Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൊൽക്കത്തയുടെ മഹത്തായ ദുർഗ്ഗാ പൂജ
അനുഭവം അറിവുകൾ ആഘോഷങ്ങൾ ഓർമ്മകൾ ജീവിതം യാത്ര

കൊൽക്കത്തയുടെ മഹത്തായ ദുർഗ്ഗാ പൂജ

By Deepa PerumalOctober 12, 20244 Comments3 Mins Read40 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിലെ പത്ത് വർഷം ഒഡിഷയിൽ ചിലവാക്കിയപ്പോൾ, ഏറ്റവുമധികം കണ്ടാസ്വദിച്ച ഒരു ഉത്സവമായിരുന്നു ദുർഗാപൂജ.

നേരം പുലരും വരെ ഭുവനേശ്വർ നഗരത്തിലൂടെ വാഹനമോടിച്ച്, ജനക്കൂട്ടത്തിന്റെ ആവേശത്തിൽ ഒത്തുചേർന്ന്, മനോഹരമായി അലങ്കരിച്ച വീഥികളിലൂടെ നടന്ന്, “പൂജോ” എന്ന് വിളിക്കപ്പെടുന്ന ഉത്സവത്തിന്റെ മാസ്മരിക സ്പന്ദനങ്ങൾ നെഞ്ചിലേറ്റുവാങ്ങി, ഞങ്ങൾ അനുഭവിച്ചറിഞ്ഞ നവരാത്രി ഉത്സവം !

395146604_6888897881170340_6020899871674416367_nr4Hx0Zr

ബംഗാളി/ഒഡിയ സംസ്‌കാരത്തോട് അചഞ്ചലമായ സ്‌നേഹം പുലർത്തുന്ന ഒരു ദക്ഷിണേന്ത്യക്കാരി എന്ന നിലയിൽ, എല്ലാവർഷവും ഞാൻ ഈ സമയത്ത് സന്തോഷിക്കാറുണ്ട്; പഴയ മധുരതരമായ ഓർമ്മകൾ അയവിറക്കാറുണ്ട്. ഇത്തവണ തിരുവനന്തപുരത്തെ ബംഗാളി അസോസിയേഷന്റെ ആഘോഷ പരിപാടികളിൽ പങ്കുചേരുന്നുണ്ട്, ഞാനും !!

ഇന്ത്യയിൽ ഒട്ടാകെ പല രീതിയിലും കൊണ്ടാടപ്പെടുന്ന ദുർഗാപൂജ /ദസ്സഹ്റാ പക്ഷെ ഏറ്റവും ഉജ്വലമായി കൊണ്ടാടുന്നത് ബംഗാളാണ്. കൊൽക്കത്തയിലെ അലങ്കാരങ്ങളും ഉത്സവപ്രതീതിയുമെല്ലാം ഒരിക്കലെങ്കിലും ജീവിതത്തിൽ കണ്ടിരിക്കേണ്ട കാഴ്ചകളാണ്. മഹിഷാസുരൻ എന്ന രാക്ഷസനെ ദുർഗാദേവി വധിച്ച്‌, തിന്മയ്ക്കെതിരായ നന്മയുടെ വിജയം ഉറപ്പാക്കിയതിന്റെ സൂചകമായാണ് ഈ ഉത്സവം കൊണ്ടാടപ്പെടുന്നത്. ഇന്ന് പക്ഷേ, ഈ ഉത്സവം കലയുടെയും സംസ്കാരത്തിൻ്റെയും ആഘോഷമായി പരിണമിച്ചുകഴിഞ്ഞു.

44259740_2027423237317853_2693975535851143168_n4PHJ5p4

പണ്ടാൽ എന്ന താൽക്കാലിക ക്ഷേത്രങ്ങൾ
ദുർഗാപൂജ ആരംഭിക്കുന്നത് തന്നെ നഗരത്തിൽ അങ്ങോളമിങ്ങോളം ഉയർന്നുവരുന്ന പണ്ടാലുകളോടെയാണ്. കമുക്, തടി, തെർമോക്കോൾ എന്നിവ ഉപയോഗിച്ച്, സിനിമാ സെറ്റ് പോലെ, വലിയ അമ്പലങ്ങളുടെയോ കൊട്ടാരങ്ങളുടെയോ മാതൃകയിൽ തയ്യാറാക്കുന്ന താൽക്കാലിക ‘കെട്ടിടങ്ങൾ’ ളെയാണ് പണ്ടാൽ എന്ന് വിളിക്കുന്നത്. അതിനകത്ത് ആലങ്കാരികമായ ശരറാന്തലുകൾ, ദീപങ്ങൾ, ദേവിയുടെ ഭീമാകാരമായ പ്രതിമകൾ എന്നിവയുണ്ടാകും. എന്നും ഈ വിഗ്രഹത്തിന് പൂജകളും നടത്താറുണ്ട്. പലയിടത്തും എക്സിബിഷൻ പോലെ വെറൈറ്റി ആയും പണ്ടാലുകൾ നിർമ്മിക്കാറുണ്ട് (ഉദാ: ഒരു ട്രെയിൻ കോച്ച് പോലെ).

14706981_1209646635762188_8448966602708276856_oXKLrVto

44255263_2041282122829765_1871854826153836544_nfy5p6qr44389095_2042072532750724_1727715242663739392_n9nDDsP8

ഓരോ പണ്ടാലും ഒരു കലാസൃഷ്ടിയാണ്, കാണുന്നവരെ അമ്പരപ്പിക്കുന്ന നിർമിതി!

നല്ല തിരക്കാണ്, പ്രത്യേകിച്ചും വൈകുന്നേരങ്ങളിൽ. രാത്രി ഏറെ താമസിക്കുന്നത് വരെയും ആളുകൾ നഗരപ്രദക്ഷിണം നടത്തി എല്ലായിടത്തുമുള്ള പണ്ടാലുകൾ സന്ദർശിക്കാറുണ്ട്. പണ്ടാൽ കെട്ടിപ്പൊക്കിയ ഗ്രൗണ്ടിന് ചുറ്റുമായി ഇല്ല്യൂമിനേഷൻ ഉണ്ടാവും. പരിസരപ്രദേശത്ത് വഴിയോരക്കച്ചവടവും കടകളും തുറക്കാറുണ്ട് – നമ്മുടെ നാട്ടിൽ ഉത്സവത്തിന് സ്ഥിരമായി കാണുന്ന കാഴ്ച പോലെ തന്നെ !! പലഹാരങ്ങളും, പാത്രങ്ങളും, പലതരം കൗതുകവസ്തുക്കളും, കുപ്പിവളകളും, വീട്ടുപകരണങ്ങളും അങ്ങനെ എല്ലാം കിട്ടുന്ന കടകൾ കാണാം …

394591709_6888909694502492_2648351449020648796_nEvmTQzU

പണ്ടാലുകൾ സമകാലിക സാമൂഹിക പ്രശ്‌നങ്ങൾ, ചരിത്ര സംഭവങ്ങൾ അല്ലെങ്കിൽ പ്രശസ്തമായ ലാൻഡ്‌മാർക്കുകൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കാറുണ്ട്. നഗരത്തിലെ ഓരോ ചെറിയ പ്രദേശത്തെയും കമ്മിറ്റിക്കാർ മത്സരിച്ചാണ് പണ്ടാൽ നിർമ്മിക്കുന്നത്. ഇതിനായി വീടുകളിൽ പിരിവെടുക്കാറുമുണ്ട്. ഏറ്റവും നല്ല വിപുലമായ പണ്ടാലിന് ലക്ഷക്കണക്കിന് രൂപ വരെ സർക്കാർ പാരിതോഷികം നൽകാറുണ്ട്! ചില ചിത്രങ്ങളിതാ :

14713021_1209632125763639_5054642826165497302_o14691880_1209629642430554_2723841419340548709_o2qAboWR

ശിൽപിയുടെ കൈകളിൽ പിറവിയെടുക്കുന്ന അത്ഭുതം
മിക്കയിടത്തും ഭീമാകാരമായ, പത്തടിയിലധികം പൊക്കമുള്ള ദുർഗാ ദേവിയുടെ പ്രതിമകളാണ് കാണാൻ സാധിക്കുന്നത്. ഇവയിലെ കരകൗശല വൈദഗ്ധ്യവും വിസ്മയിപ്പിക്കുന്നതാണ്. ശിൽപ്പികൾ മാസങ്ങളോളം ചെലവഴിച്ചാണ് ദേവിയുടെ ജീവനുള്ളതും മനോഹരവുമായ ഈ വിഗ്രഹങ്ങൾ തയ്യാറാക്കുന്നത്. സ്വർണമോ വെള്ളിയോ പൂശിയ, ആഭരണ വിഭൂഷിതയായി, പട്ടണിഞ്ഞ ദേവിയുടെ രൂപം കണ്ടുനിന്നാൽ കൊതി തീരില്ല !!

44484108_2042049932752984_2652032689124671488_nfPpWDHR

അദ്ഭുതകരമായ ഒരു ആചാരം
ഏറ്റവും ആകർഷകമായ ആചാരവും വിശ്വാസവും വിഗ്രഹ നിർമ്മാണത്തെയും ലൈംഗിക തൊഴിലിനേയും ബന്ധിപ്പിക്കുന്ന ഒന്നാണ്. കളിമണ്ണ് പാകപ്പെടുത്തി ദേവിയെ രൂപപ്പെടുത്തുന്നതിനുമുമ്പ്, ഒരു രാത്രി ലൈംഗികത്തൊഴിലാളിയുടെ വീടിന് പുറത്ത് വയ്ക്കാറുണ്ട്. (ദേവദാസ് എന്ന ചിത്രത്തിൽ മാധുരി അഭിനയിച്ച ചന്ദ്രമുഖി എന്ന കഥാപാത്രം ഇതിനെപ്പറ്റി പറയുന്നുണ്ട്). പാപത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മനുഷ്യർ അവിടെ അവശേഷിപ്പിച്ചുപോകുന്ന സദുദ്ദേശ്യങ്ങളും ആത്മാക്കളും ആഗിരണം ചെയ്യുന്നതിനായാണ് ഇത് ചെയ്യുന്നതത്രേ !

44389125_2042050022752975_5663263341573832704_ndwaBoul

പൂജകൾ
മഹാലയ മുതൽ നവരാത്രിയുടെ ഒൻപത് ദിവസങ്ങളിലും, ഈ വിഗ്രഹങ്ങൾക്ക് പലതരം പൂജകൾ നടത്താറുണ്ട്.

  • മഹാലയ (ഒന്നാം നാൾ): ചോക്കുദാൻ എന്ന ആചാരം, അതായത് ദേവിയ്ക്ക് കണ്ണുകൾ വരയ്ക്കുന്നതോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്.
  • ഷഷ്ഠി (ആറാം നാൾ): ദേവിയ്ക്ക് പ്രാണപ്രതിഷ്ഠ, ബോധനയും അധിവാസയും പോലുള്ള പൂജകൾ.
  • സപ്തമി (ഏഴാം നാൾ): നവപത്രികാസ്‌നാനം (ഒൻപത് സസ്യങ്ങൾ ചേർത്ത പവിത്രജലം ഉപയോഗിച്ചുള്ള നീരാട്ട്)
  • അഷ്ടമി (എട്ടാം നാൾ): സന്ധിപൂജയും പുഷ്പാഞ്ജലിയും. 108 താമരകൾ, 108 വിളക്കുകൾ, നൈവേദ്യ (ഭോഗ്) ചേർന്ന വഴിപാടുകൾ. ചിലയിടത്ത് പ്രതീകാത്മകമായി മൃഗബലികളും നടത്തപ്പെടുന്നു.
  • നവമി (ഒൻപതാം നാൾ) : ഹോമം, നൈവേദ്യം. ചിലയിടത്ത് ദേവിയുടെ പ്രതിരൂപമായി ചെറിയ പെൺകുട്ടികൾക്ക് കുമാരി പൂജ നടത്താറുണ്ട്.

വിജയദശമി ദിന പരിപാടികൾ
പത്താം നാൾ, അതായത് അവസാന ദിനമായ വിജയദശമി, മഹിഷാസുരന്റെ മേൽ ദേവി വിജയം കൈവരിച്ച ദിനമാണ്. ഏറ്റവും വിശേഷപ്പെട്ട ഈ ദിനത്തിൽ സ്ത്രീകൾ സിന്ദൂർ ഖേല നടത്തി, ധുനുച്ചി നൃത്തമാടി, ദേവിയെ പ്രീതിപ്പെടുത്തുന്നു.

സിന്ദൂർ ഖേലാ
വിവാഹിതരായ സ്ത്രീകൾ അങ്ങോട്ടുമിങ്ങോട്ടും കുങ്കുമം പുരട്ടുന്ന ഒരു ചടങ്ങാണ് സിന്ദൂർ ഖേല. സന്തോഷകരമായ ദാമ്പത്യജീവിതത്തിനായാണ് ഇത് ചെയ്യുന്നത് എന്നാണ് വിശ്വാസം. നഗരമെങ്ങും ചുവക്കുന്ന പ്രതീതിയാണ് ഇത് നൽകുന്നത് !

ധുനുച്ചി നൃത്തം
ദുർഗാപൂജയുടെ ഒരു പ്രധാന ആകർഷണമാണ് ധുനുച്ചി. മഹാനവമി, വിജയദശമി ദിനങ്ങളിലാണ് ഈ നൃത്തം അരങ്ങേറുന്നത്. ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ, സ്ത്രീകളാണ് ഈ നൃത്തം ചെയ്യുന്നത്. ‘ധുനുച്ചി’ എന്നറിയപ്പെടുന്ന മൺചട്ടിയിൽ കൽക്കരിക്കുമേൽ സാമ്പ്രാണിയിട്ട്, അത് കയ്യിലും വായിലും പിടിച്ചാണ് സ്ത്രീകൾ നൃത്തം ആടുന്നത്. അകമ്പടിയായി പുരുഷന്മാർ ‘ഡാക്ക്’ എന്ന ചെണ്ട പോലുള്ള വാദ്യം വായിച്ചു കൊണ്ടും മണികൾ മുഴക്കിക്കൊണ്ടും കൂടെ ചേരുന്നു. നൂറ്റാണ്ടുകളായി പിന്തുടർന്നു പോരുന്ന ആചാരത്തിനായി, പരമ്പരാഗത വേഷമായ വെള്ളയും ചുവപ്പും നിറത്തിലുള്ള സാരി സ്ത്രീകൾ അണിയുന്നു. യുദ്ധത്തിൽ ദേവിയെ സഹായിക്കാനായി തങ്ങൾക്കുള്ളിലെ ശക്തി മുഴുവൻ ദേവിക്ക് പകർന്നു നൽകിക്കൊണ്ട്, ദേവിക്ക് പൂർണമായി കീഴടങ്ങുന്നു എന്നതാണ് ഈ നൃത്തത്തിന് പിന്നിലുള്ള വിശ്വാസം. സാമ്പ്രാണി പുക കണ്ണിനെ നീറ്റിച്ചാലും ചൂടുള്ള പാത്രം കൊണ്ട് കൈ പൊള്ളിയാലും, കൽക്കരി താഴെ വീഴാതെ ബാലൻസ് ചെയ്തുകൊണ്ട് നൃത്തമാടുക എന്നത് ശ്രദ്ധേയമായ കാര്യമാണ്.

395674748_830689829058249_4350724480491451804_njjKZTp1

ദുർഗാവിസർജൻ
അടുത്ത മൂന്ന് നാല് ദിനങ്ങളിൽ വിഗ്രഹത്തെ ഘോഷയാത്രയായി കൊണ്ടുപോയി, നദിയിലോ കടലിലോ നിമജ്ജനം ചെയ്യുന്ന ചടങ്ങാണിത്. ഇതോടെ ദേവി തന്റെ വീട്ടിലേക്ക് മടങ്ങിപ്പോകുന്നു എന്നാണ് വിശ്വാസം.

ഉപസംഹാരം
ദുർഗാപൂജ ഒരു മതപരമായ ആചാരം മാത്രമല്ല, ഒരു സാംസ്കാരിക ആഘോഷം കൂടിയാണ്. ബംഗാളിന്റെ സംസ്കാരത്തെപ്പറ്റിയും ദുർഗാപൂജ മഹോത്സവത്തെപ്പറ്റിയും എനിക്കറിയാവുന്ന വിവരങ്ങൾ നിങ്ങളിലേക്ക് എത്തിച്ചതിൽ അതിയായ സന്തോഷം തോന്നുന്നു. ഏവർക്കും വിജയദശമി ആശംസകൾ !

– ദീപ പെരുമാൾ

 

 

Post Views: 28
2
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

4 Comments

  1. Sobha Narayanasharma on October 13, 2024 5:09 PM

    നവരാത്രി ആശംസകൾ ❤️. ബംഗാളിലെ നവരാത്രി ആഘോഷത്തേക്കുറിച്ച് ഏറെ കാര്യങ്ങൾ അറിയിച്ചു തന്ന മനോഹരമായ എഴുത്ത് 🤗🤗👍👍

    Reply
    • Deepa Perumal on October 15, 2024 12:56 PM

      Thank you dear ! <3

      Reply
  2. Vimitha on October 12, 2024 3:15 PM

    🥰🥰 നന്ദി വിവരണങ്ങൾക്ക്

    Reply
    • Deepa Perumal on October 13, 2024 3:50 AM

      Santhosham dearu <3

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.