Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രിയ ശത്രു ബാലചന്ദ്രമേനോന് ,
അനുഭവം ഓർമ്മകൾ

പ്രിയ ശത്രു ബാലചന്ദ്രമേനോന് ,

By Amal FermisFebruary 3, 2024Updated:February 7, 20246 Comments3 Mins Read104 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രിയ ശത്രു ബാലചന്ദ്രമേനോന്,

ബാലചന്ദ്ര മേനോൻ. ഒരു പാട് കാലങ്ങൾക്ക് ശേഷം ഈ ലോകം മുഴുവൻ മഹാമാരി പടർന്ന് വീടകങ്ങളിലേക്ക് ഒതുങ്ങിയ കാലത്താണ് ഞാൻ വീണ്ടും നിങ്ങളുടെ സിനിമകൾ കാണുന്നത്. എന്റെ ചെറുപ്പക്കാലം തൊട്ടേയുള്ള ശത്രുവാണ് നിങ്ങൾ. നിങ്ങളറിയാത്ത നിങ്ങളുടെ ശത്രു. ഞങ്ങളുടെ വീട്ടിൽ, ഞങ്ങൾ ഒൻപത് മക്കളായിരുന്നു. അതിൽ, മൂത്ത രണ്ട് സഹോദരൻമാർ ഖത്തറിലായിരുന്നു. 1987-ൽ അവർ വരുമ്പോഴാണ് ഒരു വി.സി.പിയും കുറെ വീഡിയോ കാസറ്റുകളും കൊണ്ടുവന്നത്. നാട്ടിൽ നിന്നൊരു ടി.വി.യും വാങ്ങി. ഒരു യാഥാസ്ഥിക മുസ്ലിം കുടുംബമായിരുന്നതിനാൽ ഞങ്ങൾ അന്ന് വരെ തിയ്യേറ്ററിൽ പോയോ ടിവിയിലോ സിനിമകളൊന്നും കണ്ടിരുന്നില്ല.

അന്ന് ഇക്കമാർ കൊണ്ടുവന്ന വി, സി.പി യും ടിവിയും വെച്ച് ആദ്യമായി കണ്ട സിനിമകളിൽ ഒന്ന് ഏപ്രിൽ 18 ആയിരുന്നു .. നിങ്ങളുടെ കുട്ടാ.. എന്ന വിളി ചെന്നുക്കൊണ്ടത് എന്റെ ഉമ്മാടെ നെഞ്ചിലായിരുന്നു. ആദ്യ ദിവസം തന്നെ നിങ്ങളുടെ കട്ട ഫാനായി എന്റെ ഉമ്മ. അവരു കൊണ്ടുവന്ന വീഡിയോ കാസറ്റുകളിൽ ഭൂരിഭാഗവും നിങ്ങളുടെ സിനിമയായിരുന്നു. കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം, ആരാൻ്റെ മുല്ല കൊച്ചുമുല്ല, തുടങ്ങി ഒരു പാട് സിനിമകൾ..

പണിയെല്ലാം ഒതുക്കി എല്ലാ ദിവസവും രാത്രി ഞങ്ങൾ എല്ലാവരും പായയിട്ടിരുന്ന് സിനിമകൾ കണ്ടു തുടങ്ങും. അടുത്ത വീട്ടിലെ ചേച്ചിമാരും കുഞ്ഞുകുട്ടി പരാധീനങ്ങളും എല്ലാവരും കാണും. ഉമ്മ എല്ലാ ദിവസവും മറ്റൊരാളുടെ സിനിമയും വെക്കാൻ സമ്മതിക്കില്ല ആ തലയിൽ കെട്ട് കെട്ടിയ മോന്റെ സിനിമ വെച്ചാൽ മതിയെന്നു പറഞ്ഞു വാശി പിടിക്കും. അഞ്ചു പെൺമക്കളും നാല് ആൺമക്കളുമായിരുന്നു വീട്ടിൽ. പക്ഷേ ഞങ്ങളെ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന ഒരാളായിരുന്നു ഉമ്മ. ഒരിക്കലും ഞങ്ങൾ മക്കളോട്, ഉമ്മ പക്ഷഭേദം കാണിക്കുന്നതായി തോന്നിയിട്ടില്ല. ഞങ്ങൾ മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയും ഉമ്മ ഒരു പോലെ സ്നേഹിച്ചിരുന്നു. അതിന്നിടയിലാണ് നിങ്ങളോടുള്ള സ്നേഹം തുടങ്ങിയത്. ഒമ്പതു വയസ്സുകാരിയായ എന്നെ സംബന്ധിച്ചിടത്തോളം അതു വല്ലാത്തൊരു നോവായിരുന്നു.

ഏപ്രിൽ 18 ഉമ്മ ഇടക്കിടക്കിരുന്ന് കാണും. നിങ്ങൾ കുട്ടാന്ന് വിളിക്കുമ്പോൾ, ഞാൻ ഉമ്മാട്, ഉമ്മാ അയാളെന്തിനാ ഭാര്യയെ കുട്ടാന്ന് വിളിക്കുന്നേ, അങ്ങനെയൊന്നും ഒരാളും ഭാര്യയെ വിളിക്കില്ല എന്നു പറഞ്ഞ് ഞാൻ ഉമ്മാടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കും. ഉമ്മ ഉപ്പാടെ മുഖത്തേക്ക് നോക്കി ചിരിക്കും.

ഞങ്ങളേത് സിനിമ വെയ്ക്കാൻ തുനിഞ്ഞാലും ഉമ്മ പറയും, ‘ആ’ മോന്റെ സിനിമ വെച്ചാൽ മതിയെന്ന്.. മമ്മൂട്ടിയുടെ അനുബന്ധവും കാണാമറയത്തും തമ്മിൽ തമ്മിലും മോഹൻലാലിൻ്റെ നിന്നിഷ്ടം എന്നിഷ്ടം, ടി.പി. ബാലഗോപാലൻ എം എ യുടെ സിനിമാ കാസറ്റൊക്കെ ഇരുന്ന് ഫംഗസ് പിടിക്കുമ്പോഴും നിങ്ങളവിടെ തകർത്താടുന്നുണ്ടായിരുന്നു. “തലയിൽ ടവ്വൽ കെട്ടിയ ആ കുട്ടിടെ ” സിനിമകൾ.. നിങ്ങളുടെ സിനിമകൾ കാണുന്നതു കൊണ്ടല്ല, ഉമ്മാക്ക് നിങ്ങളോടുള്ള സ്നേഹമായിരുന്നു എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നത്. ഒരു ദിവസം സ്ക്രീനിൽ നിന്നും നിങ്ങൾ ഇറങ്ങി വരുമെന്നും, ഉമ്മാടെ മടിയിൽ കിടക്കുന്ന എന്നെ തട്ടിമാറ്റി നിങ്ങളാ മടിയിൽ കിടക്കുമെന്നും ഞാൻ പേടിസ്വപ്നം കണ്ടു.

നിങ്ങളോടുള്ള ഉമ്മാടെ സ്നേഹം ഇല്ലാതെയാക്കാൻ നിങ്ങൾ പ്രശ്നം ഗുരുതരത്തിൽ ‘കഴുവേർട മോനേ’ എന്നു വിളിക്കുന്നത് കേട്ടപ്പോൾ, അയാള് ചീത്ത വാക്കുകൾ പറയുന്നു ഉമ്മാ എന്നു പറഞ്ഞു ഞാൻ ഉമ്മാനെ നോക്കി.അതൊക്കെ സിനിമയല്ലേ മോളേന്ന് പറഞ്ഞ് ഉമ്മ നിസ്സാരമാക്കി. എന്നാലും നിങ്ങളൊരു നല്ല മനുഷ്യനല്ലെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ ഞാൻ തപ്പിക്കൊണ്ടേയിരുന്നു. ‘ശേഷം കാഴ്ചയിലെ’ നിങ്ങളെ കണ്ട്, അയാളൊരു പ്രാന്തനാണുമ്മാന്ന് പറഞ്ഞു കൊണ്ടേയിരുന്നു .. എന്നെങ്കിലുമൊരിക്കൽ ആ തലയിൽ കെട്ടിയ കർചീഫെടുത്ത് നിങ്ങളുടെ കഴുത്തിലിട്ട് മുറുക്കി കൊല്ലേണ്ടി വരുമോന്നടക്കം ചിന്തിച്ചു ഞാൻ!

എന്റെ പതിനൊന്നാം വയസ്സിലാണ് ഉപ്പ കാൻസർ ബാധിച്ച് മരിച്ചത്. അതിനു ശേഷമൊരു രാത്രിയിലാണ് അച്ചുവേട്ടൻ്റെ വീട് കാണുന്നത്. അത് കണ്ടു കൊണ്ടിരിക്കുമ്പോൾ ഉമ്മാടെ മടിയിൽ കിടന്നിരുന്ന എന്റെ മുഖത്തേക്ക് കണ്ണുനീർത്തുള്ളികൾ ഇറ്റിറ്റ് വീഴുമ്പോൾ എന്റെ ചങ്കിലും നോവ് പടരുന്നുണ്ടായിരുന്നു. അന്നാദ്യമായി എനിക്ക് നിങ്ങളോട് എന്തോ ഒരിഷ്ടം തോന്നി തുടങ്ങി. ‘വിവാഹിതരേ ഇതിലേ ‘ എന്ന സിനിമയിലെ നിഷ്കളങ്കനായ ആ പയ്യനെ കണ്ടപ്പോൾ വല്ലാത്തൊരു സ്നേഹം തോന്നി.

കൗമാരം കടന്ന് യൗവ്വനത്തിലെത്തിയപ്പോൾ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ എന്ന നിലയിൽ പ്രശസ്തനായ മലയാള സിനിമക്ക് ഒരുപാട് പുതുമുഖങ്ങളെ, പ്രത്യേകിച്ചും കഴിവുറ്റ നായികമാരെ സമ്മാനിച്ച നിങ്ങളോട് ആദരവ് തോന്നി. നിങ്ങളൊരു സംഭവമാണെന്ന് ബോധ്യം വന്നു. പത്ര പ്രവർത്തകനായിരുന്ന നിങ്ങളുടെ ഭൂതകാലം അറിഞ്ഞു.

നിങ്ങളെക്കുറിച്ച് മാത്രമാണ് ഞാനും ഉമ്മയും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നത്. 25 വർഷങ്ങൾക്ക് മുൻപൊരു റമളാൻ മാസത്തിൽ എന്റെ പതിനേഴാം വയസ്സിൽ ഉമ്മ ഈ ലോകത്ത് നിന്നെന്നെ വിട്ടു പോയി. ഉമ്മ മരിച്ചതിനു ശേഷം, നിങ്ങളുടെ സമാന്തരങ്ങൾ സിനിമ മാത്രമാണ് ഞാൻ മുഴുവനായി കണ്ടത്. സമാന്തരങ്ങളിലെ നിങ്ങളെ എനിക്കൊത്തിരി ഇഷ്ടമായി. വേറെ ഏതു സിനിമ ടി വി യിൽ വന്നാലും മുഴുവനായിട്ടെനിക്ക് കാണാൻ കഴിയാറില്ല. ഇത്തിരി കാണുമ്പോഴേക്കും കണ്ണുനിറഞ്ഞ് ഞാൻ എഴുന്നേറ്റ് പോവും. ഓർമ്മകളുടെ കുത്തൊഴുക്കിൽ അടിയുറക്കാനാവാതെ.. ബുദ്ധിയുറച്ചപ്പോൾ മനസ്സിലായി, എന്തുകൊണ്ടായിരുന്നു എന്റെ ഉമ്മ നിങ്ങളെ മോനെ പോലെ സ്നേഹിച്ചിരുന്നതെന്ന്. ഇനിയും എഴുതാൻ ഒത്തിരിയുണ്ട്. പക്ഷേ കണ്ണുനിറഞ്ഞ് ചങ്കു പിടച്ച് എനിക്ക് പറ്റുന്നില്ല ഒന്നുമെഴുതാൻ!

നിങ്ങൾക്കിനിയും പഴയതുപോലെ ഹൃദയഹാരിയായ കുടുംബ സിനിമകൾ എടുക്കാൻ സാധിക്കട്ടെ. എല്ലാ ഭാവുകങ്ങളും.

നിർത്തട്ടെ

സസ്നേഹം,

അമൽ ഫെർമിസ്

Post Views: 30
3
Amal Fermis

പ്രിയപ്പെട്ടവനും ഇഷ്ട പുസ്തകങ്ങളും ഇത്തിരി പച്ചപ്പും ഉണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷമായിരിക്കുന്നവൾ

6 Comments

  1. Joyce on February 13, 2025 4:49 AM

    സമാന്തരങ്ങൾ, അച്ചുവേട്ടന്റെ വീട്, രണ്ടും വളരെ നല്ല സിനിമകൾ ആയിരുന്നു. 👌

    Reply
  2. Sunandha Mahesh on February 10, 2024 6:49 PM

    ശത്രുവിനുള്ള കത്ത്.. കൊള്ളാം 👍

    Reply
  3. Pavithra Unni on February 3, 2024 3:32 PM

    നന്നായി എഴുതി 👌

    Reply
  4. sabira latheefi on February 3, 2024 12:53 PM

    ആദ്യം ചിരി വന്നു, പിന്നെ നൊമ്പരത്തിനു വഴി മാറി. സ്‌ക്രീനിൽ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം കൂടി ബാലകൃഷ്ണ മേനോൻ എന്ന് കാണുമ്പോ വിചാരിക്കാറുണ്ട്. എങ്ങനെ സാധിക്കുന്നുവെന്നു. കാര്യം നിസ്സാരം ഒക്കെ എത്രയോ തവണ കണ്ടിട്ടുണ്ട്പാട്ടുകളും ഇഷ്ട്ടമാണ്

    Reply
  5. sabira latheefi on February 3, 2024 12:52 PM

    ആദ്യം ചിരി വന്നു, പിന്നെ നൊമ്പരത്തിനു മാറി. സ്‌ക്രീനിൽ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം കൂടി ബാലകൃഷ്ണ മേനോൻ എന്ന് കാണുമ്പോ വിചാരിക്കാറുണ്ട്. എങ്ങനെ സാധിക്കുന്നുവെന്നു. കാര്യം നിസ്സാരം ഒക്കെ എത്രയോ തവണ കണ്ടിട്ടുണ്ട്

    Reply
    • Suma Jayamohan on February 10, 2025 9:23 PM

      നല്ലെഴുത്ത്❤️👌🌹

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.