** സ്ത്രീകൾക്ക് ഏറെ പ്രിയങ്കരമായ ആ മൂന്നു വാക്കുകൾ… **
അവ ഏതാണെന്ന് നിങ്ങൾക്കറിയാമോ?
‘ ഞാൻ നിന്നെ പ്രേമിക്കുന്നു’ എന്നതാണ് ഉത്തരമെങ്കിൽ നിങ്ങൾ ഭാഗികമായി ശരിയാണ്.
എന്നാൽ, അതിലേറെ സ്ത്രീകൾ ഇഷ്ടപ്പെടുന്ന മൂന്ന് വാക്കുകൾ വേറെയും പലതുണ്ട് !
ഇന്ന് കുക്കിംഗ് ചെയ്യണ്ട.
ഫുഡ് ഓർഡർ ചെയ്താലോ?
നീയിന്ന് റെസ്റ്റ് എടുക്ക്.
പാത്രമൊക്കെ ഞാൻ കഴുകിവച്ചു.
നമുക്ക് ഷോപ്പിംഗ് പോയാലോ?
സിനിമയ്ക്ക് ബുക്ക് ചെയ്തു.
ഹോംവർക്ക് ഞാൻ ചെയ്യിപ്പിക്കാം.
നിനക്ക് ഇഷ്ടമുള്ളതല്ലേ, ചെയ്തോളൂ.
അക്കൗണ്ടിൽ സാലറി ക്രെഡിറ്റായി !
നിങ്ങളെ സന്തോഷിപ്പിക്കുന്നവ എന്തൊക്കെയാണ് ?
– ദീപ
