Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രണ്ടാം ജന്മം
ആരോഗ്യം കഥ ജീവിതം പ്രണയം ബന്ധങ്ങൾ സ്ത്രീ

രണ്ടാം ജന്മം

By Shiju KPFebruary 5, 2024Updated:February 7, 20249 Comments4 Mins Read204 Views
Bookmark Now
Please login to bookmark Close

No account yet? Register

“അച്ഛൻ റിട്ടയർ ആയതിൽ പിന്നെ ഇങ്ങനെ തന്നെയാ. ആ ചാരു കസേരയിൽ ഒരേ ഇരിപ്പാ. മുറ്റത്തേക്ക് കണ്ണും നട്ട്. അമ്മ രാവിലെ ചായ കൊണ്ട് പോയി കൊടുത്താൽ കുടിക്കും. ഉച്ചക്ക് ഊണ് കഴിക്കാൻ വിളിച്ചാൽ വന്നു കഴിക്കും. സന്ധ്യക്ക്‌ വിളക്ക് വെക്കും വരെ ഇതന്നെ തരം.”
“പുറത്തേക്ക്‌ പോകാറില്ലേ?”
“ഇല്ല.”
“ഡോക്ടറെ, അമ്മ പോയതിൽ പിന്നെ ഞാൻ അച്ഛനെ എന്റടുത്തേക്ക് കൂട്ടി കൊണ്ട് പോവ്വാൻ ഒന്ന് ശ്രമിച്ചു നോക്കിയതാ. പക്ഷെ എന്ത് വന്നാലും ആളതിന് സമ്മതിക്കുന്നില്ല.”

“ഇത്തവണ വീട്ടിലെ മെയ്ഡ് കണ്ടത് കൊണ്ട് രക്ഷപ്പെട്ടു. ഇനി ഒരു അറ്റാക്ക് കൂടി സർവൈവ് ചെയ്യണമെന്നില്ല. സ്ട്രോക് കൂടി വന്നത് കൊണ്ട് ന്യൂറോളജിസ്റ് കൂടി കാണേണ്ടി വരും.കുറച്ചു കാലമായി നിങ്ങളെ അറിയാവുന്നത് കൊണ്ട് പറയുകയാണ്. ഇനി നിങ്ങളുടെ അച്ഛന്റെ വാശിക്ക് ഒന്നും വിട്ടു കൊടുക്കേണ്ട. നിങ്ങൾ അച്ഛനെ കൊണ്ട് പോയി നോക്കുക അല്ലെങ്കിൽ നിങ്ങൾ ഇവിടെ അച്ഛന്റെ കൂടെ വന്നു നിൽക്കുക.”
ദിവ്യ ആകെ ധർമസങ്കടത്തിലായി.
വയസ്സായ ആളുകളെ കൊണ്ട് ചെറിയ ബുദ്ധിമുട്ടൊന്നുമല്ല. വാശി എന്ന് വെച്ചാലിങ്ങനെയുണ്ടോ ഒരു വാശി. അവൾ സ്വയം ഓരോന്ന് പിറുപിറുത്ത് ഐ സി യു വിന്റെ പുറത്ത് പോയിരിന്നു.
“രാഘവന്റെ കൂടെയുള്ളവർ ആരെങ്കിലും ഉണ്ടോ?”
ദിവ്യ പെട്ടന്ന് ചാടിയെഴുന്നേറ്റു.
“ഞാൻ രാഘവന്റെ മകളാണ്. എന്താ സിസ്റ്ററേ?”
“ഡോക്ടർ നിങ്ങളോട് റൂമിൽ ചെന്നു കാണാൻ പറഞ്ഞു.”

ദിവ്യ കുറച്ചു നേരമായി മുറിയുടെ പുറത്ത് കാത്തിരിക്കുന്നു. ഡോക്ടർ വിദ്യ രാമൻ. രണ്ട് മൂന്ന് പേഷ്യന്റസിനെ നോക്കി കഴിഞ്ഞ് സിസ്റ്റർ ദിവ്യയെ അകത്തേക്ക് വിളിച്ചു.
“ഇരിക്കൂ.”
ദിവ്യ ഡോക്ടറെ കണ്ടു ഒന്ന് പകച്ചു. ഇവരെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. നല്ല മുഖപരിചയം.
“ഇരിക്കൂ.മിസ്റ്റർ രാഘവന്റെ മകൾ?”
“അതേ. അച്ഛന് എങ്ങനെയുണ്ട് ഡോക്ടർ?”
“നിങ്ങളുടെ ഫാദറിന്റെ കണ്ടിഷൻ വളരെ ക്രിട്ടിക്കലാണ്. അദ്ദേഹം പ്രെഷറിന് മരുന്ന് കഴിച്ചിരുന്നോ?”
“ഇല്ല. അച്ഛന് പ്രെഷർ ഉണ്ടായിരുന്നില്ല.’
“എന്നാണ് അവസാനമായി പ്രെഷർ നോക്കിയത്?”
“അത് പിന്നെ… എനിക്കറിയില്ല ഡോക്ടർ. അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അമ്മയാണ്.”
“എന്നാൽ അമ്മയെ വിളിക്കൂ.”
“അമ്മ.. ഇപ്പൊ ഇല്ല.”
ദിവ്യയുടെ നിസ്സഹായാവസ്ഥ കണ്ടു ഡോക്ടർ ഒന്നയഞ്ഞു.
“നിങ്ങൾ അച്ഛന്റെ കൂടെയാണോ താമസം?”
“അല്ല.”
“അച്ഛൻ ഒറ്റക്കാണോ താമസം?”
“അല്ല. കൂടെ ഒരു മെയ്ഡ് ഉണ്ട്. ഞാനൊരുപാട് തവണ വിളിച്ചു നോക്കിയതാണ് മാഡം. എന്റെ കൂടെ വന്ന് താമസിക്കാൻ. പക്ഷെ..”
“ഒരു പ്രായം കഴിഞ്ഞാൽ എല്ലാവരും അങ്ങനെയൊക്കെ തന്നെയാ. ”
എന്തോ ഓർത്തു ചിരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു.
‘ആ ചിരി എവിടെയോ കണ്ടു മറന്ന പോലെ.’
ഫാർമസിയിൽ മരുന്ന് വാങ്ങി കൊണ്ട് നിൽക്കുമ്പോൾ അവളോർത്തു.
ഒരാഴ്ച കഴിഞ്ഞു അച്ഛനെ മുറിയിലേക്ക് കൊണ്ട് വന്നു. ഒറ്റക്ക് ആശുപത്രിയിൽ നിന്ന് ദിവ്യക്ക് വട്ടു പിടിച്ചു തുടങ്ങിയിരുന്നു. വീട്ടിലാണെങ്കിൽ എല്ലാ കാര്യങ്ങളും തകിടം മറിഞ്ഞു കിടക്കുകയാണ്. മോൾക്ക് പനിയാണ്. സ്കൂളിൽ പോയിട്ട് രണ്ട് ദിവസമായി . രാജുവിനാണെങ്കിൽ അടുക്കളയിൽ ഒരു പണി ചെയ്യാനറിയില്ല. വീട് നോക്കുന്നതും മോളെ നോക്കുന്നതും എല്ലാം ദിവ്യയുടെ തലയിലാണ്. അത് കൊണ്ട് തന്നെ രണ്ട് ദിവസം മാറി നിൽക്കുമ്പോളേക്കും അവർ വിളി തുടങ്ങും. അമ്മ എന്നാ വരാ എന്നും ചോദിച്ചു. എന്തെങ്കിലും ചെയ്യട്ടെ അവർ. എല്ലാം കൂടി എനിക്കൊറ്റക്ക് പറ്റണ്ടേ?

“അച്ഛനിങ്ങനെ കിടക്കുമ്പോ എങ്ങനെയാ ഒറ്റക്കിട്ടിട്ട് വരാ?”
” അവിടെ ആ ചേച്ചിയല്ലേ? പിന്നെന്താ? ഇവിടെ ഞങ്ങൾക്ക് ആരുമില്ല. മോൾക്ക് പനിയാ. നിനക്ക് നിന്റെ അച്ഛനാണല്ലോ വലുത്.”
“ഒന്ന് വെക്ക്, രാജു. പ്ലീസ്‌. ഇങ്ങനെ ടോർചർ ചെയ്യല്ലേ.”
അവൾ ഫോൺ കട്ട്‌ ചെയ്തു. പെട്ടന്ന് മുന്നിലതാ മാലിനി ടീച്ചർ ഏതോ പഴയ സ്വപ്നത്തിൽ നിന്നിറങ്ങി വന്ന പോലെ . അവൾ ഞെട്ടലൊളിപ്പിച്ചു ചിരിച്ചെന്ന് വരുത്തി.
ടീച്ചറവളെ നോക്കി ചിരിച്ചു. “ടീച്ചർ ഇവിടെ?”
“ഡോക്ടർ വിദ്യ..”
“ടീച്ചറുടെ മോൾ വിദ്യ?”
ടീച്ചർ തലകുലുക്കി. അതാണ് ആദ്യം കണ്ടപ്പോൾ തന്നെ പരിചയം തോന്നിയത്. അവൾ വേഗം യാത്ര പറഞ്ഞു റൂമിലേക്ക് പോയി.
അവളച്ഛന്റെ അടുത്ത് ചെന്നിരുന്നു. അച്ഛനോടവൾക്ക് ചെറിയൊരു നീരസം തോന്നി. അമ്മ ഒരുപാട് കണ്ണീര് കുടിച്ചതാണ്. രാഘവൻ മാഷും മാലിനി ടീച്ചറും തമ്മിൽ രഹസ്യ ബന്ധം എന്നൊക്കെയുള്ള ചുമരെഴുത്ത് അവളും കണ്ടിട്ടുണ്ട് പണ്ട് സ്കൂളിൽ.അന്ന് ദിവ്യയും വിദ്യയും അഞ്ചിൽ പഠിക്കുകയാണ്. ഈ പ്രശ്നങ്ങൾക്കിടയിൽ വിദ്യ സ്കൂൾ മാറിപോയി. മാലിനി ടീച്ചർ കുറച്ചു നാൾ കഴിഞ്ഞപ്പോ സ്ഥലം മാറ്റം കിട്ടി പോയി. ചോദിച്ചു വാങ്ങിപ്പോയി എന്നാണ് കേട്ടത്.
അച്ഛനും അമ്മയും പിന്നീട് പഴയ പോലെ ആയിട്ടേയില്ല എന്ന് ദിവ്യ ഓർത്തു. അച്ഛൻ എന്നും ചാരു കസേരയിൽ മുറ്റത്തേക്ക് നോക്കിയിരുന്നത് ടീച്ചറെ കാത്താണോ?
അവളെന്തൊക്കെയോ കാട് കേറി ചിന്തിച്ചിരുന്നു.
“ദിവ്യ..”
“ങ്ങേ! ഡോക്ടർ എപ്പോ വന്നു?”
“ഞാൻ ഇപ്പൊ വന്നുള്ളൂ. അച്ഛനെ നാളെ മുതൽ ഫിസിയോ തെറാപ്പിക്ക്‌ കൊണ്ട് പോണം.കാർഡിയോ കൂടി വന്നു നോക്കട്ടെ. എന്നിട്ട് കൺഫേം ചെയ്യാം.”
“ഡോക്ടർ..”
“എന്താണ്?”
അവളുടെ മുഖത്തൊരു പരിചയ ഭാവം പോലുമില്ല.
“ഒന്നുമില്ല.”
ഡോക്ടർ അടുത്ത റൂമിലേക്ക് പോയി. അവളവിടെ വീണ്ടും ആലോചിച്ചു ഇരുന്നു.

അച്ഛന് ഓർമ നഷ്ടപ്പെട്ടിട്ടില്ല. മുഖം ഒരു ഭാഗം കോടി പിടിച്ചിട്ടുണ്ട്. സംസാരിക്കുമ്പോൾ ഒരു കൊഞ്ഞപ്പുണ്ട്. ശരിക്കും ശ്രദ്ധിച്ചാലേ എന്താണ് പറയുന്നതെന്ന് മനസ്സിലാവൂ. അവളച്ഛന്റെ മുഖത്തേക്ക് നോക്കി. അച്ഛൻ അവളെയും നോക്കി കിടക്കുകയാണ്.
“ടീച്ചഴ്ടെ മോളാല്ലേ അത്?”
അവളുടെ കണ്ണ് നിറഞ്ഞു.
“ഹമ്. “അവൾ തലയാട്ടി.
അച്ഛൻ മുകളിലേക്ക് നോക്കി കിടന്നു.
അപ്പോ ഇവർ തമ്മിൽ പരിചയം പുതുക്കിയിട്ടുണ്ട്. എന്നെ കണ്ടിട്ട് ഇപ്പോഴും ഒരു പരിചയം ഇല്ലാത്ത പോലെയവൾ പോയല്ലോ?
ഇന്ന് വേണ്ട. അവളുടെ റൂമിൽ ടീച്ചർ കാണും. നാളെ പോയി ഒറ്റക്ക് കാണാം. ഇവിടെ വരുമ്പോ സിസ്റ്റർമാരും പാരാവാരങ്ങളുമൊക്കെ കാണും.
പിറ്റേന്ന് വൈകുന്നേരം ദിവ്യ ഡോക്ടറുടെ മുറിയിലേക്ക് അനുവാദമില്ലാതെ കേറി ചെന്നു. ഡോക്ടർ നോക്കി നിൽക്കെ അവൾ കസേര വലിച്ചിട്ടിരുന്നു.
” ഇന്നലെ ടീച്ചറെ കണ്ടപ്പോളാ ഞാൻ അറിഞ്ഞത് നീ ആരാണെന്ന്.”
“മാഷെ ഐ സി യു വിൽ വെച്ച് കണ്ടപ്പോഴേ എനിക്ക് മനസിലായി.”
“പിന്നെന്താ നീയൊന്നും പറയാഞ്ഞേ?”
“നിനക്കിപ്പോഴും എന്നോട് ദേഷ്യമാണോ എന്നറിയില്ലല്ലോ.”
“അതിന് നീയെന്ത് തെറ്റ് ചെയ്തു?”
“അന്നും ഞാനെന്ത് ചെയ്തിട്ടാ നീയെന്നോട് ആ സ്കൂളിൽ നിന്ന് കടന്ന് പോകാൻ പറഞ്ഞത്.”
ദിവ്യ മുഖമുയർത്തി വിദ്യയെ നോക്കി. അവൾ ദിവ്യയെ തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുകയാണ്.
അന്ന് നടന്ന സംഭവങ്ങൾ ദിവ്യ ഒരു പുകമറക്കപ്പുറം നിന്നെന്ന പോലെ ഓർത്തെടുത്തു.
ശരിയാണ്. ഞാനവളോട് ഇനി ഒരിക്കലും കാണേണ്ട. ഈ സ്കൂളിൽ നിന്ന് തന്നെ ഇറങ്ങി പോകാൻ പറഞ്ഞു. അവൾക്കാകെയുണ്ടായിരുന്ന കൂട്ടുകാരിയായിരുന്നു ഞാൻ. അവളന്ന് ഒരുപാട് വിഷമിച്ചിരിക്കും. എന്തെ ഇത്രയും വർഷം ഞാനവളുടെ ഭാഗത്തു നിന്ന് ഒരിക്കലും ചിന്തിച്ചില്ല. അവൾക്കന്നാദ്യമായി അതിൽ ഖേദം തോന്നി. അച്ഛൻ മരിച്ച വിദ്യക്ക് മാഷ് അച്ഛനെ പോലെ തന്നെയായിരുന്നു.

“മാഷിന് അമ്മയെ ഇഷ്ടമായിരുന്നു. അമ്മ ഒരിക്കലും നിങ്ങളുടെ കുടുംബം ശിഥിലമാക്കി കൊണ്ടൊരു ജീവിതം ആഗ്രഹിച്ചിരുന്നില്ല. അത് കൊണ്ടാണ് ഞങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഏറെ ദൂരം മാറിപ്പോയത്. അല്ലാതെ എന്റെ അമ്മ തെറ്റ് ചെയ്തത് കൊണ്ടല്ല. മാഷ് ഒരിക്കലും അമ്മയോട് അപമാര്യാദയായി പെരുമാറിയിട്ടില്ല. പക്ഷെ ആളുകൾ പറയുന്നത് കേട്ട് നിന്റെ അമ്മയും നീയും ഓവർ റിയാക്ട് ചെയ്ത് അന്നൊരുപാട് വിഷമിപ്പിച്ചു മാഷെയും ഞങ്ങളെയും. ഈ ഭൂമി വളരെ ചെറുതാണ്. അത് കൊണ്ടാണ് നമ്മൾ തമ്മിൽ കണ്ടു മുട്ടിയത് എന്ന് കരുതിയാൽ മതി.”
എന്ത് പറയണമെന്നറിയാതെ ദിവ്യ കുനിഞ്ഞിരുന്നു വിതുമ്പി.

ഇന്നച്ഛനെ ഡിസ്ചാർജ് ചെയ്യുകയാണ്. അച്ഛൻ പണ്ടത്തെക്കാളും ഉന്മേഷവാനാണ്. ടീച്ചറുടെ സാന്നിധ്യം തരുന്ന ആശ്വാസം ചെറുതൊന്നുമല്ല. ദിവ്യ അച്ഛനെ വീട്ടിലാക്കി ഒരാഴ്ച കഴിഞ്ഞ് കൊച്ചിക്ക് പോകും. ടീച്ചർ അടുത്തുണ്ടല്ലോ? ഇടയ്ക്കിടെ വന്നു അച്ഛനെ നോക്കികൊള്ളും. അവർ ഇനി എന്ത് ഭാവി തീരുമാനം എടുത്താലും അത് ദിവ്യക്ക് സന്തോഷമാണ്. അനങ്ങാതെ ഉറച്ചു പോയ അച്ഛന്റെ വലത് ഭാഗം ഇന്ന് കുറച്ചെങ്കിലും ചലിക്കുന്നുണ്ടെങ്കിൽ, അമ്മ മരിച്ചതിനു ശേഷം അച്ഛൻ ചിരിക്കുന്നുണ്ടെങ്കിൽ അത് ടീച്ചറ് കാരണം ആണ്. അച്ഛനെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചു മടങ്ങുമ്പോൾ അവളറിയാതെ അമ്മയെ ഓർത്തുപോയി.

ഷിജു

#വാർദ്ധക്യം

#എന്റെരചന

Post Views: 25
4
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

9 Comments

  1. Silvy Michael on February 7, 2024 10:54 AM

    നിത്യജീവിതത്തിലെ ചില കാണാപ്പുറങ്ങൾ… നന്നായി എഴുതി ഷിജൂ 👌👌👌

    Reply
  2. Suma Jayamohan on February 6, 2024 6:16 PM

    നന്നായി എഴുതി
    ജീവിതം ഇങ്ങനെയൊക്കെയാണ്. ചിലെെ തെററുകൾ തിരുത്തുമ്പോൾ അതു കൂടുതൽ സുന്ദരമാകുന്നു❤️👌

    Reply
    • Divya Sreekumar on February 11, 2024 3:02 PM

      ചില ജീവിതചിത്രങ്ങള്‍…. നന്നായി എഴുതി 👌👌❤️

      Reply
  3. Shiju KP on February 6, 2024 11:46 AM

    ഒരുപാട് കാലത്തിനു ശേഷം തൂലിക പൊടി തട്ടി എടുക്കാൻ ഇട വന്നത് താങ്കളുടെ ഒരു മെസ്സേജിൽ നിന്നാണ്. നന്ദി കൂട്ടേ💞💞

    Reply
  4. Joyce Varghese on February 6, 2024 8:49 AM

    വളരെ നല്ല രചന. ചില ബന്ധങ്ങൾ, ചിലരുടെ സാമീപ്യം സാന്ത്വനം നൽകുമായിരിക്കും എന്നടിവരയിടുന്ന കഥ.
    👌❤

    Reply
    • Shiju KP on February 6, 2024 11:40 AM

      സ്നേഹം 💞

      Reply
  5. Sunandha Mahesh on February 5, 2024 5:11 PM

    Wow super

    Reply
    • Shiju KP on February 6, 2024 11:41 AM

      സ്നേഹം 💞 നന്ദേച്ചി

      Reply
  6. sabira latheefi on February 5, 2024 4:02 PM

    ഷിജു… നന്നായി എഴുതി ദിവ്യയും രാഘവൻ മാസ്റ്റർ ഒക്കെയും നമ്മുടെ ഇടയിൽ ജീവിച്ചിരിക്കുന്ന മനുഷ്യർ തന്നെ. ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.