Author: Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

ഇന്നലെ (Oct 1) അന്താരാഷ്ട്ര സംഗീത ദിനം. എനിക്കേറെ ഇഷ്ടപ്പെട്ട, എന്നെ സ്വാധീനിച്ചിട്ടുള്ള ഒരു പാട്ട് പരിചയപ്പെടുത്തട്ടെ? നമ്മുടെ സ്വന്തം ചിത്രച്ചേച്ചിയ്ക്ക് ദേശീയ അവാർഡ് ലഭിച്ച “ഒവ്വൊരു പൂക്കളുമേ” എന്ന തമിഴ് ഗാനം! എത്ര തവണ കണ്ടാലും, ഈ പാട്ട് കണ്ണ് നിറയാതെ കണ്ടുതീർക്കാൻ പറ്റില്ല !! ഭരദ്വാജ് ഈണം നൽകി, പാ വിജയ് രചിച്ച ഈ ഗാനം ഒരു motivational song കൂടിയാണ്. പ്രണയ നൈരാശ്യത്തിൽ depressed ആയ നായകൻ, ജീവിതത്തിൻ്റെ യാഥാർത്‌ഥ്യം മനസ്സിലാക്കി മനസ്സ് മാറുകയും, പുതിയ പ്രതീക്ഷ നേടുകയും ചെയ്യുന്ന ഒരു പ്രധാന ഘട്ടമാണ് ഈ ഗാനം നടക്കുന്ന രംഗം. കാഴ്ച വൈകല്യമുള്ളവർ നടത്തുന്ന സംഗീത പരിപാടിയിൽ, സുഹൃത്തായ സ്നേഹ ഗാനം ആലപിക്കുന്നതാണ് രംഗം. തങ്ങളുടെ വൈകല്യങ്ങൾ ഒരു തടസ്സമാവാതെ ജീവിതത്തിൽ വിശ്വാസത്തോടെ മുന്നേറാൻ ശ്രമിക്കുന്ന അന്ധരുടെ മാനസികാവസ്ഥയാണ് ഈ ഗാനം അവതരിപ്പിക്കുന്നത്. ജീവിത പ്രതിസന്ധികളോട് പൊരുതി ജയിച്ച് മുന്നേറണം എന്ന ആശയം ഇതിനെക്കാളും നന്നായി എങ്ങനെ…

Read More

മണിച്ചിത്രത്താഴിട്ടു പൂട്ടിയ ഹൃദയം തുറന്ന് കാണിക്കുമ്പോൾ, മൗനം മാത്രം ലഭിക്കുന്നതിനോളം ആഴമേറിയ നൊമ്പരമുണ്ടോ വേറെ? മെല്ലെ അവർ അകന്നു പോവുന്നതിനോളം ആഴമേറിയ വേദനയുണ്ടോ വേറെ? “ഇത് പ്രണയമല്ല” എന്ന് അവർ പറയുന്നതിനോളം, ആഴമേറിയ മുറിവുണ്ടോ വേറെ? അതിനാലാവും നമ്മൾ വികാരങ്ങൾ മറച്ചുവയ്ക്കുന്നത്…. ഭയമാണ് …. നിഷേധിക്കപ്പെടുമെന്ന്. നഷ്ടപ്പെടുമെന്ന്, അത്രമേൽ പ്രിയപ്പെട്ടൊരാളെ. അതിനാലാവും നമ്മൾ മതിലുകൾ കെട്ടിസംരക്ഷിക്കുന്നത്… ദുർബലമായ ഹൃദയത്തെയും, നഷ്ടപ്പെടുത്താൻ കഴിയാത്ത സൗഹൃദത്തെയും. അപ്പോൾ, നിങ്ങൾ പറയൂ… വികാരങ്ങൾ തടയില്ലാതെ ഒഴുകാൻ അനുവദിക്കണോ? പ്രണയത്തിന് ഒരു അവസരം നൽകണോ? ആർക്കറിയാം, പൂത്ത് തളിർക്കുന്നത് എന്തായിരിക്കുമെന്ന് ! – ദീപ പെരുമാൾ

Read More

ഞാൻ ടോവിനോയുടെ ഒരു പടം കാണുവായിരുന്നു. എനിക്കൊത്തിരി ഇഷ്ടമാണ് ടോവിനോ. എന്നിട്ടും പടം കാണുമ്പോൾ ഞാനാലോചിച്ചത്… “എന്നാലും ടോവിനോയ്ക്ക് അവന്റത്ര ഗ്ലാമർ ഇല്ലല്ലോ” എന്നായിരുന്നു… ഇത് ഞാൻ പുറത്ത് പറഞ്ഞാൽ എല്ലാവരും ചിരിക്കും – അവനുൾപ്പടെ! കയറിക്കൊണ്ടിരിക്കുന്ന കഷണ്ടിയും, അത്ര ഫിറ്റ് അല്ലാത്ത ശരീരവും, മുഖത്തെ ചെറിയ കുരുക്കളും, കണ്ണിനു താഴെയുള്ള നേർത്ത വരകളുമൊന്നും എനിക്ക് പ്രശ്‌നമല്ല… കാരണം ടോവിനോയ്ക്ക് ഇല്ലാത്ത ചിലത് അവനുണ്ട്. എന്നെക്കാണുമ്പോൾ ആ കണ്ണിൽ തെളിയുന്ന തിളക്കം, എന്നോട് സംസാരിക്കുമ്പോഴുള്ള കുറുമ്പും ചിരിയും… മറ്റുള്ളവരോട് കാണിക്കുന്ന മുൻശുണ്ഠിയിൽ നിന്ന് വ്യത്യസ്‌തമായി എനിക്ക് മാത്രമായിട്ടുള്ള പതിഞ്ഞ സ്വരവും കൊഞ്ചലുകളും… എന്റെ കണ്ണിൽ എന്റെ ചെക്കൻ തന്നെയാണ് എന്റെ ടോവിനോ ! ഇതാണോ എല്ലാവരും പറയുന്നത്… പ്രണയം അന്ധമാണ് എന്ന് ?! – ദീപ പെരുമാൾ

Read More

വർഷത്തിലൊരിക്കൽ അതിമനോഹരമായി അലംകൃതമായ ഒരു ചുരുളൻ വള്ളം, ബൃഹത്തായ ഒരു വിരുന്നിനുള്ള വിഭവങ്ങൾ വഹിച്ചുകൊണ്ട്, ശാന്തമായ പമ്പാനദിയിലൂടെ സഞ്ചരിക്കുന്നു. തിരുവോണ നാളിൽ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങൾ വഹിച്ചുകൊണ്ട്, ഗരുഡൻറെ മുഖമുള്ള തിരുവോണത്തോണിയുടെ യാത്രയാണ് ഇന്ന് ഞാൻ കൂട്ടക്ഷരങ്ങളിൽ പരിചയപ്പെടുത്തുന്നത്. പമ്പയിലൂടെ ഒരു രാത്രി നീളുന്ന യാത്രയുടെ വിശേഷങ്ങൾ ഉത്രാടം നാളിൽ, കാലാവസ്ഥയെ അതിജീവിച്ച്, രാത്രിയുടെ നിശബ്ദതയിൽ, നന്നായി എണ്ണ തേച്ചു മിനുക്കിയ ഈ വള്ളം കഠിനമായ യാത്ര ആരംഭിക്കുന്നു. നീരണിയൽ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. കാട്ടൂർ ഗ്രാമത്തിലെ മഹാ വിഷ്‌ണു ക്ഷേത്രത്തിൽ നിന്ന്, 12 കിലോമീറ്റർ അകലെയുള്ള ആറന്മുള ശ്രീ പാർഥസാരഥി ക്ഷേത്രത്തിലേക്കാണ്, ഓണ വിഭവങ്ങൾ നൽകുന്നത്തിനായുള്ള ഈ യാത്ര. നദിയുടെ തീരങ്ങൾ ഈ ആഘോഷം കാണുവാനായി വന്ന സഞ്ചാരികളും ഭക്തജനങ്ങളും കൊണ്ട് നിറഞ്ഞൊഴുകുന്നു. ആചാരങ്ങൾ ക്ഷേത്ര പുരോഹിതരുടെ കുടുംബമായ മങ്ങാട്ട് ബ്രാഹ്മണ കുടുംബത്തിലെ മൂത്ത അംഗമായ ഭട്ടതിരിയുടെ വരവോടെ ആഘോഷങ്ങൾക്ക് തുടക്കമായി. വള്ളത്തിന് അകമ്പടി സേവിക്കുന്നത് ഭട്ടതിരിയാണ്. അദ്ദേഹം…

Read More

കഥ നടക്കുന്ന വർഷം 2021, ദിനം സെപ്റ്റംബർ 10… വിനായക ചതുർത്ഥി. സമയം രാത്രി പതിനൊന്നേ മുക്കാൽ…. പൊടുന്നനെ ഒരു ലോഡ് ഷെഡ്‌ഡിങ് ! കറന്റ് പോയതും കൊതുകുകൾ ഗാനമേള ആരംഭിച്ചു. അവറ്റകളുടെ “ഇഞ്ചക്ഷൻ” സഹിക്ക വയ്യാതായപ്പോൾ ഗണപതി അസ്വസ്ഥൻ ആയി എണീറ്റു… ഗണപതി (ദേഷ്യപ്പെട്ട്) “ശ്ശേ ! ഉറങ്ങാനും സമ്മതിക്കില്ലല്ലോ ! രാവിലെ മുതൽ എല്ലായിടത്തും കറങ്ങി മോദകവും കൊഴുക്കട്ടയും ലഡ്ഡുവും ചുണ്ടലും വേറെ പലതും കഴിച്ചിട്ട് വന്നു ക്ഷീണിച്ച് ഒന്ന് കണ്ണടച്ച് വന്നതേ ഉള്ളൂ. അപ്പോഴേക്കും ഈ ശല്യം കറന്റ് കട്ട് !” കുറച്ചു കാറ്റ് കൊള്ളാമെന്നു കരുതി ഗണപതി ബാൽക്കണിയിലേക്ക് നടന്നു. “ഹോ വിശക്കുന്നല്ലോ ! ഈ രാത്രി ഇപ്പൊ എന്ത് കിട്ടാനാ ! ലൗഡ് സ്പീക്കർ പാട്ട് ഒന്നും കേൾക്കാനില്ല. എല്ലാ ഭക്തരും പൂജ ഒക്കെ കഴിഞ്ഞു നേരത്തെ ഉറങ്ങിയെന്നാ തോന്നുന്നത്… ഇനി ഇപ്പോ എന്ത് കഴിക്കും?” വിശന്ന് പൊരിഞ്ഞ് അങ്ങനെ നിൽക്കുമ്പോൾ അതാ എവിടെ…

Read More

അറിവിന്റെ പ്രകാശം പരത്തുന്ന ഓരോ വ്യക്തിക്കും അധ്യാപക ദിനാശംസകൾ… ഗൂഗിൾ ഭഗവതി ഉൾപ്പെടെ ! 😁😀 എന്റെ അമ്മ ഒരു എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറായിരുന്നു –  അധ്യാപനം വളരെ ഇഷ്ടമായിരുന്ന ഒരു അക്കാദമിഷ്യൻ! അമ്മ നൂറുകണക്കിന് വിദ്യാർത്ഥികളുമായി ഇടപഴകുന്നത് കണ്ടാണ് ഞാൻ വളർന്നത്. അമ്മയ്ക്ക് ചുറ്റുമുള്ള ചെറുപ്പക്കാരെപ്പോലെ, എപ്പോഴും യുവത്വം നിറഞ്ഞ positive ആയ ഒരു സ്ത്രീയായിരുന്നു അമ്മ. അറിവോ ഉപദേശമോ നൽകാൻ എപ്പോഴും തയ്യാറായ ഒരാൾ. എന്റെ ഭർത്താവിന്റെ മാതാപിതാക്കളും കോളേജ് അധ്യാപകർ ആയിരുന്നു… പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയതാണ് – “ടീച്ചർ ഉദ്യോഗം പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണ്. വലിയ ജോലിയോ സമ്മർദ്ദമോ ഒന്നുമില്ല. പോണം ക്ലാസ് എടുക്കണം തിരിച്ചുവരണം. 9 മുതൽ 3 വരെയേ ജോലി ഉണ്ടാവൂ, പിന്നെ 2 മാസം സമ്മർ വെക്കേഷൻ. വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും ഒക്കെ നോക്കാൻ സമയം കിട്ടും. സുഖ ജീവിതമല്ലേ?” പക്ഷേ, അദ്ധ്യാപനം ഒരു കരിയർ…

Read More

എന്തൊരു structure ഹേന്റമ്മച്ചി….!! ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി നിലകൊള്ളുന്ന ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രം റീ റിലീസ് ആയി, ഇപ്പോൾ സോഷ്യൽ മീഡിയയിലെങ്ങും ഓളം സൃഷ്ടിക്കുകയാണല്ലോ… പല പല interpretations, സൂക്ഷ്‌മനിരീക്ഷണങ്ങൾ എന്തൊക്കെയാണ് മൂവി ഗ്രൂപ്പുകളിൽ വായിക്കാൻ സാധിക്കുന്നത് ! ഈയവസരത്തിൽ ചിത്രത്തിൻറെ കേന്ദ്രബിന്ദുവായ നാഗവല്ലി എന്ന നർത്തകിയെ വരച്ച ചിത്രകാരനെ പരിചയപ്പെട്ടാലോ? 2020 ൽ ഞാനെഴുതിയ കുറിപ്പ് ഇതാ ചേർക്കുന്നു… നാഗവല്ലിക്ക് രൂപം നൽകിയ തിരോന്തരംകാരൻ കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ കെട്ടുകഥകളും ഭാവനാലോകവും (myth & fantasy) കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ സിനിമയിൽ കേന്ദ്ര കഥാപാത്രമാണ് നാഗവല്ലി – “ഒരു മുറൈ വന്ത് പാരായോ ….” എന്ന് പാടിക്കൊണ്ട് മലയാളിയുടെ മനസ്സിൽ ചേക്കേറിയ തമിഴ് നർത്തകി. ആ അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകമനസ്സിലേക്ക് പകർത്തിയത്, നാഗവല്ലിയുടെ ഒരു “life size” ചിത്രത്തിലൂടെയാണ്. സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും,…

Read More

ജീവിതത്തിൽ ഒരാൾ ഇല്ലാതാവുമ്പോഴാണോ നാം കരയുന്നത്? അവരുടെ അഭാവം അംഗീകരിക്കാൻ മനസ്സ് വിസമ്മതിക്കുമ്പോൾ, ഒരു നിമിഷം കൂടി അവരോടൊപ്പമെന്ന അതികാംക്ഷ താങ്ങാനാവാതെയാകുമ്പോൾ, ഹൃദയവേദന അപ്പാടെ അണപൊട്ടി ഒഴുകുന്നത് കണ്ണുകളിലൂടെയല്ലേ? നികത്താനാവാത്ത നഷ്ടം ഒരു ഭാരമായി തോന്നുമ്പോൾ, മാറ്റാനാവാത്ത സത്യത്തിന് കീഴടങ്ങേണ്ടി വരുമ്പോൾ, ആശ്വാസത്തിന്റെ നനുത്ത തുള്ളികളായി മാറുന്നത് അതേ കണ്ണുനീർ മുത്തുകളത്രേ ! – ദീപ പെരുമാൾ

Read More

ഞാൻ ഒരു സർജറി കഴിഞ്ഞ് റസ്റ്റ് എടുക്കുന്ന സമയം. ഒരു മാസമായി സംസാരിക്കാത്ത ഒരുത്തന് മെസ്സേജ് അയക്കാമെന്ന് പെട്ടെന്ന് തോന്നി. വളരെ അടുത്ത സുഹൃത്താണ്, കേട്ടോ. ഞാൻ: സുഖമാണോ? ലവൻ: പരമസുഖം. നിനക്ക് ഇപ്പൊ എങ്ങനെയുണ്ട്? ഞാൻ: സുഖമായി വരുന്നു. കുറെ ദിവസം ആയില്ലേ ചാറ്റ് ചെയ്തിട്ട്… ലവൻ: ഡോക്ടർ എന്ത് പറഞ്ഞു? ഞാൻ: ഓ.. റസ്റ്റ് എടുക്കണം. diet നോക്കണം. weight എടുക്കരുത് etc etc ലവൻ: അതല്ല… ** വേറെ എന്തേലും ** പറഞ്ഞോന്ന് ?? ഞാൻ: ഇല്ല.. വേറൊന്നും advise ചെയ്‌തിട്ടില്ല… എന്തേയ്? ലവൻ: അല്ലാ… കുറെ ദിവസം കഴിഞ്ഞ് ഇങ്ങനെ msg അയക്കുന്നത് കൊണ്ട്… ഞാൻ വിചാരിച്ചു … “എല്ലാരേം വിളിച്ചു യാത്ര പറഞ്ഞോളൂ” എന്ന് ഡോക്ടർ എങ്ങാനും…. ??? ഞാൻ (ദേഷ്യത്തിൽ): അതെന്താ ? ഞാൻ കൽ ഹോ നാ ഹോ യിലെ ഷാരൂഖിനെ പോലെ ചാവാൻ പോവ്വാണെന്ന് ഡോക്ടർ പറഞ്ഞു എന്നാണോ നിന്റെ…

Read More

പെരുവിരലൂന്നി നിന്ന്, കഴുത്തിലൂടെ കൈകൾ കോർത്ത്, തേനൂറും അവന്നധരത്തിൽ ചുടുചുംബനം നൽകവേ… ആ കവിളുകളിൽ പടർന്നത്… അന്തിസൂര്യന്റെ അരുണിമയോ, അതോ, എന്റെ നെറ്റിയിലെ കുങ്കുമപ്പൊട്ടിന്റെ ശോണവർണ്ണമോ ? അവന് വേണ്ടിയുടുത്ത ചെമപ്പുസാരിയുടെ നിഴലോ, അതോ, എന്റെ ചെഞ്ചുണ്ടിലെ ലിപ്സ്റ്റിക്കിന്റെ ചായമോ ? പ്രണയച്ചൂടാർന്നൊരെൻ ചോരയുടെ ശോഭയോ ? അതോ …. അതോ… അവനുമാത്രമറിയാവുന്ന രഹസ്യമോ ? – ദീപ പെരുമാൾ

Read More