Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചില മോദകം മെമ്മറീസ് !
അനുഭവം ഓർമ്മകൾ ഗർഭം നര്‍മം ബന്ധങ്ങൾ

ചില മോദകം മെമ്മറീസ് !

By Deepa PerumalOctober 22, 20242 Comments3 Mins Read61 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇത് എനിക്ക് പ്രിയപ്പെട്ടൊരു പലഹാരം – “ശുചിയം” !
ഇന്ന് സ്‌കൂളിൽ പ്രഭാത ഭക്ഷണത്തിന് ഇത് കിട്ടിയപ്പോഴാണ് ചില ഓർമ്മകൾ മനസ്സിൽ വന്നത് – പത്തിരുപത് വർഷം മുൻപ് ഇത് പോലൊരു ഒക്ടോബറിൽ നടന്ന ചില തമാശകൾ !
തെക്കൻ കേരളത്തിലും തെക്കൻ തമിഴ് നാട്ടിലും സാധാരണയായി ഉണ്ടാക്കാറുള്ള ഒരു പലഹാരമാണ് മോദകം. സുഖിയൻ എന്ന് തെറ്റായും വിളിക്കാറുണ്ട്. (ദോശമാവ് കൊണ്ടാണ് സുഖിയൻ മുൻപൊക്കെ ചെയ്‌തിരുന്നത്‌. ഇന്നും നെയ്യാറ്റിൻകര ഭാഗത്തൊക്കെ ചില ചായക്കടകളിൽ ചില്ല് അലമാരയിൽ ഇത് കാണാം). മോദകം പക്ഷേ മൈദാമാവിൽ മുക്കിയാണ് ഉണ്ടാക്കുന്നത്. അകത്തുള്ള ഫില്ലിംഗ് ഉണ്ടാക്കാൻ കേരളത്തിൽ ചെറുപയറാണ് കൂടുതലും ഉപയോഗിക്കാറ്; തമിഴ് നാട്ടിൽ ചിലപ്പോൾ കടലപ്പരിപ്പ് ഉപയോഗിക്കാറുണ്ട്. പിന്നെ ശർക്കരയും തേങ്ങയും ഉണ്ടാവും. പഞ്ചസാരയും നെയ്യും ഏലയ്ക്കായും വേണമെങ്കിൽ ചേർക്കാം. ഞാൻ ചെറുപ്പം മുതൽക്ക് ഇതിനെ “ശുചിയം” എന്നാണ് വിളിച്ചിരുന്നത്. സ്‌കൂൾ വിട്ടുവരുമ്പോൾ ആനയെ തിന്നാനുള്ള വിശപ്പുണ്ടാവും! അതുകൊണ്ട് അമ്മ കോളേജിൽ നിന്ന് വന്നയുടനെ എന്തെങ്കിലും നാലുമണി പലഹാരം ഉണ്ടാക്കി വയ്ക്കും. മോദകം പഴംപൊരി ഉഴുന്നുവട മുറുക്ക് ഒക്കെയാണ് സ്ഥിരം ഐറ്റംസ്.
ഒരിക്കൽ ഭർതൃവീട്ടിലെ ഒരു ഫങ്ക്ഷനു വേണ്ടി അവരുടെ തറവാട്ട് വീട്ടിൽ പോയിരുന്ന സമയം. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ ടൗണിൽ നിന്ന് പത്ത് കിലോമീറ്റർ അകത്തേക്കുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് വീട്. കസിൻസും ബന്ധുക്കളുമെല്ലാം വന്നിട്ടുണ്ട്; നൂറിലധികം വർഷം പഴക്കമുള്ള കുടുംബവീട് നിറച്ചുമുണ്ട് ആൾക്കാർ !!
കല്യാണം കഴിഞ്ഞ് മൂന്ന് മാസം ഒക്കെയേ ആയിട്ടുള്ളൂ – അതുകൊണ്ട് പുതുപ്പെണ്ണിന് കിട്ടുന്ന പ്രത്യേക പരിചരണം ഒക്കെ ധാരാളമായി കിട്ടുന്ന സമയമാണ്. വീട്ടിലെ പണിയെടുക്കാനൊന്നും എന്നോട് ആരും പറയാറില്ല; അതുകൊണ്ട് ഞാൻ ബാക്കി കസിൻസിൻറെ കൂടെ വാചകമടിയും തമാശപറച്ചിലും കറക്കവും ഒക്കെയായി സമയം ചിലവാക്കും. പിന്നെ വല്ലപ്പോഴും അടുക്കളയിൽ ഒന്ന് തലകാണിക്കും – രണ്ട് സവാളയൊക്കെ അരിഞ്ഞുകൊടുത്ത്, ഒന്ന് രണ്ട് ദോശയൊക്കെ ചുട്ട് – ഒരു ‘നല്ല മരുമകൾ’ ഷോ ഒക്കെ കാണിച്ചിട്ട് ഇറങ്ങും. ഇമ്പ്രെഷൻ മുഖ്യം ബിഗിലേ !!
ഇനി രണ്ടുപേരെ പരിചയപ്പെടുത്താം – ഒന്ന് സരസ്വതി. അകന്ന ബന്ധുവാണ്; വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നത് ഇവരാണ്. എല്ലാവർക്കും അവർ “ചച്ചക്ക” യാണ്. (അക്ക എന്നാൽ ചേച്ചി. ചച്ച എന്നത് സരസ്വതിയുടെ ചുരുക്കപ്പേര്).
രണ്ടാമത്തേത്, കോലമ്മാൾ. വകയിലെ ഒരു മുതിർന്ന സ്ത്രീ. ‘കോലാച്ചി’ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. അടുക്കളയിൽ ഏറ്റവുമധികം ജോലി ചെയ്യുന്ന പാചകറാണി.
അന്ന് കോലാച്ചിയുടെ വക സ്പെഷ്യൽ പലഹാരം മോദകം ആയിരുന്നു – 4 മണി ചായയുടെ കൂടെ, പരിപ്പ് നിറച്ച സൂപ്പർ യമ്മി മോദകം. കൂടുതൽ പറയണ്ടല്ലോ – ഞാൻ വാരിവലിച്ച് അകത്താക്കി – ഒരു മിനിമം 7 എണ്ണമെങ്കിലും കഴിച്ചുകാണും ഞാൻ !!
വൈകുന്നേരം ഒരു ആറ് ആറരയോടെ എനിക്ക് തുടങ്ങി – വയറുവേദന ! ഞാൻ നടുഹാളിലെ പഴയ കട്ടിലിൽ കേറിക്കിടന്നു; കുറച്ചുനേരം റസ്റ്റ് എടുത്താൽ മാറും എന്ന പ്രതീക്ഷയിൽ. ഭർതൃ വീട്ടിൽ ആയതുകൊണ്ട് എന്റെ കയ്യിൽ gelusil സിറപ്പോ Eno യോ ഒന്നുമില്ല! ആരോടെങ്കിലും പറഞ്ഞാൽ 2 കിലോമീറ്റർ അപ്പുറത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോകണം; അതുകൊണ്ട് ഞാൻ ആരെയും ശല്യപ്പെടുത്താതെ , ആരോടും പറയാതെ കിടന്നു. ഏഴ് മണി ആയപ്പോഴേക്കും ഒരു രക്ഷയുമില്ല – കലശലായ വേദന. കിടന്നു പുളയാൻ തുടങ്ങിയപ്പോഴാണ് നാത്തൂൻ വന്ന് കാര്യം തിരക്കിയത്. പിന്നെ എല്ലാവരും കൂടി ചോദ്യങ്ങളായി, വീട്ടുമരുന്ന് പ്രയോഗങ്ങളായി, “എന്തിനാ ഇത്രേം നേരം വേദന സഹിച്ചുകിടന്നത്, പറഞ്ഞു കൂടായിരുന്നോ” എന്നൊക്കെ സ്നേഹ ശകാരങ്ങളായി…. ഫുൾ അറ്റെൻഷൻ !
ആരോ ഉപ്പിട്ട നാരങ്ങാവെള്ളം കൊണ്ടുവന്നു; വയറ് ‘പെരുകി’ യതുകൊണ്ടാവും എന്ന് പറഞ്ഞ്… അത് കുടിച്ചതും എനിക്ക് ഓക്കാനം വന്നു !! പിന്നെ ഒറ്റ ഓട്ടം ആയിരുന്നു. തൊഴുത്തിന്റെ അടുത്തുള്ള തെങ്ങിൻ ചോട്ടിൽ ഇരുന്ന് മൊത്തം ശർദിച്ചു – കഴിച്ച മോദകമെല്ലാം അങ്ങനേ പുറത്തുവന്നു !! കെട്ട്യോൻ ആന്നേൽ പുറം തടവിയൊക്കെ തരുന്നുണ്ട്. വീട്ടുകാരെല്ലാം നോക്കി നിൽക്കുന്നു, ആശങ്കയോടെ…
അപ്പോഴുണ്ട്, ചച്ചക്ക ഒരു അന്നൗൺസ്‌മെൻറ് – “ആഹ് ! വീട്ടിൽ അതിഥി വരാറായി !!”
കേട്ട പാതി കേൾക്കാത്ത പാതി കോലാച്ചിയും ചേർന്നു – “ശോ, ദീപയ്ക്ക് വിശേഷമായി !”
എല്ലാവരും ഹാപ്പി ! ആകെ ബഹളം !
മനുഷ്യൻ നാട്ടാരുടെ മുൻപേ വാള് വച്ച് , നാണം കെട്ട്, പ്രാണൻ പോയിരിക്കുമ്പോഴാ !! ഞാൻ മനസ്സിൽ പ്രാകി, “ആച്ചി, നിങ്ങൾ ഈ പരിപ്പെല്ലാം കൂടി എന്നെ തീറ്റിപ്പിച്ചു ഗ്യാസ് ഉണ്ടാക്കി വച്ചിട്ട്… വിശേഷം ആണു പോലും !”
എനിക്ക് ഉറപ്പുണ്ടായിരുന്നു ഇത് ‘അത്’ ഒന്നുമല്ല എന്ന്! പക്ഷേ, അർദ്ധപ്രാണയായി ഞാൻ “ഏയ് അതൊന്നും അല്ല” എന്ന് പറയുന്നത് ആര് കേൾക്കാൻ !!
——————-
എന്നിട്ട് എന്ത് സംഭവിച്ചു?
രണ്ട് മാസം കഴിഞ്ഞ്, കോസ്‌മോയിലെ മീര ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു – ഇത് ‘അത്’ തന്നെ !!
അന്നേരമാണ് എനിക്കും മനസ്സിലായത് – “ഞാൻ ഇതാ എത്തി” എന്ന് എന്റെ അരുമ മകൾ മേഘ ലോകത്തോട് വിളിച്ചുപറഞ്ഞതായിരുന്നു, ആ ഓക്കാനവും വയറുവേദനയും !
ഇരുപത്തിയൊന്ന് വർഷങ്ങൾക്കു ശേഷം ഇന്നാണ് അവളും ഈ കഥ കേൾക്കുന്നത് !! എന്താല്ലേ?
– ദീപ പെരുമാൾ
Post Views: 54
1
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

2 Comments

  1. Neethu Krishnan on October 26, 2024 2:23 PM

    സുഖിയൻ തെറ്റാണ് എന്ന് പറഞ്ഞാൽ ദീപചേച്ചിക്ക് ഇടികിട്ടും നോക്കിക്കോ. പണ്ട് പുരാതന കാലം തൊട്ടേ ഞങ്ങൾ കോട്ടയംകാർക്ക് ഇവനാ സുഖിയൻ

    Reply
    • Deepa Perumal on October 28, 2024 8:07 PM

      heheheehh…… സുഖിയൻ ദോശമാവ് അല്ലെ കോട്ടിങ്… മോദകം മൈദമാവും ..അതാണ് എനിക്ക് മനസ്സിലായ വ്യത്യാസം.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.