Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നോവാഴങ്ങൾ…
കുട്ടികൾ ജീവിതം പാരന്റിങ് മാനസികാരോഗ്യം വീട് സാമൂഹ്യപ്രശ്നങ്ങൾ

നോവാഴങ്ങൾ…

By Aswathy Joy ArakkalFebruary 5, 2024Updated:February 8, 20244 Comments3 Mins Read214 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പെറ്റമ്മയുമായി താരതമ്യം ചെയ്യപ്പെട്ട് ഒരു പുഴുവിനെപ്പോലെ ചുരുണ്ടുകൂടിപ്പോയിരുന്ന ഒരുവളുടെ മനസ്സിന്റെ നോവ് നിങ്ങൾക്കറിയാമോ?

പാലിന്റെ നിറവും പനംകുല പോലുള്ള മുടിയും വരകളിലെ പോലുള്ള ആകാരഭംഗിയും, “എന്ത് അച്ചടക്കമുള്ള സ്ത്രീ ” എന്നു പറയത്തക്ക വിധമുള്ള പതിഞ്ഞ പ്രകൃതവും, ആരെയും മുഷിപ്പിക്കാതെ എല്ലാവരോടും നന്നായി പെരുമാറാനും സംസാരിക്കാനുമൊക്കെ കഴിവുമുള്ള അമ്മക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഇരുനിറമുള്ള, ഷോൾഡറിനു താഴെ മുടിവെട്ടിയിടാൻ ആഗ്രഹിച്ചിരുന്ന, പെണ്ണിന് ആവശ്യമുണ്ടെന്ന് സമൂഹം നിശ്ചയിച്ച അഴകളവുകളിൽ ഒന്നും പെടാത്ത, ഇഷ്ടമില്ലാത്തത്തിനെയും, തെറ്റെന്നു തോന്നുന്നതിനെയും ചോദ്യം ചെയ്തു ‘ഇതെന്ത് പെണ്ണെന്ന്’ ചുറ്റുമുള്ളവരെക്കൊണ്ട് പറയിച്ച, ആരെയും പ്രീതിപ്പെടുത്തി സംസാരിക്കാനോ പെരുമാറാനോ അറിയാത്ത അവൾക്കൊരിക്കലും ആയിരുന്നില്ല…

 

നാലാള് കൂടുന്നിടത്ത് എന്നും അവളൊരു അധികപ്പറ്റായിരുന്നു…

”കൊച്ചേ നീ ഇന്ന പെണ്ണിന്റെ മകളല്ലേ?. എന്തു ഭംഗിയുള്ള പെണ്ണാ നിന്റെ അമ്മ… അവളുടെ വാലിൽ കെട്ടാൻ കൊള്ളില്ലല്ലോ നിന്നെ,” എന്നു പറഞ്ഞു ഓരോരുത്തരും അപമാനിക്കുമ്പോൾ സ്വയം വെറുത്തു തുടങ്ങിയതിനൊപ്പം അവൾ അവളുടെ അമ്മയെയും വെറുക്കാൻ തുടങ്ങി…

 

അമ്മക്കൊപ്പം അവളെ കാണുമ്പോഴും… ഇതെന്റെ മോളാണെന്ന് അമ്മ അവളെ മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്തുമ്പോഴുമെല്ലാം ” നിന്റെ മോളോ?. ഇതോ? ” എന്നുള്ള പലരുടെയും ആശ്ചര്യവും പരിഹാസവും കലർന്നുള്ള മറുപടികളിൽ അമ്മ അവളെ ചേർത്തു പിടിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും ആ കൈകൾ തന്നിൽ നിന്നും തട്ടിയകറ്റി അവൾ അമ്മയിൽ നിന്നും ഒരുപാട് ദൂരേക്ക് ഓടാൻ തുടങ്ങിയിരുന്നു…

 

”പെണ്ണിനിത്ര തന്റേടം പാടില്ല, അല്പം അടക്കവും ഒതുക്കവും പഠിക്ക് കൊച്ചേ… നിന്റെ അമ്മയുടെ എന്ത് നല്ല സ്വഭാവമാ… പിന്നെ നീ മാത്രം എന്താ ഇങ്ങനെ ആയിപ്പോയത്,” എന്നു ചോദിച്ചു പലരും അവളുടെ പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ നോക്കിയപ്പോഴും  അമ്മ അവളുടെ മനസ്സിലും ജീവിതത്തിലും കരടായി തുടർന്നു.

 

കാലം പിന്നെയും കടന്നുപോയി…

 

വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അമ്മയുമായുള്ള താരതമ്യം അവളെ വല്ലാതെ തളർത്തി. അതുകൊണ്ടു തന്നെ അമ്മയുടെ ഉപദേശങ്ങളും ശാസനകളും എന്തിന് സ്നേഹം പോലും അവളിൽ അസ്വസ്ഥത നിറച്ചു. എല്ലാത്തിൽ നിന്നും എല്ലാവരിൽ നിന്നും ഓടിയകലാനവൾ ശ്രമിച്ചു. എന്നാൽ അപ്പോഴൊന്നും തന്റേതല്ലാത്ത കാരണങ്ങളാൽ ശിക്ഷിക്കപ്പെടുന്ന അമ്മമനസ്സിന്റെ നൊമ്പരം അവളറിഞ്ഞിരുന്നില്ല.

 

ബാല്യവും കൗമാരവും കടന്നു യൗവനത്തിൽ അവളുമൊരമ്മയായി. തന്റെ മകളെയവൾ താഴത്തും തലയിലും വെക്കാതെ പൊന്നുപോലെ വളർത്തി… താൻ അനുഭവിച്ച വിഷമങ്ങളൊന്നും തന്റെ മകളെ അനുഭവിക്കാൻ സമ്മതിക്കില്ല എന്നവൾ ഉറപ്പിച്ചിരുന്നു.

 

ഒരു വൈകുന്നേരം സ്കൂളിൽ നിന്നും വന്ന ഒന്നാം ക്ലാസുകാരിയായ മകൾ പിണങ്ങി മാറിയിരുന്നപ്പോൾ അവളുടെ ഹൃദയം നൊന്തു. ഒടുവിലൊരുപാട് നിർബന്ധത്തിനപ്പുറം കുഞ്ഞവളുടെ മനസ്സ് തന്റെ അമ്മക്ക് മുന്നിൽ തുറന്നു…

 

ചില ചോദ്യങ്ങൾക്കുത്തരം പറയാതെ വരുമ്പോഴും, കണക്കുകൾ കൂട്ടാനും കുറക്കാനുമൊക്കെ താമസിക്കുമ്പോഴുമെല്ലാം ടീച്ചർ പറയുമത്രേ “എന്ത് നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു നിന്റെ അമ്മ… അമ്മയുടെ ബുദ്ധി ഒട്ടും നിനക്ക് കിട്ടിയില്ലല്ലോ പെൺകൊച്ചേ, ” എന്ന്… എപ്പോഴും അങ്ങനെ ടീച്ചർ പറയുമ്പോൾ മോൾക്ക് തോന്നുവാ അമ്മേ അധികം പഠിക്കാത്ത ഒരമ്മയെ മതിയായിരുന്നു തനിക്ക് എന്ന്  വിതുമ്പിക്കൊണ്ട് തന്റെ കുഞ്ഞു പറഞ്ഞപ്പോൾ, തന്റെ കുഞ്ഞിന്റെ മനസ്സിലുള്ള സങ്കടമറിഞ്ഞപ്പോൾ ശരിക്കുമവൾ തളർന്നു പോയി.

ഒരർത്ഥത്തിൽ കുഞ്ഞിന്റെയാ വെളിപ്പെടുത്തൽ അവൾക്കുമൊരു തിരിച്ചറിവായിരുന്നു. തന്റെ യഥാർത്ഥ പ്രശ്നം എന്താണെന്ന് അവൾ തന്റെ കുഞ്ഞിലൂടെ മനസ്സിലാക്കാൻ തുടങ്ങി. സമൂഹം അവളുടെ മനസ്സിൽ കുത്തി വച്ചിരുന്ന വിഷം പതുക്കെ അവളിൽ നിന്നുമിറങ്ങാൻ തുടങ്ങി… കാലങ്ങൾക്കിപ്പുറം അന്നവൾ പൂർണ്ണ മനസ്സോടെ അമ്മയിലേക്ക് മടങ്ങി. ‘ഒരു അമ്മയാകുമ്പോഴേ നിനക്ക് എന്റെ മനസ്സ് മനസിലാകൂ’ എന്ന് ഒരിക്കൽ അമ്മ പറഞ്ഞതവൾ കുറ്റബോധത്തോടെ ഓർത്തു… പശ്ചാത്തപിച്ചു.

താരതമ്യത്തിന്റെ ബുദ്ധിമുട്ടുകൾ തന്റെ മകളെയും ബാധിച്ചു തുടങ്ങിയപ്പോൾ പതുക്കെ അവൾക്കു മനസ്സിലായി നിറവും സൗന്ദര്യവും കഴിവുകളും ഒന്നുമല്ല വേട്ടക്കാരന്റെ മനസ്സോടെ പലരെയും വേട്ടയാടി വേദനിപ്പിച്ചു രസിക്കുന്ന സമൂഹത്തിലെ പലരുടെയും സ്വഭാവമാണ് പ്രശ്നമെന്ന്…  ഒരുപാട് ഗുണങ്ങൾ ഒരാളിൽ ഉണ്ടെങ്കിലും പറഞ്ഞു തളർത്താൻ ഒരു കാരണം കിട്ടാനായി തെറ്റിന്റെയും കുറവുകളുടെയുമൊക്കെ പൊട്ടും പൊടിയും തേടുന്നവരാണ് ചുറ്റുമുള്ള ഭൂരിഭാഗവുമെന്ന് അവൾ തിരിച്ചറിഞ്ഞു. അതുപിന്നെ അങ്ങനെയാണല്ലോ പറഞ്ഞു വളർത്തുന്നതിനേക്കാൾ, തളർത്താൻ ആണല്ലോ പലർക്കുമിഷ്ട്ടം.

നിറഞ്ഞ മിഴികൾ തുടച്ചു കുഞ്ഞിനെ തന്നോട് ചേർത്തു നിർത്തുമ്പോഴവൾ മനസ്സിലാക്കിയിരുന്നു… ഒളിച്ചോടുകയോ, ചുരുണ്ടുകൂടുകയോ അല്ല വേണ്ടത്… യുദ്ധമാണ് ആവശ്യമെന്ന്… വേട്ടക്കാരൻ ഇരയെ പീഡിപ്പിച്ചു രസിക്കുന്നത് പോലെ സഹജീവികളായ മനുഷ്യരെ വേദനിപ്പിക്കുന്നതിൽ ലഹരി കണ്ടെത്തുന്ന ഒരു വലിയ കൂട്ടത്തിനെതിരെയുള്ള യുദ്ധം.

അശ്വതി ജോയ് അറയ്ക്കൽ…

 

Post Views: 26
4
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

4 Comments

  1. Sunandha Mahesh on February 8, 2024 1:56 PM

    ഇഷ്ടം ഈ എഴുത്ത്..

    Reply
  2. Joyce Varghese on February 5, 2024 7:12 PM

    താര്യതമ്യത്തിൽ കുരുങ്ങി പിടിയുന്ന ഒരുപ്പാടുപ്പേരുണ്ട്. അനാവശ്യമായ അഭിപ്രായപ്രകടങ്ങൾ ഒഴിവാക്കിയാൽ ഈ കുരുക്കുകൾ മുറുകില്ല.
    നല്ല രചന 👌
    അഭിനന്ദനങ്ങൾ 👏

    Reply
    • Aswathy Joy Arakkal on February 6, 2024 12:39 PM

      സ്നേഹം ♥️🙏

      Reply
    • Shreeja R on February 8, 2024 7:00 PM

      അതെ, അങ്ങനെയുണ്ട് ചില വൃത്തികെട്ട മനുഷ്യർ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.