പെയ്തൊഴിയാൻ പോകുന്ന ഈ മഴക്കാലത്തോടൊപ്പം നീയും പോകാൻ തയ്യാറെടുക്കുകയാണെന്നറിയാം. ഒരുപാടൊന്നുമില്ലെങ്കിലും എനിക്കായ് നീ നൽകിയതു മുഴുവൻ എന്നും മറക്കാൻ കഴിയാത്ത എന്തൊക്കെയോ ആണ്. സ്വപ്നങ്ങൾ ചോർന്നൊലിക്കുമൊരു കൂരയുടെ ഉള്ളിൽ ഇനി വരും കാലം മുഴുവൻ ഏകനാണെന്നോർക്കുമ്പോഴും കുറച്ചു നാളുകളിലായ് നീ ഏറെ ചൊരിഞ്ഞൊരു സ്നേഹവും പിരിയുവാൻ നേരം നൽകിയ സുഖമുള്ള ഓർമകളും എന്നെ തനിച്ചാക്കില്ലാ എന്നെനിക്കുറപ്പുണ്ട്. പ്രണയം എന്നൊരു വികാരം കൊണ്ടു മാത്രം നീ എന്ന നിലവിളക്കിലേക്കായ് അറിഞ്ഞു കൊണ്ടു തന്നെ പാഞ്ഞടുത്തൊരു ഇയാംപാറ്റയായ് എന്നെ കാണരുത്. നിന്നിൽ ഞാൻ എന്നെ കണ്ടതുകൊണ്ടു കൂടിയായിരുന്നു. പ്രണയിക്കാനും പ്രണയിക്കപ്പെടാനുള്ള അർഹത ഇല്ലാ എന്നറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ഇനിയെൻ മരവിച്ച മനസ്സും പുഞ്ചിരി തുന്നിച്ചേർത്ത ചുണ്ടുകളും വിഷാദം നിഴലടിക്കുമെൻ മിഴികളും എന്റെ ചുറ്റുമുള്ള ആൾക്കൂട്ടത്തിൽ ഒരു പക്ഷേ എന്നെ ഒരു കോമാളിയാക്കി മാറ്റിയേക്കാം. ഒരിക്കലും അർഹിക്കാത്തതൊക്കെ നിന്നിൽ നിന്നേറെ കിട്ടിയതിനാൽ വെറുപ്പ് എന്ന വാക്കു ചേർത്ത് നിന്നെ ഒരിക്കലുമെനിക്ക് ഓർക്കാനും കഴിയുകയില്ല. ഇനിയുമെപ്പോഴെങ്കിലുമൊരിക്കൽ തമ്മിൽ…
Author: Ajeesh Kavungal
തേയ്ക്കാത്ത ചുമരില്‍ ആണിയടിച്ചു തൂക്കിയിട്ടിരിക്കുന്ന ദേവിയുടെ ചിത്രത്തിനുമുന്നില്‍ തുളസി കൈകൂപ്പി തൊഴുത് കണ്ണടച്ച് നിന്നു. അവളുടെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍ പൊടിഞ്ഞുകൊണ്ടിരുന്നു. വിറയ്ക്കുന്ന ചുണ്ടുകള്‍ക്കിടയില്‍ നിന്നും വാക്കുകള്‍ ചിതറി വീണു. “ഉരുകുന്നെന്‍റെ ഉള്ളം ദേവിയേ… കുറ്റബോധത്താല്‍ നീറുന്നു മനം. എന്‍റെ മുന്നില്‍ ആടിയ ആട്ടത്തില്‍ കണ്ണന്‍ കതിവന്നൂര്‍ വീരനായതാണോ… അതോ.. കതിവന്നൂര്‍ വീരന്‍ കണ്ണനായതോ… ആരാധനകൊണ്ടെന്‍ ഉള്ളം ത്രസിക്കുന്നു. അനുരാഗം കൊണ്ടെന്‍റെ മനം കുളിര്‍ക്കുന്നു… ഇതിനൊരു പ്രതിവിധി നീ തന്നെ കാണണം ന്‍റെ ദേവിയേ…” കണ്ണുകളടച്ച് പ്രാര്‍ഥിച്ചുകൊണ്ടിരുന്ന തുളസിയുടെ മനസ്സിലേയ്ക്ക് ഓര്‍മ്മകള്‍ മലവെള്ളപ്പാച്ചില്‍ പോലെ ഒഴുകിയെത്തി. രണ്ടാഴ്ച മുമ്പാണ് അമ്മ തന്നോട് പറഞ്ഞത്. ‘വാസുഎട്ടന്‍റെ മകന്‍ കണ്ണന് നിന്നെ കല്യാണം കഴിച്ചാ കൊള്ളാമെന്ന് അച്ഛനോട് പറഞ്ഞത്രേ.. നീ വലുതായ കാലം തൊട്ട് നിന്നെ ഇഷ്ടമാണെന്ന് പറയുന്നു. അച്ഛന് പകുതി സമ്മതമാണ്. നിന്നോട് ചോയ്ച്ചിട്ട് പറയാന്ന് പറഞ്ഞു. വല്യ കുഴപ്പൊന്നുല്ലാത്ത ചെക്കനാണ്.. ന്താ നിന്‍റെ അഭിപ്രായം?’ കേട്ടതും തുളസിക്ക് ദേഷ്യമാണ് വന്നത്. ‘ആര്? ആ…
അഭിലാഷിനു ചുറ്റുമായിരുന്നു അന്ന് എല്ലാവരും. ഗൾഫിലുള്ള അവന്റെ മാമൻ അവന് സോണിയുടെ മൊബൈൽ ഫോൺ കൊടുത്തയച്ചിരിക്കുന്നു. പരസ്പരം മ്യൂസിക്കും വീഡോയോസും ഷെയർ ചെയ്യുകയാണെല്ലാവരും’. ഓരോരുത്തരുടേയും കൈയിലുള്ള മൊബൈൽ ഫോണിനെ പറ്റി സ്വയം എല്ലാവരും പുകഴ്ത്തി പറയുന്നുണ്ട്. കുറച്ചു നേരം നോക്കി നിന്ന ശേഷം നന്ദു അവിടെ നിന്ന് മാറി ബസ് സ്റ്റോപ്പിന്റെ ഒരു കോണിൽ പോയി നിന്നു. സുരേഷിനും കിരണിനും അബ്ദുവിനും എന്തിന് ക്ലാസിലെ മിക്ക പെൺകുട്ടികളുടേയും കൈയിൽ മൊബൈൽ ഫോൺ ഉണ്ട്. ഈ കൂട്ടത്തിൽ തനിക്ക് മാത്രം ഇല്ല. എല്ലാവരുടേയും കൈയിലെ മൊബൈലും പരസ്പരമുള്ള ‘ചാറ്റിംഗും ഫെയ്‌സ് ബുക്കും വാട്സ് ആപ്പുമൊക്കെ കാണുമ്പോൾ ഒരു മൊബൈൽ കിട്ടിയാൽ കൊള്ളാമെന്ന് അതിയായ ആഗ്രഹമുണ്ട്.അച്ഛനോട് പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്നു ഒരു പിടിയും ഇല്ല. എല്ലാ ആവശ്യങ്ങളും പറയുന്ന പോലെ ആദ്യം അമ്മയുടെ അടുത്ത് പറയാം. അമ്മ വഴി അച്ഛനിലെത്തിക്കാം. കടുപ്പിച്ച് എന്തെങ്കിലും പറയുകയാണെങ്കിൽ അത് അമ്മ നോക്കി കൊള്ളും. ചിലതെല്ലാം ആലോചിച്ചുറപ്പിച്ച്,…
വിറങ്ങലിച്ചു കിടക്കുന്ന ഗോവിന്ദേട്ടന്റെ മുഖത്തേക്ക് ഞാൻ ഒന്നുകൂടി സൂക്ഷിച്ച് നോക്കി. ശാന്തമായുറങ്ങുന്ന ഭാവം. വിടർന്നു നിൽക്കുന്ന ചുണ്ടുകൾക്കിടയിലൂടെ ബീഡിക്കറ പുരണ്ട പല്ലുകൾ തെളിഞ്ഞ് കാണാം. ഞങ്ങൾ അവസാനമായി കണ്ട ദിവസം എന്റെ ഓർമയിൽ തെളിഞ്ഞു. വഴിയരികിലുള്ള ആൽത്തറയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന എന്റെ പുറകിൽ വന്ന് ഒരു ചോദ്യം, “ടാ, അജിയേ, ഗോവിന്ദേട്ടന് ചായയ്ക്ക് ഉള്ളത് കിട്ടിയില്ല”. സാധാരണ അത് പതിവുള്ളതാണ്, നാട്ടിൽ വരുമ്പോൾ ഗോവിന്ദേട്ടന് ഒരു പത്തു രൂപ. അത് ഞാൻ മാത്രമല്ല എന്റെ നാട്ടിലെ എന്നെ പോലുള്ള നിറയെ പേർ ഗോവിന്ദേട്ടന് പത്തു രൂപാ വെച്ച് കൊടുക്കാറുണ്ട്. എന്നാൽ ഒരിക്കൽ പോലും അടുത്തുള്ള ദിവസങ്ങളിൽ ഗോവിന്ദേട്ടൻ ആരോടും പൈസ ചോദിക്കുന്നത് കണ്ടിട്ടില്ല. ഞാൻ പോക്കറ്റിൽ ഉള്ള പൈസ പുറത്തെടുത്തു. ഒരു നൂറിന്റെ നോട്ടും, ഒരു അമ്പതിന്റെ നോട്ടും. ഞാൻ ഗോവിന്ദേട്ടനെ നോക്കി ചിരിച്ചു.അതിനു കാരണമുണ്ട്. ഒരിക്കൽ അമ്പതു രൂപ കൊടുത്തപ്പോൾ അതുപോലെ തന്നെതിരിച്ചു തന്ന ആളാണ്. ആൾക്ക് ആവശ്യം കുറച്ച് ബീഡിയും…
ഇന്റർനെറ്റിൽ കൂടി മാത്രം പ്രണയം അറിയുന്ന ഇനി വരുന്ന തലമുറക്കായ് ഞാൻ എന്റെ കണ്ണനെയും ദേവുനെയും സമർപ്പിക്കുന്നു. ___________ “ടാ കണ്ണന്‍കുട്ടിയേ, സമയം ആയല്ലോടാ.. ദാ വരുന്നുണ്ടല്ലോ നിന്‍റെ ദേവു. നീ എന്തായാലും ഭാഗ്യം ചെയ്തവനാടാ അതോണ്ടാ നിനക്ക് ഇവളെപ്പോലെ ഒരുത്തിയെ കിട്ടിയെ” പാടത്തുനിന്നും ചേറ് വാരി വരമ്പിലേയ്ക്കിട്ട് കണ്ണന്‍ തിരിഞ്ഞുനോക്കി. ദൂരെനിന്നും ഒരു കൈയ്യില്‍ ചോറുപാത്രം പിടിച്ച് ഒരു കൈകൊണ്ട് പൊങ്ങിനില്‍ക്കുന്ന വയറ് സാരി കൊണ്ട് മറച്ചുപിടിച്ച് ദേവു വരുന്നത് കണ്ടപ്പോള്‍ അവന്‍റെ മുഖത്തൊരു പ്രകാശം പരന്നു. “നീ എന്തിനാണ്ടാ കണ്ണാ, ഈ നട്ടപ്ര വെയിലത്ത് ഒരു വയറ്റിക്കാരിപെണ്ണിനെ ഇങ്ങനെ നടത്തിക്കുന്നത്? ഒന്നൂല്ലെങ്കിലും കടിഞ്ഞൂല്‍ അല്ലേടാ?” കണാരേട്ടന്‍റെ പറച്ചില് കേട്ടപ്പോ കണ്ണന്‍ വിഷമത്തോടെ പറഞ്ഞു. “എത്ര പറഞ്ഞാലും അവള് കേക്കില്ല കണാരേട്ടാ.. ഇന്ന് വെച്ച ചോറ് ഈ സമയം ആവുമ്പോഴേയ്ക്ക് കേടുവരും, അത് ഇങ്ങള് തിന്നണ്ടാ ഞാന്‍ കൊണ്ട് വരാംന്ന് പറഞ്ഞ് നിര്‍ബന്ധം പിടിക്കുമ്പോ ഞാന്‍ എന്താ ചെയ്യാ…” കണ്ണന്‍…
മുന്നിലിരിക്കുന്ന ഗ്ലാസിലേക്ക് അയാൾ രണ്ടാമത്തെ പെഗ്ഗ് കൂടി ഒഴിച്ചു. സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു. എഴുന്നേറ്റ് ടേബിളിനുമുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി. “എന്റെ പേര് ഹരികൃഷ്ണൻ.വയസ്സ് 40. എന്റെ മരണത്തിന് ആരും കാരണക്കാരല്ല. എനിക്ക് ജീവിതം മതി ആയതു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു. എന്റെ പെട്ടിക്കുള്ളിൽ ഒരു വിൽപത്രം ഉണ്ട്. എന്റെ എല്ലാ സ്വത്തുക്കളും എന്റെ സൂപ്പർ മാർക്കറ്റിലെ തൊഴിലാളികൾക്ക് വീതിച്ചു കൊടുത്തിരിക്കുന്നു. പിന്നെ ഉള്ള 20,000 രൂപ ഈ ഹോട്ടലിലെ എന്റെ ചിലവിനും ശവസംസ്കാരത്തിനും ഉപയോഗിക്കാം. അനാഥനായതുകൊണ്ട് ആരും അന്വേഷിച്ചു വരില്ല. അതു കൊണ്ട് പത്രത്തിൽ പരസ്യം ചെയ്യേണ്ട ആവശ്യം ഇല്ല. എന്ന് ഹരികൃഷ്ണൻ.” എഴുതി പേപ്പർ മടക്കി വെച്ച ശേഷം മേശവലിപ്പ് തുറന്ന് വിഷം നിറച്ച കുപ്പി ഒന്നൂടെ എടുത്തു നോക്കി. അവശേഷിച്ച മദ്യം കാലിയാക്കി ഒരു സിഗററ്റ് കൊളുത്തി ജനാല തുറന്നിട്ട് പുറത്തേക്ക് നോക്കി. മുന്നിൽ നഗരം ഇരുട്ടിൽ മുങ്ങിത്തുടങ്ങിയിരിക്കുന്നു. ഈ നഗരത്തിൽ…
സംഭവം കഥയാ… പേര് നിങ്ങള് തന്നെ ഇട്ടോ… രാവിലെ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ ഉള്ളില് പ്രാർത്ഥന ആയിരുന്നു. “ദൈവമേ ഇന്നെങ്കിലും എല്ലാം ശരിയാവണെ, വിജയേട്ടൻ വീട്ടിൽ തന്നെ ഉണ്ടാവണന്ന്” ഒരാഴ്ച ആയി വെയിലത്ത് അലയാൻ തുടങ്ങീട്ട്. ഒരു പുതിയ വീട് പണിയാൻ പോവാണ്. അതിന് പഞ്ചായത്താഫീസിൽ നിന്ന് പേപ്പർ കിട്ടണം. വീട് പണിയാൻ പോവുന്ന സ്ഥലം കൃഷിയിടമാണോ പുറമ്പോക്കാണോന്ന് ഒക്കെ അറിയണം ത്രേ.. അക്ഷയ വില്ലേജാഫീസ് പഞ്ചായത്താഫീസ് ന്നും പറഞ്ഞ് ഇപ്പോ ദിവസം കുറെ ആയി. പഠിപ്പ് കഴിഞ്ഞപ്പോ തന്നെ ബാംഗ്ലൂര് ജോലി കിട്ടിപ്പോയതാ ഞാൻ. പിന്നെ ലീവിന് വന്നാഏറിയ ഒരാഴ്ച ഇവിടെ വരും.അതുകൊണ്ട് ഈ വക കാര്യങ്ങളിൽ അത്ര അറിവും ഇല്ല. തന്റെ നടപ്പു കണ്ട് സഹതാപം തോന്നിത് കൊണ്ടായിരിക്കണം അടുത്ത വീട്ടിലെ മനോഹരൻ ചേട്ടൻ വിജയേട്ടനെ ചെന്ന് കാണാൻ പറഞ്ഞത്. വിജയേട്ടൻ ഏത് പാർട്ടിക്കാരനാണെന്ന് ആർക്കും അറിയില്ല. പക്ഷേ ആരു വിളിച്ചാലും കൂടെ പോവും. പറ്റുന്ന ഉപകാരം ചെയ്യും.…
“ഉറക്കം വന്നില്ല അല്ലേ ” സരസുവിന്റെ ചോദ്യമാണ് ശങ്കരേട്ടനെ ചിന്തയിൽ നിന്നുണർത്തിയത്. “ഇല്ല ഉറക്കം വരുന്നില്ല. നാളെയല്ലേ അവർ വരാം എന്നു പറഞ്ഞത്. ഇതിപ്പോ പതിനൊന്നാമത്തെ പ്രാവശ്യമാണ് സിന്ധുവിനെ പെണ്ണ് കാണാൻ വരുന്നത്. ആലോചിച്ചിട്ട് ഉറക്കം വരുന്നില്ലെടീ. ബ്രോക്കർ കൃഷ്ണൻകുട്ടി പറഞ്ഞത് ഇത് നടക്കും എന്നാണ് അങ്ങനെ ആയാൽ അതിനുള്ള പൈസ ഉണ്ടാക്കണ്ടി വരും ഇതിനുമുമ്പു വന്ന ആലോചനകളെല്ലാം പകുതി മുടങ്ങിയതിനു കാരണം സ്ത്രീധനം തന്നെയായിരുന്നു. സ്ത്രീധനം ഇല്ലാതെ കെട്ടി കൊണ്ടുപോകാൻ എന്ത് യോഗ്യതയാടി നമ്മുടെ മോൾക്കുള്ളത്. അധികം വിദ്യാഭ്യാസമില്ല .അധികം സൗന്ദര്യവുമില്ല. ഇതിനു മുമ്പു വന്ന പയ്യൻ അനിയത്തിയെ ആണെങ്കിൽ നോക്കാം എന്നു പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ചിരിവന്നെങ്കിലും ഉള്ളിൽ നീറിയ സങ്കടത്തിന്റെ കനൽ അവളുടെ കണ്ണിൽ കാണായിരുന്നു.” ഇത്രയും കേട്ടതും സരസു അറിയാതെ ഒന്നു ഏങ്ങലടിച്ചു .ശങ്കരേട്ടൻ മെല്ലെ തിരിഞ്ഞു കിടന്നു സരസുവിനെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു ” നീ വിഷമിക്കണ്ടടീ എന്റെ തല കൊണ്ടു വെച്ചിട്ടാണെങ്കിലും ഇതിനുള്ള പൈസ…
I think you are a writer.. ശബ്ദം കേട്ടപ്പോ ഞാനൊന്നു തല ചരിച്ചു നോക്കി. ശബ്ദത്തോടൊപ്പം വന്നത് വില കൂടിയ ഏതോ സിഗരിറ്റിന്റെ മണം. ഞാൻ പുറത്തേക്ക് നോക്കി. ദൂരെയായി കാണാം പഴനിമല. ഞാനൊന്നു ചിരിച്ചു കൊണ്ട് പറഞ്ഞു നോ സർ ഞാനൊരു ഇലക്ടീ ഷ്യനാണ്. അയാളും ചെറുതായൊന്നു ചിരിച്ചു. എനിക്ക് സംഭവം മനസ്സിലായി. അല്ലെങ്കിലും മൊബൈൽ എടുത്തു നോക്കുമ്പോ എനിക്ക് പരിസരം മറക്കും. എന്റെ എഫ് ബി പേജ് ആള് കണ്ടെന്നു സാരം. ഇടക്ക് വെള്ള കലർന്ന കട്ടത്താടി. സിഗരറ്റ് വലിച്ച് കറുത്ത ചുണ്ടുകൾ.അയാളുടെ മുഖത്തെ പ്രൗഡി കണ്ടാലറിയാം ഏതോ വലിയ മനുഷ്യനാണെന്ന്. എങ്ങോട്ടാണെന്ന അയാളു ടെ ചോദ്യത്തിന് ദൂരെ കാണുന്ന പഴനിമലയിലേക്ക് വിരൽ ചൂണ്ടി. സാർ എങ്ങോട്ടാണെന്ന എന്റെ ചോദ്യത്തിന് മധുരൈ എന്നയാൾ മറുപടി പറഞ്ഞു. ” നിങ്ങൾ ഈ എഴുത്തുകാർ എഴുതുന്നത് സ്വന്തം അനുഭവങ്ങളാണോ?” “എല്ലാവരുടെയും എനിക്കറിയില്ല സർ. പിന്നെ എന്റെ ചില ആഗ്രഹങ്ങൾ ഞാൻ…
ആശുപത്രി ക്യാന്റീനിൽ ഒരു ചായ ഓർഡർ ചെയ്തു മൊബൈലിൽ മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു ഞാൻ.. “ഓർമ്മയുണ്ടോ എന്നെ?” മുന്നിൽ വന്നിരുന്ന യുവതിയുടെ ചോദ്യം പെട്ടെന്ന് എന്നെ ഞെട്ടിച്ചു. പെട്ടെന്ന് ഞെട്ടൽ മാറി സന്തോഷം ആയി. ആ സന്തോഷം മായാതെ തന്നെ ഞാൻ ആ പേര് വിളിച്ചു… ശീതൾ നീ ഇവിടെ.. നിനക്ക് സുഖമാണോ.. ആളാകെ മാറിയല്ലോ.. പെട്ടന്ന് ഒരുത്തരം പറയാതെ അവൾ പുഞ്ചിരിച്ചു കൊണ്ടിരുന്നു. സുഖം ആണ് ചേട്ടാ.. കല്യാണം കഴിഞ്ഞു. അഞ്ചു വയസ്സുള്ള മോനുണ്ട്. ഭർത്താവിന് ബിസിനസ് ആണ്. ജീവിതം സന്തോഷം ആയി പോവുന്നു. അവളുടെ ആ മറുപടി എന്നെ കുറച്ചു ഒന്നും അല്ല സന്തോഷിപ്പിച്ചത്. അതിനു ഒരു കാരണവും ഉണ്ടായിരുന്നു. ഒരിക്കൽ ഞാൻ വിചാരിച്ചിരുന്നു. ഇവൾ ജീവിതത്തിൽ തോറ്റു പോവുമെന്ന് അല്ലെങ്കിൽ അവളുടെ ജീവിതം അവസാനിപ്പിക്കുമെന്ന്.. ഒന്ന് മടിച്ചെങ്കിലും പിന്നെയും ഞാൻ ചോദിച്ചു.. അച്ഛൻ ഇപ്പൊ.. ബാക്കി ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ ഞാൻ വിചാരിച്ച സങ്കടം ഒന്നും…
