Author: Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

നമ്മെ വിട്ടുപോകുന്നവർ, മനസ്സിൽ നിന്ന് നടന്നകലുക മാത്രമല്ല … നമ്മുടെ ഹൃദയത്തിന്റെ ഒരു അംശം, ഒപ്പം കൊണ്ടുപോകുകയും ചെയ്യുന്നു. അവരുടെ സ്‌പർശം ആത്മാവിൽ പതിഞ്ഞ, പഴയ നമ്മളാകാൻ ഒരിക്കലും പറ്റാത്ത വിധം. അവർ തന്നിട്ടുപോകുന്ന ശൂന്യത, ഒരുകാലത്തും നികത്താനാകാത്ത വിധം. – ദീപ പെരുമാൾ

Read More

നിനക്ക് ഞാൻ ഒരു കഥ പറഞ്ഞു തരട്ടെ? 2006 ൽ നടന്ന ഒരു സംഭവമാണ്. കോഡിലെ ബഗ് ഫിക്സ് ചെയ്യാൻ കുറെ നേരമായി ട്രൈ ചെയ്യുകയായിരുന്നു രേണു. പറ്റാതെ വന്നപ്പോൾ അവൾ ഗണേഷിന്റെ ക്യൂബിക്കിളിലേക്ക് നടന്നു. അവിടെ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ്, അവരുടെ ബേയുടെ* ഗ്ലാസ് ഡോറിന് പുറത്തു നിൽക്കുന്ന അവനെ രേണു ശ്രദ്ധിച്ചത്. ഈയിടെ ജോയിൻ ചെയ്‌ത ജൂനിയർ – നീരജ്. കാണാൻ നല്ല ഗ്ലാമർ ഉള്ള ചെക്കൻ ആയതുകൊണ്ട് ടീമിലെ മറ്റ് പെൺകുട്ടികൾ നോട്ടമെറിയുന്നതും കുശുകുശുക്കുന്നതും ഒക്കെ രേണു കണ്ടിട്ടുണ്ട്… ഒരു പൂച്ചക്കണ്ണൻ ! (* ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ, ഒരു പ്രോജെക്ടിലെ ടീം അംഗങ്ങൾ എല്ലാവരും ഒരുമിച്ച് ഇരിക്കുന്ന, ഭാഗമാണ് ബേ (Bay) എന്ന് ഇവിടെ ഉദ്ദേശിക്കുന്നത്. ടീം അംഗങ്ങൾക്ക് മാത്രമേ ആ ഡോറിലൂടെ ഉള്ളിൽ കയറാനാവൂ. ഡോറിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ‘കുന്ത്രാണ്ടത്തിൽ’ ഐഡി കാർഡ് സ്‌വൈപ്പ് ചെയ്‌താലേ അത് തുറക്കൂ.) അവൻറെ കണ്ണുകൾ അകത്തുള്ള സുഹൃത്തിനെ തിരയുകയായിരുന്നു.…

Read More

പ്രണയത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന് എന്താണെന്നോ? അവർക്കായി നമ്മളെത്തന്നെ മാറ്റാൻ ശ്രമിക്കുന്നത്, നമ്മളെത്തന്നെ മറക്കുന്നത്! ഉദാ: അവർ ക്രിക്കറ്റ് പ്രേമിയാണെങ്കിൽ, മറ്റുള്ളവരോട് ക്രിക്കറ്റിനെപ്പറ്റി വാ തോരാതെ സംസാരിക്കുന്നത് കാണുമ്പോൾ, നമുക്കും തോന്നും ക്രിക്കറ്റിനെപ്പറ്റി പഠിച്ചെങ്കിലും അവരോടു സംസാരിച്ചാൽ അവർക്ക് നമ്മളോടുള്ള ഇഷ്ടം കൂടുമെന്ന്. പക്ഷെ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യുന്നത് സന്തോഷത്തെ നശിപ്പിക്കും, നമ്മളെ അസ്വസ്ഥരാക്കും. കൃത്രിമമായി ആരെയെങ്കിലും ആകർഷിക്കാൻ/പ്രീതിപ്പെടുത്താൻ ശ്രമിക്കുമ്പോൾ അത് അധികകാലം നിലനിൽക്കില്ല. കാരണം നമ്മൾ അല്ലാത്ത ആരെയോ അഭിനയിക്കുന്നത് അത്ര എളുപ്പമല്ല. ഒരിക്കൽ സത്യം പുറത്തുവരുമ്പോൾ, ബന്ധം തകർന്നുപോകാൻ സാധ്യതയുണ്ട്. ഒരാൾക്ക് പല കാര്യങ്ങളോടും താൽപ്പര്യം ഉണ്ടായിരിക്കും എന്നത് സ്വാഭാവികമാണ്. അതേ കാര്യങ്ങളോട് നമുക്കും ഇഷ്‌ടം ഉണ്ടെങ്കിലേ, നമ്മൾ തമ്മിൽ “സെറ്റ്” ആവൂ എന്ന് വിചാരിക്കേണ്ടതില്ല.. opposites attract എന്ന് പറയാറില്ലേ? അതുപോലെ, ചിലപ്പോൾ നമുക്ക് ഇഷ്ടമുള്ള മറ്റ് കാര്യങ്ങൾ അവർക്ക് പുതുമ ആയിരിക്കാം. അവരെ ആകർഷിക്കുന്നത് നമ്മുടെ വ്യത്യസ്തതകളാണ്. നമ്മൾ എല്ലാവരും ഒരേപോലെയാണെങ്കിൽ,…

Read More

ഇന്നലെ (നവംബർ 7) ദേശീയ അർബുദ ബോധവൽക്കരണ ദിനം. ഈ ദിനാചരണത്തിന്റെ പ്രസക്തി വിശദീകരിക്കുന്നതിനും അർബുദത്തെപ്പറ്റി നിങ്ങളെ ബോധവൽക്കരിക്കുന്നതിനും മുൻപായി എന്റെ ഒരു അടുത്ത സുഹൃത്തിനെ പരിചയപ്പെടുത്താം – ക്യാൻസറിനെ രണ്ടു തവണ പോരാടി തോൽപ്പിച്ച ഒരു ഉരുക്കു വനിത – സ്വീറ്റി * . സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ക്യാൻസർ വസ്‌തുതകൾ, ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ, പതിവായി ചെയ്യേണ്ട ടെസ്റ്റുകൾ എന്നിവ അറിയാൻ അവസാനം വരെ വായിക്കണം എന്ന് പ്രത്യേകം പറയട്ടെ ! പുരുഷ വായനക്കാരുടെ ശ്രദ്ധയ്ക്ക് – നിങ്ങളും ഈ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ ജീവിതത്തിലെ വനിതകളെ പരിചരിക്കാനും പിന്തുണയ്ക്കാനും ഈ അറിവുകൾ സഹായിക്കും. കുതിച്ചുയരുകയല്ലാതെ മാർഗ്ഗമില്ല ജീവിതത്തിൽ പ്രതിസന്ധികൾ വന്നാൽ പലരും നെഗറ്റീവായി ചിന്തിക്കും. പോരാടുമ്പോഴും ജീവിതം മുഴുവനായി ആസ്വദിക്കാൻ മറന്നുപോകും. സ്വീറ്റി വ്യത്യസ്‌തയാകുന്നത് അവിടെയാണ്. അവർ രോഗത്തെ ഒരു പോരാട്ടമായി കണ്ടു. അതോടൊപ്പം, ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും മറന്നില്ല. എന്നെ അവരിലേക്ക് ആകർഷിച്ചതും അവരുടെ നിറഞ്ഞ ചിരിയും…

Read More

രാവണൻ – ക്ലൈമാക്സ് സീനിലെ ചില ഭാവാർത്ഥങ്ങൾ (Metaphors) 2010 ൽ ഇറങ്ങിയ മണിരത്‌നം ചിത്രമാണ് രാവണൻ. രാമായണത്തിലെ കഥയും കഥാപാത്രങ്ങളെയും ബേസ് ചെയ്‌ത ഈ ചിത്രത്തിൽ സൂക്ഷ്മമായ ഭാവാർത്ഥങ്ങൾ ഏറെയുണ്ട് (ദളപതിയിൽ കർണ്ണന്റെ ഭാവാർത്ഥങ്ങൾ കുറച്ചുകൂടി subtle ആയിരുന്നു എന്നതും ഓർക്കുക) ലൈറ്റിംഗ്, സിനിമാറ്റോഗ്രഫി, ക്യാമറ, കളർ സ്കീം, കോസ്റ്യൂം എന്നിങ്ങനെ പലതിലൂടെയും ഇവ കാണാനാകും. അവസാന 15 മിനിറ്റിൽ രാഗിണിയുടെ കാഴ്ച്ചപ്പാടിൽ ഞാൻ കണ്ട ചിലത് കുറിക്കട്ടെ? 1. ട്രെയിൻ കമ്പാർട്ട്മെന്റിന്റെ ഇടുങ്ങിയ ഇടനാഴിയിലൂടെ, രാഗിണി ദേവിനടുത്തേക്ക് നടന്നു വരുന്നു. ദേവ് പോളിഗ്രാഫ് ടെസ്റ്റ് എടുക്കാൻ പറയുമ്പോഴാണ് അവൾ ആ സത്യം മനസ്സിലാക്കുന്നത് – ബാലൻസ് ചെയ്യാനാകാതെ, ആടിയുലഞ്ഞ്, തുരങ്കത്തിലേക്ക് പോകുന്നത് ട്രെയിൻ മാത്രമല്ല, അവളുടെ ജീവിതം കൂടിയാണെന്ന സത്യം. സംശയവും വിശ്വാസമില്ലായ്‌മയും അനിശ്ചിതത്വവും നിറഞ്ഞ ഇരുണ്ട തുരങ്കം; അതായത് ദേവിന്റെ മനസ്സ് ! 2. അങ്ങനെ രാഗിണി, ഞെരുക്കുന്ന ആ ഇടനാഴിയിൽ നിന്നും പടിയിറങ്ങുന്നു… തുറസ്സായ വിശാലമായ…

Read More

ഇന്ന് കേരളപ്പിറവി ദിനം. 1956 നവംബർ ഒന്നിനാണ് കേരളം എന്ന കൊച്ചു സംസ്ഥാനം ഇന്ത്യയുടെ തെക്കേയറ്റത്ത് ഔദ്യോഗികമായി രൂപീകൃതമായത്. മലയെ ആളുന്നവരുടെ മൊഴി ആയ മലയാളം സംസാരിക്കുന്ന എല്ലാ കേരളീയർക്കും കേരളപിറവി ദിനാശംസകൾ ! ദൈവത്തിന്റെ സ്വന്തം നാടിന്റെ എല്ലാ മക്കൾക്കുമായി ഈ നാടിന്റെ ഉത്ഭവവും ചരിത്രവും പങ്കുവയ്ക്കുന്നു… ഐതിഹ്യം മഹാവിഷ്‌ണു തന്റെ ആറാമത്തെ അവതാരത്തിൽ ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി ജനിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ അദ്ദേഹത്തിന്റെ ആയുധം പരശു (മഴു) ആയതിനാൽ പരശുരാമന്‍ എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു. സ്വാര്‍ത്ഥ തല്‍പരരായ ക്ഷത്രിയരെ വധിച്ച്‌, നാട്ടില്‍ സമാധാനവും, സന്തോഷവും പ്രദാനം ചെയ്തശേഷം തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ചിമഘട്ടത്തിലെത്തി. വരുണ ദേവന്‍ പരശുരാമന് പ്രത്യക്ഷനായി, കടലില്‍ മഴു എറിഞ്ഞു ഭൂമി എടുത്തു കൊളളാന്‍ പറഞ്ഞു. അങ്ങനെ അറബികടലില്‍ പരശുരാമന്‍ മഴു എറിഞ്ഞുണ്ടായ നാടാണ് കേരളം എന്നാണ് ഐതീഹ്യം. പുരാണങ്ങളിലും കേരളദേശധര്‍മം, കേരളനാടകം, കേരളപ്പഴമ, കേരളമാഹാത്മ്യം, കേരളോത്പത്തികള്‍ തുടങ്ങിയ…

Read More

ചില ബന്ധങ്ങൾ കാലവർഷം പോലെയാണ്… എവിടെ നിന്നോ വന്നെത്തും, തകർത്തങ്ങ് പെയ്യും. വരണ്ടുണങ്ങി നിന്ന ഹൃദയത്തെ തളരിതമാക്കും. പുതുനാമ്പുകൾ പൂത്തു തളിർക്കവേ, ഒരു നാൾ, അപ്രത്യക്ഷമാകും. മഴ പെയ്‌തു തോർന്ന ഭൂമി പോലെ, നാം തനിച്ചാകും. നെഞ്ചുപൊട്ടി തരിശാകണോ, അതോ വാശിയോടെ പൂത്തുലയണോ? ഈ ചോദ്യത്തിനുത്തരം നമുക്കുള്ളിൽ തന്നെ.

Read More

ഇത് എനിക്ക് പ്രിയപ്പെട്ടൊരു പലഹാരം – “ശുചിയം” ! ഇന്ന് സ്‌കൂളിൽ പ്രഭാത ഭക്ഷണത്തിന് ഇത് കിട്ടിയപ്പോഴാണ് ചില ഓർമ്മകൾ മനസ്സിൽ വന്നത് – പത്തിരുപത് വർഷം മുൻപ് ഇത് പോലൊരു ഒക്ടോബറിൽ നടന്ന ചില തമാശകൾ ! തെക്കൻ കേരളത്തിലും തെക്കൻ തമിഴ് നാട്ടിലും സാധാരണയായി ഉണ്ടാക്കാറുള്ള ഒരു പലഹാരമാണ് മോദകം. സുഖിയൻ എന്ന് തെറ്റായും വിളിക്കാറുണ്ട്. (ദോശമാവ് കൊണ്ടാണ് സുഖിയൻ മുൻപൊക്കെ ചെയ്‌തിരുന്നത്‌. ഇന്നും നെയ്യാറ്റിൻകര ഭാഗത്തൊക്കെ ചില ചായക്കടകളിൽ ചില്ല് അലമാരയിൽ ഇത് കാണാം). മോദകം പക്ഷേ മൈദാമാവിൽ മുക്കിയാണ് ഉണ്ടാക്കുന്നത്. അകത്തുള്ള ഫില്ലിംഗ് ഉണ്ടാക്കാൻ കേരളത്തിൽ ചെറുപയറാണ് കൂടുതലും ഉപയോഗിക്കാറ്; തമിഴ് നാട്ടിൽ ചിലപ്പോൾ കടലപ്പരിപ്പ് ഉപയോഗിക്കാറുണ്ട്. പിന്നെ ശർക്കരയും തേങ്ങയും ഉണ്ടാവും. പഞ്ചസാരയും നെയ്യും ഏലയ്ക്കായും വേണമെങ്കിൽ ചേർക്കാം. ഞാൻ ചെറുപ്പം മുതൽക്ക് ഇതിനെ “ശുചിയം” എന്നാണ് വിളിച്ചിരുന്നത്. സ്‌കൂൾ വിട്ടുവരുമ്പോൾ ആനയെ തിന്നാനുള്ള വിശപ്പുണ്ടാവും! അതുകൊണ്ട് അമ്മ കോളേജിൽ നിന്ന് വന്നയുടനെ എന്തെങ്കിലും…

Read More

ജീവിതത്തിൽ എനിക്ക് ഒത്തിരി സന്തോഷം തരുന്ന ചില കാര്യങ്ങളിലൊന്ന് – കാലിയായ ഒരു പ്ലേറ്റ് !! ഞാൻ ഉണ്ടാക്കിയ ആഹാരം അറഞ്ചം പുറഞ്ചം കഴിച്ചിട്ട്, പ്ലേറ്റും വിരലും നക്കിത്തുടച്ച്, നല്ലൊരു ഏമ്പക്കവും വിട്ടു, എന്നെ നോക്കി സമ്മാനിക്കുന്ന ആ ചിരി ഉണ്ടല്ലോ – ദതാണ് ശരിക്കുള്ള സന്തോഷം. ഒരു അമ്മ ഉണ്ടാക്കുന്ന ഓരോ ഭക്ഷണത്തിലും അവർ ചേർക്കുന്ന രഹസ്യചേരുവ ഒന്നുണ്ട് – സ്നേഹം. അത് കൊണ്ടാവും പലർക്കും 5 സ്റ്റാർ ഹോട്ടൽ ഭക്ഷണത്തേക്കാൾ പ്രിയപ്പെട്ടത് “അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ എന്തും” ആകുന്നത്. എനിക്കും അങ്ങനെ തന്നെയാണ് – അമ്മ ഉണ്ടാക്കുന്നത് കഴിയ്ക്കുമ്പോൾ എന്തോ ഒരു ആശ്വാസമാണ്; ഒരു മനഃശാന്തി. കുട്ടിക്കാലത്തേക്ക് തിരിച്ചു പോയ പോലെ ഒരു നൊസ്റ്റു ഫീൽ  (ചിലപ്പോ ഞാൻ ഒരു പണിയും ചെയ്യാതെ, ഇരുന്നു കഴിച്ചത് കൊണ്ടുള്ള സമാധാനവും ആയിരിക്കാം ഹിഹിഹി) അമ്മയുടെ റെസിപ്പീസ് അതേപടി പകർത്തി ഞാനും ഉണ്ടാക്കാറുണ്ട് – പക്ഷെ ഒരിക്കലും ആ ഒരു രുചി…

Read More