പെയ്തൊഴിഞ്ഞ മഴക്കും ഉണ്ടായിരുന്നു പറയാൻ… കുളിരണിഞ്ഞു പോയവരെ കുറിച്ച്.. ❤️❤️ Ajeesh Kavungal
Author: Ajeesh Kavungal
മനസ്സിന്റെ മച്ചിൻ പുറത്ത് മാറാല പൊതിഞ്ഞ് കിടക്കുന്നുണ്ടിപ്പോഴും കുറച്ച് മയിൽ പീലിത്തുണ്ടുകളും മഞ്ചാടിമണികളും നെഞ്ചിൽ തറഞ്ഞ പൊട്ടിച്ചിരികൾക്കൊപ്പം ഉടഞ്ഞു വീണ കുപ്പിവളകളും… പിന്നെ കാലപ്പഴക്കം കൊണ്ട് ക്ലാവു പിടിച്ച നിറം മങ്ങിയ കുറെ സ്വപ്നങ്ങളും… Ajeesh Kavungal
ചില നഷ്ടങ്ങൾ ചിലർക്ക് ജീവിതത്തിൽ മറ്റൊന്നിന്റെ തുടക്കമാവും… മറ്റു ചിലർക്കത് ജീവിതത്തിന്റെ അവസാനവും… .. Ajeesh Kavungal
മറവി അഭിനയിച്ചു മനഃപൂർവം മറന്നു കളഞ്ഞ ഒരുപാട് മുഖങ്ങൾ ഉണ്ടാവും എല്ലാരുടെ ഉള്ളിലും.. ഓർക്കുമ്പോ സന്തോഷവും നോവും ഒരുപോലെ തരുന്ന പ്രിയപ്പെട്ട മുഖങ്ങൾ ❤️❤️ Ajeesh Kavungal
വീശിയടിക്കുന്ന കൊടുങ്കാറ്റിന് മുന്നിൽ ചെറിയൊരു മുളന്തണ്ട് ആയാൽ മതി. സുന്ദരമായ ഒരു വേണുഗാനം തീർക്കാം ❤️❤️ Ajeesh Kavungal
ചിലരെയൊക്കെ ഓർക്കുമ്പോ ഉള്ളിലൊരു നോവാണ്.. എന്നാൽ ചിലരൊക്കെ നമ്മളെ ഇപ്പോഴും ഓർക്കുന്നുണ്ടാവും ന്നു ആലോചിക്കുമ്പോൾ അതിനേക്കാൾ വലിയൊരു നോവാണ്.. ❤️ Ajeesh Kavungal
ഒരിക്കൽ നമ്മുടെ ഇഷ്ടങ്ങൾ ഇഷ്ടപ്പെട്ടിരുന്നവർക്ക് ആ ഇഷ്ടങ്ങൾ ഒക്കെ അനിഷ്ടങ്ങൾ ആവുമ്പോൾ അത് നഷ്ടങ്ങളുടെ തുടക്കമാണ്.. Ajeesh Kavungal
അയാൾ നല്ലൊരു കാമുകനായിരുന്നു.. പക്ഷെ അയാളുടെ ഹൃദയം ഒരു കാരിരുമ്പ് ആയിരുന്നു.. അയാളുടെ കണ്ണിൽ എന്നും പ്രണയമുണ്ടായിരുന്നു.. പക്ഷെ കൺതടങ്ങളിലെ കറുപ്പ് നിറം അതിനെ മറച്ചിരുന്നു. ഒന്ന് തഴുകി ആശ്വസിപ്പിക്കാൻ അയാൾക്ക് കഴിയുമായിരുന്നു.. പക്ഷെ കൈയിലെ തഴമ്പ് കാരണം ആരും ആശ്വാസം അറിഞ്ഞിരുന്നില്ല.. ഒന്ന് ആഞ്ഞു പുണരാൻ അയാൾക്ക് അറിയാമായിരുന്നു.. പക്ഷെ വിയർപ്പിന്റെ മണവും കൈകളുടെ കരുത്തും കാരണം അത് അരോചകമായിരുന്നു.. രതിസമയങ്ങളിൽ അയാളൊരു കരുത്തുറ്റ കുതിര ആയിരുന്നു.. പക്ഷെ അയാൾക്കൊപ്പം കുതിക്കാൻ ആർക്കും കഴിയാത്തത് കൊണ്ട് അതിലും അയാൾക്ക് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. അയാളുടെ പ്രണയം അയാൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ.. കാരണം അയാളുടെ മനസ്സ് അയാൾ മാത്രമേ അറിഞ്ഞിരുന്നുള്ളൂ.. Ajeesh Kavungal
കമ്പ്യൂട്ടറിൽ നിന്ന് മുഖമുയർത്തി റോയ് വിസിറ്റേഴ്സ് റൂമിലേക്ക് നോക്കി. ചില്ലു ഗ്ലാസിനിടയിലൂടെ അയാൾ കാണുന്നുണ്ടായിരുന്നു സെലീനയും ഒരു പെൺകുട്ടിയും സംസാരിക്കുന്നത്. പരസ്പരം വഴക്ക് കൂടുവാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലായി. പെട്ടെന്ന് സെലീന അവളെ അടിക്കാൻ കയ്യോങ്ങുന്നതും ആ പെൺകുട്ടി പൊട്ടിക്കരയുന്നതും കണ്ടപ്പോൾ മനസ്സിലായി, സംഗതി അല്പം സീരിയസ് ആണെന്ന്. റോയ് എഴുന്നേറ്റ് അവർക്കരികിലേക്ക് നടന്നു. ഗ്ലാസ് ഡോർ തുറന്ന് കൊണ്ട് ചോദിച്ചു. ” സെലീന എന്താണിവിടെ പ്രശ്നം? ഈ കുട്ടി ആരാ?” സെലീന വെട്ടി തിരിഞ്ഞ് റോയിയെ നോക്കി. അവളുടെ അപ്പോഴത്തെ മുഖഭാവം കണ്ട് അയാളൊന്ന് അമ്പരന്നു. “താൻ ആരാടോ ഇതൊക്കെ ചോദിക്കാൻ തന്നെ ആരാ ഇങ്ങോട്ടു വിളിച്ചേ, ഇത് ഞങ്ങൾ തമ്മിലുള്ള കാര്യമാണ്. താൻ തന്റെ പാട് നോക്കി പോകാൻ നോക്ക് ” അപമാനം കൊണ്ട് റോയുടെ മുഖം ചുവന്നു. ഒരു പെണ്ണ് ഇങ്ങനെ അയാളോട് പെരുമാറുന്നത് ആദ്യമായിട്ടായിരുന്നു. കൂടെ ഉണ്ടായിരുന്ന പെൺകുട്ടി റോയിയെ ഒന്നു നോക്കിയ ശേഷം കണ്ണു…
ശ്രീകോവിലിനുള്ളിൽ തെളിയുന്ന വിളക്കുകൾക്ക് മുന്നിൽ സർവ്വാഭരണ വിഭൂഷയായിരിക്കുന്ന ദേവിയെ മനസ്സറിഞ്ഞു തൊഴുത് തിരിഞ്ഞപ്പോഴാണ് കണ്ടത് തന്റെ നേർക്ക് നീണ്ടിരിക്കുന്ന ആ കരിനീലക്കണ്ണുകളുടെ നോട്ടം. ആ കണ്ണുകളെ തിരിച്ചറിയാൻ അധികനേരം വേണ്ടി വന്നില്ല. പണ്ട് ആൾക്കാർ കറ്റ മെതിക്കുന്നതിനിടയിൽ കൂടി ഓടിക്കളിമ്പോൾ ആരുടെയോ കറ്റയിൽ നിന്നു തെറിച്ചു വന്ന ഒരു നെൻ മണിയുടെ പതിരിന്റെ കഷ്ണം ആ കണ്ണിൽ സ്ഥാനം പിടിച്ചപ്പോൾ ഉള്ളിലെ ശ്വാസം ഉപയോഗിച്ചു ആ കരടൊന്നു നീക്കി. അന്ന് ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ ആദ്യമായ് ആ കണ്ണുകൾ സ്ഥാനം പിടിച്ചു. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും ഉറങ്ങാനും ഉണരാനും ആ കണ്ണുകളിലെ നോട്ടം മനസ്സിൽ സൂക്ഷിക്കേണ്ടി വന്നു. പിന്നീട് അമ്പലക്കുളത്തിൽ ചാടിത്തിമിർക്കുമ്പോൾ, ദീപസ്തംഭത്തിൽ തിരിതെളിക്കുമ്പോൾ, പറമ്പിലെ പൊടിമണ്ണിൽ ഫുട്ബോൾ കളിക്കുമ്പോളെല്ലാം ആ കണ്ണുകൾ തന്നെ നേർക്ക് നീളുന്നത് അറിയുന്നുണ്ടായിരുന്നു. ആദ്യമായ് മുഴുപ്പാവാടയണിഞ്ഞ് മുന്നിലെത്തിയപ്പോൾ ആ കണ്ണിൽ തെളിഞ്ഞത് നാണത്തിന്റെ പൂത്തിരികളായിരുന്നു.പിന്നീടുള്ള കാഴ്ചകളിൽ പരസ്പരം കണ്ണുകൾ രചിച്ചത് അനുരാഗ കാവ്യങ്ങളായിരുന്നു. പ്രദക്ഷിണവഴിയിൽ തൊട്ടുപുറകിലെത്തിയപ്പോൾ…
