Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചിതലരിക്കാത്ത ഓർമ്മകൾ
ഓർമ്മകൾ വീട് സാമൂഹ്യപ്രശ്നങ്ങൾ

ചിതലരിക്കാത്ത ഓർമ്മകൾ

By Soumya MuhammadFebruary 5, 2024Updated:February 8, 202413 Comments3 Mins Read146 Views
Bookmark Now
Please login to bookmark Close

No account yet? Register

“നിങ്ങളുടെ അമ്മേനേം കൊണ്ട് എനിക്ക് വയ്യ. ഇന്ന് ദേ ബാത്‌റൂമിന്റെ വാതിൽക്കൽ ഇരുന്ന് മൂത്രം ഒഴിച്ചേക്കുന്നു.”

ജോലി കഴിഞ്ഞ് ഞാൻ വീട്ടിലേക്കു കയറി ചെന്നതും അവൾ ശബ്ദമുയർത്തി പറഞ്ഞു.

“ആ വാതിൽക്കൽ വരെ ചെന്ന ആൾക്ക് അങ്ങോട്ടിരുന്നു മുള്ളി കൂടെ? നാറീട്ട് വയ്യ. എന്നെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മനഃപൂർവ്വം ചെയ്യുന്നതാണ്”

രോഷത്തോടെ അവൾ തുടർന്നു.

ഞാൻ പതിയെ അമ്മയുടെ മുറിയിൽ ചെന്നു നോക്കി. വെളിച്ചം അണച്ചിരിക്കുന്നു.
ലൈറ്റ് ഇട്ട് നോക്കിയ ഞാൻ കണ്ടത് അലമാരയിൽ എന്തോ തിരയുന്ന അമ്മയെ ആണ്‌.

“അമ്മ എന്താണ് ഇരുട്ടത്തിരുന്ന് തപ്പുന്നത്?”

എന്റെ ചോദ്യം കേട്ട് അമ്മയൊന്ന് ഞെട്ടി എന്ന് തോന്നുന്നു. പിന്നെ പതിയെ ഒന്നും മിണ്ടാതെ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.

ഞാൻ അമ്മയെ നോക്കി. നന്നേ ക്ഷീണിച്ചിരിക്കുന്നു. കുറച്ചു നാൾ മുന്നേ വരെ ഈ മുഖത്തേക്കു നോക്കുമ്പോൾ ഒരു സമാധാനം ഉണ്ടായിരുന്നു.

അമ്മ ഭക്ഷണം കഴിച്ചോ?

“രാവിലെ ഇത്തിരി കഞ്ഞി കുടിച്ചു. ഇനി ഒന്ന് കുളിക്കണം.”

അലസമായി മറുപടി പറഞ്ഞ് അമ്മ അലമാരയിൽ വീണ്ടും തിരച്ചിൽ തുടങ്ങി.

“കണ്ടോ കണ്ടോ അവര് പറയുന്നത് കേട്ടോ? കുറച്ചു മുന്നേ  ചപ്പാത്തി കഴിച്ചു കിടന്നതാണ്”.

“നീ ഒന്ന് അടങ്ങെന്റെ സുമേ, അമ്മക്ക് എന്തോ വല്ലായ്മ ഉണ്ട്. അതാണ്…”

അതും പറഞ്ഞ് ഞാൻ കുളി മുറിയിലേക്ക് നടന്നു.

രണ്ട് മക്കൾ മരിച്ചതിനു ശേഷം ജനിച്ച എന്നെ  അമ്മ എത്ര പുന്നാരിച്ചാണ് വളർത്തിയത്. എനിക്ക് താഴെ ഒരു അനിയത്തി കൂടെ ഉണ്ടെങ്കിലും അമ്മ എന്നും എന്റെ ഇഷ്ടങ്ങൾക്കൊപ്പമേ നിന്നിട്ടുള്ളൂ.

എത്ര മിടുക്കി ആയിരുന്നു അമ്മ. അച്ഛൻ പോയതിനു ശേഷം ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്. സുമയോടും മക്കളോടും എന്നും സ്നേഹമായിരുന്നെങ്കിലും ചെറിയ ചില പൊരുത്തക്കേടുകൾ അവർക്കിടയിൽ ഉണ്ടായിരുന്നു.

എപ്പോൾ മുതലാണ് അമ്മക്ക് ഈ മാറ്റം തുടങ്ങിയത്. ജോലി തിരക്കിനിടയിൽ അമ്മയുടെ മിണ്ടാട്ടം കുറഞ്ഞത് ഞാൻ  ശ്രദ്ധിച്ചുമില്ല.

ഞാൻ ആലോചനയോടെ കുളി തുടർന്നു.

ഒരു മാസമെങ്കിലും ആയിട്ടുണ്ടാകും അമ്മയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ട്. കാരണം ഇതിനോടകം പല ദിവസങ്ങളിൽ ആയി സുമ ഒരുപാട് പരാതികൾ പറഞ്ഞിരിക്കുന്നു.

അടുപ്പിന്റെ അടിയിൽ ഇടേണ്ട വിറക് കൊണ്ടു പോയി കുളി മുറിയിൽ വച്ച് നനച്ചു എന്നതായിരുന്നു അവളുടെ ആദ്യ പരാതി. പിന്നീട് പഞ്ചസാരക്ക് പകരം ഉപ്പിട്ട് ചായ ഉണ്ടാക്കിയതും, മക്കളുടെ പുസ്തകങ്ങൾ വെയിലത്തു വച്ചതും, കുളിക്കാത്തതും, പിറു പിറുക്കുന്നതും, ഗ്ലാസുകൾ പൊട്ടിച്ചതും എല്ലാം സ്വതവേ ദേഷ്യക്കാരി ആയ സുമയുടെ വായിൽ നിന്നും കേട്ടപ്പോൾ അത്ര കാര്യമാക്കിയില്ല.

കുളി കഴിഞ്ഞ് പരിചയത്തിലുള്ള ഒരു ഡോക്ടറുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ അമ്മ പൂർണ്ണമായും മറവിയുടെ പിടിയിൽ അമർന്നിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി.

“”അതേ…ഞാനൊരു കാര്യം പറയട്ടെ. അമ്മയെ കുറച്ചു ദിവസം നിങ്ങൾടെ പെങ്ങളുടെ അടുത്ത് കൊണ്ടാക്കിയാലോ. സ്വത്തൊക്കെ തുല്യമായി അല്ലേ നമ്മൾ വീതിച്ചെടുത്തേക്കുന്നത്. അവളും നോക്കട്ടെ.”

ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അവൾ വീണ്ടും പറഞ്ഞു.

“എനിക്ക് വയ്യ ഈ മൂത്രം ഒന്നും തുടക്കാൻ.
ഇവിടെ പിള്ളേരുടെ കാര്യം കൂടി നോക്കാൻ സമയം കിട്ടുന്നില്ല. അപ്പോഴാണ്…”

അവൾ ലൈറ്റ് അണച്ചു കിടന്നു.

ഞാൻ പിന്നെയും ഇരുട്ടിലേക്ക് നോക്കി ഇരുന്നു. മറവിയുടെ ചിതൽ പുറ്റുകൾ വന്ന് മൂടി  ഇനിയും മറഞ്ഞു പോകാത്ത ഓർമ്മകൾ എന്നെ നൊമ്പരപ്പെടുത്തികൊണ്ടേയിരുന്നു.

“അമ്മേ എഴുന്നേൽക്കൂ. ചായ കുടിക്ക്. നമുക്ക് ഒരിടം വരെ പോകണം.”

രാവിലെ അമ്മയോടൊപ്പം ചായ കുടിക്കാനിരിക്കുമ്പോൾ സുമ എന്നെ അത്ഭുതത്തോടെ നോക്കി.

അമ്മയെ നേര്യത് ഉടുപ്പിച്ച് യാത്രയാക്കി  കാറിന്റെ മുൻസീറ്റിൽ ഇരുത്തിയ ശേഷം ഞാൻ  വാതിൽക്കൽ നിൽക്കുന്ന സുമയോട്  പറഞ്ഞു.

“ഞാൻ അമ്മയെ ആശുപത്രിയിൽ കാണിക്കട്ടെ. ന്യൂറോളജിയിൽ ഒരു ചീട്ട് ബുക്ക്‌ ചെയ്തിട്ടുണ്ട്.
ആഹ്… പിന്നെ നിനക്ക് വയ്യെങ്കിൽ നീ കുറച്ചു ദിവസം വീട്ടിൽ പോയി നിൽക്കൂ.  ലീവെടുത്ത് അമ്മയും ഞാനും കൂടി ഇവിടെ നിന്നോളാം. അല്ലെങ്കിലും അമ്മ എന്നെ ഒറ്റക്കാണ് നോക്കിയത്. അപ്പോൾ അമ്മയെ നോക്കാനും ഞാൻ ഒറ്റക്ക് മതി.”

അത്രയും പറഞ്ഞു തിരിയുമ്പോൾ സുമയുടെ കണ്ണിൽ ചെറിയ നീർ തിളക്കം കണ്ട് ഞാൻ അവളോട് വീണ്ടും പറഞ്ഞു.

“അമ്മക്കല്ലേ ഓർമ്മ പോയിട്ടുള്ളൂ, എനിക്കെല്ലാം ഓർമ്മയുണ്ട്. മറക്കാൻ പാടില്ലാത്ത, ഓർമ്മയിൽ സൂക്ഷിക്കേണ്ട ഒരു നൂറു കാര്യങ്ങൾ ഉണ്ട് എനിക്ക് അമ്മയെ കുറിച്ച്.
അതൊന്നും മറക്കാനും പറ്റില്ലല്ലോ”.

അപ്പോൾ ഇതൊന്നുമറിയാതെ വണ്ടിയുടെ മുൻ സീറ്റിൽ ഇരുന്ന് അമ്മ ചിരിക്കുകയായിരുന്നു… ഒരു കൊച്ചു കുട്ടിയെ പോലെ.

Post Views: 26
4
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

13 Comments

  1. Seenanavaz on February 9, 2024 10:51 PM

    ഹൃദ്യം❤️

    Reply
  2. Silvy on February 9, 2024 10:40 AM

    ഞാൻ വൃദ്ധയാവുമ്പോൾ എങ്ങനെയാകുമോ എന്തോ 😔😔

    Reply
  3. Lekha Justin on February 7, 2024 4:04 PM

    ഓരോ മനുഷ്യനും ഓർമ്മയുണ്ടാവേണ്ട സത്യങ്ങൾ 👌

    Reply
  4. Suma Jayamohan on February 6, 2024 5:57 PM

    ആരും എപ്പോൾ വേണമെങ്കിലും മറവിയുടെ കയങ്ങളിലേക്ക് ആഴ്ന്നു പോകാം പക്ഷേ നമ്മൾ അതു മറക്കുന്നു കഥയിലാണെങ്കിലും ആ അമ്മ പുണ്യവതിയാണ്. ഇങ്ങനെ ഒരു മകനുണ്ടല്ലോ❤️🙏

    Reply
  5. Deepika Ajith on February 6, 2024 3:09 PM

    മനസ്സിൽ തൊട്ട എഴുത്ത്… ഇങ്ങനെ ആവണം ഓരോ മക്കളും…

    Reply
    • Soumya Muhammad on February 6, 2024 3:46 PM

      😘😘

      Reply
    • Jayalekshmi on February 6, 2024 6:03 PM

      അതേ.മക്കൾ എല്ലാം ഓർക്കണം. അതു അമ്മമാരുടെ അവകാശം കൂടി ആണ് 👍

      Reply
  6. Sunandha Mahesh on February 5, 2024 4:57 PM

    പക്ഷെ നേരെ തിരിച്ചാണ് ഇന്ന് സംഭവിക്കുന്നത്.. മക്കൾ പലതും മറക്കുന്നു, മാതാപിതാക്കൾ ഒന്നും മറക്കില്ല..
    നല്ലെഴുത്ത് 👍

    Reply
    • Joyce Varghese on February 5, 2024 6:48 PM

      നല്ല രചന, മറവിയുടെ പിടിയിൽപ്പെടുന്ന മാതാപിതാക്കളെ മറക്കാതിരിക്കുന്നത് മക്കൾ ചെയ്യുന്ന സുകൃതം.
      ❤

      Reply
    • Soumya Muhammad on February 6, 2024 9:43 AM

      സത്യം 😘

      Reply
    • Nafs nafs on February 9, 2024 11:04 PM

      ഹൃദ്യം💞💞

      Reply
  7. sabira latheefi on February 5, 2024 4:06 PM

    സൗമ്യ നല്ല എഴുത്ത്. മോനും അമ്മയും എങ്ങനെ ആയിരിക്കണമെന്ന് കാണിക്കുന്നു. അതെ ഓർമ്മകൾ ഇല്ലാത്തത് അമ്മക്കല്ലേ അല്ലാതെ മക്കൾക്കല്ലാലോ. ലാസ്റ്റ് നന്നായി. വാർദ്ധക്യം എന്ന ഹാഷ് ടാഗ് ഒന്ന് ചേർക്കാമോ

    Reply
  8. Jasna Basheer on February 5, 2024 4:06 PM

    👍👍 പെറ്റമ്മയോളം വരില്ല മറ്റൊന്നും ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.