Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ** നാൽപ്പത് കഴിഞ്ഞവർക്ക് പ്രണയലേഖനം എഴുതിക്കൂടേ ?? **
അനുഭവം ഓർമ്മകൾ പ്രണയം സിനിമ

** നാൽപ്പത് കഴിഞ്ഞവർക്ക് പ്രണയലേഖനം എഴുതിക്കൂടേ ?? **

By Deepa PerumalFebruary 4, 2024Updated:February 7, 2024No Comments4 Mins Read101 Views
Bookmark Now
Please login to bookmark Close

No account yet? Register

90 കളുടെ ആദ്യ പകുതി… അന്ന് ഞാൻ ഒൻപതാം ക്ലാസ്സ്… ടീനേജ് പ്രായം തുടങ്ങിയിട്ടേ ഉള്ളൂ.

ഷാഹ്‌റുഖ് ഖാനും ആമിർ ഖാനും പിന്നെ അപ്പുറത്തെ ബോയ്‌സ് സ്‌കൂളിൽ പഠിക്കുന്ന എന്റെ ആദ്യ ക്രഷും എന്റെ ഹൃദയം കീഴടക്കി വാണിരുന്ന സമയം.

ദൂരദർശൻ മാത്രം ടീവിയിൽ ഉണ്ടായിരുന്ന കാലം. വല്ലപ്പോഴും മാത്രം കിട്ടുന്ന ഡിഡി 2 (മെട്രോ) കാണാൻ ഭയങ്കര ത്രില്ലായിരുന്നു. പ്രത്യേകിച്ചും അതിലെ ചില പ്രോഗ്രാമുകൾ – അവയിൽ മുഖ്യം തൊണ്ണൂറുകളിലെ “ഹിപ്പ്” പ്രോഗ്രാം ആയിരുന്ന, ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിയ “സൂപ്പർ ഹിറ്റ് മുക്കാബല” !.

അങ്ങനെയാണ് ഞാൻ ജീവിതത്തിൽ ആദ്യമായി നിങ്ങളെ ടിവിയിൽ കാണുന്നത്.

** പ്രിയപ്പെട്ട മാഡി, ഈ വാലൻന്റൈൻസ് ഡേയ്ക്ക് എങ്കിലും നിങ്ങൾക്ക് ഒരു പ്രേമലേഖനം എഴുതിയില്ലെങ്കിൽ പിന്നെ എപ്പോൾ ?! **

മെലിഞ്ഞ്, പൊക്കമുള്ള ആ യുവാവിനെ അന്ന് കണ്ടമാത്രയിൽ തന്നെ എന്തോ ഒരു ആകർഷണം. Crush at first sight !
ആ കണ്ണഞ്ചിപ്പിക്കുന്ന ചിരിയാണോ? കുറുമ്പ് തിളങ്ങുന്ന ആ കണ്ണുകളാണോ?
അതോ അനായാസമായും ആത്മവിശ്വാസത്തോടെയും ഉള്ള ആ സംസാരമോ?

ace586178bd3aba42e56a355f86f84e8

നിങ്ങൾ അണിഞ്ഞിരുന്ന ലൂസായി കിടക്കുന്ന ആ ക്രീം ജുബ്ബയും പാന്റും ഇന്നും എന്റെ കണ്ണിലുണ്ട് ! യൂട്യുബിലും ഗൂഗിളിലും ഒന്നും ആ പ്രോഗ്രാമോ ഫോട്ടോയോ ഒന്നും കണ്ടുകിട്ടാനില്ല – പക്ഷെ എന്റെ മനസ്സിൽ എന്നുമുണ്ടാവും, അത് മതി !

ഹിന്ദിയിൽ ഇത്ര ഭംഗിയായി സംസാരിക്കുന്ന ഒരാൾക്ക് “മാധവൻ” എന്ന പേര് അതിശയമായിരുന്നു. പിന്നീടാണ് അറിഞ്ഞത് നിങ്ങൾ ദക്ഷിണേന്ത്യക്കാരനാണെന്ന് – അതും തമിഴൻ… മനസ്സ് കുളിരു കോരി !!

പിന്നീടങ്ങോട്ട് നിങ്ങൾ അഭിനയിച്ച പരസ്യങ്ങളും (പ്രിയ ഗില്ലിനൊപ്പം Ponds പൗഡർ പരസ്യം), സീരിയലുകളും കാണാൻ തുടങ്ങി. ചെറിയ വേഷങ്ങളിൽ അഭിനയിച്ച “A mouthful of sky”, “Aarohan”, ഹീറോ ആയി അഭിനയിച്ച “Saaya” ഒക്കെ കാണാറുണ്ടായിരുന്നു എങ്കിലും, എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം “Seahawks” (1997) ലെ പ്രീത് ആയിരുന്നു. മിലിന്ദ് സോമന്റെ ചങ്ങാതി ആയ, ഒരു ഷിപ്പിന്റെ ക്യാപ്റ്റൻ ആയ, കുറുമ്പനും വായാടിയും easygoing യുമായ ഒരു കഥാപാത്രം – ആർക്കും ഇഷ്‌ടം തോന്നുന്ന, നേവി യൂണിഫോം ഇട്ട ഒരു സ്മാർട്ട് ചെക്കൻ !!

343254-2

അങ്ങനിരിക്കെ 1999 ലാണെന്ന് തോന്നുന്നു… ദി ഹിന്ദു ന്യൂസ്പേപ്പറിന്റെ ഒരു ഫ്രൈഡേ ഫിലിം സപ്പ്ളിമെന്റിൽ ഞാൻ ഒരു വാർത്ത കണ്ടു. ഹാഫ് പേജ് ഫോട്ടോയിൽ ചുവന്ന സ്വെറ്റർ ഇട്ട് മരത്തിൽ പിടിച്ചു ചാടുന്ന ഒരു സുന്ദരൻ… വാർത്ത: എന്റെ പ്രിയ സംവിധായകൻ മണിരത്‌നം പുതിയ പടമെടുക്കുന്നു. ഹീറോ പുതുമുഖമാണ് – പേര് R മാധവൻ !!!

ഇപ്പോൾ ഇത് വായിച്ചു നിങ്ങൾ പുഞ്ചിരിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്റെ അപ്പോഴത്തെ വികാരം മനസ്സിലായി എന്നർത്ഥം !!

ead4aa5e37bee3b1b6b8f14af98b2a4e

പിന്നീട് ആ സിനിമ റിലീസ് ആവാനുള്ള കാത്തിരിപ്പായി.
അങ്ങനെ 2000 ഏപ്രിലിൽ ‘അലൈപായുതെ’ എത്തി… കൂടെ “പെൺകൾ നെഞ്ചയ് കൊള്ളൈ കൊള്ളും വെള്ളൈ മാധവാ” യും !

പുതിയ സഹസ്രാബ്ദത്തിൽ തമിഴ്/മലയാളി പെൺകുട്ടികൾക്ക് മണിരത്നം സമ്മാനിച്ച ഒരു ഭംഗിയുള്ള ഹൃദയമിടിപ്പിന്റെ പേര് ആയിരുന്നു ആർ. മാധവൻ.

സിനിമയുടെ പേര് കാണിച്ചതിന് ശേഷം, ഓപ്പണിങ് ഷോട്ട്… സുന്ദരനായ ഒരു യുവാവ് (കാർത്തിക്). ഹെഡ്‌ഫോൺ വച്ച് ബൈക്കിൽ യാത്ര ചെയ്യുന്നു. പശ്ചാത്തലത്തിൽ “എൻഡ്രെട്രും പുന്നഗൈ” യുടെ ബീറ്റ്‌സ്. അതിനൊത്ത് തലയാട്ടി, പുഞ്ചിരിച്ചുകൊണ്ട്, ബൈക്ക് മനോഹരമായി പറപ്പിച്ചുകൊണ്ട് നിങ്ങൾ യാത്ര തുടരുന്നു. 2 മിനിറ്റ് വെള്ളിത്തിരയുടെ വലിയ സ്‌ക്രീനിൽ ക്ലോസപ്പിൽ തെളിഞ്ഞത് നിങ്ങളുടെ മുഖം മാത്രം !!!

അടുത്തിരുന്ന അമ്മ കണ്ടോ ആവോ, ഈ hopeless ആയ ഫാൻ ഗേളിന്റെ excited മുടിവില്ലാ പുന്നഗൈ !!

ഒരുപക്ഷേ മറ്റൊരു പുതുമുഖ നായകനും ഇത്ര മനോഹരമായ ഒരു ഇൻട്രോ സീൻ ലഭിച്ചിട്ടുണ്ടാവില്ല. ഡയലോഗ് ഇല്ല; നരേഷനില്ല. എന്നിട്ടും, കഥാപാത്രത്തെപ്പറ്റി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. നിങ്ങൾ ആദ്യത്തെ രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഒട്ടു മിക്ക പ്രേക്ഷകരെയും (തീർച്ചയായും പെൺകുട്ടികളെ) മയക്കി!

FKlQbljaUAEkFFsT0iZlFe

ഈ ഷോട്ട് മുതൽ Climax scene ശാലിനി “പൊണ്ടാട്ടി പോയിട്ടാ ജോളിയാ ഇരുക്കലാം ണ്ണ്‌ നിനച്ചയാ” എന്ന്‌ പറയുന്നത് വരെ ഓരോ സീനും beautiful ആണ്‌.. cult movie എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമയായി അലൈപായുതേ മാറി 💟

പക്ഷേ എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ “യെവനോ ഒരുവൻ” പാട്ടു കഴിയുമ്പോഴുള്ള സീനാണ്. ശാലിനിയുടെയും നിങ്ങളുടെയും കണ്ണുകൾ മാത്രം സംസാരിയ്‌ക്കുന്ന നിമിഷങ്ങൾ.. ആ bgm.. മഴ നനഞ്ഞ ആ കടവ്‌… !! പ്രണയിനിയെ തേടി വന്ന കാമുകന്റെ സന്തോഷവും സങ്കടവും ആശ്വാസവും എല്ലാം ചേർന്ന ഭാവങ്ങൾ എന്ത് ഭംഗിയായിട്ടാണ് നിങ്ങൾ ചെയ്തുവച്ചത് !!

main-qimg-2319b87edf99e5132d50e609618fc689-lq

തുടർന്നങ്ങോട്ട് എത്ര ഹിറ്റ് പടങ്ങൾ, എത്ര അവാർഡുകൾ… മിന്നലേ, റൺ, ഡും ഡും ഡും എന്നിവയിലൂടെ മനം കവരുമ്പോഴും, ആയുധ എഴുത്ത്, കണ്ണത്തിൽ മുത്തമിട്ടാൾ എന്നിവയിലൂടെ തന്റെ റേഞ്ച് തെളിയിച്ചുകൊണ്ടിരുന്നു നിങ്ങൾ…

ഓരോ തവണ നിങ്ങളെ സ്‌ക്രീനിൽ കാണുമ്പോഴും “പാർത്താലേ പരവസമേ” !!

പക്ഷേ എനിക്ക് ഒരു പരാതി മാത്രം… കല്യാണം കഴിഞ്ഞ് ആദ്യമായി ഒരുമിച്ചു പടം കാണാൻ പോയപ്പോൾ; എന്റെ madhavan craze കണ്ട് ഓക്കേ പറഞ്ഞ് കൂടെ വന്നയാൾ “നളചരിതം” എന്ന സിനിമ കണ്ട് എന്നെ നോക്കിയ തുറിച്ചുനോട്ടം ഞാൻ ജീവിതത്തിൽ മറക്കില്ല !! കളഞ്ഞു !

ഇതിനിടയിൽ ബോളിവുഡിലും നിങ്ങൾ കഴിവ് തെളിയിച്ചു – ഗുരുവിലെ റിപ്പോർട്ടർ ശ്യാം സക്സേന, 3 ഇഡിയറ്റ്സിലെ ഫർഹാൻ, തനു വെഡ്‌സ് മനുവിലെ മനു… മറക്കാൻ ആവാത്ത കഥാപാത്രങ്ങൾ.

പ്രായമേറുംതോറും വീഞ്ഞിനെപ്പോലെ yummy ആകും എന്ന് പറഞ്ഞപോലെ നിങ്ങൾ കൂടുതൽ സുന്ദരനായി വരുന്നു ഇന്നും… സത്യം, ഇന്നും കോളേജ് ഫ്രണ്ട്സിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഞങ്ങൾ മാഡി ഫാൻസ്‌ നിങ്ങളുടെ കാര്യങ്ങളൊക്കെ ചർച്ച ചെയ്യും !! മകൻ വേദാന്ത് നാഷണൽ സ്വിമ്മിങ് ചാമ്പിയൻ ആയ വിവരം വരെ ഞങ്ങൾ വെറുതെ വിടില്ല – നാൽപ്പത് ഞങ്ങൾക്ക് കഴിഞ്ഞാലും മനസ്സ് ഇപ്പോഴും ചെറുപ്പമല്ലേ !!

ഏറ്റവും സന്തോഷം തോന്നിയത് 2022 ൽ നിങ്ങൾ റോക്കറ്റ്‌റി എന്ന സിനിമയോടെ സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോഴാണ്. 90കളിൽ കോളിളക്കം സൃഷ്‌ടിച്ച ചാരക്കേസിൽ തെറ്റായി പ്രതിയാക്കപ്പെട്ട നമ്പി നാരായണൻ എന്ന ISRO ശാസ്ത്രജ്ഞന്റെ കഥ എന്ത് ഭംഗിയായി അവതരിപ്പിച്ചു. മികച്ച ഫിലിമിനുള്ള നാഷണൽ അവാർഡ് കിട്ടിയപ്പോൾ അഭിമാനമാണ് തോന്നിയത് !

010421055617-6065bbe965a5br-madhavan-rocketry-the-nambi-effect-trailer-resized

2023 സെപ്റ്റംബറിൽ, വിവര & പ്രക്ഷരണ മന്ത്രാലയം (MIB) നിങ്ങളെ ഇന്ത്യയുടെ പ്രധാന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായ ‘ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ’ യുടെ (FTII) പ്രസിഡന്റായി നിയമിച്ചു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് കേട്ടത്..

പ്രിയപ്പെട്ട മാഡി,
നിങ്ങളുടെ അഭിനയവും സംവിധാനവും ജീവിത്തിൽ ഊർജ്ജവും പ്രചോദനവും നൽകിക്കൊണ്ടിരിക്കട്ടെ.

ഈ വാലന്റൈൻസ് ഡേയിൽ, ഈ ഹൃദയം നിറഞ്ഞ പ്രണയലേഖനം എന്റെ സ്നേഹത്തിന്റെയും ആരാധനയുടെയും ചെറിയ സൂചനയായി സ്വീകരിക്കുക.

നിങ്ങളുടെ ഭാവി സംരംഭങ്ങൾക്കായി കാത്തിരിക്കുകയാണ്. ഞങ്ങൾ കുറെ ഫാൻസ്‌ ഇവിടിരുന്നു നോക്കി സന്തോഷിച്ചോളാം…  കണ്ണിൽ അതേ നക്ഷത്ര തിളക്കത്തോടെ … ഞങ്ങളുടെ “രഹസിയ സ്നേഹിതനെ” നോക്കിക്കൊണ്ട്‌ !

എന്ന്,
ഒരു ഫാൻ ഗേൾ

.

.

.

– ദീപ പെരുമാൾ

Post Views: 28
3
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.