നമ്മെ വിട്ടുപോകുന്നവർ,
മനസ്സിൽ നിന്ന് നടന്നകലുക മാത്രമല്ല …
നമ്മുടെ ഹൃദയത്തിന്റെ ഒരു അംശം,
ഒപ്പം കൊണ്ടുപോകുകയും ചെയ്യുന്നു.
അവരുടെ സ്‌പർശം ആത്മാവിൽ പതിഞ്ഞ,
പഴയ നമ്മളാകാൻ ഒരിക്കലും പറ്റാത്ത വിധം.
അവർ തന്നിട്ടുപോകുന്ന ശൂന്യത,
ഒരുകാലത്തും നികത്താനാകാത്ത വിധം.
– ദീപ പെരുമാൾ
