“കൊച്ചേ, നിന്നെ ഞാനിനി വിളിക്കുകേല കേട്ടോ.. ഈ ക്രിസ്മസിന് നീ നാട്ടില്‍ വന്നേക്കണം. രണ്ട് കൊല്ലമായില്ല്യോടീ മോളെ നിന്നെ ഞാനൊന്ന് കണ്ടിട്ട്? നീ വന്ന് എന്നാന്നു വെച്ചാ ഒരു തീരുമാനം ഉണ്ടാക്ക്. എന്നേച്ചും മതി ഇനി ബാക്കി കാര്യങ്ങളൊക്കെ…” ഫോണിലൂടെ എബിയുടെ വാക്കുകള്‍ കാതില്‍ വീണപ്പോള്‍ എന്തുപറയണം എന്നറിയാതെ മെര്‍ലിന്‍ കുഴങ്ങി. അവളുടെ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ പൊടിയുന്നുണ്ടായിരുന്നു. “എന്നതാ എബിച്ചാ ഞാനിപ്പ പറയണ്ടേ? എന്‍റെ ജന്മം ഇങ്ങനായിപ്പോയി. അനിയത്തിയെ ആണെങ്കില്‍ രണ്ടാമത്തെ പ്രസവത്തിനു കൊണ്ടുവന്നിട്ടോണ്ട്. പോരാത്തേന് അവക്ക് കൊടുക്കാന്‍ ബാക്കിയുള്ളതൊക്കെ ഇത്തവണയേലും കൊടുക്കണമെന്ന് അവടെ അമ്മായിയമ്മ, അമ്മച്ചിയെ വിളിച്ച് പ്രത്യേകം പറഞ്ഞേക്കുവാ. അതുവല്ല, അനിയനെ ഇപ്രാവശ്യം എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ക്കണമെന്ന് കഴിഞ്ഞദിവസം വിളിച്ചപ്പക്കൂടെ അപ്പച്ചന്‍ പറഞ്ഞാരുന്നു. അഡ്മിഷന് കാശെത്ര ചെലവാകുമെന്നാ… ഞാന്‍ നാട്ടില്‍ വന്നാ ഇതുവല്ലോം നടക്കുവോ” “അതേടീ നീ വന്നാ ഒന്നും നടക്കത്തില്ല. നിന്റനിയത്തി ഇപ്പൊ രണ്ടു പെറ്റില്ലേ? അനിയന്‍ ചെക്കനെകൂടെ പഠിപ്പിച്ച് എഞ്ചിനീയറോ കളക്ടറോ ആക്ക്. എന്നേച്ചു നീ…
Author: Ajeesh Kavungal
“ഏട്ടാ… ഏട്ടനൊരു കാൾ “എന്ന ഗൗരിയുടെ വിളി കേട്ടാണ് ഞാൻ പത്രം വായന നിറുത്തി എഴുന്നേറ്റത്.ഇന്നു ഞായറാഴ്ച ആയതു കാരണം കുറെ പരിപടികളുണ്ട്. ഇന്നത്തെ ദിവസം മുഴുവൻ ഗൗരിക്കൊപ്പം ഉണ്ടാവും എന്നു വാക്കു കൊടുത്തതാണ്. ഇനി വാക്കുപാലിക്കാൻ കഴിയാതെ വരുമോ എന്ന ശങ്കയിലാണ് ഫോൺ എടുക്കാൻ ചെന്നത്.സാധാരണ എല്ലാവരും മൊബൈലിൽ വിളിക്കാറാണ് പതിവ്. ലാൻഡ് ഫോൺ ആയതു കൊണ്ട് മനസ്സിൽ ഉറപ്പിച്ചു. ഒരു പാട് കാലം മുമ്പ് അറിയുന്നവരായിരിക്കും. അവർക്ക് മാത്രമേ ലാൻഡ് ഫോൺ നമ്പർ അറിയൂ. ഫോൺ എടുത്തു ചെവിയിൽ വെച്ചതും പതിനേഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ശബ്ദം എന്റെ ചെവിയിൽ വീണു. എടാ.. കവി നീ ജീവനോടെ ഉണ്ട് ലെ എന്ന പഴയ പ്ലസ് ടു ക്കാരൻ ചങ്ങാതി സുഭാഷിന്റെ ശബ്ദം. സത്യത്തിൽ കരച്ചിലാണ് വന്നത്. സുഭാഷിനെ മാത്രമല്ല ആ പ്ലസ് ടു ജീവിതം തന്നെ മറവി എന്ന ചിതൽ തിന്നു തീർത്തിരുന്നു. അവൻ ഗൾഫിൽ ആണ്.…
#ഭാര്യ “ഇനി ഇപ്പോ വേണ്ടാ ഏട്ടാ.. എത്ര കട ആയി കേറുന്നു. അവളോട് പറയാം”. ബൈക്ക് നിറുത്തിയപ്പോ ലക്ഷ്മി കണ്ണനോട് പറഞ്ഞു. “സാരമില്ലെടീ ഇവിടെം കൂടി ഒന്നു നോക്കാം. ഇവിടെ കാണാതിരിക്കില്ല. ഒരു ചെറിയ കാര്യം അല്ലേ അവള് പറഞ്ഞേ.. നീ ഇവിടെ ഇരുന്നോ ഞാൽ വേഗം പോയിട്ട് വന്നോളാം.” ഇതിനു മറുപടി ആയി ലക്ഷ്മി പറഞ്ഞു. ” പിള്ളേരുടെ താളത്തിനൊത്തു തുള്ളിക്കോ.. രണ്ടും പെൺകുട്ടികളാ.. ഇപ്പോ തന്നെ പറയുന്നത് മുഴുവൻ സാധിച്ചു കൊടുക്കാൻ നിക്കണ്ടാ..” ലക്ഷ്മിയെ ഒന്നു നോക്കി ചിരിച്ചിട്ട് കണ്ണൻ സൂപ്പർമാർക്കറ്റിന്റെ പടികൾ ഓടിക്കയറുന്നത് ലക്ഷ്മി പുഞ്ചിരിയോടെ നോക്കി നിന്നു. സംഭവം ഇത്രേ ഉള്ളൂ. അവരുടെ മക്കൾ ഒരാൾ നാലാം ക്ലാസിലും ഒരാൾ രണ്ടാം ക്ലാസിലും പഠിക്കുന്നു. രണ്ടാംക്ലാസിൽ പഠിക്കുന്നവളുടെ കൂട്ടുകാരി അവളുടെ പിറന്നാൾ ദിവസം ക്ലാസിൽ എല്ലാവർക്കും ചോക്ലേറ്റ് കൊടുത്തു. അത് അവൾക്ക് ഭയങ്കര ഇഷ്ടമായി. അത് ചേച്ചിക്കും കൂടി കൊടുക്കണം…
