്ന് പറഞ്ഞു. ശനിയാഴ്ച എന്റെ അൻപതാം പിറന്നാൾ ആണ്. സൗകര്യം ഉണ്ടെങ്കിൽ ചേട്ടനെയും വിളിച്ചുപറഞ്ഞു വരാൻ നോക്കുക.

ടീച്ചർ ഫോൺ കട്ട് ചെയ്‌തു മേശമേൽ ഇരിക്കുന്ന ഫ്രെയിം ചെയ്തുവച്ച പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കൈയിലെടുത്തു.എന്നിട്ട് ആ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞു, “ജയകൃഷ്ണൻ മാഷെ ഇപ്പൊ സന്തോഷമായില്ലേ. ഈ പിറന്നാളിനും ദേവകി ഒറ്റയ്ക്ക് തന്നെയാണ്.ഒന്നും അറിയണ്ടാലോ ഇപ്പൊ. പെട്ടെന്ന് പൊയ്ക്കളഞ്ഞില്ലേ ജീവിച്ചു കൊതി തീരും മുൻപേ..”

രണ്ടുതുള്ളി കണ്ണുനീർ ടീച്ചറുടെ കണ്ണിൽ നിന്നും പുറത്തേക്കു തുളുമ്പി. ടീച്ചർ ആ ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിച്ചു സോഫയിൽ ചാഞ്ഞിരുന്നു.മനസ്സ് പോയകാലത്തിലേക്ക് തിരികെ നടന്നു.

കല്യാണം കഴിഞ്ഞുള്ള ജീവിതം ശരിക്കും സ്വർഗ്ഗതുല്യം ആയിരുന്നു.ഒരു പുഞ്ചിരിയോടെയല്ലാതെ കല്യാണം കഴിഞ്ഞു ജയകൃഷ്ണൻ മാഷിനെ കണ്ടിട്ടില്ല. ഈശ്വരന് പോലും അസൂയ ആയിട്ടുണ്ടാവണം.രണ്ടു മക്കൾ ഉണ്ടായതിനു ശേഷം ഒരു അറ്റാക്കിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കൂട്ടികൊണ്ട് പോയത്. ഒരു പാട് ഇഷ്ടമായിരുന്നു മക്കളെ .. അവരെ കരയിപ്പിക്കരുത് എന്നാണ് അവസാനമായ് പറഞ്ഞത് തന്നെ.. എന്തായാലും ആ വാക്ക് താൻ പാലിച്ചു. മുപ്പത്തി അഞ്ചാം വയസ്സിൽ വിധവ ആയി. പിന്നീട് രണ്ട് ചെറിയ കുട്ടികളെയും കൈയിൽ പിടിച്ച് ജീവിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു. ആ ചെറിയ പ്രായത്തിൽ വിധവയാകേണ്ടി വരുന്ന ഒരു സ്ത്രീയുടെ എല്ലാ ബുദ്ധിമുട്ടുകളും തനിക്കും ഉണ്ടായിരുന്നു. പല പ്രലോഭനങ്ങൾ ഉണ്ടായിട്ടും പിടിച്ചു നിന്നത് മക്കളെ ഓർത്തു മാത്രം ആയിരുന്നു. സ്നേഹത്തോടെ അടുത്തുകൂടിയിരുന്ന പല ബന്ധുക്കളും അദ്ദേഹത്തിന്റെ മരണത്തോടെ തിരിഞ്ഞു നോക്കാതെ ആയി. ഒരു എൽ പി സ്കൂളിലെ ടീച്ചർ ടെ ശമ്പളത്തിൽ പലപ്പോഴും ചിലവുകൾ തികയാതെ ആയി. പലപ്പോഴും പട്ടിണി കിടന്നിട്ടുണ്ട്. മക്കളെ ഒരു കഷ്ടപ്പാടും അറിയിച്ചില്ല. നല്ല സ്കൂളിൽ ചേർത്തു. ഒരു അല്ലലും അറിയിക്കാതെ തന്നെ വളർത്തി. പഠിച്ച് അവർ ഉയരങ്ങൾ കീഴടക്കുമ്പോൾ അഭിമാനം ആയിരുന്നു. ഒപ്പം മാഷിന്റെ ആഗ്രഹം സാധിക്കുന്നതിലുള്ള ആത്മസംതൃപ്തിയും.

മോന് ജോലി കിട്ടി അമേരിക്കയിൽ പോയപ്പോൾ അധികം വിഷമം ഉണ്ടായിരുന്നില്ല. പിന്നെ മോളും കൂടി ദുബായിലേക്ക് പോയപ്പോൾ ഏകാന്തതയ്ക്കൊപ്പം മാഷിന്റെ ഓർമകൾ മാത്രം കൂട്ടിനായി. രണ്ടാൾടേം കല്യാണം കഴിയുന്നതുവരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു. വർഷത്തിലൊരിക്കൽ ഒരു മാസം ലീവിന് രണ്ടാളും നാട്ടിൽ എത്തിയിരുന്നു. പിന്നെ മെല്ലെ മെല്ലെ അവർ അകലുകയായിരുന്നു. അമ്മ എന്നത് അവർക്ക് ഒരു ബന്ധം മാത്രമായി തീർന്നു. കാണാൻ ഉള്ള കൊതി കൊണ്ട് ചിലപ്പോൾ വഴക്ക് വരെ കേട്ടിട്ടുണ്ട്. ഇനി അവരെ നിർബന്ധിക്കണ്ട….. വരുന്നെങ്കിൽ വരട്ടെ …: കുഞ്ഞുനാളിലെ അവരുടെചിരിയും കളിയും സ്നേഹവുമെല്ലാം ഓർത്തപ്പോൾ ടീച്ചറുടെ കണ്ണുകൾ ധാരധാരയായി ഒഴുകി. ജയകൃഷ്ണൻ മാഷിന്റെ ഫോട്ടോയിൽ ടീച്ചറുടെ ചുണ്ടുകൾ അമർന്നു.

രാവിലെ പാലുമായ് ടീച്ചറെ എന്ന വിളിയോടെ കമലം പാലുമായെത്തി. രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചിട്ടും ടീച്ചർ വാതിൽ തുറന്നില്ല. ഇതു പതിവുള്ളതല്ല. സാധാരണ ഞാൻ വരുമ്പോൾ ടീച്ചർ കുളിയൊക്കെ കഴിഞ്ഞ് ചന്ദനം ഒക്കെ തൊട്ട് സിറ്റൗട്ടിൽ ഇരുന്ന് പേപ്പർ വായിക്കുന്നുണ്ടാവും. ഇന്നെന്തു പറ്റി എന്ന ചിന്തയോടെ കമലം വാതിൽ തുറന്ന് അകത്തു കയറി. ജയകൃഷ്ണൻ മാഷിന്റെ ഫോട്ടോയും പിടിച്ചിരിക്കുന്ന ടീച്ചറെ നോക്കി കമലം ഒന്നു ചിരിച്ചു. ടീച്ചറുടെ ഉറക്കം കളയണ്ട എന്നു കരുതി മെല്ലെ ഫോട്ടോ എടുത്തു മാറ്റാൻ കൈയിൽ പിടിച്ച കമലം ഒന്നു വിറച്ചു ടീച്ചറുടെ കൈ തണുത്തു മരവിച്ചിരുന്നു. ദേവകി ടീച്ചർ പോയേ എന്നു വലിയ വായിൽ കമലം നിലവിളിച്ചു പുറത്തേക്കോടുമ്പോൾ ടീച്ചറുടെ മൊബൈലിൽ മോന്റെ മെസേജ് വന്നു. പിറന്നാളാഘോഷത്തിനുള്ള പൈസ ബാങ്കിൽ ഇട്ടിട്ടുണ്ട് എന്ന്.

Ajeesh Kavungal #എന്റെരചന #വാർദ്ധക്യം

Post Views: 31
1
Ajeesh Kavungal

2 Comments

  1. Anju Ranjima on February 6, 2024 2:10 PM

    വളരെ നന്നായിട്ടുണ്ട്…മിക്കവാറും എല്ലാ വീടുകളിലും കാണുന്ന കാഴ്ചകളാണ്…
    ചിലർ നരകിച്ച് തീരും..ചിലർക്ക് മരണം പോലും അനുഗ്രഹം ആയി പോകും

    Reply
  2. sabira latheefi on February 5, 2024 3:40 PM

    അജീഷ് മനസ്സിനൊരു വിങ്ങൽ. ഏതാണ്ട് പല വീട്ടിലും കാര്യങ്ങൾ ഇങ്ങനെ ഒക്കയായിട്ടുണ്ട്. കേരളീയ ജീവിതത്തിന്റെ നേർകാഴ്ച്ച തന്നെ പകർത്തിയിരിക്കുന്നു

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.