Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പച്ചത്താടി
കഥ

പച്ചത്താടി

By Jayalekshmi krishnanFebruary 3, 2024Updated:February 7, 202411 Comments5 Mins Read217 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മയുടെ ശരീരത്തിൽ ചെറിയ വൃണങ്ങൾ വരാൻ തുടങ്ങുന്നോ?
അയ്യോ!! എന്റെ അമ്മ ഇങ്ങനെയൊന്നും കിടക്കേണ്ട ആൾ അല്ല.. വാർദ്ധക്യം അമ്മയെ ബാധിക്കുന്ന ഒരു വിഷയം അല്ല.

എല്ലാ പ്രായക്കാരോടും തോൾ ചേർന്ന് നിൽക്കാൻ കഴിയുന്ന വ്യക്തിയാണ് അമ്മ.

ആ അമ്മ ഇങ്ങനെ മരണം കാത്തു കിടക്കുന്നത് കണ്ടു നിൽക്കാൻ പറ്റുന്നില്ല.
എത്ര  ചുറു ചുറുക്കോടെ നടന്നിരുന്ന ആൾ ആണ്.

അച്ഛന്റെ മരണം ഞങ്ങളുടെ പഠിപ്പിനെയോ വളർച്ചയെയോ ബാധിക്കരുത് എന്ന് നിർബന്ധമുണ്ടായിരുന്നു അമ്മയ്ക്ക്.

അച്ഛൻ മരിച്ച രണ്ടാം ദിവസം എന്നോട് യൂണിവേഴ്സിറ്റി പരീക്ഷ എഴുതാൻ പോകാൻ നിർബന്ധിച്ചു അയച്ച ആൾ ആണ് അമ്മ.

അച്ഛൻ ഇല്ലാന്ന് ഒരിക്കൽ പോലും തോന്നൽ വരാൻ അനുവദിക്കില്ല.

ഞാൻ രാവും പകലും ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത് ചന്ദ്രേട്ടനും വിഷമം ഉണ്ടാക്കുന്നു.
അറിയാഞ്ഞിട്ടല്ല..എന്താ ചെയ്യേണ്ടതന്നെനിക്ക്  മനസ്സിലാകുന്നില്ല.

ആ ഒരു വീഴ്ച, അതാണ് അമ്മയെ ഇങ്ങനെ കിടത്തി കളഞ്ഞത്.

ഞാൻ ഓർത്തു നോക്കുവായിരുന്നു. എന്താ പറ്റിയത് അമ്മയ്ക്ക്..
എന്തിനെയും നിഷ്പ്രയാസം നേരിടുന്ന അമ്മ.. ആ വീഴ്ചയിൽ തളർന്നു പോയത് എന്തായിരിക്കും..?

ചന്ദ്രേട്ടൻ പറയുന്നപോലെ, എന്റെ സൈക്കോൾജി ബുദ്ധിയിൽ അമ്മ ഇവിടെ എത്തിയതിനു തൊട്ട് മുന്നേവരെ എന്തൊക്കെ സംഭവിച്ചു എന്നൊന്ന്      ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചു.

ഒരു വെള്ളിയാഴ്ച യാണ്. രാത്രിയുടെ നിശബ്ദത ഭേദിച്ചുകൊണ്ട് ഫോൺ നിറുത്താതെ ചിലച്ചത്..
മോളെ…
എന്താ ഏട്ടാ..
എടി അമ്മ ഒന്ന് വീണു..
അയ്യോ..എന്നിട്ട്?
നടുവെല്ലിലും വാരിയെല്ലിലും പൊട്ടൽ ഉണ്ട്.ഒരു സർജറി ചെയ്തു വാർഡിൽ കൊണ്ട് വന്നിട്ടുണ്ട്ന്നു മണി കൊച്ചച്ചൻ വിളിച്ചു പറഞ്ഞു.
മോളെ കരയാതെ.. ഞാൻ ഫ്ലൈറ്റ് ഒകെ നോക്കുന്നുണ്ട് പോകാൻ.
ഞാൻ ഈ അമ്മയോട് നുറ് വട്ടം പറഞ്ഞതാ ഒറ്റയ്ക്ക് നാട്ടിൽ നിൽക്കണ്ടാന്ന്.. പറഞ്ഞാൽ കേൾക്കില്ല… അവരുടെ ഒരു ചെടി..
‘എന്റെ ചെടികളെ ഇട്ടിട്ടു വരാൻ പറ്റില്ലന്നു’ പറഞ്ഞു അവിടെ നിന്നിട്ട് ചെടിക്ക് വെള്ളം ഒഴിക്കാൻ പോയപ്പോൾ തെന്നി വീണതാണ്..
ഏട്ടന്റെ ദേഷ്യം എനിക്ക് മനസ്സിലാകുന്നുണ്ട്..
ഏട്ടാ ഞാനും ഫ്ലൈറ്റ് നോക്കാം ആരെങ്കിലും ഒരാൾ പെട്ടെന്ന് അവിടെ എത്തണം..

ഞാനും ചന്ദ്രേട്ടനും പെട്ടെന്ന് നാട്ടിൽ എത്തി..
അമ്മയോട് സംസാരിക്കാൻ കഴിഞ്ഞപ്പോൾ ആദ്യം അമ്മ എന്നോട് ചോദിച്ചത്.. നീ വീട്ടിൽ പോയോ??
എന്റെ ചെടിക്കൊക്കെ ആരെങ്കിലും വെള്ളം ഒഴിച്ചോ?
എനിക്കും ദേഷ്യം വന്നു..
എപ്പോഴും ചെടി ചെടി…ഈ വിചാരമേ ഉള്ളല്ലോ…
അമ്മ മൗനിയായി
പാവം അമ്മയെ വിഷമിപ്പിക്കണ്ടായിരുന്നു.
അമ്മ ഉറങ്ങിയോ??
പിന്നെ വീട്ടിൽ വന്ന ശേഷവും ഏട്ടൻ വന്നില്ല..
ഏട്ടന്റെ കമ്പനിയിൽ എന്തോ തൊഴിൽ പ്രശ്നം നടക്കുന്നു.. എത്താൻ പറ്റുന്നില്ല എന്നെ വിളിച്ചു പറഞ്ഞു.അമ്മയും സാരമില്ല എന്നൊക്കെ എന്നോട് പറഞ്ഞു..
അമ്മ പതുക്കെ ശരിയായി വരുന്നുണ്ടായിരുന്നു..
കട്ടിലിൽ കിടന്നു തന്റെ ചെടികളെ നോക്കി കിടക്കാൻ ഇഷ്ട്ടമാണ്..
മോളെ….
എന്താ അമ്മ…
മോളേ,വരാന്തയുടെ വടക്കേ അറ്റത്തു ഒരു പച്ചത്താടി ചെടിയുണ്ട്.. അതൊന്ന് എടുത്തു ഇവിടെ എവിടെ ഏയെങ്കിലും തൂക്കി തരുമോ??
ആദ്യം തമാശയായി തോന്നിയെങ്കിലും…
ഞങ്ങളോടൊപ്പം ഇങ്ങ് ബോംബെയിൽ വരുമ്പോഴും ആ ചെടി കൂടി വേണമെന്ന നിർബന്ധത്തിനു ചന്ദ്രേട്ടൻ പച്ച കൊടി കാട്ടി എന്നതാണ് ഏറെ വിചിത്രം.
അങ്ങനെ ‘പച്ചത്താടി ‘ ഇവിടെ യും അമ്മയുടെ കണ്ണിനു മുന്നിൽ തന്നെ തൂങ്ങി നിൽക്കുന്നു.
അതിൽ നിന്ന് കണ്ണെടുക്കാതെ കിടക്കും..
ആരെങ്കിലും അതിനെ തൊട്ടാൽ ദേഷ്യപ്പെടും..
പക്ഷേ തറവാട്ടിൽ നിന്ന് വന്നശേഷം അമ്മ ദിനം പ്രതി തളർന്നു പോകുന്നു.
ഇടയ്ക്കു ഏട്ടനും കുടുംബവും വന്നു പോയി. അമേരിക്കയുടെ അതി ശൈത്യം അമ്മക്കു താങ്ങാൻ പറ്റില്ല. അതുകൊണ്ട് അമ്മയെ കൂടെ കൊണ്ട് പോകാൻ പറ്റില്ല.

പിന്നെ ചന്ദ്രേട്ടന് അമ്മയെ എങ്ങും അയക്കാൻ ഇഷ്ടവുമില്ല..

അറിയപ്പെടുന്ന ഒരു അദ്ധ്യാപികയും എഴുത്തുകാരിയും നല്ല കൂട്ട്കാരിയും കൂടിയാണ് അമ്മ.

അങ്ങനെ അമ്മ എന്റെ കൂടെ..
അമ്മ ഒരു കഷ്ടപ്പാടും തന്നില്ല എന്ന് തന്നെ പറയണം.
പക്ഷേ പതുക്കെ പതുക്കെ അമ്മ മിണ്ടാതെ ആയി.
ഡോക്ടർ വീട്ടിൽ വന്നു പരിശോധിക്കാൻ തുടങ്ങി.
ഞാൻ മനസ്സിലാക്കുന്നു.
അമ്മ മരിക്കാൻ സ്വയം തയ്യാറെടുക്കുയാണെന്ന്..

അമ്മയ്ക്കു ആരെയെങ്കിലും കാണാൻ തോന്നുന്നോ?? ചന്ദ്രേട്ടൻ അടുത്തിരുന്ന് അമ്മ യുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു..
മം അമ്മ മൂളി..
ആരെ??
‘പച്ചത്താടി ‘യെ എന്ന് കണ്ണ് കൊണ്ട് പറഞ്ഞു..
ഈ ചെടിക്കും അമ്മയ്ക്കും എന്തോ ബന്ധം ഉണ്ട് മായേ.. ചന്ദ്രേട്ടൻ പറഞ്ഞപ്പോൾ ശരി ആണെന്ന് എനിക്കും തോന്നി.
ആ വശത്തോട്ട് മാത്രം ചരിഞ്ഞു കിടന്നാണ് ശരീരം പൊട്ടി തുടങ്ങുന്നത് എന്ന് ഡോക്ടർ പറഞ്ഞത് ഞാൻ ഓർത്തു.
തിരിച്ചു കിടത്തിയാലും കഴുത്ത് തിരിച്ചു പച്ചത്താടി യെ നോക്കി കിടക്കും.

ഇന്നെന്താ ഇത്ര നേരമായും ഈ അമ്മ ഉണരാത്തത്..
ചന്ദ്രേട്ടാ… ഇങ്ങ് വന്നേ. അമ്മ..അമ്മ ഉണരുന്നില്ല…
ഞാൻ അലറുകയായിരുന്നു.

അതെ. അമ്മ നിശബ്ദതയിൽ ഇറങ്ങി. അപ്പോഴും കണ്ണുകൾ ആ പച്ചത്താടിയിൽ തന്നെ നോക്കി കിടക്കുന്നു.
ഏട്ടൻ വരാതെ ഒന്നും ചെയ്യാൻ ആവില്ലല്ലോ. തറവാട്ടിൽ കൊണ്ട് പോകണോ.. ഈ മഹാനഗരം അമ്മക്ക് ഇഷ്ടമില്ല. എവിടെ വേണംഅന്ത്യ നിദ്ര എന്നൊക്കെ ചർച്ചകൾ നടക്കുന്നു.
ഒത്തിരി സൗഹൃദങ്ങൾ സൂക്ഷിച്ചു ഇരുന്ന ആൾ അല്ലേ അമ്മ. മുഖപുസ്തകത്തിൽ  ഒരു പോസ്റ്റ്‌ ഇട്ടേക്കാം എന്ന് എനിക്ക് തോന്നിയത് നന്നായി.

ഒരു പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു വിളി വന്നു.

മോളെ.. ഞാൻ പ്രകാശൻ ആണ്.
എപ്പോഴോക്കയോ കേട്ടിട്ടുള്ള പേരാണെന്നെനിക്ക് മനസ്സിലായി.

മോളെ മായേ…
നിനക്ക് എന്നെ അറിയില്ല..

അറിയാം അങ്കിൾ. അമ്മയുടെ ഫ്രണ്ട് അല്ലേ?

പറഞ്ഞിട്ടുണ്ട്.

ഞാൻ ഇപ്പോൾ എയർപോർട്ടിൽ നിൽക്കുന്നു. ഞാൻ അവിടെ എത്തുന്ന വരെയെങ്കിലും അമ്മ അവിടെ ഉണ്ടാകണേ.. മോളെ.. പ്ലീസ്..

ഏട്ടൻ വരാതെ എനിക്കൊന്നും തീരുമാനിക്കാൻ പറ്റില്ല അങ്കിൾ..
അങ്കിൾ വരു. ഞാൻ ലൊക്കേഷൻ ഷെയർ ചെയ്യാം..
നന്ദി മോളെ.. നിന്നെ ദൈവം കാക്കും..
ഞാൻ ഇപ്പോൾ എത്തും..

ആരൊക്കെയോ വരുന്നു..
ബോംബെയിലെ ഫ്ലാറ്റിൽ എല്ലാവരും വന്നു ആദരാഞ്ജലികൾ അർപ്പിച്ചു.

ആരായിതു?? ഒറ്റ നോട്ടത്തിൽ എനിക്ക് ആളെ മനസ്സിലായി.
പ്രകാശൻ അങ്കിൾ..

എന്റെ തലയിൽ കൈ വച്ച ശേഷം അമ്മയുടെ അടുത്തെത്തി. അമ്മയുടെ തണുത്ത നെറ്റിൽ കൈ വച്ചു. കണ്ണ് നിറഞ്ഞൊഴുക്കുന്നു. പാവം..

ഏകദേശം അമ്മയുടെ തന്നെ പ്രായം കാണും. എന്നാലും വാർദ്ധക്യം അങ്ങനെ ബാധിച്ചിട്ടില്ല പ്രകാശൻ അങ്കിളിന്.

മോളെ എനിക്കൊന്ന് കുളിക്കണം..

അമ്മയുടെ മുറിയിലെ ബാത്‌റൂമിൽ തന്നെ എന്റെ അനുവാദത്തിനു കാത്ത് നിൽക്കാതെ കുളിക്കാൻ കയറി.
കുളിച്ചു ഈറൻ മാറി തന്റെ വിരിഞ്ഞ തോളിൽ ഒരു ടവൽ കൊണ്ട് പുതച്ചു  വന്നു അമ്മയുടെ നേരെ നോക്കി നിൽക്കുന്ന അങ്കിളിന്റെ കണ്ണു നിറഞ്ഞൊഴുക്കുന്നത് ഞാൻ കണ്ടു.
പ്രകാശൻ അങ്കിളിന്റെ കണ്ണുകൾ പച്ചത്താടി യിൽ ഉടക്കുന്നതും ഞാൻ കണ്ടു..
ഈ പച്ചത്താടി.. ഇവിടെ??
അമ്മക്ക് തറവാട്ടിൽ നിന്ന് ഇതു മാത്രം കൂടെ കൊണ്ട് വരണം എന്ന് നിർബന്ധം ആയിരുന്നു.
പൊട്ടി കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തിരുന്ന് തന്റെ വിരിഞ്ഞ മാറിൽ അമ്മയുടെ മുഖം ചേർത്ത് പിടിച്ചു കരയുന്ന പ്രകാശൻ അങ്കിൾ നെ കണ്ടു നിൽക്കാൻ കഴിഞ്ഞില്ല..

ആ മാറിടം ഞാൻ സൂക്ഷിച്ചു നോക്കി നിറഞ്ഞ രോമകൂട്ടമാണ്..

പ്രകാശൻ അങ്കിൾ തന്റെ കൈക്കുള്ളിൽ എത്ര സ്നേഹത്തോടെയാണ് ആ മാറിൽ അമ്മയുടെ മുഖം പുതപ്പിച്ചിരിക്കുന്നത്.

മോളെ, എന്റെ ബാഗിൽ നുള്ളിൽ ഒരു സാരി ഉണ്ട് അതിങ്ങെടുത്തേ..
ഞാൻ എടുത്തു.
ഞെട്ടിപ്പോയി..
ഇതെന്റെ അമ്മയുടെ താണല്ലോ. ഇതെങ്ങനെ അങ്കിൾന്റെ അടുത്ത്?
എന്റെ തൊട്ടടുത്തു ചന്ദ്രേട്ടൻ നിൽക്കുന്നത് പോലും ഞാൻ ഓർത്തില്ല.
എന്നെ ഏൽപ്പിച്ചിരുന്നു.. നിങ്ങളുടെ അച്ഛൻ പ്രത്യേകം പറഞ്ഞു നെയ്തു എടുത്തതാണ് ഈ സാരി. അത് വേണം എന്റെ അവസാന യാത്രക്കു വേണ്ടതെന്ന് എന്നോട് പറഞ്ഞിരുന്നു. കണ്ണീർ അണപ്പൊട്ടി ഒഴുക്കുന്നു ആ വെളുത്ത സുന്ദരമായ മുഖത്തിലൂടെ.

പ്രകാശൻ അങ്കിൾ എന്റെ കൈയിൽ നിന്ന് സാരി വാങ്ങി അമ്മ യുടെ  ദേഹത്തിട്ട്  കെട്ടിപിടിച്ചു നെറുകയിൽ  നൂറുമ്മ വച്ചു..

ജീവിച്ചിരുന്നപ്പോൾ എനിക്ക് നൽകാൻ പറ്റാത്ത സ്നേഹം ഇന്ന് ഞാൻ നിനക്ക് തരുന്നു. എന്റെ മാറിൽ ചാഞ്ഞു കിടന്നു കരയണം എന്ന് അന്നൊരിക്കൽ നീ പറഞ്ഞു.
നിന്റെ പേരിനും പെരുമയ്ക്കും ഞാൻ ഒരു തടസ്സം ആകരുതേന്നു ഞാൻ വിചാരിച്ചു.

നിന്നിൽ നിന്ന് ഒഴിഞ്ഞു മാറി പോയി ഞാൻ.
നിന്റെ ശരീരത്തിൽ പോലും ഒരു പൊടി പറ്റരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്..

നീ ഒന്ന് കണ്ണ് തുറന്നു നോക്ക്..

ഞാൻ കുളിച്ചു വന്നാണ് നിന്നെ ഉണർത്തുന്നത്.
നീ ഒന്ന് കണ്ണ് തുറന്നു നോക്ക്..

പ്രകാശ!!

താടിക്കാര!!

എന്നൊന്ന് വിളിക്ക്.

പെട്ടെന്ന് പരിസര ബോധം വന്നപോലെ പ്രകാശൻ അങ്കിൾ എന്നെ നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ.

പക്ഷേ എന്തോ ഒന്ന് ഞങ്ങളെ വിലക്കി മോളെ..
ഈ പച്ചത്താടി യിൽ മുഖം പുതച്ചു പലപ്പോഴും ചിത്രങ്ങൾ എടുത്തു എനിക്ക് അയച്ചു തരും.
എനിക്ക് മനസിലായില്ല അവൾ എന്നെ കത്തിരിക്കുന്നുവെന്ന്..
വിങ്ങിപൊട്ടി ആ വലിയ മനുഷ്യൻ..

എനിക്കെല്ലാം വ്യക്തമായി..
മായേ!!
ഞാൻ പറഞ്ഞില്ലേ.. ഈ ചെടിയു മായി അമ്മയ്ക്ക് എന്തോ ബന്ധം ഉണ്ടെന്ന്… ചന്ദ്രേട്ടൻ ഓർമിപ്പിച്ചു..

അതെ… പച്ചത്താടിയുടെ യഥാർത്ഥ രൂപം ഞാൻ കണ്ടു.

✍️ജെകെ
#വാർദ്ധക്യം

#എന്റെ രചന

Post Views: 46
2
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

11 Comments

  1. Ja ya sreejayakumar on February 19, 2025 6:58 AM

    പ്രിയ JK. മനസ്സിൽ ഒതുക്കിയ നൊമ്പരം.
    ഒത്തിരി മുഖങ്ങൾ താങ്കളുടെ കഥയിലൂടെ ഓർമ്മപ്പെടുത്തി, പ്രായം നമ്പർ ആക്കി ജീവിച്ചാലും, നമ്മിൽ ഉറ കൂടിയ ഓർമ്മകൾ പച്ചത്താടിയിലൂടെ കാണാം.
    Jk ആദരവ്.

    Reply
  2. Manasi on March 8, 2024 1:12 PM

    Manasil thattiya ezhuthu…valare nannayittunduu ❤️🥰😘

    Reply
  3. Sankara raman V on February 6, 2024 10:23 PM

    Really very nice imagination and presentation. Many people have such expectations in the end of their life, that they want to see and enjoy that particular thing, having been done. Good botanical connection. Nice.

    Reply
    • Jayalekshmi on February 11, 2024 12:01 AM

      Thanks 🙏🏻

      Reply
    • പുഷ്ക്കിൻലാൽ.ജി on October 17, 2024 7:08 AM

      ജെ.കെ.
      ❤️🙏

      Reply
  4. Sunandha Mahesh on February 6, 2024 7:05 PM

    മനോഹരമായ എഴുത്ത്..
    സ്നേഹത്തിന് എന്തെല്ലാം അതിർ വരമ്പുകളാണ്..

    Reply
  5. Silvy Michael on February 6, 2024 3:38 PM

    നമ്മുടെ സമൂഹം ഇനിയും ഏറെ വളരനുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന രചന. 👌👌👌

    Reply
  6. Joyce Varghese on February 4, 2024 8:17 PM

    വളരെ നന്നായി എഴുതി. ഒരിക്കലും മരിക്കാത്ത ഓർമ്മകളെ ജീവനുള്ള ചെടിയിൽ സൂക്ഷിച്ചു വെച്ച സ്ത്രീയുടെ കഥ.
    തുടക്കം മുതൽ ഒടുക്കം വരെ, ഇടയിൽ മുറിയാതെ, സ്വാഭാവികമായ ഒഴുക്കോടെ പറഞ്ഞ കഥ മനോഹരമായിരിക്കുന്നു.
    അഭിനന്ദനങ്ങൾ 👏❤

    Reply
  7. Jayalekshmi krishnan on February 3, 2024 11:33 PM

    നന്ദി 🙏🏻

    Reply
  8. sabira latheefi on February 3, 2024 11:18 PM

    ഒരു പ്രായം എത്തികഴിഞ്ഞാൽ മക്കളെന്തെങ്കിലും പറയും അല്ലെങ്കിൽ അവരുടെ ഇമേജിനു താനൊരു കാരണമാകരുത് എന്ന് കരുതി മാത്രം വിധവ ജീവിതം തുടരുന്നവരുണ്ട്. മരിച്ചു കഴിഞ്ഞാവും അവരുടെ ഇഷ്ടങ്ങൾ സന്തോഷങ്ങൾ നമുക്ക് മനസിലാവുക. ഹൃദയത്തിൽ തൊടുന്ന എഴുത്ത്

    Reply
    • Ja ya sreejayakumar on February 19, 2025 7:05 AM

      പ്രിയ JK , താങ്കളുടെ. i ്
      പച്ചത്താടിമനോഹരമായിരിക്കുന്നു.
      ഹൃദയത്തിൽ ഉറകൂടിയ സ്നേഹത്തെ പച്ചത്താടിയിലൂടെ നോക്കിക്കാണുന്നു വാർദ്ധക്യം. മനോഹരമായ അവതരണം ആദരവ്.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.