Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കത്ത്
ഓർമ്മകൾ

കത്ത്

By Ramzeena NasarFebruary 3, 2024Updated:November 12, 202426 Comments2 Mins Read322 Views
Bookmark Now
Please login to bookmark Close

No account yet? Register

2.2.2024
ഷാർജ

ഡിയർ ചാക്കോച്ചൻ,

എത്രയും പ്രിയപ്പെട്ട ചാക്കോച്ചൻ അറിയുന്നതിനു വേണ്ടി പഴയൊരു ആരാധികയുടെ എഴുത്ത്. താങ്കൾക്കും കുടുംബത്തിനും സുഖമാണെന്നു വിശ്വസിക്കുന്നു അതിനായ് പ്രാർത്ഥിക്കുന്നു. പ്രിയയും മോനും എന്തു പറയുന്നു?

വർഷങ്ങൾക്കു മുമ്പ് അതായത് താങ്കളുടെ അനിയത്തിപ്രാവ് സിനിമ കണ്ടതിനു ശേഷം തലയിൽകയറി പിടിച്ചതാണ് അങ്ങയോടുള ആരാധന. അന്നു സ്കൂളിൽ എന്നെപ്പോലെ ആരാധന മൂത്ത ഒരുപാട്‌ കൂട്ടുകാരുമുണ്ടായിരുന്നു.
അങ്ങയുടെ സിനിമയുടെ വോൾപോസ്റ്റ് നോക്കി വെള്ളമിറക്കി നിൽക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം.
അനിയത്തിപ്രാവ് സിനിമ എത്ര തവണ കണ്ടുവെന്ന് ഇന്നും ഓർമ്മയില്ല, അതിൽ മിനിയുമായുള്ള കല്യാണം മുടങ്ങിയ ആ സീൻ വരുമ്പോൾ ഏങ്ങലടിച്ചു കരഞ്ഞിട്ടുണ്ട് ഞാനും കൂട്ടുകാരികളും. അന്നു മുതൽ ശാലിനിയും ചാക്കോച്ചനുമായിരുന്നു ഏറ്റവും പ്രിയപ്പെട്ട ജോഡി. ചാക്കോച്ചന്റെ കൂടെ വേറെയൊരു നടിയും ഇഴകിചേർന്നു അഭിനയിക്കുന്നത് ഞങ്ങൾക്കിഷ്ടമല്ലായിരുന്നു. നിറം സിനിമയിൽ ജോമോൾ നിങ്ങൾക്കിടയിൽ വന്നപ്പോൾ ഏറ്റവും വിഷമിച്ചതും ഞങ്ങൾ തന്നെയായിരുന്നു. ക്ലൈമാക്സ് വന്നപ്പോഴായിരുന്നു ഞങ്ങൾക്ക് കുറച്ചെങ്കിലും ആശ്വാസം കിട്ടിയത്‌ 🥺.

ചാക്കോച്ചനറിയുമോ എന്റെ എല്ലാ ടെക്സ്റ്റ് ബുക്കിന്റെ അകത്തും താങ്കളുടെ ചിത്രമായിരുന്നു. ഉറക്കം തൂങ്ങുന്ന ഹിസ്റ്ററി പീരീഡ് ബുക്കിനകത്തെ ചാക്കോച്ചനെ നോക്കിയിരുന്നതിനു ഹിസ്റ്ററി സാർ കൂട്ടുകാരുടെ മുന്നിൽ വെച്ചു എന്നെ കളിയാക്കിയത് ഇന്നും മറന്നിട്ടില്ല കളിയാക്കിയതിനേക്കാൾ സങ്കടം സാർ അങ്ങയുടെ ഫോട്ടോ വാങ്ങി ചവറ്റു കൊട്ടയിൽ ഇട്ടതായിരുന്നു എന്റെ ഇടനെഞ്ച് ഇന്നും ആ നീറ്റൽ കൊണ്ട് എരിയുന്നുണ്ട്.

പിന്നെ സിനിമയെ കുറിച്ചു ഒരു ബോധവുമില്ലാത്ത ഞങ്ങളുടെ ഭീകരൻ സ്കൂൾബസ് ഡ്രൈവർ സ്ഥലകാല ബോധമില്ലാതെ ബസിൽ ഒച്ചയിട്ട് സിനിമ കഥ പറയുന്ന ഞങ്ങളെ ചീത്ത വിളിച്ചതും മതിലിൽ അങ്ങയുടെ സിനിമപോസ്റ്റർ കാണുമ്പോൾ ഉച്ചത്തിൽ ആർപ്പു വിളിക്കുന്ന ഞങ്ങളെ നോക്കി പെൺകുട്ടികൾക്ക് ഒരു അടക്കവുമില്ലെന്ന് പറഞ്ഞു കണ്ണുരുട്ടിയതുമെല്ലാം സഹിച്ചത് അങ്ങയെ ഓർത്തു മാത്രമായിരുന്നു.
അത്രയും ഇഷ്ടമായിരുന്നു ശാലിനിയുടെയും ചാക്കോച്ചന്റേയും ജോഡി. പക്ഷെ നിങ്ങൾ രണ്ടു പേരും ഞങ്ങൾ ആരാധകരുടെ മനസ്സ് മനസ്സിലാക്കിയില്ല ശാലിനി ആ തമിഴൻ അജിത്തിനെ കെട്ടിയ അന്ന് തകർന്നത് ഞങ്ങൾ കുറച്ചു കൗമാരക്കാരികളുടെ ഹൃദയമായിരുന്നു.
നിങ്ങളെ വെച്ചു ഞങ്ങൾ നെയ്തെടുത്ത സ്വപ്നങ്ങൾക്ക് ഒരും വിലയും തരാതെ നിങ്ങൾ രണ്ടു ദ്രുവങ്ങളിലായി ജീവിക്കുമ്പോൾ ഇവിടെ കുറച്ചു ആരാധകർ നിങ്ങൾ ജോഡികൾ ഒന്നിക്കുന്നത് കാണാൻ കണ്ണിൽ മണ്ണെണ്ണയൊഴിച്ചു കാത്തിരിപ്പുണ്ടെന്ന് മറന്നു പോയല്ലോ നിങ്ങൾ രണ്ടുപേരും. സങ്കടം സഹിക്കാതെ കണ്ണു നിറഞ്ഞു തുളുമ്പി എഴുതിയത് പടരുന്നത് കൊണ്ടു തൽക്കാലം എഴുത്തു ചുരുക്കുന്നു. ബാക്കി വിഷമം അടുത്ത കത്തിൽ വിശദമായി എഴുതാം. ഈ വിവരങ്ങൾ ആ ശാലിനിയോടും വിളിച്ചു പറയണം. അവരും മനസ്സിലാക്കട്ടെ ഞങ്ങളുടെ വിഷമം. പിന്നെ ഒരു സത്യം കൂടി പറയട്ടെ! ശാലിനി അജിത്തിനെ കല്യാണം കഴിച്ച ഫോട്ടോ പത്രത്തിൽ വന്ന ദിവസം അജിത്തിന്റെ തലമാറ്റി ചാക്കോച്ചന്റെ തലവെട്ടി വെച്ചു ഞങ്ങൾ ആശ്വാസം കണ്ടത്.
ഇനിയും ഒരുപാട്‌ എഴുതാനുണ്ട് വായിച്ചു ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി നിർത്തുന്നു. ഈ കത്തിനു എത്രയും പെട്ടെന്ന് ഒരുമറുപടി പ്രതീക്ഷിച്ചു കൊണ്ട് പാവം ഒരു ആരാധിക…

റംസീന നാസർ

Post Views: 47
6
Ramzeena Nasar

26 Comments

  1. Shajithasahir on February 6, 2024 12:17 AM

    Adipoli Ramseena ninte ezhuthu… Ninte kuthikurikal mun neyum kure vayichittundu ezhuthukalu thudarattee…

    Reply
    • ramsina on February 6, 2024 12:19 AM

      thank u shajitha shahir 🥰🥰🥰🙏🙏

      Reply
  2. Amal Fermis on February 5, 2024 7:31 PM

    മനോഹരം റംസീ. ഒരുപാട് മുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി ഇതു വായിക്കുമ്പോൾ

    Reply
    • ramsinas on February 5, 2024 7:45 PM

      thank u amal fermis 🥰🥰🥰🥰🙏🙏

      Reply
  3. Deepa Perumal on February 5, 2024 7:29 PM

    Kidu letter <3 enikkum undayirunnu oru cheriya crush 😀

    Reply
    • ramsinas on February 5, 2024 7:46 PM

      😄😄😄teenage ഭ്രാന്ത്‌ thanksttoo 🥰🥰🥰🙏🙏deepa perumal

      Reply
  4. Zaheeda on February 5, 2024 5:55 PM

    Achooda 😍adipoli ezhuthu Ramsee ….sherikkum annathe kalam orma vannu ….ethoru aaradhikayudeyum manasu undayirunnapole ….❤️❤️loved it

    Reply
    • ramsinas on February 5, 2024 7:47 PM

      thank u zahee🥰🥰🥰

      Reply
      • Sajna on February 6, 2024 12:28 PM

        പൊളിച്ചു 👌👌

        Reply
        • ramsinas on February 6, 2024 12:58 PM

          thank u sajna 🥰🥰🙏🙏

          Reply
  5. Sunandha Mahesh on February 5, 2024 1:16 PM

    പൊളിച്ചു ആരാധികേ 😄😍

    Reply
    • ramsinas on February 5, 2024 2:23 PM

      Thanks cheechi 😀😀🥰🥰🙏🙏

      Reply
  6. Jasna Basheer on February 5, 2024 1:08 PM

    നല്ല കത്ത് ❤️🌹

    Reply
    • ramsinas on February 6, 2024 12:57 PM

      thank u jasna 🥰🥰🙏

      Reply
  7. Silvy on February 5, 2024 1:03 PM

    🤣🤣🤣 അടിപൊളി 👌👌👌

    Reply
    • Ramsinas on February 5, 2024 1:06 PM

      Thank u silvy cheechi 🥰🥰🥰🙏🙏

      Reply
  8. Simble Sebastian on February 5, 2024 12:51 PM

    നന്നായിട്ടുണ്ട് 💜

    Reply
    • Ramsinas on February 5, 2024 1:04 PM

      Thankstto simble sebastain 🥰🥰🙏🙏

      Reply
  9. Lekha Justin on February 5, 2024 12:41 PM

    അജിത്തും പ്രിയയും ഈ കത്ത് കാണാണ്ടിരിക്കട്ടെ 😂😂

    Reply
    • Ramsinas on February 5, 2024 12:43 PM

      😀😀😀🏃🏻‍♀️🏃🏻‍♀️thank u lekha 🥰🥰🥰

      Reply
  10. Divya Sreekumar on February 3, 2024 4:30 PM

    കുടുംബം കലക്കാന്‍ ഇറങ്ങിയേക്കുവാണല്ലേ😂😂ലെറ്റർ പൊളിച്ചു ട്ടാ👍👌👌😄

    Reply
    • ramsinas on February 3, 2024 4:52 PM

      ഒരു manasssukam 🏃‍♀️🏃‍♀️thank u divya 🥰🥰🥰

      Reply
  11. Pavithra Unni on February 3, 2024 3:35 PM

    അത് കലക്കി 👏👏

    Reply
    • ramsinas on February 3, 2024 3:39 PM

      😄😄പിന്നല്ല പവിത്ര ഉണ്ണി thank u 🥰🥰🙏

      Reply
  12. sabira latheefi on February 3, 2024 12:09 PM

    😆😆ഈ പറഞ്ഞതൊന്നും പ്രിയ കേൾക്കണ്ട എന്ന് പ്രത്യേകം പറഞ്ഞില്ലാലോ.

    Reply
    • ramsina on February 3, 2024 2:25 PM

      😃😃sabira പ്രിയ കേൾക്കണം എന്റെ ചാക്കോച്ചനെ അടിച്ചു മാറ്റിയതല്ലേ 🤣🤣

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.