ഇത് എനിക്ക് പ്രിയപ്പെട്ടൊരു പലഹാരം – “ശുചിയം” ! ഇന്ന് സ്‌കൂളിൽ പ്രഭാത ഭക്ഷണത്തിന് ഇത് കിട്ടിയപ്പോഴാണ് ചില ഓർമ്മകൾ മനസ്സിൽ വന്നത് – പത്തിരുപത് വർഷം മുൻപ് ഇത് പോലൊരു ഒക്ടോബറിൽ നടന്ന ചില തമാശകൾ ! തെക്കൻ കേരളത്തിലും തെക്കൻ തമിഴ് നാട്ടിലും സാധാരണയായി ഉണ്ടാക്കാറുള്ള ഒരു പലഹാരമാണ് മോദകം. സുഖിയൻ എന്ന് തെറ്റായും വിളിക്കാറുണ്ട്. (ദോശമാവ് കൊണ്ടാണ് സുഖിയൻ മുൻപൊക്കെ ചെയ്‌തിരുന്നത്. ഇന്നും നെയ്യാറ്റിൻകര ഭാഗത്തൊക്കെ ചില ചായക്കടകളിൽ ചില്ല് അലമാരയിൽ ഇത് കാണാം). മോദകം പക്ഷേ മൈദാമാവിൽ മുക്കിയാണ് ഉണ്ടാക്കുന്നത്. അകത്തുള്ള ഫില്ലിംഗ് ഉണ്ടാക്കാൻ കേരളത്തിൽ ചെറുപയറാണ് കൂടുതലും ഉപയോഗിക്കാറ്; തമിഴ് നാട്ടിൽ ചിലപ്പോൾ കടലപ്പരിപ്പ് ഉപയോഗിക്കാറുണ്ട്. പിന്നെ ശർക്കരയും തേങ്ങയും ഉണ്ടാവും. പഞ്ചസാരയും നെയ്യും ഏലയ്ക്കായും വേണമെങ്കിൽ ചേർക്കാം. ഞാൻ ചെറുപ്പം മുതൽക്ക് ഇതിനെ “ശുചിയം” എന്നാണ് വിളിച്ചിരുന്നത്. സ്‌കൂൾ വിട്ടുവരുമ്പോൾ ആനയെ തിന്നാനുള്ള വിശപ്പുണ്ടാവും! അതുകൊണ്ട് അമ്മ കോളേജിൽ നിന്ന് വന്നയുടനെ എന്തെങ്കിലും…
Author: Deepa Perumal
ജീവിതത്തിൽ എനിക്ക് ഒത്തിരി സന്തോഷം തരുന്ന ചില കാര്യങ്ങളിലൊന്ന് – കാലിയായ ഒരു പ്ലേറ്റ് !! ഞാൻ ഉണ്ടാക്കിയ ആഹാരം അറഞ്ചം പുറഞ്ചം കഴിച്ചിട്ട്, പ്ലേറ്റും വിരലും നക്കിത്തുടച്ച്, നല്ലൊരു ഏമ്പക്കവും വിട്ടു, എന്നെ നോക്കി സമ്മാനിക്കുന്ന ആ ചിരി ഉണ്ടല്ലോ – ദതാണ് ശരിക്കുള്ള സന്തോഷം. ഒരു അമ്മ ഉണ്ടാക്കുന്ന ഓരോ ഭക്ഷണത്തിലും അവർ ചേർക്കുന്ന രഹസ്യചേരുവ ഒന്നുണ്ട് – സ്നേഹം. അത് കൊണ്ടാവും പലർക്കും 5 സ്റ്റാർ ഹോട്ടൽ ഭക്ഷണത്തേക്കാൾ പ്രിയപ്പെട്ടത് “അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ എന്തും” ആകുന്നത്. എനിക്കും അങ്ങനെ തന്നെയാണ് – അമ്മ ഉണ്ടാക്കുന്നത് കഴിയ്ക്കുമ്പോൾ എന്തോ ഒരു ആശ്വാസമാണ്; ഒരു മനഃശാന്തി. കുട്ടിക്കാലത്തേക്ക് തിരിച്ചു പോയ പോലെ ഒരു നൊസ്റ്റു ഫീൽ (ചിലപ്പോ ഞാൻ ഒരു പണിയും ചെയ്യാതെ, ഇരുന്നു കഴിച്ചത് കൊണ്ടുള്ള സമാധാനവും ആയിരിക്കാം ഹിഹിഹി) അമ്മയുടെ റെസിപ്പീസ് അതേപടി പകർത്തി ഞാനും ഉണ്ടാക്കാറുണ്ട് – പക്ഷെ ഒരിക്കലും ആ ഒരു രുചി…
‘ഹലോ’ പറഞ്ഞ ഉടനെ… തമാശയ്ക്ക് ആണെങ്കിൽ പോലും ‘കൺമണീ’ എന്ന ആ വിളി ! അവൾ ഏറ്റവും മിസ്സ് ചെയ്യുന്നതും അത് തന്നെയാണ്… പ്രണയത്തിന്റെ ആദ്യ നാളുകളിൽ, സുഹൃത്തിനും കാമുകിയ്ക്കും ഇടയിലുള്ള ആ ഘട്ടത്തിൽ, അവൻ നൽകിയിരുന്ന ചെല്ലപ്പേരുകൾ ! എന്നാണ് അവയെല്ലാം നിന്നുപോയത്? എന്തുകൊണ്ടാണ് അവയെല്ലാം നിന്നുപോയത്? എങ്ങനെയാണ് അവൻ ഇത്രയും മാറിപ്പോയത്? – ദീപ പെരുമാൾ
നമ്മൾ പങ്കിടും രഹസ്യങ്ങൾ, ആരുമറിയാത്ത സ്വകാര്യങ്ങൾ… നമ്മളെ ഒന്ന് ചേർക്കുന്ന ചിരികൾ, നമുക്ക് മാത്രമറിയാവുന്ന കോഡുകൾ. നമ്മെ ബന്ധിക്കുന്ന നൂലുകളാണവ; നിന്നോടൊപ്പമുള്ള സുന്ദരനിമിഷങ്ങൾ. ഹൃദയങ്ങൾ തമ്മിൽ ഇഴ ചേർത്തിടും, പ്രണയത്തിന്റെ അദൃശ്യ കണ്ണികൾ. – ദീപ പെരുമാൾ
ജീവിതത്തിലെ പത്ത് വർഷം ഒഡിഷയിൽ ചിലവാക്കിയപ്പോൾ, ഏറ്റവുമധികം കണ്ടാസ്വദിച്ച ഒരു ഉത്സവമായിരുന്നു ദുർഗാപൂജ. നേരം പുലരും വരെ ഭുവനേശ്വർ നഗരത്തിലൂടെ വാഹനമോടിച്ച്, ജനക്കൂട്ടത്തിന്റെ ആവേശത്തിൽ ഒത്തുചേർന്ന്, മനോഹരമായി അലങ്കരിച്ച വീഥികളിലൂടെ നടന്ന്, “പൂജോ” എന്ന് വിളിക്കപ്പെടുന്ന ഉത്സവത്തിന്റെ മാസ്മരിക സ്പന്ദനങ്ങൾ നെഞ്ചിലേറ്റുവാങ്ങി, ഞങ്ങൾ അനുഭവിച്ചറിഞ്ഞ നവരാത്രി ഉത്സവം ! ബംഗാളി/ഒഡിയ സംസ്‌കാരത്തോട് അചഞ്ചലമായ സ്‌നേഹം പുലർത്തുന്ന ഒരു ദക്ഷിണേന്ത്യക്കാരി എന്ന നിലയിൽ, എല്ലാവർഷവും ഞാൻ ഈ സമയത്ത് സന്തോഷിക്കാറുണ്ട്; പഴയ മധുരതരമായ ഓർമ്മകൾ അയവിറക്കാറുണ്ട്. ഇത്തവണ തിരുവനന്തപുരത്തെ ബംഗാളി അസോസിയേഷന്റെ ആഘോഷ പരിപാടികളിൽ പങ്കുചേരുന്നുണ്ട്, ഞാനും !! ഇന്ത്യയിൽ ഒട്ടാകെ പല രീതിയിലും കൊണ്ടാടപ്പെടുന്ന ദുർഗാപൂജ /ദസ്സഹ്റാ പക്ഷെ ഏറ്റവും ഉജ്വലമായി കൊണ്ടാടുന്നത് ബംഗാളാണ്. കൊൽക്കത്തയിലെ അലങ്കാരങ്ങളും ഉത്സവപ്രതീതിയുമെല്ലാം ഒരിക്കലെങ്കിലും ജീവിതത്തിൽ കണ്ടിരിക്കേണ്ട കാഴ്ചകളാണ്. മഹിഷാസുരൻ എന്ന രാക്ഷസനെ ദുർഗാദേവി വധിച്ച്, തിന്മയ്ക്കെതിരായ നന്മയുടെ വിജയം ഉറപ്പാക്കിയതിന്റെ സൂചകമായാണ് ഈ ഉത്സവം കൊണ്ടാടപ്പെടുന്നത്. ഇന്ന് പക്ഷേ, ഈ ഉത്സവം കലയുടെയും സംസ്കാരത്തിൻ്റെയും…
ഒരു കാലത്ത് നമ്മൾ ഏറെ ആഗ്രഹിച്ച ചില കാര്യങ്ങൾ ഉണ്ടാകും. കിട്ടാൻ ഒത്തിരി പ്രാർത്ഥിച്ചിട്ടുള്ള കാര്യങ്ങൾ. പിന്നെപ്പോഴോ മറന്നു പോയ കാര്യങ്ങൾ. ഒരു പക്ഷേ വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായിട്ടാവും, ആ ആഗ്രഹം സഫലമാകുന്നത്. നമ്മളാഗ്രഹിച്ചത് കയ്യിൽ വന്നു ചേരുന്ന ആ നിമിഷം ! പക്ഷേ, അപ്പോൾ അത് സ്വീകരിക്കാനുള്ള ഒരു സാഹചര്യമോ മാനസികാവസ്ഥയോ നമുക്ക് ഇല്ലെങ്കിലോ? അല്ലെങ്കിൽ നമ്മുടെ ഇഷ്ടങ്ങൾ അത്രമേൽ മാറിയിട്ടുണ്ടെങ്കിലോ? ഇപ്പോഴത്തെ നമ്മുടെ ജീവിതത്തിൽ അതിനു പ്രസക്തി ഇല്ലെങ്കിലോ? ഉദാ: സന്യാസത്തിന് പോവാൻ റെഡിയായി നിൽക്കുന്നൊരാൾക്ക്, ലോട്ടറി അടിച്ചെന്ന് വയ്ക്കുക. ആ കാശ് എന്ത് ചെയ്യും? അതുകൊണ്ട് മാതാ ദീപാനന്തമയി മൊഴിയുന്നത് ചെവിക്കൊൾക ! ”കരുതലോടെ ആഗ്രഹിക്കുക; ആഗ്രഹങ്ങൾക്കൊരു വിലയുണ്ട്. അനന്തരഫലങ്ങളുണ്ട്.” – ദീപ പെരുമാൾ
ഇന്നലെ (Oct 1) അന്താരാഷ്ട്ര സംഗീത ദിനം. എനിക്കേറെ ഇഷ്ടപ്പെട്ട, എന്നെ സ്വാധീനിച്ചിട്ടുള്ള ഒരു പാട്ട് പരിചയപ്പെടുത്തട്ടെ? നമ്മുടെ സ്വന്തം ചിത്രച്ചേച്ചിയ്ക്ക് ദേശീയ അവാർഡ് ലഭിച്ച “ഒവ്വൊരു പൂക്കളുമേ” എന്ന തമിഴ് ഗാനം! എത്ര തവണ കണ്ടാലും, ഈ പാട്ട് കണ്ണ് നിറയാതെ കണ്ടുതീർക്കാൻ പറ്റില്ല !! ഭരദ്വാജ് ഈണം നൽകി, പാ വിജയ് രചിച്ച ഈ ഗാനം ഒരു motivational song കൂടിയാണ്. പ്രണയ നൈരാശ്യത്തിൽ depressed ആയ നായകൻ, ജീവിതത്തിൻ്റെ യാഥാർത്‌ഥ്യം മനസ്സിലാക്കി മനസ്സ് മാറുകയും, പുതിയ പ്രതീക്ഷ നേടുകയും ചെയ്യുന്ന ഒരു പ്രധാന ഘട്ടമാണ് ഈ ഗാനം നടക്കുന്ന രംഗം. കാഴ്ച വൈകല്യമുള്ളവർ നടത്തുന്ന സംഗീത പരിപാടിയിൽ, സുഹൃത്തായ സ്നേഹ ഗാനം ആലപിക്കുന്നതാണ് രംഗം. തങ്ങളുടെ വൈകല്യങ്ങൾ ഒരു തടസ്സമാവാതെ ജീവിതത്തിൽ വിശ്വാസത്തോടെ മുന്നേറാൻ ശ്രമിക്കുന്ന അന്ധരുടെ മാനസികാവസ്ഥയാണ് ഈ ഗാനം അവതരിപ്പിക്കുന്നത്. ജീവിത പ്രതിസന്ധികളോട് പൊരുതി ജയിച്ച് മുന്നേറണം എന്ന ആശയം ഇതിനെക്കാളും നന്നായി എങ്ങനെ…
മണിച്ചിത്രത്താഴിട്ടു പൂട്ടിയ ഹൃദയം തുറന്ന് കാണിക്കുമ്പോൾ, മൗനം മാത്രം ലഭിക്കുന്നതിനോളം ആഴമേറിയ നൊമ്പരമുണ്ടോ വേറെ? മെല്ലെ അവർ അകന്നു പോവുന്നതിനോളം ആഴമേറിയ വേദനയുണ്ടോ വേറെ? “ഇത് പ്രണയമല്ല” എന്ന് അവർ പറയുന്നതിനോളം, ആഴമേറിയ മുറിവുണ്ടോ വേറെ? അതിനാലാവും നമ്മൾ വികാരങ്ങൾ മറച്ചുവയ്ക്കുന്നത്…. ഭയമാണ് …. നിഷേധിക്കപ്പെടുമെന്ന്. നഷ്ടപ്പെടുമെന്ന്, അത്രമേൽ പ്രിയപ്പെട്ടൊരാളെ. അതിനാലാവും നമ്മൾ മതിലുകൾ കെട്ടിസംരക്ഷിക്കുന്നത്… ദുർബലമായ ഹൃദയത്തെയും, നഷ്ടപ്പെടുത്താൻ കഴിയാത്ത സൗഹൃദത്തെയും. അപ്പോൾ, നിങ്ങൾ പറയൂ… വികാരങ്ങൾ തടയില്ലാതെ ഒഴുകാൻ അനുവദിക്കണോ? പ്രണയത്തിന് ഒരു അവസരം നൽകണോ? ആർക്കറിയാം, പൂത്ത് തളിർക്കുന്നത് എന്തായിരിക്കുമെന്ന് ! – ദീപ പെരുമാൾ
ഞാൻ ടോവിനോയുടെ ഒരു പടം കാണുവായിരുന്നു. എനിക്കൊത്തിരി ഇഷ്ടമാണ് ടോവിനോ. എന്നിട്ടും പടം കാണുമ്പോൾ ഞാനാലോചിച്ചത്… “എന്നാലും ടോവിനോയ്ക്ക് അവന്റത്ര ഗ്ലാമർ ഇല്ലല്ലോ” എന്നായിരുന്നു… ഇത് ഞാൻ പുറത്ത് പറഞ്ഞാൽ എല്ലാവരും ചിരിക്കും – അവനുൾപ്പടെ! കയറിക്കൊണ്ടിരിക്കുന്ന കഷണ്ടിയും, അത്ര ഫിറ്റ് അല്ലാത്ത ശരീരവും, മുഖത്തെ ചെറിയ കുരുക്കളും, കണ്ണിനു താഴെയുള്ള നേർത്ത വരകളുമൊന്നും എനിക്ക് പ്രശ്‌നമല്ല… കാരണം ടോവിനോയ്ക്ക് ഇല്ലാത്ത ചിലത് അവനുണ്ട്. എന്നെക്കാണുമ്പോൾ ആ കണ്ണിൽ തെളിയുന്ന തിളക്കം, എന്നോട് സംസാരിക്കുമ്പോഴുള്ള കുറുമ്പും ചിരിയും… മറ്റുള്ളവരോട് കാണിക്കുന്ന മുൻശുണ്ഠിയിൽ നിന്ന് വ്യത്യസ്‌തമായി എനിക്ക് മാത്രമായിട്ടുള്ള പതിഞ്ഞ സ്വരവും കൊഞ്ചലുകളും… എന്റെ കണ്ണിൽ എന്റെ ചെക്കൻ തന്നെയാണ് എന്റെ ടോവിനോ ! ഇതാണോ എല്ലാവരും പറയുന്നത്… പ്രണയം അന്ധമാണ് എന്ന് ?! – ദീപ പെരുമാൾ
വർഷത്തിലൊരിക്കൽ അതിമനോഹരമായി അലംകൃതമായ ഒരു ചുരുളൻ വള്ളം, ബൃഹത്തായ ഒരു വിരുന്നിനുള്ള വിഭവങ്ങൾ വഹിച്ചുകൊണ്ട്, ശാന്തമായ പമ്പാനദിയിലൂടെ സഞ്ചരിക്കുന്നു. തിരുവോണ നാളിൽ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങൾ വഹിച്ചുകൊണ്ട്, ഗരുഡൻറെ മുഖമുള്ള തിരുവോണത്തോണിയുടെ യാത്രയാണ് ഇന്ന് ഞാൻ കൂട്ടക്ഷരങ്ങളിൽ പരിചയപ്പെടുത്തുന്നത്. പമ്പയിലൂടെ ഒരു രാത്രി നീളുന്ന യാത്രയുടെ വിശേഷങ്ങൾ ഉത്രാടം നാളിൽ, കാലാവസ്ഥയെ അതിജീവിച്ച്, രാത്രിയുടെ നിശബ്ദതയിൽ, നന്നായി എണ്ണ തേച്ചു മിനുക്കിയ ഈ വള്ളം കഠിനമായ യാത്ര ആരംഭിക്കുന്നു. നീരണിയൽ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. കാട്ടൂർ ഗ്രാമത്തിലെ മഹാ വിഷ്‌ണു ക്ഷേത്രത്തിൽ നിന്ന്, 12 കിലോമീറ്റർ അകലെയുള്ള ആറന്മുള ശ്രീ പാർഥസാരഥി ക്ഷേത്രത്തിലേക്കാണ്, ഓണ വിഭവങ്ങൾ നൽകുന്നത്തിനായുള്ള ഈ യാത്ര. നദിയുടെ തീരങ്ങൾ ഈ ആഘോഷം കാണുവാനായി വന്ന സഞ്ചാരികളും ഭക്തജനങ്ങളും കൊണ്ട് നിറഞ്ഞൊഴുകുന്നു. ആചാരങ്ങൾ ക്ഷേത്ര പുരോഹിതരുടെ കുടുംബമായ മങ്ങാട്ട് ബ്രാഹ്മണ കുടുംബത്തിലെ മൂത്ത അംഗമായ ഭട്ടതിരിയുടെ വരവോടെ ആഘോഷങ്ങൾക്ക് തുടക്കമായി. വള്ളത്തിന് അകമ്പടി സേവിക്കുന്നത് ഭട്ടതിരിയാണ്. അദ്ദേഹം…
