Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മച്ചിയുടെ മരണം, ഒരു ഫ്ലാഷ്ബാക്ക്
ഓർമ്മകൾ ജീവിതം

അമ്മച്ചിയുടെ മരണം, ഒരു ഫ്ലാഷ്ബാക്ക്

By Anju RanjimaFebruary 6, 2024Updated:February 9, 20246 Comments2 Mins Read108 Views
Bookmark Now
Please login to bookmark Close

No account yet? Register

സാരിത്തുമ്പിൽ ഒരു ചെറിയ കുരുക്ക്..

നിസഹായതയോ പകയോ മുറ്റിയ മുഖമാണ് മറുപുറത്ത്..

ഓരോ രാത്രികൾക്ക് ശേഷവും എന്നെ ഞെട്ടിയുണർത്തിക്കാൻ പോരുന്ന വിധം
ഏലിയാമ്മച്ചിടെ ശബ്ദം.

“നിനക്കെങ്കിലും എന്നെ പറ്റിയൊന്ന് തിരക്കായിരുന്നില്ലേടീ മോളെ?”

മറന്നതല്ല..വേണ്ടെന്ന് വച്ചതായിരുന്നു.
അറിയാൻ പാടില്ലാത്ത കാരണങ്ങളുടെ മറ പറ്റി മനസ്സ് എന്റെ കൈക്കുള്ളിലും ചിന്തകൾ തലച്ചോറിലും ഒതുങ്ങാതെ പരതി നടക്കുന്ന സമയം ആയിരുന്നു.

“അമ്മച്ചി തൂങ്ങി മരിച്ചു.”

എന്ന് അമ്മ വിളിച്ചു പറഞ്ഞ നാൾ മുതൽ അവരെ ഓർക്കാതെ ഒരു നാളും കടന്ന് പോയിട്ടില്ല.

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയാണ് അമ്മച്ചിയുടെ വീട്. മുറ്റത്ത് എന്തേലും ജോലികളൊക്കെ ചെയ്ത് കൊണ്ട് ഉണ്ടാകും.

കുറച്ച് നേരം നിന്ന് സംസാരിക്കുമ്പോഴും അലസമായി ഉടുത്ത അവരുടെ സാരിയിലും
മെലിഞ്ഞുണങ്ങിയ കൈവിരലുകളും കശുവണ്ടിയാപ്പീസിൽ പോയി കശുവണ്ടി തല്ലി കയ്യിൽ പതിഞ്ഞ കറയിലും ആണ് കണ്ണുകൾ ഉടക്കി നിൽക്കുക.

പോകുന്നേരം അമ്മച്ചി ഉണ്ടാക്കിയ അവലോസ് പൊടിയോ ശർക്കരയിട്ട് വിളയിച്ച അവിലോ തരും. അതും വായിലിട്ട് വീട് വരെ പോകും.

കാലു വയ്യാത്ത അപ്പച്ചനും മൂന്ന് ആണ്മക്കളും ഒരു കുഞ്ഞ് വീടും. അതായിരുന്നു അവരുടെ ലോകം.

അതിൽ ചുറ്റിപ്പറ്റി നിറയെ സ്വപ്നങ്ങൾ കണ്ടും ജീവിച്ചിരിക്കാൻ വേണ്ടി നിറയെ അധ്വാനിച്ചും അവർ കഷ്ടപ്പെട്ടു. അപ്പച്ചൻ പോയിട്ടും അവർ ജീവിച്ചു.

എന്നിട്ടോ?

സങ്കടം മുറ്റിയ ജീവിതത്തിൽ നിന്ന് കര കയറ്റുമെന്ന് വിചാരിച്ച മൂന്ന് മക്കളും വീണ്ടും വീണ്ടും അവരെ കരയിപ്പിച്ചു കൊണ്ടിരുന്നു.

മനുഷ്യര് എപ്പോഴാണ് എങ്ങനെയാണ് ഓരോ നിമിഷവും പ്രവർത്തിക്കുക എന്ന് ചിന്തിക്കാൻ പറ്റില്ലലോ.

താമസം മാറി പോകുമ്പോൾ അവർ എന്നെ നോക്കി പറഞ്ഞു.

“ഇനിയെങ്കിലും ഞാൻ നന്നാവുമായിരിക്കും മക്കളെ”

ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നിയെങ്കിലും ശരീരം മരവിച്ച് നിന്നത് കൊണ്ട് വെറുതെ നോക്കി നിന്നു.

പിന്നെ പലപ്പോഴും അവരെ കണ്ടു.
അവർ വച്ചു വിളമ്പിയ ആഹാരം കഴിച്ചു.
പറഞ്ഞ കഥകളും സങ്കടങ്ങളും കേട്ടു.

പെറ്റ് കിടന്ന എന്നെ കാണാൻ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ മരുന്ന് കൂട്ടുകളും ലേഹ്യവും കഷായവും കൊണ്ട് അമ്മച്ചി വന്നു.
ഉപദേശിച്ചു.ഭക്ഷണം കഴിക്കാത്തതിന് സ്നേഹത്തോടെ ശാസിച്ചു.
കുഞ്ഞുവാവയെ ചേർത്ത് പിടിച്ച് എന്തൊക്കെയോ പറഞ്ഞു.

അവരെ ചേർത്ത് പിടിച്ച് ഒരു രാത്രി മുഴുവൻ അവരോടൊപ്പം കിടന്നു.

എങ്ങലടികൾ നിലയ്ക്കും വരെ ഞാനെന്റെ സങ്കടം മറച്ചു വച്ചു.

അടിമാലി കാപ്പിപ്പൊടി കൊണ്ട് ഉണ്ടാക്കിയ കാപ്പിയും അരി വറുത്ത് പൊടിച്ച് തേങ്ങയും പഞ്ചസാരയും ലേശം ഉപ്പും ജീരകവും ഏലയ്ക്കയും ഇട്ടു മൂപ്പിച്ച അവലോസ് പൊടിയും അമ്മച്ചിയുടെ മാസ്റ്റർ പീസ് ഡിഷ് ആയിരുന്നു.

വച്ചും വിളമ്പിയും കഴിപ്പിച്ചും അവർ അയൽവക്കത്ത് ഉള്ളവരെയും ബന്ധുക്കളെയും സ്നേഹിച്ചു.

അവരൊരിക്കലും ഒരു പെർഫെക്ട് സ്ത്രീ ആയിരുന്നില്ല..കുശുമ്പും കുന്നായ്മയും കഥകൾ മെനയുന്നവരും വഴക്കുണ്ടാക്കുന്നവരും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരും ആയിരുന്നു.

എന്നാലും എനിക്ക് അവരെ ഇഷ്ടമായിരുന്നു.

എന്നോട് അവർ കാണിച്ച സ്നേഹത്തിൽ കലർപ്പ് ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാൻ ആണെനിക്കിഷ്ടം.

വ്യക്തമായ പ്ലാനിങ്ങോടെ ആയിരുന്നു അവരുടെ ആത്മഹത്യ.

മരിക്കുമ്മുന്നേ അവർ തീരുമാനിച്ചിരുന്നു ആരെയൊക്കെ പ്രതികൂട്ടിൽ ആക്കണമെന്ന്.

അതിനു വേണ്ടി ഡയറി എഴുതിയും ബന്ധുക്കളെ ഫോൺ വിളിച്ചും അവർ തിരക്കഥ തയ്യാറാക്കി.

പിന്നെ ഒരിക്കലും പാളി പോകാത്ത വിധത്തിൽ അവർ ഏറ്റവുമധികം സമയം ചിലവഴിച്ച,അവരുടെ ലോകമായിരുന്ന അടുക്കളയിൽ തന്നെ, സാരിയിൽ ഒരു കുടുക്ക് ഉണ്ടാക്കി ജീവിതം അവസാനിപ്പിച്ചു.

സെമിത്തേരിയിലേക്ക് എടുക്കും മുന്നേ കണ്ട അവരുടെ ശാന്തമായ മുഖം കണ്ട് എന്റെ കണ്ണ് കരഞ്ഞില്ല.. പക്ഷേ മനസ്സ് കരഞ്ഞു.

ഇത്രയും കാലം ജീവിച്ച ആ നശിച്ച കാലം വിട്ട് അമ്മച്ചി കല്ലറയിൽ ഒടുങ്ങി.. ഒതുങ്ങി.

ഇന്നും വിണ്ട് കീറിയ ഉപ്പൂറ്റി മണ്ണിൽ ചെറുതായി അമർത്തി എനിക്ക് മുന്നിൽ വന്ന് നിന്ന് അവർ ചോദിക്കുന്നുണ്ട്..

“നിനക്ക് എങ്കിലും ഒന്ന് എന്നെ തിരക്കാമായിരുന്നല്ലോ ഡീ” ന്ന്!!

ജീവിച്ചിരിക്കുമ്പോൾ തിരക്കാത്തവരെ മരിച്ചു കഴിഞ്ഞിട്ട് ഓർത്തിട്ടും കാര്യമില്ലല്ലോ..
#എന്റെരചന
#വാർദ്ധക്യം

Post Views: 21
2
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

6 Comments

  1. മിനി സുന്ദരേശൻ on February 26, 2025 2:00 AM

    ഹൃദയ സ്പർശിയായ കഥ❤️🌹

    Reply
  2. Joyce Varghese on February 7, 2024 3:06 AM

    ഒറ്റപ്പെടലൊ അതോ തീരാത്ത ദുരിതമോ എന്താണ് അമ്മച്ചിയെ അങ്ങനെ ചെയ്യിച്ചത്?
    അവരുടെ മരണം എല്ലാവരിലും കുറച്ചു നാളേക്കെങ്കിലും അവരെ ഓർക്കാൻ ഇടയാക്കി എന്നതാണ് ദുഖസത്യം.
    വായനക്കാരിലും ചിന്തിക്കാൻ പലതും എറിഞ്ഞിട്ട കഥ.
    Nice 👌

    Reply
    • Nafs nafs on February 9, 2024 10:47 PM

      വല്ലാത്ത നൊമ്പരം 💔💔
      മക്കളോടു / കുഞ്ഞുങ്ങളോടു സ്നേഹമുള്ള അമ്മച്ചിമാര് ഇങ്ങനെ മരിക്കോ😢😢

      Reply
  3. Reshma Lechus on February 6, 2024 4:37 PM

    ചിലർ സ്വന്തം ജീവിതം കളഞ്ഞു അങ്ങ് ജയിച്ചു കാണിക്കും. അമ്മച്ചി മക്കളുടെ മുന്നിൽ ജയിച്ച ഭാവത്തിൽ ആയിരിക്കും കഴുത്തിൽ കുരുക്ക് ഇട്ടത് തന്നെ. ചില മനുഷ്യർ അങ്ങനെയാ മരണത്തിൽ പോലും ജയിക്കാൻ വാശി കാണിക്കും. അതിൽ ജയിക്കുകയും തന്നെ ചെയ്യും. ശരി തെറ്റുകൾ ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല എന്നാലും, അവർ എടുക്കുന്ന തീരുമാനം തെറ്റ് ആണെങ്കിലും, അവർക്ക് അത് ശരി തന്നെയാണ്. അതാണ് അവരുടെ ശരി നമ്മുടെ മുന്നിൽ തെറ്റും. ജീവിച്ചിരിക്കുമ്പോൾ കാണിക്കാത്ത അന്വേഷണം മരിച്ചിട്ട് കഴിഞ്ഞിട്ട് സ്നേഹം കൊണ്ടും നല്ല വാക്കുകൾ പറഞ്ഞിട്ട് എന്ത് കാര്യം? അല്ലപ്പാ ഇത് ആരോടാ ചില അമ്മച്ചിന്മാർ ഇങ്ങനെയാ അവർക്ക് തോന്നുന്ന എല്ലാം ശരികൾ ആയിരിക്കും.

    Reply
  4. Sunandha Mahesh on February 6, 2024 4:00 PM

    ഇഷ്ട്ടായി ഈ എഴുത്ത് 👍

    Reply
  5. Silvy on February 6, 2024 3:08 PM

    അമ്മച്ചിമാരും ആത്മഹത്യ ചെയ്യുമായിരിക്കുമല്ലേ? വായിച്ചിട്ട് ഒരു നൊമ്പരം!

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.